Her address encapsulates the vision for an India where youth have the best opportunities to flourish: PM

പാർലമെന്റിന്റെ ഇരുസഭകളിലുമായി ബഹുമാനപ്പെട്ട രാഷ്ട്രപതി നടത്തിയ പ്രസംഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു, വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ യാത്രയുടെ സമഗ്രമായ കാഴ്ചപ്പാടാണിത്.

ബഹുമാനപ്പെട്ട രാഷ്ട്രപതി എല്ലാ മേഖലകളിലെയും സുപ്രധാന സംരംഭങ്ങൾ എടുത്തു പറഞ്ഞതായും എല്ലാ മേഖലകളുടെയും ഭാവി വികസനത്തിന്റെ പ്രാധാന്യം അടിവരയിടുകയും ചെയ്തുവെന്നു
ശ്രീ മോദി പറഞ്ഞു.

യുവാക്കളുടെ അഭിവൃദ്ധിക്കായി മികച്ച അവസരങ്ങൾ ഒരുക്കുന്ന ഒരു ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഉൾകൊള്ളുന്നതാണ് രാഷ്ട്രപതിയുടെ പ്രസംഗം എന്ന്  ശ്രീ മോദി അഭിപ്രായപ്പെട്ടു.

ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗം കഴിഞ്ഞ ദശകത്തിൽ നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ നേട്ടങ്ങളെ മനോഹരമായി സംഗ്രഹിക്കുകയും നമ്മുടെ ഭാവി അഭിലാഷങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു, ശ്രീ മോദി കൂട്ടിച്ചേർത്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

" ആദരണീയ രാഷ്ട്രപതി ഇന്ന് പാർലമെന്റിന്റെ ഇരുസഭകളിലേക്കും നടത്തിയ പ്രസംഗം വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ രാജ്യത്തിന്റെ യാത്രയെ പ്രതിധ്വനിക്കുന്ന രൂപരേഖയായിരുന്നു. അദ്ദേഹം അല്ല മേഖലകളിലുമുള്ള സംരംഭങ്ങൾ  എടുത്തുകാണിക്കുകയും ഭാവിയിൽ എല്ലാ മേഖലകളിലുമുള്ള വികസനത്തിന്റെ  പ്രാധാന്യം അടിവരയിടുകയും ചെയ്തു.

യുവാക്കൾക്ക് അഭിവൃദ്ധി പ്രാപിക്കുന്നതിനായി മികച്ച അവസരങ്ങൾ ഒരുക്കുന്ന ഒരു ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് അദ്ദേഹത്തിന്റെ പ്രസംഗം ഉൾക്കൊള്ളുന്നു. ഐക്യവും നിശ്ചയദാർഢ്യവും ഊന്നുവടിയാക്കി  നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രചോദനാത്മകമായ റോഡ്‌മാപ്പുകളും പ്രസംഗത്തിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.

“ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗം കഴിഞ്ഞ ദശകത്തിൽ നമ്മുടെ രാഷ്ട്രത്തിന്റെ കൂട്ടായ നേട്ടങ്ങളെ മനോഹരമായി സംഗ്രഹിക്കുകയും നമ്മുടെ ഭാവി അഭിലാഷങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു. സാമ്പത്തിക പരിഷ്‌കരണങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പുനരുപയോഗിക്കാവുന്ന ഊർജം, ഗ്രാമീണ വളർച്ച, സംരംഭകത്വം, ബഹിരാകാശം എന്നിവയും അതിലേറെ കാര്യങ്ങളും പ്രസംഗത്തിൽ ഉൾച്ചേർന്നിട്ടുണ്ട്.“

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jan Dhan accounts hold Rs 2.75 lakh crore in banks: Official

Media Coverage

Jan Dhan accounts hold Rs 2.75 lakh crore in banks: Official
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 7
December 07, 2025

National Resolve in Action: PM Modi's Policies Driving Economic Dynamism and Inclusivity