Knowledge and education are not bound to books: PM Modi
Balanced development cannot be pursued without Innovation, says PM Modi
We should we not only educate students in the classrooms of colleges and universities, but also sync them with the expectations of our country: PM Modi
PM Modi says to improve the infrastructure of education, the RISE i.e. Revitalisation of Infrastructure and Systems in Education program has been started
We must realize that in today's world, no country, society or individual can sustain in an isolated state. It is crucial that we develop a vision of 'Global citizen and Global village': PM

ന്യൂഡെല്‍ഹിയില്‍ വിദ്യാഭ്യാസ നവോത്ഥാനത്തിനായുള്ള അക്കാദമിക നേതൃസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
നവോത്ഥാനത്തെക്കുറിച്ചോ പുനരുജ്ജീവനത്തെക്കുറിച്ചോ ചിന്തിക്കുമ്പോള്‍ തന്റെ മനസ്സില്‍ ആദ്യം തെളിയുന്ന ചിത്രം ഭാരതീയചിന്തയുടെ കരുത്തു ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച സ്വാമി വിവേകാനന്ദന്റേതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 

സ്വാശ്രയത്വം, സ്വഭാവരൂപീകരണം, മാനവിക മൂല്യങ്ങള്‍ എന്നിവയെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഘടകങ്ങളായി കാണുന്നതിനു സ്വാമി വിവേകാനന്ദന്‍ നല്‍കിപ്പോന്ന പ്രാധാന്യം ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്നത്തെ വിദ്യാഭ്യാസത്തില്‍ അനുപേക്ഷണീയമായ മറ്റൊരു ഘടകം നൂതനാശയങ്ങളാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പുരാതന ഇന്ത്യന്‍ വിജ്ഞാനീയമായ വേദങ്ങളെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, വിജ്ഞാനം ഉള്‍പ്പെടുത്തിയല്ലാതെ നമ്മുടെ സമൂഹത്തെക്കുറിച്ചോ നമ്മുടെ രാഷ്ട്രത്തെക്കുറിച്ചോ അതിനപ്പുറം നമ്മുടെ ജീവിതത്തെക്കുറിച്ചുതന്നെയോ സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി. തക്ഷശില, നളന്ദ, വിക്രമശില തുടങ്ങിയ നമ്മുടെ പ്രാചീനകാല സര്‍വകലാശാലകള്‍ വിജ്ഞാനത്തിനൊപ്പം നൂതന ആശയങ്ങള്‍ക്കും പ്രാധാന്യം കല്‍പിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തെക്കുറിച്ച് ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍, ദീനദയാല്‍ ഉപാധ്യായ, ഡോ. റാം മനോഹര്‍ ലോഹ്യ എന്നിവര്‍ക്കു വിദ്യാഭ്യാസത്തെക്കുറിച്ച് ഉണ്ടായിരുന്ന വീക്ഷണം പ്രധാനമന്ത്രി അവതരിപ്പിച്ചു. 

ഇന്ന് ഏതെങ്കിലും ഒരു രാജ്യത്തിനോ വ്യക്തിക്കോ ഒറ്റപ്പെട്ടു ജീവിക്കാന്‍ കഴിയില്ലെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ആഗോള പൗരന്‍, ആഗോള ഗ്രാമം എന്നീ ആശയങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടതിന്റെ പ്രസക്തി അദ്ദേഹം ചൂണ്ടിക്കാട്ടി. നാം നേരിടുന്ന വെല്ലുവിളികള്‍ക്കു പരിഹാരം കണ്ടെത്താന്‍ സര്‍വകലാശാലകളുടെയും കോളജുകളുടെയും സേവനം യുപയോഗപ്പെടുത്താന്‍ സാധിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. നവീന ആശയങ്ങള്‍ കണ്ടെത്താനും ഇതിനായുള്ള ചിന്തകള്‍ ഏകോപിപ്പിക്കാനുമായി നാം വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരസ്പരം ബന്ധപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലാസ്മുറികളില്‍നിന്നു ലഭിക്കുന്ന അറിവിനെ രാജ്യത്തിന്റെ ആവശ്യങ്ങളുമായി കൂട്ടിയിണക്കാന്‍ വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നൂതന ആശയങ്ങള്‍ കണ്ടെത്തുന്നതിനു വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന അടല്‍ ടിങ്കറിങ് ലാബുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനായുള്ള റീവൈറ്റലൈസേഷന്‍ ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് സിസ്റ്റംസ് ഇന്‍ എജുക്കേഷന്‍ (റൈസ്) പദ്ധതിയെക്കുറിച്ച് ഓര്‍മിപ്പിക്കുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. 

സമൂഹത്തിനായി നല്ല അധ്യാപകരെ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ഡിജിറ്റല്‍ സാക്ഷരത പ്രചരിപ്പിക്കുന്നതിന്റെയും ജീവിതം എളുപ്പമാക്കിത്തീര്‍ക്കുന്ന ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെയും ഉത്തരവാദിത്തം പണ്ഡിതരും വിദ്യാര്‍ഥികളും ഏറ്റെടുക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 
യുവാക്കള്‍ 'ബ്രാന്‍ഡ് ഇന്ത്യ'ക്ക് ആഗോളതലത്തില്‍ വിലാസം പകര്‍ന്നുനല്‍കിയെന്ന് അദ്ദേഹം തുടര്‍ന്നു വ്യക്തമാക്കി. യുവാക്കളിലെ പ്രതിഭയെ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ എന്നീ പദ്ധതികളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.  

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions