
ഒമ്പതാമത് ബ്രിക്‌സ് ഉച്ചകോടിക്കായുള്ള ബ്രിക്‌സ് നേതാക്കളുടെ സംയുക്ത പ്രഖ്യാപനം അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രായോഗിക സഹകരണം ശക്തിപ്പെടുത്താന്‍ അഭ്യര്‍ഥിക്കുന്നു. കൂടുതല്‍ നീതിപൂര്‍ണവും സമത്വപൂര്‍ണവുമായ രാജ്യാന്തര സാമ്പത്തിക ക്രമം പ്രോത്സാഹിപ്പിക്കുന്നതിനായി ആഗോള സാമ്പത്തിക ഭരണം മെച്ചപ്പെടുത്തുന്നതിനായി ആശയവിനിമയവും ഏകോപനവും വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചു പ്രഖ്യാപനം സൂചിപ്പിക്കുന്നു. രാജ്യാന്തരതലത്തിലും മേഖലാതലത്തിലും ഉള്ള സമാധാനവും സ്ഥിരതയും രേഖ അടിവരയിടുന്നു.





