സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷം പിന്നിട്ടിട്ടും ബാങ്കിങ് സേവനം കിട്ടാക്കനിയായ വലിയൊരു ജനവിഭാഗം ഇന്ത്യയിലുണ്ട്. ബാങ്ക് വായ്പ ലഭിക്കുന്നതിനോ സമ്പത്ത് സൂക്ഷിക്കുന്നതിനോ അവര്‍ക്കു സൗകര്യമില്ലായിരുന്നുവെന്നാണിതിന്റെ അര്‍ഥം. ഈ അടിസ്ഥാനപ്രശ്‌നത്തിനു പരിഹാരമെന്ന നിലയ്ക്കാണ് ഓഗസ്റ്റ് 28നു ജന്‍ധന്‍ യോജന ഉദ്ഘാടനം ചെയ്തത്. മാസങ്ങള്‍ക്കകം ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തില്‍ പ്രകടമായ മാറ്റം സൃഷ്ടിക്കാന്‍ ഈ പദ്ധതിക്കു സാധിച്ചു. ഒരു വര്‍ഷത്തിനകം 19.72 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കപ്പെട്ടു. ഇതിനകം 16.8 കോടി റൂപേ കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടു. 28,699.65 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. 1,25, 697 ബാങ്ക് മിത്രമാര്‍ വിന്യസിക്കപ്പെട്ടു. ഒരാഴ്ചയ്ക്കകം 1,80,96,130 അക്കൗണ്ടുകള്‍ തുറക്കുകവഴി ഗിന്നസില്‍ ബുക്കില്‍ ഇടം ലഭിക്കുകയും ചെയ്തു.

ഇതൊക്കെ സാധ്യമായത് പ്രധാനമന്ത്രി മോദി നല്‍കിയ പ്രചോദനം നിമിത്തവും ജനങ്ങളെയും ഭരണസംവിധാനത്തെയും ഉണര്‍ത്തുന്നതില്‍ അദ്ദേഹത്തിനുള്ള പാടവം നിമിത്തവുമാണ്. ഒരു ശ്രമദാനമെന്ന നിലയില്‍ തുടക്കമിട്ട ഈ ബൃഹദ്‌സംരംഭം ജനങ്ങളുടെയും ഗവണ്‍മെന്റ് സംവിധാനത്തിന്റെയും അകമഴിഞ്ഞ പങ്കാളിത്തവും സഹകരണവും കൊണ്ടാണു വിജയപ്രദമായത്.
ബാങ്ക് അക്കൗണ്ടുകള്‍ ജനകീയമാക്കിയത് ദശലക്ഷക്കണക്കിനു ഭാരതീയര്‍ക്കു ബാങ്കിങ് സൗകര്യം ലഭ്യമാക്കിയതോടൊപ്പം അഴിമതി ഇല്ലാതാക്കുന്നതിലും നിര്‍ണായകമായി. പക്ഷപാതിത്വവും ചോര്‍ച്ചയും ഇല്ലാതാക്കി, നേരിട്ടുള്ള ആനൂകുല്യമായി സബ്‌സിഡികള്‍ ഗുണഭോക്താക്കളിലേക്ക് എത്താന്‍ ഇതു സഹായകമായി. പഹല്‍ യോജന പ്രകാരം എല്‍.പി.ജി. സബ്‌സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കപ്പെടുകയാണ്.ഈ പദ്ധതി പ്രകാരം 10 കോടിയിലേറെ ജനങ്ങൾക്ക് നേരിട്ടുള്ള ആനൂകുല്യകൈമാറ്റം ലഭിക്കും, അങ്ങനെ 4000 കോടി രൂപയുടെ സബ്സിഡി ലഭിക്കാൻ കഴിയും.

ജനങ്ങള്‍ക്കു ബാങ്കിങ് സൗകര്യം ലഭ്യമാക്കിയതോടെ എന്‍.ഡി.എ. ഗവണ്‍മെന്റ് പൗരന്മാര്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും ലഭ്യമാക്കാനുള്ള ചരിത്രപരമായ പദ്ധതികള്‍ക്കു തുടക്കമിട്ടു. പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയിലൂടെ 12 രൂപ പ്രീമിയത്തിന് രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. 330 രൂപ പ്രീമിയത്തില്‍ ഒരു വര്‍ഷത്തേക്ക് ലൈഫ് ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നതാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന. അംശദായം അനുസരിച്ച് പ്രതിമാസം 5000 രൂപ വരെ പെന്‍ഷന്‍ അനുവദിക്കുന്ന അടല്‍ പെന്‍ഷന്‍ യോജനയും നടപ്പാക്കി. പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയില്‍ 9.2 കോടി പേരും പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയില്‍ മൂന്നു കോടിയോളം പേരും ചേര്‍ന്നുകഴിഞ്ഞു. അടല്‍ പെന്‍ഷന്‍ യോജനയ്ക്ക് 15.85 ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

More about Social Security Schemes
For more details visit: https://www.pmjdy.gov.in/




