പങ്കിടുക
 
Comments
Work is on for developing 21st century attractions in Delhi: PM

ചെറുതും വലുതുമായ രാജ്യത്തെ ഓരോ നഗരവും ഇന്ത്യയുടെ സമ്പദ്ഘടനയുടെ ഹബ്ബ് ആകാന്‍ പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എന്നാല്‍ ദേശീയ തലസ്ഥാനം എന്ന നിലയില്‍ ഡല്‍ഹിയുടെ സാന്നിദ്ധ്യം ലോകത്തില്‍ അനുഭവപ്പെടുത്തികൊണ്ട് 21-ാംനൂറ്റാണ്ട് ഇന്ത്യയുടെ ഗാംഭീരം പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പഴയ നഗരത്തെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള നീരവധി പരിശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. ആദ്യത്തെ ഡ്രൈവര്‍രഹിത മെട്രോ പ്രവര്‍ത്തനത്തിന്റെയും ഡല്‍ഹി മെട്രോ ലൈനിന്റെ എയര്‍പോര്‍ട്ട് എക്‌സപ്രസിലേക്കുള്ള ദേശീയ പൊതു മൊബിലിറ്റി കാര്‍ഡിന്റെയും ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നികുതി ഇളവുകള്‍ നല്‍കികൊണ്ട് ഗവണ്‍മെന്റ് ഇലക്ട്രിക് ചലനാത്മകതയ്ക്ക് പ്രോത്സാഹനസഹായം നല്‍കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. തലസ്ഥാനത്തിന്റെ പഴകിയ പശ്ചാത്തലസൗകര്യങ്ങളെ ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ പശ്ചാത്തലസൗകര്യങ്ങളായി പരിവര്‍ത്തനപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. നൂറക്കണക്കിന് കോളനികളെ നിയമാനുസൃതമാക്കിയത് ചേരിനിവാസികളുടെ  ജീവിതനിലവാരത്തിലുണ്ടാക്കിയ മാറ്റത്തിലും, പഴയ ഗവണ്‍മെന്റ് കെട്ടിടങ്ങളെ പരിസ്ഥതിസൗഹൃദ ആധുനികമാക്കിയതിലൂടെയും ഈ ചിന്തകള്‍ പ്രതിഫലിക്കുന്നു.
 

ഒരു പഴയ വിനോദസഞ്ചാര ലക്ഷ്യകേന്ദ്രത്തിനൊപ്പം 21-ാം നൂറ്റാണ്ടിലെ ആകര്‍ഷകങ്ങളും ഡല്‍ഹിയില്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളുടെ, അന്താരാഷ്ട്ര പ്രദര്‍ശങ്ങളുടെ, അന്താരാഷ്ട്ര വ്യാപാര ടൂറിസത്തിന്റെയൊക്കെ ഏറ്റവും താല്‍പര്യമുള്ള ലക്ഷ്യസ്ഥാനമായി ഡല്‍ഹി മാറിക്കഴിയുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രം തലസ്ഥാനത്തിന്റെ ദ്വാരകപ്രദേശത്ത് നിർമ്മിച്ചു കൊണ്ടിരിക്കുന്നു. അതുപോലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും വളരെ വലിയ ഭാരത്‌വന്ദന പാര്‍ക്കിന്റെ പണിയും ആരംഭിച്ചിട്ടുണ്ട്. ഇത് ആയിരക്കണക്കിന് ഡല്‍ഹിക്കാര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മാത്രമല്ല, നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റും

 

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
PM Modi's Surprise Visit to New Parliament Building, Interaction With Construction Workers

Media Coverage

PM Modi's Surprise Visit to New Parliament Building, Interaction With Construction Workers
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2023 മാർച്ച് 31
March 31, 2023
പങ്കിടുക
 
Comments

People Thank PM Modi for the State-Of-The-Art Additions to India’s Infrastructure

Citizens Express Their Appreciation for Prime Minister Modi's Vision of a New India