ഇന്ത്യയുടെ പരുത്തി മേഖല നേരിടുന്ന തടസ്സങ്ങൾ, കുറഞ്ഞുവരുന്ന വളർച്ചാ നിരക്ക്, ഗുണമേന്മയുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ പരിഹരിക്കുന്നതിനായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ 5,659.22 കോടി രൂപയുടെ "മിഷൻ ഫോർ കോട്ടൺ പ്രൊഡക്റ്റിവിറ്റി"(2026-27 മുതൽ 2030-31 വരെ)എന്ന ദൗത്യത്തിന് അംഗീകാരം നൽകി.

ഇന്ത്യ ഗവൺമെൻ്റിൻ്റെ '5F' ദർശനത്തിന് (Farm to Fibre to Factory to Fashion to Foreign) അനുസൃതമായാണ് ഈ ദൗത്യം രൂപീകരിച്ചിരിക്കുന്നത്. രോഗ-കീട പ്രതിരോധശേഷിയുള്ള ഉയർന്ന വിളവ് നൽകുന്ന (HYV) വിത്തുകൾ വികസിപ്പിക്കുക, സംസ്ഥാന സർക്കാരുകൾ, കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ (KVKs), സ്റ്റേറ്റ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റികൾ (SAUs) എന്നിവയിലൂടെ ആധുനിക കൃഷിരീതികൾ വൻതോതിൽ പ്രചരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നിവയിലൂടെ പരുത്തി ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനാണ് ഈ മിഷൻ ലക്ഷ്യമിടുന്നത്. കൂടാതെ, വ്യവസായ മേഖലയ്ക്ക് മാലിന്യമുക്തമായ പരുത്തി ലഭ്യത ഉറപ്പാക്കാനും, ഉയർന്ന ഗുണമേന്മയുള്ള പരുത്തി കയറ്റുമതി പ്രോത്സാഹിപ്പിക്കാനും താഴെ പറയുന്ന പ്രധാന കാര്യങ്ങളിൽ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു:

* ഉയർന്ന വിളവ് നൽകുന്നതും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതും കീടപ്രതിരോധശേഷിയുള്ളതുമായ വിത്തുകളുടെ വികസനം, കൂടാതെ മറ്റ് ഉൽപ്പാദന-സംരക്ഷണ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക.

* ഹൈ ഡെൻസിറ്റി പ്ലാന്റിംഗ് സിസ്റ്റം (HDPS), ക്ലോസർ സ്പേസിംഗ് (CS), സംയോജിത പരുത്തി പരിപാലനം തുടങ്ങിയ നൂതന കൃഷിരീതികൾ വ്യാപിപ്പിക്കുക, കൂടാതെ എക്‌സ്‌ട്രാ ലോംഗ് സ്റ്റേപ്പിൾ (ELS) പരുത്തിയുടെ കൃഷി പ്രോത്സാഹിപ്പിക്കുക.

* പരിശീലനങ്ങളിലൂടെ പരുത്തിയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുക, മികച്ച സംസ്കരണ രീതികൾ അവലംബിക്കുന്നതോടൊപ്പം ജിന്നിംഗ്, പ്രോസസ്സിംഗ് ഫാക്ടറികളുടെ നവീകരണം പ്രോത്സാഹിപ്പിക്കുക.

* വിശ്വസനീയമായ ഗുണനിലവാര പരിശോധനയ്ക്കും ആഗോള മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമായി രാജ്യമുടനീളം അത്യാധുനികവും അംഗീകൃതവുമായ പരിശോധനാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുക.

* ഇന്ത്യൻ പരുത്തിയെ ആഗോളതലത്തിൽ വിശ്വസനീയവും സുസ്ഥിരവുമായ ഒരു പ്രീമിയം ഉൽപ്പന്നമായി ഉയർത്തിക്കാട്ടുന്നതിനായി 'കസ്തൂരി കോട്ടൺ ഭാരത്' (Kasturi Cotton Bharat) ബ്രാൻഡിംഗും ട്രെയ്‌സിബിലിറ്റി (അന്വേഷണക്ഷമത) സംവിധാനങ്ങളും നടപ്പിലാക്കുക.

* ഡിജിറ്റൽ സംയോജനത്തിലൂടെ വിപണികളെ ബന്ധിപ്പിക്കുക, അതിലൂടെ കർഷകർക്ക് സുതാര്യമായ വിലവിവരങ്ങൾ ലഭ്യമാക്കുകയും ഇ-പ്ലാറ്റ്‌ഫോമുകൾ വഴി നേരിട്ടുള്ള വിപണന സൗകര്യവും മികച്ച വരുമാനവും ഉറപ്പാക്കുകയും ചെയ്യുക.

 * വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിനും പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുമായി പരുത്തി അവശിഷ്ടങ്ങളുടെ പുനരുപയോഗവും  സർക്കുലർ ഇക്കോണമി രീതികളും പ്രോത്സാഹിപ്പിക്കുക.

 *ചണനാരുകൾ (Flax), റാമി, സിസാൽ, മിൽക്ക് വീഡ്, മുള, വാഴനാര് തുടങ്ങിയ പ്രകൃതിദത്ത നാരുകളെ ഉൾപ്പെടുത്തി ഇന്ത്യയുടെ ഫൈബർ അടിത്തറ വൈവിധ്യവൽക്കരിക്കുക. പരിസ്ഥിതി സൗഹൃദപരമായ തുണിത്തരങ്ങളുടെ ഉൽപ്പാദനവും നവീകരണവും പ്രോത്സാഹിപ്പിക്കുകയും, മാറിക്കൊണ്ടിരിക്കുന്ന ആഗോള ആവശ്യങ്ങൾക്കനുസരിച്ച് ഇവയെ പരുത്തിക്ക് അനുപൂരകമായി സംയോജിപ്പിക്കുകയും ചെയ്യുക.

കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയവും ടെക്സ്റ്റൈൽ മന്ത്രാലയവും സംയുക്തമായാണ് ഈ ദൗത്യം നടപ്പിലാക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) 10 സ്ഥാപനങ്ങൾ, കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (CSIR) ഒരു സ്ഥാപനം, വിവിധ സംസ്ഥാന കാർഷിക സർവ്വകലാശാലകളിൽ പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ കോർഡിനേറ്റഡ് റിസർച്ച് പ്രോജക്റ്റിന്റെ (AICRP) 10 പരുത്തി ഗവേഷണ കേന്ദ്രങ്ങൾ എന്നിവയും ഇതിൽ പങ്കാളികളാകും.തുടക്കത്തിൽ, സാങ്കേതികവിദ്യകൾ വ്യാപിപ്പിക്കുന്നതിനായി 14 സംസ്ഥാനങ്ങളിലെ 140 ജില്ലകളെ കാർഷിക വകുപ്പിലൂടെയും ഐ.സി.എ.ആർ (ICAR) വഴിയും കേന്ദ്രീകരിക്കും. കൂടാതെ 2,000 ജിന്നിംഗ്/പ്രോസസ്സിംഗ് ഫാക്ടറികളിലും പദ്ധതി നടപ്പിലാക്കും. ഉയർന്ന വിളവ് നൽകുന്നതും കാലാവസ്ഥാ വ്യതിയാനങ്ങളെയും കീടങ്ങളെയും പ്രതിരോധിക്കുന്നതുമായ വിത്തുകൾ വികസിപ്പിക്കുക, ആധുനിക കൃഷിരീതികൾ വിന്യസിക്കുക, കർഷകർക്ക് പരിശീലനം നൽകുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, ട്രെയ്‌സിബിലിറ്റി (അന്വേഷണക്ഷമത) ഉറപ്പാക്കുക, സുസ്ഥിരമായ നാരുകളും നവീകരണങ്ങളും പ്രോത്സാഹിപ്പിച്ചുകൊണ്ട് പരുത്തി മൂല്യശൃംഖലയിലുടനീളം അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2031-ഓടെ പരുത്തിയുടെ ഉൽപ്പാദനക്ഷമത ഹെക്ടറിന് 440 കിലോയിൽ നിന്ന് 755 കിലോയായി വർദ്ധിപ്പിച്ചുകൊണ്ട്, മൊത്തം ഉൽപ്പാദനം 498 ലക്ഷം ബെയിലുകളിൽ (ഒരു ബെയിലിന് 170 കിലോ ലിന്റ് വീതം) എത്തിക്കുകയാണ് ഈ ദൗത്യം വിഭാവനം ചെയ്യുന്നത്. ഇത് ഏകദേശം 32 ലക്ഷം കർഷകർക്ക് പ്രയോജനം നൽകുകയും സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്യും.പരുത്തിയിലെ മാലിന്യത്തിന്റെ അളവ് 2 ശതമാനത്തിൽ താഴെയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 'കസ്തൂരി കോട്ടൺ ഭാരത്' ബ്രാൻഡിംഗും അതിലൂടെയുള്ള സർട്ടിഫിക്കേഷനും ദൗത്യം പ്രോത്സാഹിപ്പിക്കും. കൂടാതെ ചണനാരുകൾ (Flax), റാമി, സിസാൽ, മിൽക്ക് വീഡ്, മുള, വാഴനാര് തുടങ്ങിയ പ്രകൃതിദത്ത നാരുകളുടെ ഉൽപ്പാദനവും വർദ്ധിപ്പിക്കും. പരുത്തി മേഖലയിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ഈ പദ്ധതി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How India, Australia clinched Uranium deal

Media Coverage

How India, Australia clinched Uranium deal
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister expresses grief over loss of lives due to boat capsizing in South 24 Parganas district of West Bengal
July 13, 2026
Prime Minister announces ex-gratia

The Prime Minister, Shri Narendra Modi has expressed deep grief over the loss of lives due to the capsizing of a boat in the South 24 Parganas district of West Bengal.

The Prime Minister conveyed his thoughts to the bereaved families in this hour of grief and prayed for the speedy recovery of the injured.

The Prime Minister announced that an ex-gratia of Rs. 2 lakh from the Prime Minister’s National Relief Fund (PMNRF) would be given to the next of kin of each deceased. The injured would be given Rs. 50,000.

The Prime Minister’s Office posted on X;

“The loss of lives due to the capsizing of a boat in the South 24 Parganas district of West Bengal is deeply painful. My thoughts are with the bereaved families in this hour of grief. May the injured recover at the earliest.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi”