പദ്ധതികളുടെ ആകെ ചെലവ് ഏകദേശം 18,509 കോടി രൂപ; 2030-31 കാലയളവിനുള്ളിൽ പൂർത്തിയാക്കും
നിർമാണസമയത്ത് ഏകദേശം 265 ലക്ഷം നേരിട്ടുള്ള തൊഴിൽദിനങ്ങൾ സൃഷ്ടിക്കും
ഈ സംരംഭം യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുകയും ചെയ്യും; എണ്ണ ഇറക്കുമതിയും കാർബൺ പുറന്തള്ളലും കുറയ്ക്കാൻ സഹായിക്കും; സുസ്ഥിരവും കാര്യക്ഷമവുമായ റെയിൽവേ പ്രവർത്തനങ്ങൾക്കു കരുത്തുപകരും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാസമിതി, റെയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 18,509 കോടി രൂപ ചെലവു വരുന്ന മൂന്നു പദ്ധതികൾക്ക് ഇന്നലെ അംഗീകാരം നൽകി. ഈ പദ്ധതികൾ ഇനിപറയുന്നു:

a.    കസാര - മൻമാഡ് 3-ഉം 4-ഉം പാത

b.    ഡൽഹി - അംബാല 3-ഉം 4-ഉം പാത

c.    ബല്ലാരി - ഹൊസാപേട്ട് 3-ഉം 4-ഉം പാത

വർധിച്ച പാതാശേഷി ഗതാഗതസൗകര്യം ഗണ്യമായി വർധിപ്പിക്കും. ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും സേവനവിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനു കാരണമാകും. ഈ മൾട്ടി-ട്രാക്കിങ് നിർദേശങ്ങൾ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും തിരക്കു കുറയ്ക്കുന്നതിനും സജ്ജമാണ്. മേഖലയിലെ സമഗ്രവികസനത്തിലൂടെ ജനങ്ങളെ സ്വയംപര്യാപ്തരാക്കുന്നതിനും, അവരുടെ തൊഴിൽ/സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘നവ ഇന്ത്യ’ എന്ന കാഴ്ചപ്പാടിന് അനുസൃതമാണ് ഈ പദ്ധതികൾ.

പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയുടെ അടിസ്ഥാനത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സംയോജിത ആസൂത്രണത്തിലൂടെയും ബന്ധപ്പെട്ട കക്ഷികളുമായുള്ള ചർച്ചകളിലൂടെയും ബഹുതല സമ്പർക്കസൗകര്യവും ലോജിസ്റ്റിക്സ് കാര്യക്ഷമതയും വർധിപ്പിക്കുന്നതിലാണ് ഇതു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യക്തികൾ, ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ സുഗമമായ നീക്കത്തിന് ഈ പദ്ധതികൾ തടസ്സമില്ലാത്ത സമ്പർക്കസൗകര്യം ഉറപ്പാക്കും.

ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 12 ജില്ലകളെ ഉൾക്കൊള്ളുന്ന ഈ മൂന്നു പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 389 കിലോമീറ്റർ വർധിപ്പിക്കും.

നിർദിഷ്ട മൾട്ടി-ട്രാക്കിങ് പദ്ധതി ഏകദേശം 3,902 ഗ്രാമങ്ങളിലേക്കുള്ള സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും. ഏകദേശം 97 ലക്ഷം പേർ വസിക്കുന്ന പ്രദേശങ്ങളാണിത്.

നിർദിഷ്ട ശേഷിവർധന ഭാവ്‌ലി അണക്കെട്ട്, ശ്രീ ഘടൻദേവി, ത്രയംബകേശ്വർ ജ്യോതിർലിംഗം, ശ്രീ മാതാ വൈഷ്ണോ ദേവി കട്ര/ശ്രീനഗർ തുടങ്ങിയ രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയിൽ സൗകര്യം മെച്ചപ്പെടുത്തും. കൂടാതെ, ഹംപി (യുനെസ്കോ ലോക പൈതൃക കേന്ദ്രം), ബല്ലാരി കോട്ട, ദാറോജി തേൻകരടി സങ്കേതം, തുംഗഭദ്ര അണക്കെട്ട്, കെഞ്ചനഗുഡ്ഡ, വിജയ വിറ്റാല ക്ഷേത്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ഇതിലൂടെ സുഗമമാകും.

നിർദിഷ്ട പദ്ധതികൾ കൽക്കരി, ഉരുക്ക്, ഇരുമ്പയിര്, സിമന്റ്, ചുണ്ണാമ്പുകല്ല്/ബോക്സൈറ്റ്, കണ്ടെയ്‌നർ, ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര, വളങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ (POL) തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അത്യാവശ്യമായ പാതകളാണ്. ഈ ശേഷിവർധന പ്രതിവർഷം 96 ദശലക്ഷം ടൺ അധിക ചരക്കുഗതാഗതത്തിനു വഴിയൊരുക്കും. പരിസ്ഥിതിസൗഹൃദവും ഊർജക്ഷമതയുള്ളതുമായ ഗതാഗതമാർഗമായതിനാൽ, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുന്നതിനും റെയിൽവേ സഹായിക്കും. ഇത് എണ്ണ ഇറക്കുമതിയിൽ 22 കോടി ലിറ്ററിന്റെ കുറവുണ്ടാക്കുകയും 111 കോടി കിലോഗ്രാം കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ചെയ്യും. ഇതു നാലുകോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനു തുല്യമാണ്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort

Media Coverage

‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 16
August 16, 2026

Aatmanirbhar Ambitions Meet Global Alliances: The Modi Doctrine in Action