ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന 11-ാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. അദ്ദേഹം നിരവധി യോഗ പ്രാക്ടീഷണർമാരോടൊപ്പം വിവിധ യോഗാസനങ്ങൾ ചെയ്തു. യോഗ എല്ലാവരെയും ഒന്നിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, "യോഗ എല്ലാവർക്കുമുള്ളതാണ്, അതിരുകൾക്കപ്പുറം, പശ്ചാത്തലങ്ങൾക്കപ്പുറം, പ്രായത്തിനോ കഴിവിനോ അപ്പുറം" എന്ന് അഭിപ്രായപ്പെട്ടു.

























