റോൾസ്-റോയ്‌സ് സിഇഒ തൂഫാൻ എർജിൻബിൽജിക് ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. "ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും നമ്മുടെ നവീനവും ചലനാത്മകവുമായ യുവത്വവുമായി പങ്കാളിത്തത്തിലേർപ്പെടാനുമുള്ള റോൾസ്-റോയ്‌സിന്റെ ഉത്സാഹത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു," ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"റോൾസ്-റോയ്‌സ് സിഇഒ തൂഫാൻ എർജിൻബിൽജികുമായുള്ള ഇന്നത്തെ കൂടിക്കാഴ്ച മികച്ചതായിരുന്നു. ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും നമ്മുടെ നവീനവും ചലനാത്മകവുമായ യുവത്വവുമായി പങ്കാളിത്തത്തിലേർപ്പെടാനുമുള്ള റോൾസ്-റോയ്‌സിന്റെ ഉത്സാഹത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു."
It was wonderful meeting Mr. Tufan Erginbilgic, CEO of Rolls-Royce earlier today.
— Narendra Modi (@narendramodi) February 11, 2026
We welcome Rolls-Royce’s enthusiasm towards scaling up its activities in India and partnering with our innovative and dynamic youth. https://t.co/ZWj3EcQR7c


