വനിതാദിനത്തില്‍ 'അവള്‍ നമ്മെ പ്രചോദിപ്പിക്കുന്നു' പ്രചാരണത്തിന്റെ ഭാഗമായി എല്ലാവരുമായി തന്റെ പ്രചോദനാത്മകമായ കഥ പങ്കുവയ്ക്കുന്നതിനായി ഫുഡ്-ബാങ്ക് ഇന്ത്യയുടെ സ്ഥാപക സ്‌നേഹ മോഹന്‍ദോസ്, പ്രധാനമന്ത്രി മോദിയുടെ സാമൂഹികമാധ്യമ അക്കൗണ്ട് ഏറ്റെടുത്തു. തന്റെ അമ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, വീടില്ലാത്തവര്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു ശീലം അവര്‍ സ്വായത്തമാക്കി. സ്‌നേഹ ഫുഡ് ബാങ്ക്-ഇന്ത്യ ഉദ്യമം ആരംഭിക്കുകയും ചെയ്തു.
ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകരുമായി ചേര്‍ന്ന് സ്‌നേഹ വിശപ്പിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി പ്രവര്‍ത്തിച്ചു. ഫുഡ് ബാങ്ക്(ഇന്ത്യയ്ക്ക് 20 ലേറെ ചാപ്റ്ററുകളുണ്ട്, അതിലൂടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴി നിരവധിപേരുടെ ജീവിതത്തില്‍ ഗുണപരമായ വ്യത്യാസം കൊണ്ടുവന്നു. മാസ് കുക്കിംഗ്, പാചക മാരത്തോണുകള്‍, മുലയൂട്ടല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നീ കര്‍മ്മപദ്ധതികള്‍ക്കെല്ലാം ഫുഡ് ബാങ്ക്-ഇന്ത്യ മുന്‍കൈയെടുത്തിട്ടുണ്ടെന്ന് സ്‌നേഹ പറയുന്നു.
സഹപൗരന്മാരോട് പ്രത്യേകിച്ച് വനിതകളോട് മുന്നോട്ടുവന്ന് തങ്ങളുമായി ചേരുന്നതിന് സ്‌നേഹ അഭ്യര്‍ത്ഥിക്കുന്നു. ആവശ്യമുള്ള ഒരാള്‍ക്കെങ്കിലും ഭക്ഷണം നല്‍കാനും വിശപ്പുരഹിത ലോകത്തിനായി സംഭാവനകള്‍ നല്‍കാനും സ്‌നേഹ അഭ്യര്‍ത്ഥിക്കുന്നു.
You heard of food for thought. Now, it is time for action and a better future for our poor.
— Narendra Modi (@narendramodi) March 8, 2020
Hello, I am @snehamohandoss. Inspired by my mother, who instilled the habit of feeding the homeless, I started this initiative called Foodbank India. #SheInspiresUs pic.twitter.com/yHBb3ZaI8n


