ബി.ജെ.പിയുടെ കാര്യകർത്താക്കളുമായി നടത്തിവരുന്ന ആശവിനിമയത്തിന്റെ ഭാഗമായി, നരേന്ദ്രമോദി ആപ്പിലൂടെ പ്രധാനമന്ത്രി ബി.ജെ.പി. യുടെ എം.പി. മാരോടും എം. എല്‍. എ മാരോടും ഇന്ന് ആശയവിനിമയം നടത്തി. പാർട്ടിയുടെ കാര്യകാർത്തകളെ അഭിസംബോധന ചെയ്യവേ സമൂഹത്തിന്റെ കീഴ്ത്തട്ടിൽ അവർ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. കീഴ്ത്തട്ടിലുള്ള വിഭാഗങ്ങൾക്ക് പദ്ധതികളുടെ എല്ലാ ഗുണങ്ങൾ ലഭിക്കുന്നുണ്ടെന്നും ഒപ്പം ജനങ്ങളുടെ ഉത്കണ്ഠകൾ ജനപ്രതിനിധികളിലേക്ക് എത്തുന്നുണ്ടെന്നും ഒരുപ്പ് വരുത്തിയതോടെ ജനങ്ങളുമായുള്ള അവരുടെ നേരിട്ടുള്ള ബന്ധം ഒരു നല്ല മാറ്റം കൊണ്ടുവരുന്നതിന് വഴി ഒരുക്കി എന്ന് അദ്ദേഹം പറഞ്ഞു.


