പങ്കിടുക
 
Comments
  1. ഇരട്ടനികുതി ഒഴിവാക്കുന്നതിനും നികുതിവരുമാനവുമായി ബന്ധപ്പെട്ട ധനനഷ്ടം തടയുന്നതിനുമുള്ള കരാര്‍

കരാറിന്റെ രത്‌നച്ചുരുക്കം: രണ്ടു രാജ്യങ്ങളിലേക്കും നിക്ഷേപങ്ങളും സേവനങ്ങളും ഒഴുകുന്നതിനായി ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ഇരട്ടനികുതി ഭാരം ഒഴിവാക്കുന്നതിന്

ഇന്ത്യക്കുവേണ്ടി വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജ് ഒപ്പിട്ടു

ഇറാനുവേണ്ടി സാമ്പത്തികകാര്യ, ധനകാര്യ മന്ത്രി ഡോ: മസൂദ് ഖര്‍ബാസിയാന്‍ ഒപ്പിട്ടു.

 

  1. നയതന്ത്ര പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസ ആവശ്യങ്ങളില്‍ ഇളവ് നല്‍കുന്നതിനുള്ള ധാരണാപത്രം

കരാറിന്റെ രത്‌നച്ചുരുക്കം-നയതന്ത്ര പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് വിസ ആവശ്യത്തില്‍ ഇളവു നല്‍കാന്‍

ഇന്ത്യക്കുവേണ്ടി വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജ് ഒപ്പിട്ടു

ഇറാനുവേണ്ടി വിദേശകാര്യ മന്ത്രി ഡോ: മൊഹമ്മദ് ജാവേദ് ഷരീഫ് ഒപ്പിട്ടു.

 

  1. കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറിന്റെ അംഗീകാരം

കരാറിന്റെ രത്‌നച്ചുരുക്കം: 2008ല്‍ ഇന്ത്യയും ഇറാനും തമ്മില്‍ ഒപ്പിട്ട കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലവില്‍ വരും.

ഇന്ത്യക്കുവേണ്ടി വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജ് ഒപ്പിട്ടു

ഇറാനുവേണ്ടി വിദേശകാര്യ മന്ത്രി ഡോ: മൊഹമ്മദ് ജാവേദ് ഷരീഫ് ഒപ്പിട്ടു.

 

  1. പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനും (പി.എം.ഒ) ഇന്ത്യാ ആന്റ ഇറാന്‍ പോര്‍ട്ട്‌സ് ഗ്ലോബല്‍ ലിമിറ്റഡും (ഐ.പി.ജി.എല്‍) തമ്മില്‍ സാഹിബ് ബദേസ്തി പോര്‍ട്ടിന്റെ ഒന്നാം ഘട്ടത്തിന്റെ ഇടക്കാല കാലയളവിലേക്കുള്ള പാട്ടക്കരാര്‍

കരാറിന്റെ രത്‌നച്ചുരുക്കം: വിവിധധോദ്ദേശ്യ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഒരു ഭാഗം ഒന്നരവര്‍ഷത്തേക്ക് (18 മാസം) നിലവിലെ തുറമുഖ സൗകര്യങ്ങളോടെ പ്രവര്‍ത്തിപ്പിക്കുന്നതിന് പാട്ടത്തിന് നല്‍കുക

ഇന്ത്യക്കുവേണ്ടി ഷിപ്പിങ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരി ഒപ്പിട്ടു.

ഇറാനുവേണ്ടി റോഡ് നഗരവികസന മന്ത്രി ഡോ: അബ്ബാസ് അഖുണ്ടി ഒപ്പിട്ടു.

 

  1. പാരമ്പര്യ ഔഷധമേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം

കരാറിന്റെ രത്‌നച്ചുരുക്കം: അധ്യയന നിയന്ത്രണം, ഔഷധമുള്ളതും ഇല്ലാത്തതുമായ ചികിത്സാരീതികള്‍, എല്ലാ ഔഷധവസ്തുക്കളുടെയും രേഖകളുടെയും വിതരണം, പ്രാക്ടീഷണര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് വിദഗ്ധരുള്‍പ്പെടെ, പാരാമെഡിക്കുകള്‍, ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, വിദ്യാര്‍ഥികളുടെ കൈമാറ്റവും അവരെ ഗവേഷണ, വിദ്യാഭ്യാസത്തിനും പരിശീലന പരിപാടികള്‍ക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഉള്‍ക്കൊള്ളലും, ഔഷധശാസ്ത്രത്തിന്റെയും  സമവാക്യങ്ങളുടെയും അംഗീകാരം, അക്കാദമിക് ചെയറുകളുടെ രൂപീകരണം, സ്‌കോളര്‍ഷിപ്പിനുള്ള വ്യവസ്ഥകള്‍ നിശ്ചയിക്കല്‍, പാരമ്പര്യ മരുന്നുകള്‍ അന്യോനം അംഗീകരിക്കല്‍, പരസ്പരപൂരകമായി പ്രാക്ടീസ് ചെയ്യുന്നതിന് അനുമതി നല്‍കല്‍ തുടങ്ങി പാരമ്പര്യ ഔഷധമേഖലയിലെ സഹകരണവും വികസനവും ലക്ഷ്യമാക്കിയുള്ളത്.

ഇന്ത്യക്കുവേണ്ടി വിദേശകാര്യ സെക്രട്ടറി ശ്രീ വിജയ് ഗോഖലെ ഒപ്പിട്ടു.

ഇറാനുവേണ്ടി ഇറാന്‍ അംബാസിഡര്‍ ബഹുമാനപ്പെട്ട ഗോലമേര്‍റാസ അന്‍സാരി ഒപ്പിട്ടു.

 

  1. പരസ്പര താല്‍പര്യമുള്ള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനായി ഒരു വിദഗ്ധ വ്യാപാര പരിഹാര നടപടിക്ക് ഒരു വിദഗ്ധ ഗ്രൂപ്പ് രൂപീകരിക്കുന്നതിനുള്ള ധാരണാപത്രം.

ധാരണാപത്രത്തിന്റെ ഉദ്ദേശ്യം: വ്യാപാര തര്‍ക്ക പരിഹാരമേഖലയിലെ സഹകരണത്തിന് ഒരു ചട്ടക്കൂട് ഉണ്ടാക്കുക. ഉദാഹരണത്തിന്, നിര്‍ദിഷ്ട വിലയെക്കാള്‍ കുറച്ച് മൂല്യമുള്ളതിന് തുല്യവിലയ്ക്ക് ചുമത്തുന്ന നികുതി.

ഇന്ത്യക്കുവേണ്ടി വാണിജ്യ സെക്രട്ടറി ശ്രീമതി റിത്താ ടിയോട്ടിയ ഒപ്പിട്ടു.

ഇറാനുവേണ്ടി സാമ്പത്തികകാര്യ ധനകാര്യ ഡെപ്യൂട്ടി മന്ത്രി ഡോ: മുഹമ്മദ് ഖാസേയി ഒപ്പിട്ടു.

 

  1. കാര്‍ഷിക അനുബന്ധമേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം

ധാരണാപത്രത്തിന്റെ ഉദ്ദേശ്യം: സംയുക്ത കര്‍മപദ്ധതികള്‍, പരിപാടികള്‍, വ്യക്തികളുടെയും വിവരങ്ങളുടെയും കൈമാറ്റം, കാര്‍ഷികവിളകളുമായി ബന്ധപ്പെട്ട മേഖലകളിലെ സഹകരണം, കാര്‍ഷികവ്യാപനം, പച്ചക്കറികൃഷി, യന്ത്രങ്ങള്‍, വിളവെടുപ്പിനു ശേഷമുള്ള സാങ്കേതികവിദ്യ, മണ്ണുപരിപാലനം, വിത്തു സാങ്കേതികവിദ്യ, മൃഗസംരക്ഷണം മെച്ചപ്പെടുത്തല്‍, പാലുല്‍പ്പാദന വികസനം തുടങ്ങി കാര്‍ഷിക അനുബന്ധമേഖലകളിലെ ഉഭയകക്ഷി സഹകരണം.

ഇന്ത്യക്കു വേണ്ടി കൃഷി വകുപ്പ് സെക്രട്ടറി ശ്രീ. എസ്.കെ.പട്‌നായിക് ഒപ്പുവച്ചു.

ഇറാനുവേണ്ടി സാമ്പത്തികകാര്യ ധനകാര്യ ഡെപ്യൂട്ടി മന്ത്രി ഡോ: മുഹമ്മദ് ഖാസേയി ഒപ്പിട്ടു.

 

  1. ആരോഗ്യ ഔഷധ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം

ധാരണാപത്രത്തിന്റെ ഉദ്ദേശ്യം: സാങ്കേതിക, ശാസ്ത്രീയ, സാമ്പത്തിക, മാനവവിഭവശേഷി വിഭവങ്ങള്‍ ഒന്നിപ്പിക്കുക, ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ, ഗവേഷണ, പരിശീലന മേഖലകളിലെ മനുഷ്യ, ഉപകരണ, അടിസ്ഥാന വിഭവങ്ങളുടെ ഗുണനിലവാരവും ഗവേഷണവും മെച്ചപ്പെടുത്തുക, മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്കു പരിശീലനം നല്‍കുന്നതില്‍ പരിചയമുള്ളവരുടെയും മറ്റ് ആരോഗ്യസുരക്ഷാ പ്രൊഫഷണലുകളുടെയും കൈമാറ്റം നടത്തുക, മാനവവിഭവശേഷി വികസനത്തിനും ആരോഗ്യ സുരക്ഷ സംവിധാനങ്ങള്‍ തയാറാക്കുന്നതിനും വേണ്ട സഹായം ലഭ്യമാക്കുക, ഫാര്‍മസ്യൂട്ടിക്കലുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും കോസ്‌മെറ്റിക്കളുടെയും നിയന്ത്രണവും വിവരങ്ങളുടെ കൈമാറ്റവും സാധ്യമാക്കുക, വൈദ്യ ഗവേഷണരംഗത്തു സഹകരിക്കുക, പൊതുജനാരോഗ്യ രംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കും അന്തര്‍ദേശീയ ആരോഗ്യത്തിനുമുള്ള സഹകരണം യാഥാര്‍ഥ്യമാക്കുക എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്ര മന്ത്രിതല, സ്ഥാപനതല സഹകരണത്തിനായുള്ളത്.

ഇന്ത്യക്കു വേണ്ടി വിദേശകാര്യ സെക്രട്ടറി ശ്രീ. വിജയ് ഗോഖലേ ഒപ്പിട്ടു.

ഇറാനുവേണ്ടി ഇറാന്റെ അംബാസിഡര്‍ ഹിസ് ഹൈനസ് ഗോലമെറസാ ഒപ്പിട്ടു.

 

  1. പോസ്റ്റല്‍ സഹകരണത്തിനുള്ള ധാരണാപത്രം.

ധാരണാപത്രത്തിന്റെ ഉദ്ദേശ്യം: അനുഭവസമ്പത്ത്, അറിവ്, ഇ-കോമേഴ്‌സ്/ ലോജിസ്റ്റിക് സേവനത്തിനുള്ള സാങ്കേതികവിദ്യ, സ്റ്റാമ്പുകളുമായി ബന്ധപ്പെട്ടുള്ള സഹകരണം, വിദഗ്ധരടങ്ങുന്ന പ്രവര്‍ത്തന ഗ്രൂപ്പുകളുടെ രൂപീകരണം, ഇരു രാജ്യങ്ങളും വ്യോമ, ഉപരിതല ഗതാഗ വിനിമയ ശേഷി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതാ പഠനം എന്നിവ ഉള്‍പ്പെടെ രണ്ടു പോസ്റ്റല്‍ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം.

ഇന്ത്യക്കുവേണ്ടി പോസ്റ്റല്‍ സെക്രട്ടറി ശ്രീ. അനന്ദ് നാരായണ്‍ നന്ദ ഒപ്പിട്ടു.

ഇറാനുവേണ്ടി ഇറാന്റെ അംബാസിഡര്‍ ബഹുമാനപ്പെട്ട ഗോലമെറസാ ഒപ്പിട്ടു.

 

സന്ദര്‍ശനവേളയില്‍ താഴെപ്പറയുന്ന ധാരണാപത്രങ്ങളും വ്യാപാര സംഘടനകളുമായി ഒപ്പിട്ടു.

1) ഇന്ത്യയിലെ ഇ.ഇ.പി.സിയും ഇറാനിലെ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷനും തമ്മില്‍ ധാരണാപത്രം.

2) ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) ഇറാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്‍ഡസ്ട്രി, മൈന്‍സ് ആന്‍ഡ് അഗ്രികള്‍ച്ചറും (ഐ.സി.സി.ഐ.എം.എ) തമ്മില്‍ ധാരണാപത്രം.

3) അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ(അസോച്ചം)യും ഇറാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, ഇന്‍ഡസ്ട്രി, മൈന്‍സ് ആന്‍ഡ് അഗ്രികള്‍ച്ചറും (ഐ.സി.സി.ഐ.എം.എ) തമ്മില്‍ ധാരണാപത്രം.

4) പി.എച്ച്.ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (പി.എച്ച്.ഡി.സി.സി.സി.ഐ) ഇറാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്‍ഡസ്ട്രി, മൈന്‍സ് ആന്‍ഡ് അഗ്രികള്‍ച്ചറും (ഐ.സി.സി.ഐ.എം.എ) തമ്മില്‍ ധാരണാപത്രം.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Indian startups raise $10 billion in a quarter for the first time, report says

Media Coverage

Indian startups raise $10 billion in a quarter for the first time, report says
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM expresses grief over the loss of lives due to heavy rainfall in parts of Uttarakhand
October 19, 2021
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has expressed grief over the loss of lives due to heavy rainfall in parts of Uttarakhand.

In a tweet, the Prime Minister said;

"I am anguished by the loss of lives due to heavy rainfall in parts of Uttarakhand. May the injured recover soon. Rescue operations are underway to help those affected. I pray for everyone’s safety and well-being."