ഇന്ത്യ-ഇസ്രയേൽ തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തുപകരുന്നതിനുള്ള വഴികൾ നേതാക്കൾ ചർച്ചചെയ്തു
ഭീകരതയോടുള്ള സഹിഷ്ണുതാരഹിതസമീപനം ഇരുനേ​താക്കളും ആവർത്തിച്ചു
മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ശ്രീ മോദി ആവർത്തിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി.

ഇന്ത്യ-ഇസ്രയേൽ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ തുടർച്ചയായ മുന്നേറ്റങ്ങളിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും പരസ്പരപ്രയോജനത്തിനായി ഈ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു.

ഭീകരതയെ ശക്തമായി അപലപിച്ച ഇരുനേതാക്കളും, എല്ലാ രൂപങ്ങളിലും ആവിഷ്കാരത്തിലുമുള്ള ഭീകരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം ആവർത്തിക്കുകയും ചെയ്തു.

പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി. ഗാസ സമാധാനപദ്ധതി എത്രയുംവേഗം നടപ്പാക്കുന്നതുൾപ്പെടെ, മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ചു.

പരസ്പരം അടുത്തബന്ധം തുടർന്നുകൊണ്ടുപോകാൻ ഇരുനേതാക്കളും ധാരണയായി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Vikas Bhi, Virasat Bhi: How JATAN, AI and Digital Archives are revolutionising India’s cultural heritage preservation

Media Coverage

Vikas Bhi, Virasat Bhi: How JATAN, AI and Digital Archives are revolutionising India’s cultural heritage preservation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ധീരർക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
August 09, 2026

ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഏവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്മരിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ അവരുടെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും ആദരിക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ നേതൃത്വത്താൽ പ്രചോദിതമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ആഹ്വാനം സ്വാതന്ത്ര്യസമരത്തിനു നവോന്മേഷം പകരുകയും അധിനിവേശ ഭരണത്തിൽനിന്നു മോചനം നേടാനുള്ള ഇന്ത്യയിലെ ജനങ്ങളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തെ പ്രതിഫലിപ്പിക്കു​കയും ചെയ്തതായി ശ്രീ മോദി പറഞ്ഞു.

എക്സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഏവരെയും സ്മരിക്കുന്നു. അവരുടെ ധൈര്യം ഓരോ ഇന്ത്യക്കാരനും എന്നും പ്രചോദനമായിരിക്കും. മഹാത്മാഗാന്ധിജിയുടെ നേതൃത്വത്താൽ പ്രചോദിതമായ ക്വിറ്റ് ഇന്ത്യ ആഹ്വാനം നമ്മുടെ സ്വാതന്ത്ര്യസമരത്തിനു നവോന്മേഷം പകരുകയും അധിനിവേശ ഭരണത്തിൽനിന്നു മോചനം നേടാനുള്ള നമ്മുടെ ജനങ്ങളുടെ അചഞ്ചലമായ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുകയും ചെയ്തു.”