ഡൽഹി-എൻസിആർ മേഖലയിലെ വായു മലിനീകരണം കുറയ്ക്കുന്നതിനും ശുദ്ധമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചരിത്രപരമായ രണ്ടു വർഷത്തെ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ക്യാപിറ്റൽ റീജിയൻ പ്ലാനിംഗ് ബോർഡ് (NCRPB) വഴിയായിരിക്കും പദ്ധതിക്ക് ഫണ്ട് നൽകുക. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയവും, പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയവും ചേർന്നാണ് ഇത് നടപ്പാക്കുക. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ പങ്കാളിത്ത സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.

കേന്ദ്ര ഗവൺമെന്റിൽ നിന്നുള്ള 5,041 കോടി രൂപയും പങ്കാളിത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള നികുതി ഇളവുകളായി പ്രതീക്ഷിക്കുന്ന 1,601 കോടി രൂപയും ഉൾപ്പെടെ 9,585 കോടി രൂപയുടെ മൊത്തം സാമ്പത്തിക വിഹിതത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഡൽഹി-എൻസിആർ മേഖലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബിഎസ്-IV അല്ലെങ്കിൽ അതിന് മുൻപുള്ള മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന ട്രക്കുകളുടെയും ബസുകളുടെയും ഉടമകൾക്ക്, അവ മാറ്റി ബിഎസ്-VI അല്ലെങ്കിൽ അതിലും കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളോ അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങളോ വാങ്ങുന്നതിന് പ്രോത്സാഹനം നൽകാൻ പദ്ധതി ലക്ഷ്യമിടുന്നു. കൂടുതൽ ശുദ്ധമായ ഗതാഗത സാങ്കേതികവിദ്യകളിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നതിലൂടെ, വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം ഗണ്യമായി കുറയ്ക്കാനും ഡൽഹി-എൻസിആർ മേഖലയിലുടനീളം വായു ഗുണനിലവാരം മെച്ചപ്പെടുത്താനും പദ്ധതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഡൽഹി-എൻസിആറിലെ വായു മലിനീകരണം, പ്രത്യേകിച്ച് ശൈത്യകാലത്ത് കടുത്ത പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയും (ARAI) ദി എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ടും (TERI) സംയുക്തമായി തയ്യാറാക്കി 2018 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച “സോഴ്സ് അപ്പോർഷൺമെന്റ് ഓഫ് പെർട്ടിക്കുലേറ്റ് മാറ്റർ -PM 2.5 , PM 10 " (“Source Apportionment of Particulate Matter (PM 2.5 and PM 10) എന്ന റിപ്പോർട്ട് പ്രകാരം, ഡൽഹി-എൻസിആറിലെ PM 2.5 മലിനീകരണത്തിന്റെ 14 ശതമാനത്തിനും, കാർബൺ മോണോക്സൈഡ് (CO) മലിനീകരണത്തിന്റെ 40 ശതമാനത്തിനും, നൈട്രജൻ ഓക്സൈഡ് (NOx) മലിനീകരണത്തിന്റെ 63 ശതമാനത്തിനും കാരണമാകുന്നത് ഗതാഗത മേഖലയാണ്. ഗതാഗത മേഖലയ്ക്കുള്ളിൽ തന്നെ, ആകെ വാഹനങ്ങളുടെ 3% മാത്രമുള്ള ട്രക്കുകളും ബസുകളുമാണ് PM 2.5 മലിനീകരണത്തിന്റെ 36 ശതമാനത്തിനും കാരണമാകുന്നത്. ബിഎസ് (BS) മാനദണ്ഡങ്ങൾക്ക് മുൻപുള്ള ഒരു  ഭാര വാഹനം മാത്രമായി, 14 ബിഎസ്-VI വാഹനങ്ങൾക്ക് തുല്യമായ മലിനീകരണം പുറന്തള്ളുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ബിഎസ്-IV വാഹനം പോലും ബിഎസ്-VI വാഹനത്തേക്കാൾ 2.7 മടങ്ങ് കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നു. അതിനാൽ, പുതിയ വാഹനങ്ങളുടെ വരവ് വാഹന മലിനീകരണം ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡൽഹി-എൻസിആറിലെ (ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവ ഉൾപ്പെടുന്ന) ഏകദേശം 2.07 ലക്ഷം (1.91ലക്ഷം ട്രക്കുകൾ 16,329 ബസുകൾ) വാഹന ഉടമകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ബിഎസ്-III അല്ലെങ്കിൽ അതിലും പഴയ വാഹനങ്ങൾക്ക്, രജിസ്റ്റർ ചെയ്ത വാഹന സ്ക്രാപ്പിംഗ് കേന്ദ്രങ്ങളിൽ സ്ക്രാപ്പിംഗ് (പൊളിക്കൽ) നിർബന്ധിതമാണ്. അതേസമയം ബിഎസ്-IV വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുകയോ അല്ലെങ്കിൽ എൻസിആറിന് പുറത്തുള്ള നോൺ-എൻസിഎപി (non-NCAP) നഗരങ്ങളിലും പട്ടണങ്ങളിലും വിൽക്കുകയോ ചെയ്യാവുന്നതാണ്. അതിനുശേഷം ഉടമകൾ എൻസിആറിനുള്ളിൽ തന്നെ ബിഎസ്-VI അല്ലെങ്കിൽ അതിലും കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നതോ അല്ലെങ്കിൽ ഇലക്ട്രിക് ആയതോ ആയ വാഹനം വാങ്ങി രജിസ്റ്റർ ചെയ്യണം. എന്നിരുന്നാലും, ഡൽഹിയിൽ ഈ പദ്ധതിക്ക് കീഴിൽ വാങ്ങുന്ന ലൈറ്റ് ഗുഡ്സ് വാഹനങ്ങൾ ഇലക്ട്രിക് ആയിരിക്കണം, ബസുകൾ ബിഎസ്-VI സിഎൻജി (CNG) അല്ലെങ്കിൽ ഇലക്ട്രിക് മാത്രമായിരിക്കണം. ഗവൺമെന്റ് വാഹനങ്ങളെ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ:

കേന്ദ്ര ഗവൺമെന്റ് വായ്പകൾക്ക് അഞ്ച് വർഷത്തേക്ക് 5% പലിശ ഇളവ്, വാഹനത്തിന്റെ വിഭാഗത്തെ ആശ്രയിച്ച് പ്രതിമാസം 4,800 രൂപ വരെ മൂല്യമുള്ള ഇന്ധന വൗച്ചറുകൾ, ഇലക്ട്രിക് വാഹന വാങ്ങലുകൾക്കോ ​​​​അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് ട്രേഡിംഗിനോ (Certificate of Deposit trading) ഉള്ള ഒറ്റത്തവണ ആനുകൂല്യങ്ങൾ എന്നിവ നൽകും.

സംസ്ഥാന ഗവൺമെന്റുകൾ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കുകയും പുതിയ വാഹനങ്ങൾക്ക് 10 വർഷത്തേക്ക് 100% വരെയും ഉപയോഗിച്ച വാഹനങ്ങൾക്ക് 50% വരെയും മോട്ടോർ വാഹന നികുതി ഇളവുകൾ അനുവദിക്കുകയും ചെയ്യും. ഈ പദ്ധതിയിൽ പങ്കാളികളാകുന്ന പഴയ വാഹനങ്ങളുടെ കുടിശ്ശിക ബാധ്യതകളും സംസ്ഥാന ഗവൺമെന്റ് ഒഴിവാക്കും.

പങ്കാളിത്തം വഹിക്കുന്ന ഓട്ടോ ഒഇഎമ്മുകൾ (Auto OEMs - വാഹന നിർമ്മാതാക്കൾ) എക്സ്-ഷോറൂം വിലയിൽ 8% ഡിസ്കൗണ്ട് നൽകും.

ഒരു സംയോജിത പോർട്ടൽ വഴി പൂർണ്ണ ഡിജിറ്റൽ രീതിയിലായിരിക്കും പദ്ധതി നടപ്പാക്കൽ. ഇത് തത്സമയ യോഗ്യതാ പരിശോധനകൾ, ഓട്ടോമേറ്റഡ് പലിശ ഇളവ് ക്ലെയിമുകൾ, പ്രതിമാസ ഇന്ധന വൗച്ചർ ക്രെഡിറ്റുകൾ, മലിനീകരണ തോത് കുറയുന്നത് നിരീക്ഷിക്കൽ എന്നിവ സാധ്യമാക്കും. കേന്ദ്ര ഗവൺമെന്റിന്റെ ആനുകൂല്യങ്ങൾ പുതിയ വാഹനം രജിസ്റ്റർ ചെയ്ത തീയതി മുതൽ 5 വർഷത്തേക്ക് തുടരും. ഇത് രണ്ടു വർഷത്തെ എൻറോൾമെന്റ് കാലയളവിനപ്പുറവും സുസ്ഥിരമായ സ്വാധീനം ഉറപ്പാക്കുന്നു.

ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയായിരിക്കും പദ്ധതി നിരീക്ഷിക്കുക. ഈ സമിതിയിൽ നീതി ആയോഗ് സിഇഒ, ഭവന-നഗരകാര്യ മന്ത്രാലയം, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം, പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, ധനകാര്യ സേവന വകുപ്പ് (DFS) എന്നിവയുടെ സെക്രട്ടറിമാർ, ഡൽഹി-എൻസിആറിലെ സംസ്ഥാന ചീഫ് സെക്രട്ടറിമാർ എന്നിവർ അംഗങ്ങളും, എൻസിആർപിബി (NCRPB) മെമ്പർ സെക്രട്ടറി കൺവീനറും ആയിരിക്കും. ജില്ലാ തലത്തിൽ, ജില്ലാ കളക്ടർമാർ/ജില്ലാ മജിസ്‌ട്രേറ്റുമാരായിരിക്കും പദ്ധതി നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Foreign traveller calls India's Vande Bharat sleeper a “Five-Star Hotel on Rails”; and the Internet agrees

Media Coverage

Foreign traveller calls India's Vande Bharat sleeper a “Five-Star Hotel on Rails”; and the Internet agrees
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Eminent industry leader Shri Ravi Kant meets the Prime Minister
July 18, 2026

Eminent industry leader Shri Ravi Kant met Prime Minister, Shri Narendra Modi earlier today and presented a copy of his book 'Leading from the Back - To Achieve the Impossible'.

The Prime Minister posted on X;

Eminent industry leader Shri Ravi Kant met PM @narendramodi earlier today and presented a copy of his book 'Leading from the Back - To Achieve the Impossible'.