പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി ഇന്ന്, ദേശിയ പാത-63-ന്റെ നിലവിലുള്ള അർമൂർ-ജഗ്തിയാൽ-മഞ്ചീരിയൽ ഭാ​ഗംഹൈബ്രിഡ്ആന്വിറ്റി മോഡലിലും (HAM), ദേശീയ പാത (NH)-563-ന്റെ ജഗ്തിയാൽ-കരീംനഗർ ഭാ​ഗംബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ടോൾ) [BOT (Toll)] വ്യവസ്ഥയിലും നാലുവരി നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് അംഗീകാരം നൽകി. മൂന്ന് വർക്ക് പാക്കേജുകളിലായി ആകെ 190.76 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിയുടെ മൊത്തം മൂലധനച്ചെലവ് 7597.16 കോടി രൂപയാണ്.

അർമൂർ-ജഗ്തിയാൽ-മഞ്ചേരിയൽ പദ്ധതി ഭാഗം തെലങ്കാനയിലെ നിസാമാബാദ്, ജഗ്തിയാൽ, മഞ്ചേരിയൽ ജില്ലകളിലൂടെ കടന്നുപോകുന്നു. ഈ ഹൈവേയിലുടനീളമുള്ള അങ്കസപൂർ, കൊരുത്ല, ജഗ്തിയാൽ, ധർമ്മപുരി, ലക്ഷെട്ടിപേട്ട്, മഞ്ചേരിയൽ തുടങ്ങി നിരവധി ബിൽഡ്-അപ്പ് പ്രദേശങ്ങൾ മൂലം നിലവിൽ കടുത്ത തിരക്ക് അനുഭവപ്പെടുന്നു. സമാനമായി, ജഗ്തിയാൽ-കരീംനഗർ ഭാ​ഗംകടുത്തതിരക്കുള്ളജഗ്തിയാൽ, പോത്താരം, ഗംഗാധര, കരിംനഗർ തുടങ്ങിയ ബിൽഡ്-അപ്പ് പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

ഈ പദ്ധതികളിൽ ഓപ്പൺ ടോളിംഗ് സംവിധാനത്തോടുകൂടിയ നാലുവരിപ്പാതകളും, ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ടുള്ള ബൈപ്പാസുകളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത ഉറപ്പാക്കുകയും തെലങ്കാനയിലെ നിസാമാബാദ്, ജഗ്തിയാൽ, മഞ്ചീരിയൽ, കരീംനഗർ ജില്ലകളിലുടനീളമുള്ള യാത്രാക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. ഈ പദ്ധതി പ്രാദേശികമായ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം സാമൂഹിക-സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യും.

ഈ പദ്ധതികൾ പിഎം ഗതിശക്തി തത്വങ്ങൾക്ക് അനുസൃതമായുള്ളതാണ്. ഇവ അഞ്ച് സാമ്പത്തിക കേന്ദ്രങ്ങളെയും (Economic Nodes), ഏഴ് സാമൂഹിക കേന്ദ്രങ്ങളെയും (Social Nodes), പത്ത് ലോജിസ്റ്റിക് കേന്ദ്രങ്ങളെയും (Logistic Nodes) പരസ്പരം ബന്ധിപ്പിക്കും. ഇത് രാജ്യത്തിന്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് (LPI) മെച്ചപ്പെടുത്തുന്നതിന് കാരണമാകും.

പദ്ധതി പൂർത്തിയാകുമ്പോൾ, അർമൂറിനും മഞ്ചേരിയലിനും ഇടയിൽ ഏകദേശം 1 മണിക്കൂർ 30 മിനിറ്റും ജഗ്തിയാലിനും കരിംനഗറിനും ഇടയിൽ ഏകദേശം 45 മിനിറ്റും യാത്രാ സമയം കുറയുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും സുരക്ഷിതവും വേഗതയേറിയതും തടസ്സമില്ലാത്തതുമായ കണക്റ്റിവിറ്റി ലഭ്യമാക്കുന്നു. കൂടാതെ, ഇന്ധന ഉപഭോഗം, കാർബൺ പുറന്തള്ളൽ, വാഹന പ്രവർത്തന ചെലവ് (വിഒസി) എന്നിവയിൽ ഗണ്യമായ കുറവുണ്ടാക്കും.

ഇടനാഴിയുടെ ഭൂപടം

അനുബന്ധം - I: പദ്ധതി വിശദാംശങ്ങൾ

 

വിവരണം

എൻ‌എച്ച്-63 ലെ ആർമൂർ- ജഗ്തിയാൽ സെക്ഷൻ

എൻ‌എച്ച്-63 ലെ ജഗ്തിയാൽ മഞ്ചേരിയൽ സെക്ഷൻ

എൻ‌എച്ച്-563 ലെ ജഗ്തിയാൽ- കരിംനഗർ സെക്ഷൻ

നീളം (കി.മീ)

63.600

68.295

58.866

ബ്രൗൺഫീൽഡ് നീളം (കി.മീ)

17.95

2.05

24.14

ഗ്രീൻഫീൽഡ് നീളം (കി.മീ)

45.65

66.10

34.96

ആകെ സിവിൽ ചെലവ് (കോടി രൂപ)

1266.58

1477.17

1455.01

ഭൂമിയും നിർമ്മാണത്തിന് മുമ്പുള്ള ചെലവും (കോടി രൂപ)

504.26

436.93

394.53

ആകെ മൂലധന ചെലവ് (കോടി രൂപ) Cr.)

2471.76

 

2730.72

 

2394.68

മോഡ്(രീതി)

ഹൈബ്രിഡ് ആന്വിറ്റി മോഡൽ (HAM)

ഹൈബ്രിഡ് ആന്വിറ്റി മോഡൽ (HAM)

 

ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ടോൾ) [BOT (ടോൾ)]

 

മൊത്തം ഇളവ് കാലയളവ്

17.5വർഷം (2.5വർഷം നിർമ്മാണം + 15വർഷം O&M)

17.5വർഷം (2.5വർഷം നിർമ്മാണം + 15വർഷം O&M)

20വർഷം (2.5വർഷത്തെ നിർമ്മാണം ഉൾപ്പെടെ)

 

സാമ്പത്തിക / സാമൂഹിക നോഡുകൾ

സാമ്പത്തിക നോഡുകൾ: 2 SEZ- സിദ്ധിപേട്ട്, വാറങ്കൽ നഗരം; മെഗാ ഫുഡ് പാർക്കുകൾ- നിസാമാബാദ്, സിദ്ദിപേട്ട്; ഫിഷിംഗ് സീഫുഡ് ക്ലസ്റ്റർ- രാജണ്ണ സിർസില്ല.

സോഷ്യൽ നോഡുകൾ: വെമുലവാഡ, കൊണ്ടഗട്ട്, നഗുനൂർ കോട്ട, ധർമ്മപുരി, കാലേശ്വരം, ലോവർ മണ്ണാർ ഡാം, ക്വയില ഫോർട്ട്.

ലോജിസ്റ്റിക് നോഡുകൾ

റെയിൽവേ സ്റ്റേഷനുകൾ: നിസാമാബാദ്, ലിംഗംപേട്ട്/ ജഗ്തിയാൽ, പെദ്ദപ്പള്ളി, കോരുത്ല, മഞ്ചേരിയൽ,

റെയിൽവേ സ്റ്റേഷനുകൾ:, ലിംഗംപേട്ട്/ ജഗ്തിയാൽ, പൊദ്ദൂർ, ഗംഗാധര, കരിംനഗർ,

തൊഴിൽ സൃഷ്ടിക്കാനുള്ള സാധ്യത

34.43ലക്ഷം തൊഴിൽ ദിനങ്ങൾ (നേരിട്ട്) 42.7ലക്ഷം മനുഷ്യ ദിനങ്ങൾ (പരോക്ഷം)

2024-25സാമ്പത്തിക വർഷത്തിലെ വാർഷിക ശരാശരി പ്രതിദിന ട്രാഫിക് (AADT)

14,949 PCU/ദിവസം

12,084 PCU/ദിവസം

20,446 PCU/ദിവസം

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How ODOP is helping Pratapgarh turn its amla into a bigger business

Media Coverage

How ODOP is helping Pratapgarh turn its amla into a bigger business
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 1
September 01, 2026

#ModiHaiTohMumkinHai: Economy, Diplomacy and Atmanirbhar Milestones in One Social-Media Sweep