The Centre and state government must work together for the growth of Bihar: PM Modi
PM Modi lays the foundation stone for Namami Gange and National Highways project in Mokama
We always launch a scheme and make sure that we prepare a roadmap to fulfill it too, says PM Modi
Projects whose foundation stones are being laid will give impetus to Bihar's development: PM

 

ബിഹാറിലെ മൊകമ്മയില്‍ നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി നാലു മാലിന്യ നിര്‍ഗ്ഗമന സംവിധാനത്തിനും നാല് ഹൈവേ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡി തറക്കല്ലിട്ടു. 3700 കോടി രൂപയാണ് ഈ പദ്ധതികളുടെ ചെലവ്.

മഹാനായ കവിയായ രാംധാരി സിംഗ് ദിനകര്‍ ജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ സ്ഥലത്ത് വന്നതില്‍ അതിയായ സന്തോഷമുണ്ടെന്നു വമ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ബീഹാരിന്റെ വളര്‍ച്ചയ്ക്കായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പും നല്‍കി.

ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഗവണ്‍മെന്റ് വിശ്രമമില്ലാതെ പരിശ്രമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇന്നു തറക്കല്ലിട്ട പദ്ധതികള്‍ ബീഹാരിന്റെ വികസനത്തിന് വേഗത പകരുമെന്നും അദ്ദേഹം പറഞ്ഞു.

 

റോഡ് നിര്‍മ്മാണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിലാണ് ഗവണ്‍മെന്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമാമി ഗംഗയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഗംഗാനദിയുടെ സംരക്ഷണത്തിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ആരംഭിച്ച അന്ത്യോദയ എക്‌സ്പ്രസിനെ പരാമര്‍ശിച്ചുകൊണ്ട് ഇത് ബീഹാറും പൂര്‍വ്വ ഇന്ത്യയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട ബന്ധിപ്പിക്കല്‍ കൂടുതല്‍ മെച്ചപ്പെട്ട വികസനത്തിന് വഴിവയ്ക്കുമെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, റോഡുകള്‍, റെയില്‍വേകള്‍, ജലപാതകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമെന്നും വ്യക്തമാക്കി.

.

-ദേശീയപാത-31ന്റെ ഭാഗമായ ആന്റാ-സിമാരിയ വിഭാഗത്തിലെ നാലുവരിയാക്കലും ആറുവരി ഗംഗാ സേതു നിര്‍മ്മാണവും.

-ദേശീയപാത-31ലെ ബക്തിയാര്‍പൂര്‍-മൊക്കം വിഭാഗം നാലുവരിയാക്കല്‍
-ദേശിയപാത-107ലെ മഹേഷ്‌കുന്ത്-സഹസ്ര-പുരേനാ വിഭാഗത്തിലെ രണ്ടുവരി നിര്‍മ്മാണം

-ദേശിയപാത-82ലെ ബിഹാര്‍ഷരീഫ്-ബാര്‍ബിഗാഹ്-മൊക്കമ്മ വിഭാഗത്തിലെ രണ്ടുവരി നിര്‍മ്മാണം

എന്നിവയാണ് ഇന്നു് തറക്കല്ലിട്ട ദേശീയപാത വികസന പദ്ധതികള്‍.

ബെറിലെ മലിനജല സംസ്‌ക്കരണ പ്ലാന്റ്, ബെറിലെ മലിനജല ശൃംഖലയുള്‍പ്പെടുന്ന സംവിധാനം, കര്‍മാളിചക്കിലെ മലിനജല സംസ്‌ക്കരണ പ്ലാന്റ്, സൈദാപൂരിലെ മലിനജനല സംസ്‌ക്കരണ പ്ലാന്റും മലിനജല നിര്‍ഗ്ഗമന ശൃംഖല എന്നിവയാണു തറക്കല്ലിട്ട നാലു മലിനജല നിര്‍ഗ്ഗമന പദ്ധതികള്‍. ഇവയെല്ലാം ചേര്‍ന്നു പുതുതായി 120 എം.എല്‍.ഡി മലിനജലം സംസ്‌ക്കരിക്കാനുള്ള സംവിധാനം ഉണ്ടാക്കുന്നതോടൊപ്പം ബെറിലെ നിലവിലുള്ള 20 എം.എല്‍.ഡി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Click here to read the full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Why industry loves the India–EU free trade deal

Media Coverage

Why industry loves the India–EU free trade deal
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Shri HD Deve Gowda Ji meets the Prime Minister
January 29, 2026

Shri HD Deve Gowda Ji met with the Prime Minister, Shri Narendra Modi, today. Shri Modi stated that Shri HD Deve Gowda Ji’s insights on key issues are noteworthy and his passion for India’s development is equally admirable.

The Prime Minister posted on X;

“Had an excellent meeting with Shri HD Deve Gowda Ji. His insights on key issues are noteworthy. Equally admirable is his passion for India’s development.” 

@H_D_Devegowda