പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ഘാസിപ്പൂര്‍ സന്ദര്‍ശിച്ചു. മഹാരാജ സുഹല്‍ദേവ് സ്മാരക തപാല്‍സ്റ്റാംപ് അദ്ദേഹം പുറത്തിറക്കി. ഘാസിപ്പൂരില്‍ മെഡിക്കല്‍ കോളജിനു തറക്കല്ലിടുകയും ചെയ്തു. 
പൂര്‍വാഞ്ചലിനെ ചികില്‍സാ കേന്ദ്രവും കാര്‍ഷിക ഗവേഷണ കേന്ദ്രവും ആക്കുന്നതില്‍ ഏറെ സഹായകമായിത്തീരും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 
ജനങ്ങള്‍ക്കു പ്രചോദനമേകിയ നേതാവും ശക്തനായ യോദ്ധാവുമായിരുന്നു മഹാരാജാ സുഹല്‍ദേവെന്ന് അദ്ദേഹം അനുസ്മരിച്ചു. ആയോധന കലകൡും ഭരണകാര്യങ്ങളിലും മഹാരാജാ സുഹല്‍ദേവിന് ഉണ്ടായിരുന്ന കഴിവിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. ഇന്ത്യയുടെ പ്രതിരോധത്തിനും സുരക്ഷയ്ക്കും സാമൂഹിക ജീവിതത്തിനും സംഭാവനകള്‍ അര്‍പ്പിച്ച എല്ലാവരുടെയും പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

ജനങ്ങളുടെ ആശങ്കകള്‍ക്കു കേന്ദ്ര ഗവണ്‍മെന്റും ഉത്തര്‍ പ്രദേശ് സംസ്ഥാന ഗവണ്‍മെന്റും പ്രാധാന്യം കല്‍പിച്ചുവരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും അന്തസ്സുറ്റ ജീവിതം സാധ്യമാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 
തറക്കല്ലിടപ്പെട്ട മെഡിക്കല്‍ കോളജ്, മേഖലയില്‍ ആധുനിക ആരോഗ്യസംരക്ഷണം സാധ്യമാക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇതെന്നും സ്ഥാപനം വൈകാതെ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലെ ആരോഗ്യസംരംക്ഷണ സൗകര്യം മെച്ചപ്പെടുത്താന്‍ സ്ഥാപിക്കപ്പെടുന്ന ഏറെ പ്രധാന ആശുപത്രികളില്‍ ഒന്നാണ് ഇതെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. ഗോരഖ്പൂരിലും വാരണാസിയിലും യാഥാര്‍ഥ്യമാകാന്‍ പോകുന്ന ആശുപത്രികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. 
സ്വാതന്ത്ര്യാനന്തരം കേന്ദ്ര ഗവണ്‍മെന്റില്‍നിന്ന് ആരോഗ്യ സംരക്ഷണത്തിന് ഇത്രത്തോളം പ്രാധാന്യം ലഭിക്കുന്നത് ഇതാദ്യമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ആയുഷ്മാന്‍ ഭാരത് യോജനയെക്കുറിച്ചും രോഗികള്‍ക്കു നല്‍കിവരുന്ന ചികില്‍സയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന കേവലം നൂറു ദിവസത്തിനകം ആറു ലക്ഷം പേര്‍ക്കു പ്രയോജനപ്പെട്ടുവെന്നു പ്രധാനമന്ത്രി പറഞ്ഞു. 

കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കിയ ഇന്‍ഷുറന്‍സ് പദ്ധതികളെക്കുറിച്ചു വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്താകമാനം ജീവന്‍ ജ്യോതി, സുരക്ഷ ബീമ പദ്ധതികളില്‍ 20 കോടി പേര്‍ ചേര്‍ന്നിട്ടുണ്ടെന്നു കൂട്ടിച്ചേര്‍ത്തു. 
ഈ മേഖലയിലെ, കൃഷിയുമായി ബന്ധപ്പെട്ട പല പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. വാരണാസിയിലെ രാജ്യാന്തര അരി ഗവേഷണ കേന്ദ്രം, വാരണാസിയിലെയും ഘാസിപ്പൂരിലെയും ചരക്കു കേന്ദ്രങ്ങള്‍, ഘോരഖ്പൂരിലെ വളം നിര്‍മാണ പ്ലാന്റ്, ബന്‍സാഗര്‍ ജലസേചന പദ്ധതി തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നു. ഇത്തരം പദ്ധതികള്‍ കര്‍ഷകര്‍ക്കു ഗുണകരമായിത്തീരുമെന്നും അവരുടെ വരുമാനം വര്‍ധിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

പെട്ടെന്നുള്ള രാഷ്ട്രീയ നേട്ടങ്ങള്‍ക്കു മാത്രമായി കൈക്കൊള്ളുന്ന നടപടികള്‍ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉതകില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 22 വിളകളുടെ കുറഞ്ഞ തറവില ചെലവിന്റെ ഒന്നര ഇരട്ടിയായി കേന്ദ്ര ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയ്ക്കായി കൈക്കൊണ്ട മറ്റു പല പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. 

കണക്റ്റിവിറ്റി സംബന്ധിച്ച പുരോഗതിയെക്കുറിച്ചും വ്യക്തമാക്കവേ, പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ നിര്‍മാണ പ്രവര്‍ത്തനം അതിവേഗം നടന്നുവരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.  താരിഘട്ട്-ഘാസിപ്പൂര്‍-മാവു പാലത്തിന്റെ പണിയും പുരോഗമിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ തുറക്കപ്പെട്ട വാരണാസി-കൊല്‍ക്കത്ത ജലപാത ഘാസിപ്പൂരിനു ഗുണകരമാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ പദ്ധതികള്‍ മേഖലയിലെ കച്ചവടവും വാണിജ്യവും മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

Click here to read PM's speech

ഇന്ത്യയുടെ ഒളിമ്പ്യൻ‌മാരെ പ്രചോദിപ്പിക്കുക! #Cheers4India
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
India's core sector output in June grows 8.9% year-on-year: Govt

Media Coverage

India's core sector output in June grows 8.9% year-on-year: Govt
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ജൂലൈ 31
July 31, 2021
പങ്കിടുക
 
Comments

PM Modi inspires IPS probationers at Sardar Vallabhbhai Patel National Police Academy today

Citizens praise Modi Govt’s resolve to deliver Maximum Governance