പങ്കിടുക
 
Comments

ഈ നൂറ്റാണ്ടിനെ ലോകത്തിലെ അഞ്ചില്‍ ഒന്നു ജനസംഖ്യയും 3.8 ട്രില്യണ്‍ ആഭ്യന്തര ഉത്പാദന വളര്‍ച്ചയുമുള്ള ഏഷ്യയുടെ നൂറ്റാണ്ടാക്കി മാറ്റണമെന്ന് ബിംസ്‌ടെക് രാഷ്ട്രങ്ങളെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഇന്ത്യയുടെ നവസംരംഭ അന്താരാഷ്ട്ര ഉച്ചകോടിയായ പ്രാരംഭിനെ വിഡിയോ കോണ്‍ഫറസിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ബംഗളാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മര്‍, തായ്്‌ലന്‍ഡ് തുടങ്ങിയ ബിംസ്‌ടെക് രാജ്യങ്ങളിലെ നവസംരംഭങ്ങളുടെ ആവേശ ഊര്‍ജ്ജം പ്രധാനമന്ത്രി നിരീക്ഷിച്ചു. ഈ നൂറ്റാണ്ട് ഡിജിറ്റല്‍ വിപ്ലവത്തിന്റെ നൂറ്റാണ്ടും നവീകരണത്തിന്റെ നവയുഗവുമാണ് . പ്രധാനമന്ത്രി പറഞ്ഞു. ഇത് ഏഷ്യയുടെ നൂറ്റാണ്ടുമാണ്. അതിനാല്‍ ഭാവിയിലെ സാങ്കേതിക വിദ്യയും സംരംഭകരും ഈ മേഖലയില്‍ നിന്ന് ഉണ്ടാവണം എന്നതാണ് നമ്മുടെ കാലത്തിന്റെ ആവശ്യം. ഇതിനായി പരസ്പരം സഹകരിക്കാന്‍ ഇഛാശക്തിയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടു വരണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ രാജ്യങ്ങള്‍ തമ്മില്‍ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ബന്ധത്തിന്റെയും പങ്കുവയ്ക്കപ്പെടുന്ന ഒരു പൈതൃകമുണ്ട്. നാം നമ്മുടെ ചിന്തകള്‍, ആശയങ്ങള്‍. ക്ഷേമം, എല്ലാം പങ്കു വയ്ക്കുന്നു. അതുകൊണ്ട് നമ്മുടെ വിജയവും പങ്കുവയ്ക്കപ്പെടണം. ഈ ഉത്തരവാദിത്വം സ്വാഭാവികമായും ബിംസ്‌ടെക് രാജ്യങ്ങളുടെതാണ്. കാരണം നാം ലോക ജനസംഖ്യയുടെ അഞ്ചില്‍ ഒന്നിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് - പ്രധാനമന്ത്രി പറഞ്ഞു.

ഈ മേഖലയിലെ യുവാക്കളുടെ അസഹിഷ്ണുതയിലും ഊര്‍ജ്ജത്തിലും ഔത്സുക്യത്തിലും പുതിയ സാധ്യത കാണുന്നു. അതുകൊണ്ടാണ്, അദ്ദേഹം പറഞ്ഞു 2018 ലെ ബിംസ്‌ടെക് ഉച്ചകോടിയില്‍ സാങ്കേതിക വിദ്യയുടെയും നവീകരണത്തിന്റെയും സഹകരണത്തിന് അദ്ദേഹം ആഹ്വാനം ചെയ്തതും ബിംസ്‌ടെക് സ്റ്റാര്‍ട്ട്പ്പ് കോണ്‍ക്ലേവിന് നിര്‍ദ്ദേശം നല്കിയതും. ആ പ്രതിജ്ഞ പൂര്‍ത്തീകരിക്കുന്നതിനുള്ള ദിശയിലെ കാല്‍വയ്പാണ് ഇന്ന് നടക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവ് എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഈ മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാര ബന്ധങ്ങളും പരസ്പര സമ്പര്‍ക്കവും വര്‍ധിപ്പിക്കുന്നതിനു നടക്കുന്ന നടപടികളും ശ്രീ മോദി സൂചിപ്പിച്ചു.

ഡിജിറ്റല്‍ സമ്പര്‍ക്കം പ്രോത്സാഹിപ്പിക്കുന്നതിന് 2018 ല്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ ബിംസ്‌ടെക് രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ പങ്കെടുത്ത കാര്യവും അദ്ദേഹം അനുസ്മരിച്ചു. അതുപോലെ പ്രതിരോധം, ദുരന്തനിവാരണം, ബഹിരാകാശം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളിലും സഹകരണം മുന്നേറുന്നു. ഈ മേഖലകളിലെ ശക്തമായ ബന്ധങ്ങള്‍ നമ്മുടെ നവസംരംഭങ്ങള്‍ക്ക് വളരെ പ്രയോജനകരമാകും. അതുവഴി അവ മൂല്യസൃഷ്ടി ആവൃത്തിയിലേയ്ക്കു വരും. അതായത് അടിസ്ഥാന വികസനം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളിലെ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. അങ്ങനെ നവസംരംഭങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും, അതാകട്ടെ ഈ മേഖലകളെ വളര്‍ച്ചയിലേയ്ക്കു നയിക്കുകയും ചെയ്യും- പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
PM Narendra Modi is an example for the critics too

Media Coverage

PM Narendra Modi is an example for the critics too
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM greets people on Bhagwan Vishwakarma Jayanti
September 17, 2021
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has greeted the people on the occasion of Bhagwan Vishwakarma Jayanti.

In a tweet, the Prime Minister said;

"भगवान विश्वकर्मा जयंती के पावन अवसर पर आप सभी को हार्दिक शुभकामनाएं। देशवासियों पर देवशिल्पी की कृपा सदैव बनी रहे और हमारा देश प्रगति और समृद्धि की नित नई ऊंचाइयों को प्राप्त करता रहे। https://t.co/fq5KnPeKdV"