അനൗദ്യോഗിക ഡബ്ല്യു.ടി.ഒ. മന്ത്രിതലയോഗത്തില്‍ പങ്കെടുക്കുന്ന മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ബഹുമുഖവ്യാപാരവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മന്ത്രിതലയോഗം സംഘടിപ്പിക്കാന്‍ ഇന്ത്യ മുന്‍കയ്യെടുത്തതിനെ പല മന്ത്രിമാരും അഭിനന്ദിച്ചു.

പ്രതിനിധികളെ സ്വാഗതം ചെയ്യവേ, അനൗദ്യോഗിക ഡബ്ല്യു.ടി.ഒ. മന്ത്രിതലയോഗത്തിലെ ചര്‍ച്ചകള്‍ സൃഷ്ടിപരമായിരിക്കുമെന്ന ആത്മവിശ്വാസം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ഉള്‍ച്ചേര്‍ക്കലിന്റെയും സമവായത്തിന്റെയും ആശയപിന്‍ബലമുള്ളതും ചട്ടങ്ങളില്‍ അധിഷ്ഠിതവുമായ ബഹുമുഖവ്യാപാര സംവിധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡബ്ല്യു.ടി.ഒ. കൊണ്ടുള്ള പ്രധാന നേട്ടങ്ങളിലൊന്ന് ഉറച്ച പരാതിപരിഹാര സംവിധാനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ബഹുമുഖ വ്യാപാര സംവിധാനം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുക എന്നതു പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ദോഹ ചര്‍ച്ചകളുടെയും ബാലി മന്ത്രിതല യോഗത്തിന്റെയും തീരുമാനങ്ങള്‍ നടപ്പാക്കാനിരിക്കുന്നതേ ഉള്ളൂ എന്നു പ്രധാനമന്ത്രി പറഞ്ഞു. വികസനം ഏറ്റവു കുറഞ്ഞ രാജ്യങ്ങളോടുള്ള അനുകമ്പാപൂര്‍ണമായ നിലപാടൂ സ്വീകരിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

അനൗദ്യോഗിക യോഗത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണത്തിനുണ്ടായ ആവേശപൂര്‍ണമായ പ്രതികരണത്തില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ബഹുമുഖതയെ സംബന്ധിച്ചുള്ള ആഗോളതലത്തിലുള്ള ആത്മവിശ്വാസത്തോടും ഡബ്ല്യു.ടി.ഒയുടെ ആശയങ്ങളോടുമുള്ള പ്രതികരണമാണ് ഇതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാണിജ്യ, വ്യവസായ മന്ത്രീ ശ്രീ. സുരേഷ് പ്രഭു പങ്കെടുത്തു.


