ചത്തീസ്ഗഢ് ഗവര്‍ണര്‍ ശ്രീ. ബല്‍റാംജി ദാസ് ടാന്‍ഡണിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
"ചത്തീസ്ഗഢ് ഗവര്‍ണര്‍ ശ്രീ. ബല്‍റാംജി ദാസ് ടാന്‍ഡണിന്റെ വേര്‍പാടില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സേവനം എന്നും ഓര്‍മ്മിക്കപ്പെടും. വളരെയധികം ആദരിക്കപ്പെടുന്ന ഒരു പൊതുജനസേവകനെയാണ് നമുക്ക് നഷ്ടമായത്. ഈ ദുഖവേളയില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും, അഭ്യുദയകാംക്ഷികളോടും കൂടെയാണ് എന്റെ ചിന്തകള്‍.
പഞ്ചാബിന്റെ വികസനത്തിനും, സമാധാനത്തിനും വേണ്ടി പതിറ്റാണ്ടുകളോളം ശ്രീ. ബല്‍റാംജി ദാസ് ടാന്‍ഡണ്‍ പരിശ്രമിച്ചു. അദ്ദേഹത്തിന്റെ ഭരണ നിര്‍വ്വഹണ പരിചയവും, തൊഴില്‍ ക്ഷേമം, വ്യവസായ തുടങ്ങിയ മേഖലകളോട് അദ്ദേഹത്തിന്റെ പ്രതിപത്തിയും സംസ്ഥാനത്തിന് വിലമതിക്കാനാകാത്തതാണ്. അടിയന്തരാവസ്ഥ എതിര്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന നിര്‍ഭയത്വം ഓര്‍മ്മിക്കപ്പെടും", പ്രധാനമന്ത്രി പറഞ്ഞു.
Saddened by the demise of Shri Balramji Dass Tandon, the Governor of Chhattisgarh. We have lost a widely respected public figure whose service to society will always be remembered. My thoughts are with his family and well-wishers in this hour of grief.
— Narendra Modi (@narendramodi) August 14, 2018
Shri Balramji Dass Tandon spent decades working for peace and progress in Punjab. Passionate about sectors like industry and labour welfare, his administrative experience added great value to the state. He will be remembered for his courage while opposing the Emergency.
— Narendra Modi (@narendramodi) August 14, 2018