ഫ്രഞ്ച് പ്രസിഡന്റ്, ആദരണീയനായ ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 13 - 14 തീയതികളിൽ  ഫ്രാൻസിലെ 'നീസ്',ലും, ജൂൺ 16-19 തീയതികളിൽ ഫ്രാൻസിലെ തന്നെ എവിയാൻ, പാരീസ് എന്നിവടങ്ങളിലും, ജൂൺ 14 - 16 തീയതികളിൽ സ്ലൊവാക്യയിലും ഔദ്യോഗിക സന്ദർശനം നടത്തും. യാത്രയുടെ ആദ്യ ഘട്ടത്തിൽ, ജൂൺ 14-ന് പ്രസിഡന്റ് മാക്രോണുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നീസ് സന്ദർശിക്കും. ഈ വർഷം ആദ്യം 'പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്ത' പദവിയിലേക്ക് ഉയർത്തപ്പെട്ട ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും ഇരു നേതാക്കളും വിലയിരുത്തും. നീസിൽ, ഇരു നേതാക്കളും ചേർന്ന് 'ഭാരത് ഇന്നൊവേറ്റ്സ്' എന്ന പരിപാടി സംയുക്തമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യ, ഫ്രാൻസ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ഇന്നൊവേഷൻ സ്റ്റാർട്ടപ്പുകളെയും വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളെയും ഈ ചടങ്ങ് ഒരുമിച്ച് കൊണ്ടുവരും. 'ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷത്തിൽ' നടത്തുന്ന ഈ സവിശേഷമായ പരിപാടി, ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ്ജസ്വലമായ ഇന്നൊവേഷൻ പങ്കാളിത്തത്തെ കൂടുതൽ ശക്തമാക്കുന്നു.

തന്റെ സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ, സ്ലൊവാക് റിപ്പബ്ലിക് പ്രധാനമന്ത്രി ആദരണീയനായ  റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 14 മുതൽ 16 വരെ സ്ലൊവാക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തും. 1993-ൽ സ്ലൊവാക്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവിടെ നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. 2025 ഏപ്രിലിൽ ബഹുമാനപ്പെട്ട രാഷ്ട്രപതി സ്ലൊവാക്യയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശനത്തിനും, 2026 ഫെബ്രുവരിയിൽ 'എഐ ഇംപാക്റ്റ് ഉച്ചകോടിയിൽ' പങ്കെടുക്കാൻ സ്ലൊവാക്യൻ പ്രസിഡന്റ് ആദരണീയനായ പീറ്റർ പെല്ലെഗ്രിനി ഇന്ത്യ സന്ദർശിച്ചതിനും ശേഷമാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.

പ്രധാനമന്ത്രി മോദി അവിടെ പ്രധാനമന്ത്രി ഫിക്കോയുമായി ചർച്ചകൾ നടത്തുകയും സഹകരണത്തിന്റെ പുതിയ മേഖലകൾ ആരായുകയും ചെയ്യും. കൂടാതെ അദ്ദേഹം പ്രസിഡന്റ് പെല്ലെഗ്രിനിയുമായും കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, ഓട്ടോമൊബൈൽ, റെയിൽവേ നിർമ്മാണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സ്ലൊവാക്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അടിവരയിടുന്നതായിരിക്കും ഈ സന്ദർശനം.

സന്ദർശനത്തിന്റെ മൂന്നാം ഘട്ടത്തിൽ, 2026 ജൂൺ 16-17 തീയതികളിൽ ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചകോടിയിൽ അദ്ദേഹം ജി7 നേതാക്കളുമായും, ക്ഷണിതാക്കളായ പങ്കാളിത്ത രാജ്യങ്ങളിലെയും അന്താരാഷ്ട്ര സംഘടനകളിലെയും പ്രതിനിധികളുമായും ആശയവിനിമയം നടത്തും.

തുടർന്ന് അദ്ദേഹം, പുതിയ പങ്കാളിത്തങ്ങൾ രൂപീകരിക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും, എല്ലാവർക്കുമായി സന്തുലിതവും പങ്കിട്ടതുമായ സുസ്ഥിര സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സുരക്ഷിതവും വേഗതയേറിയതും കാര്യക്ഷമവുമായ വിന്യാസം ഉറപ്പാക്കൽ തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഉച്ചകോടി സെഷനുകളിൽ പങ്കാളിയാകും.
ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി വിവിധ ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകളും നടത്തും.

സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ, കൂടുതൽ ഉഭയകക്ഷി ചർച്ചകൾക്കായും യൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതിക-സ്റ്റാർട്ടപ്പ് സംഗമമായ 'വിവാടെക് സമ്മിറ്റിൽ' പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി 2026 ജൂൺ 18-ന് പാരീസ് സന്ദർശിക്കും. പാരീസിലെ ഇന്ത്യൻ സമൂഹത്തെ, പ്രധാനമന്ത്രി  അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രിയുടെ ആസന്നമായ യൂറോപ്പ് സന്ദർശനം ഫ്രാൻസ്, സ്ലൊവാക്യ, ജി7 എന്നിവയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാക്കും. ജി7 ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യം, ഗ്ലോബൽ സൗത്തിന്റെ പ്രമുഖ ശബ്ദമെന്ന നിലയിലും ആഗോള വെല്ലുവിളികളെ നേരിടുന്നതിലെ പ്രധാന പങ്കാളിയെന്ന നിലയിലുമുള്ള ഇന്ത്യയുടെ സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നു. 'ഭാരത് ഇന്നൊവേറ്റ്സ്', 'വിവാടെക് സമ്മിറ്റ്' എന്നീ രണ്ട് പരിപാടികളിലുമുള്ള പ്രധാനമന്ത്രിയുടെ പങ്കാളിത്തം നവീകരണം, ഡിജിറ്റൽ പരിവർത്തനം, സംരംഭകത്വം എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടും. ഇത് ഇന്ത്യൻ, ഫ്രഞ്ച്, യൂറോപ്യൻ സാങ്കേതിക ആവാസവ്യവസ്ഥകൾ തമ്മിൽ പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ, യൂറോപ്യൻ യൂണിയനുമായുള്ള വിപുലമായ തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അടിവരയിടുന്നതുമായിരിക്കും ഈ സന്ദർശനം.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Two-wheeler retail sales up 19.7 percent in August

Media Coverage

Two-wheeler retail sales up 19.7 percent in August
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 7
September 07, 2026

Vasudhaiva Kutumbakam in Action: Tech Hub, Border Villages, Global Leadership by PM Modi