Published By : Admin |
February 3, 2015 | 10:57 IST
Share
चीन में रहने वाले मेरे सभी मित्रों को मेरा नमस्कार!
नी हाओ!
आज "Visit India Year 2015" के अवसर पर Video के माध्यम से आपको संबोधित करते हुए मुझे बहुत ही ख़ुशी हो रही है।
भारत और चीन के रिश्तों की डोर कुछ ऐसी है, जो हजारों वर्षों से हमें अटूट बंधन में बांधे हुए है। हम दोनों की विरासत प्राचीन सभ्यता हैं, जिनके बीच गहरे संबंध भी हैं।
चीन के साथ मेरा निजी रूप से भी एक विशेष नाता है; मैं उसे बहुत गहरा रिश्ता समझता हूँ।
मेरा जन्म जहाँ हुआ, वो गुजरात प्रदेश का एक छोटा सा गांव वडनगर; वो वह स्थान है जहाँ चीन के प्रसिद्द यात्री, शुआन जांग जब भारत आये थे, तो मेरे गांव भी आये थे। और कहते हैं कि बहुत लम्बे अरसे तक वो मेरे गांव में रहे थे।
और जब भारत से वापस जा कर चीन में शुआन जांग के शिआन क्षेत्र गए थे, और जब मुझे इस बात की जानकारी हुई तो मुझे बड़ा आनंद हुआ कि वो राष्ट्रपति शी जिनपिंग जी का क्षेत्र है। ये भी एक बड़ा विशेष प्रकार का संकेत मैं समझता हूँ।
ये सब सिर्फ इतिहास की बातें नहीं हैं। वर्तमान में भी हम उसी अटूट डोर से बंधे हैं।
राष्ट्रपति शी जिनपिंग जब पिछले साल भारत आये, तो सबसे पहले उनसे, मैं गुजरात में ही मिला था।
मैं स्वयं भी चीन की यात्रा कर चुका हूं। आपके देश में मेरा अनुभव बहुत ही अच्छा रहा। किताबों में चीन के बारे में बहुत कुछ पढ़ा था, लेकिन चीन जा कर जो अनुभव मैंने पाया, वो अद्वितीय था। जब भी मैं चीन गया, मेरी हमेशा मन में एक कसक रह जाती थी कि काश मेरे पास ज्यादा समय होता तो मैं चीन के हर क्षेत्र में जाता, हर इलाके में जाता, अधिकतम लोगों से मिलता, बहुत कुछ देखता।
हमारी पुरातन सभ्यताओं ने दुनिया को बहुत कुछ दिया है। आने वाली सदी Asia की होगी। इस सदी में हमें एक बार फिर दुनिया को बहुत कुछ देना है, बहुत कुछ बताना है।
इसके लिए ज़रूरी है कि हम एक दूसरे को देखें, जाने, और समझें। और यह तब होगा जब हम, एक दूसरे के यहाँ और बड़ी संख्या में आएँ-जाएँ... People to People Exchange।
मैंने और राष्ट्रपति शी जिनपिंग ने पिछले साल ये फैसला लिया था कि 2015 चीन में "Visit India Year" होगा और 2016 भारत में "Visit China Year" होगा।
इस साल आप भारत आइए, और शुआन जांग और फ़ा शिएन के कदमों में चलने का अनुभव कीजिये।
बोधगया, सारनाथ, नालंदा और कुशीनगर जैसे अनगिनित स्थान हैं; आप इतिहास के पन्ने पलटिये।
योग की जन्मभूमि भारत में गंगा नदी के किनारे कुछ आसन लगाइए।
भारत की संस्कृति, विविधता और सौन्दर्य को अनुभव कीजिये।
"अतिथि देवो भवः" - भारत में अतिथि को भगवान् का रूप माना जाता है।
Incredible India के Incredible आदर सत्कार का अनुभव करने के लिए मैं आपको भारत आने का आमंत्रण देता हूं।
अंत में, सभी चीन वासियों को मैं नव वर्ष की शुभकामनाएं देना चाहता हूँ।
ദേശീയ അസംബ്ലിയുടെ സ്പീക്കർ ബഹുമാനപ്പെട്ട അസാറെൽ ഏണസ്റ്റാ,
ലീഡർ ഓഫ് ഗവൺമെന്റ് ബിസിനസ്സ് ബഹുമാനപ്പെട്ട സിൽവാൻ ലെമിയേൽ,
പ്രതിപക്ഷ നേതാവ് ബഹുമാനപ്പെട്ട ബൈനാ ജോർജ്ജ്,
ദേശീയ അസംബ്ലിയിലെ ബഹുമാനപ്പെട്ട അംഗങ്ങളേ,
എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ,
നമസ്കാരം!
ബോൺ അപ്രെമിഡി! (ശുഭ മധ്യാഹ്നം!)
ഈ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച സവിശേഷമായ ഒരു ബഹുമതിയാണ്. ബഹുമാനപ്പെട്ട മാഡം സ്പീക്കർ, അങ്ങയുടെ ഊഷ്മളമായ വാക്കുകൾക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
ഇന്ന് രാവിലെ എനിക്ക് ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ പുരസ്കാരം നൽകി ആദരിച്ചതിന് പ്രസിഡന്റ് ഏർമിനിയോടും സെയ്ഷെൽസിലെ ജനങ്ങളോടും ഞാൻ നന്ദി പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി നിരന്തരം പ്രയത്നിക്കുന്ന ഏവർക്കും ഈ പുരസ്കാരം വലിയൊരു പ്രോത്സാഹനമായിരിക്കും. ഭാരതത്തിലെ 140 കോടി ജനങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളുമായാണ് ഞാൻ ഇവിടേക്ക് എത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയെന്ന നിലയിൽ ഇന്ത്യൻ മഹാസാഗര മേഖലയിൽ ഞാൻ സന്ദർശിച്ച ആദ്യ രാജ്യം 2015-ൽ സെയ്ഷെൽസ് ആയിരുന്നു. പ്രധാനമന്ത്രി എന്ന നിലയിലുള്ള എന്റെ ആദ്യ ആഫ്രിക്കൻ സന്ദർശനവും ഇതായിരുന്നു. ഇന്ത്യൻ മഹാസാഗരത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ദീർഘവീക്ഷണത്തിൽ സെയ്ഷെൽസിന് സവിശേഷമായ ഒരു സ്ഥാനമുണ്ടെന്ന് ഞാൻ വിശ്വസിച്ചതുകൊണ്ടാണ് അന്ന് ഞാൻ ഇവിടേക്ക് വന്നത്. ഒരു പതിറ്റാണ്ടിന് ശേഷം ഇന്ന് ഞാൻ ഇവിടെ വീണ്ടുമെത്തുമ്പോൾ ആ വിശ്വാസം എന്നത്തേക്കാളും ശക്തമാണ്.
നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങളിൽ പങ്കുചേരാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഈ സവിശേഷ വേളയിൽ നിങ്ങൾക്കേവർക്കും ഒപ്പം സെയ്ഷെൽസിലെ ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ബഹുമാനപ്പെട്ട അംഗങ്ങളേ,
ഈ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യാൻ കഴിയുക എന്നത് അപൂർവ്വമായൊരു ഭാഗ്യമാണ്. ഈ സവിശേഷമായ ആദരവിന് നന്ദി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഈ എട്ടാമത് ദേശീയ അസംബ്ലിയിലെ അംഗങ്ങളെ അഭിനന്ദിക്കാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. ഒപ്പം ഈ ഉന്നത സഭയുടെ ആദ്യ വനിതാ സ്പീക്കറായി ചുമതലയേറ്റ ബഹുമാനപ്പെട്ട മാഡം സ്പീക്കർ അങ്ങയെയും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ബഹുമാനപ്പെട്ട അംഗങ്ങളേ,
നമ്മുടെ നയതന്ത്രബന്ധം സ്ഥാപിതമായ അമ്പത് വർഷങ്ങൾക്ക് മുമ്പല്ല നമ്മുടെ സൗഹൃദം ആരംഭിച്ചതെന്ന് ഇന്ന് നാം ഓർക്കേണ്ടതുണ്ട്. അതിനും എത്രയോ മുമ്പ് അത് തുടങ്ങിയിരുന്നു. 1770 ഓഗസ്റ്റിൽ സെന്റ് ആനി ദ്വീപിൽ എത്തിയ 'തെലിമാക്ക്' കപ്പലിലുണ്ടായിരുന്നവരിൽ അഞ്ച് ഇന്ത്യക്കാരുമുണ്ടായിരുന്നു. ആ യാത്ര പിന്നീട് ഇങ്ങോട്ട് വന്ന ഒട്ടനവധി ആളുകൾക്ക് വഴിവിളക്കായി മാറി. കാലക്രമേണ, അവരുടെ കഥകൾ ആധുനിക സെയ്ഷെൽസിന്റെ ചരിത്രത്തിന്റെ ഭാഗമായി മാറി.
നമ്മൾ തമ്മിലുള്ള ഈ ദൃഢബന്ധം രൂപപ്പെടുത്തിയത് ഗവൺമെന്റുകളല്ല എന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അവ മനുഷ്യരാൽ നിർമ്മിക്കപ്പെട്ടതും കുടുംബങ്ങളാൽ പോറ്റിവളർത്തപ്പെട്ടതും തലമുറകളിലൂടെ നിലനിർത്തപ്പെട്ടതുമാണ്. ഇന്ത്യൻ മഹാസാഗരമാണ് ഇത് സാധ്യമാക്കിയത്. ഇന്ത്യൻ മഹാസാഗരം ഇന്ത്യയെയും സെയ്ഷെൽസിനെയും വേർപെടുത്തുകയല്ല ചെയ്യുന്നത്, മറിച്ച് നമ്മെ തമ്മിൽ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് നാം അപരിചിതരെപ്പോലെയല്ല, മറിച്ച് പഴയ സുഹൃത്തുക്കളെപ്പോലെ പരസ്പരം കണ്ടുമുട്ടുന്നത്.
ബഹുമാനപ്പെട്ട അംഗങ്ങളേ,
സെയ്ഷെൽസിന്റെ ഏറ്റവും വലിയ കരുത്ത് ഇവിടുത്തെ ജനങ്ങളാണ്. തലമുറകളായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള മനുഷ്യർ ഇവിടെയെത്തി. അവർ വ്യത്യസ്ത ഭാഷകളും ആചാരങ്ങളും വിശ്വാസങ്ങളും പാരമ്പര്യങ്ങളും തങ്ങളോടൊപ്പം കൊണ്ടുവന്നു. ഒടുവിൽ അവരെല്ലാവരും ഒത്തുചേർന്ന്, ഇന്ന് ഏറെ അഭിമാനത്തോടെ 'സെയ്ഷെലോവ' എന്ന് വിളിക്കുന്ന ഒരു പൊതുവായ അസ്തിത്വം കെട്ടിപ്പടുത്തു.
ഈ ദേശീയ അസംബ്ലിയുടെ ആപ്തവാക്യം പറയുന്നതുപോലെ - 'വൈവിധ്യത്തിൽ ഏകത്വം'. അത് ക്രയോൾ (Creole) സംഗീതത്തിന്റെ ഈണങ്ങളിൽ കേൾക്കാം. 'മൗത്യ' (Moutya) നൃത്തത്തിന്റെ താളങ്ങളിൽ അത് കാണാം. 'ഫെസ്റ്റിവൽ ക്രയോൾ' (Festival Kreol) ആഘോഷ വേളകളിൽ അത് അനുഭവിച്ചറിയാം.
ഈ രാജ്യം അതിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുമ്പോൾ, നമ്മുടെ സംസ്കാരങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ദൈനംദിന ജീവിതത്തിലും പ്രകടമാകാറുണ്ട്. 'കരി കോകോ' (Kari Koko), സമോസ, ചട്ണി എന്നിവയുടെ രുചികളിൽ അത് തൊട്ടറിയാം. ദീപാവലി, തൈപ്പൊങ്കൽ ആഘോഷങ്ങളിലും നവരാത്രി കാലത്തെ ഗാർബ നൃത്തച്ചുവടുകളിലും അത് കണ്ടെത്താനാകും. നമ്മുടെ സൗഹൃദത്തിന്റെ ഭാവിയെക്കുറിച്ച് നമുക്ക് വലിയ ആത്മവിശ്വാസം നൽകുന്നതും ഈ ഒരു ക്രയോൾ സംസ്കാരം തന്നെയാണ്.
ബഹുമാനപ്പെട്ട അംഗങ്ങളേ,
സമുദ്രതീരങ്ങൾ പങ്കിടുന്ന അയൽരാജ്യങ്ങൾ എന്ന നിലയിൽ, ഒരാളുടെ സുരക്ഷ മറ്റൊരാളുടെ സുരക്ഷയ്ക്ക് കരുത്ത് പകരുന്നതാണെന്ന് നാം തിരിച്ചറിയുന്നു. ഒരാളുടെ സമൃദ്ധി മറ്റൊരാളുടെ പുരോഗതിക്ക് വഴിതുറക്കുന്നു. ഈ മേഖലയിലെ സ്ഥിരത നമുക്കെല്ലാവർക്കും ഒരുപോലെ പ്രയോജനകരവുമാണ്.
നമ്മുടെ പങ്കാളിത്തത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ശക്തമായി ഓർമ്മിപ്പിക്കുന്ന ഒന്നാണ് ഈ വർഷം. അൻപത് വർഷങ്ങൾക്ക് മുമ്പ്, നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പുലരിയിൽ, സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായി ഐ.എൻ.എസ് നീലഗിരി എന്ന ഇന്ത്യൻ നാവികസേനാ കപ്പൽ വിക്ടോറിയ തുറമുഖത്ത് ഉണ്ടായിരുന്നു. ഇന്ന്, നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കുചേരാൻ ഐ.എൻ.എസ് തർകാഷ്, ഐ.എൻ.എസ് ഇക്ഷക് എന്നീ കപ്പലുകൾ വിക്ടോറിയ തുറമുഖത്ത് എത്തിച്ചേർന്നിട്ടുണ്ട്.
കഴിഞ്ഞ അമ്പത് വർഷങ്ങൾ പലതിലും മാറ്റം വരുത്തിയിട്ടുണ്ടാകാം. എന്നാൽ പരസ്പരമുള്ള നമ്മുടെ പ്രതിബദ്ധതയ്ക്ക് ഒട്ടും മാറ്റം വന്നിട്ടില്ല. പതിറ്റാണ്ടുകളായി നമ്മുടെ പ്രതിരോധ സേനകളും, കോസ്റ്റ് ഗാർഡും, സമുദ്ര സുരക്ഷാ ഏജൻസികളും പരസ്പരം കൈകോർത്ത് പ്രവർത്തിക്കുകയും സംയുക്ത പരിശീലനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. സെയ്ഷെൽസ് പ്രതിരോധ സേനയുടെയും സെയ്ഷെൽസ് കോസ്റ്റ് ഗാർഡിന്റെയും പ്രൊഫഷണലിസത്തെയും സമർപ്പണത്തെയും ഇന്ത്യ ഏറെ വിലമതിക്കുന്നു. നിങ്ങളുടെ വിശാലമായ സമുദ്രമേഖലയുടെയും അതോടൊപ്പം ഇന്ത്യൻ മഹാസാഗര മേഖലയുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ അവർ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. സമുദ്ര സുരക്ഷ, ശേഷി വികസനം , ഹൈഡ്രോഗ്രഫി, സമുദ്രമേഖലയെക്കുറിച്ചുള്ള ജാഗ്രത എന്നിവയിലെ നമ്മുടെ സഹകരണം കൂടുതൽ സുരക്ഷിതമായ ഒരു മേഖലയ്ക്കായുള്ള നമ്മുടെ പങ്കുവെക്കപ്പെട്ട പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.
ഇന്ന് രാവിലെ ഞാൻ പ്രസിഡന്റ് ഏർമിനിയെ — നമ്മുടെ സ്വന്തം 'ടോൺ പാറ്റിനെ' — കാണുകയും നമ്മുടെ പങ്കാളിത്തത്തിൽ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി വിലയിരുത്തുകയും ചെയ്തു. ഭാവിയെക്കുറിച്ചുള്ള നമ്മുടെ സംയുക്ത വീക്ഷണത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. നമ്മുടെ ഈ കാഴ്ചപ്പാട് മഹാസാഗർ എന്ന ആശയത്തിൽ ഉൾക്കൊണ്ടിരിക്കുന്നു.
നമ്മുടെ ഭാവിയും പുരോഗതിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെന്നും ഒന്നിനൊന്ന് ആശ്രയിച്ചിരിക്കുന്നതാണെന്നും ഈ ദീർഘവീക്ഷണം തിരിച്ചറിയുന്നു. കൂടുതൽ സുരക്ഷിതവും ഭദ്രവുമായ ഒരു ഇന്ത്യൻ മഹാസാഗര മേഖലയ്ക്കായി നമ്മൾ ഒന്നിച്ച് പ്രവർത്തനം തുടരുക തന്നെ ചെയ്യും.
ബഹുമാനപ്പെട്ട അംഗങ്ങളേ,
ആളുകൾ ഒരു ഭൂപടം നോക്കുമ്പോൾ സെയ്ഷെൽസിനെ ഇന്ത്യൻ മഹാസാഗരത്തിലെ ഒരു കൂട്ടം ദ്വീപുകളായി മാത്രമായിരിക്കാം കാണുന്നത്. എന്നാൽ ഞങ്ങൾ അതിനേക്കാൾ വലിയ ഒന്നിനെയാണ് അവിടെ കാണുന്നത്. തീരങ്ങൾക്കുമപ്പുറത്തേക്ക് തങ്ങളുടെ ദീർഘവീക്ഷണം വ്യാപിപ്പിച്ച ഒരു രാജ്യത്തെയാണ് ഞങ്ങൾ അവിടെ ദർശിക്കുന്നത്. നിങ്ങളുടെ സമുദ്രമേഖല ഏതാണ്ട് 14 ലക്ഷം ചതുരശ്ര കിലോമീറ്ററുകളോളം പരന്നുകിടക്കുന്നു.
ഇത് സെയ്ഷെൽസിനെ ഒരു ചെറിയ ദ്വീപ് രാജ്യമല്ലാതാക്കുന്നു — പകരം ഒരു 'വിശാല സമുദ്ര രാജ്യമാക്കുന്നു' . 'ബ്ലൂ ഇക്കോണമി' (സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം) ആഗോളതലത്തിൽ ചർച്ചയാകുന്നതിനും എത്രയോ മുമ്പ് തന്നെ സീഷെൽസ് ആ മേഖലയിൽ വഴികാട്ടിയായിരുന്നു. സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിലാകട്ടെ, 'ബ്ലൂ ബോണ്ടുകൾ' പോലുള്ള നൂതന ആശയങ്ങൾ മുന്നോട്ട് വെക്കുന്നതിലാകട്ടെ, സുപ്രധാനമായ ആഗോള ചർച്ചകൾക്ക് രൂപം നൽകാൻ നിങ്ങളുടെ രാജ്യം സഹായിച്ചിട്ടുണ്ട്. മത്സ്യബന്ധനം, മറൈൻ സയൻസ്, തീരദേശ പരിപാലനം, പുനരുപയോഗ ഊർജ്ജം, സുസ്ഥിര ടൂറിസം എന്നിവയിൽ കൈകോർത്ത് പ്രവർത്തിക്കാൻ നമുക്ക് സാധിക്കും.
ഇവിടുത്തെ സവിശേഷ പ്രതീകമായ 'കോക്കോ ഡി മെർ' (Coco de Mer) വൃക്ഷത്തിന്റെ ഒരു തൈ നടാൻ ഇന്നലെ എനിക്ക് ഭാഗ്യം ലഭിക്കുകയുണ്ടായി. സെയ്ഷെൽസിനെപ്പോലെ തന്നെ അതും അദ്വിതീയവും വിലപ്പെട്ടതുമാണ്; ലോകത്തിൽ അതിനൊരു പ്രത്യേക സ്ഥാനവുമുണ്ട്. ഈ പ്രകൃതിവിസ്മയത്തെ സംരക്ഷിക്കാനും നിലനിർത്താനും നിങ്ങൾ നടത്തുന്ന ശ്രമങ്ങൾ വലിയൊരു ദർശനത്തെയാണ് പ്രതിഫലിപ്പിക്കുന്നത് — മനുഷ്യരാശി പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്ന ദർശനം.
ഈ ചിന്താഗതി ഇന്ത്യയിലും വളരെ ആഴത്തിൽ വേരോടിയ ഒന്നാണ്. ഇന്ന് നാം ആസ്വദിക്കുന്നതിനേക്കാൾ ആരോഗ്യമുള്ളതും, സുരക്ഷിതവും, വിഭവസമൃദ്ധവുമായ മഹാസാഗരങ്ങളാണ് വരുംതലമുറകൾക്ക് പൈതൃകമായി ലഭിക്കുന്നതെന്ന് ഉറപ്പാക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.
ബഹുമാനപ്പെട്ട അംഗങ്ങളേ,
ഗ്ലോബൽ സൗത്ത് മേഖലയെയും, പ്രത്യേകിച്ച് ദ്വീപ് രാജ്യങ്ങളെയുമാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അതിന്റെ ആഘാതങ്ങൾ നമ്മുടെ തീരപ്രദേശങ്ങളിലും, സമുദ്ര ആവാസവ്യവസ്ഥകളിലും, കാലാവസ്ഥാ വ്യതിയാനങ്ങളിലും, നമ്മുടെ സമൂഹങ്ങളിലും ഇതിനകം തന്നെ പ്രകടമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കുറഞ്ഞ വിഹിതം മാത്രം സംഭാവന ചെയ്തവർ അതിന്റെ പ്രത്യാഘാതങ്ങളുടെ വലിയ ഭാരം ചുമക്കേണ്ടതില്ലെന്ന് നമ്മൾ ഇരുരാജ്യങ്ങളും ദൃഢമായി വിശ്വസിക്കുന്നു.
കാലാവസ്ഥാ പ്രവർത്തനങ്ങൾ എപ്പോഴും നീതിയിലും ഉത്തരവാദിത്തത്തിലും സമത്വത്തിലും അധിഷ്ഠിതമായിരിക്കണം. ഇതാണ് കാലാവസ്ഥാ നീതിയുടെ കാതൽ.
ഇക്കാര്യത്തിൽ മാതൃകയായി മുന്നിൽ നടക്കാനാണ് ഇന്ത്യ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, പുനരുപയോഗ ഊർജ്ജ മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപുലീകരണ പ്രവർത്തനങ്ങളിലൊന്നിനാണ് നമ്മൾ തുടക്കം കുറിച്ചത്. 'മിഷൻ ലൈഫ്' എന്ന പദ്ധതിയിലൂടെ സുസ്ഥിരമായ ജീവിതശൈലികളെ നമ്മൾ പ്രോത്സാഹിപ്പിച്ചു. ഇന്റർനാഷണൽ സോളാർ അലയൻസ് , കോയലിഷൻ ഫോർ ഡിസാസ്റ്റർ റസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ (CDRI), ഗ്ലോബൽ ബയോഫ്യുവൽസ് അലയൻസ്, 'ഏക് പേഡ് മാ കേ നാം' (അമ്മയ്ക്കായി ഒരു മരം) തുടങ്ങിയ നമ്മുടെ പദ്ധതികളിലൂടെ ഹരിത ഊർജ്ജത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കാൻ പങ്കാളിത്ത രാജ്യങ്ങളുമായി ചേർന്ന് ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.
ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങളുടെ ആശങ്കകൾക്ക് അർഹമായ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെയ്ഷെൽസുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണ്.
ബഹുമാനപ്പെട്ട അംഗങ്ങളേ,
വികസനം, കൂടുതൽ പേരെ ഉൾക്കൊള്ളാനാകുന്ന ഒന്നായി മാറുന്ന ഒരു ലോകമാണ് സെയ്ഷെൽസും ഇന്ത്യയും ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും സമകാലിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒന്നായിരിക്കണമെന്ന് നമ്മൾ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നു. നമ്മുടെ പങ്കുവെക്കപ്പെട്ട ഭാവി കൂട്ടായും, എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലും, നീതിയുക്തമായും രൂപപ്പെടുത്തേണ്ടതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഞങ്ങളുടെ ജി20 അധ്യക്ഷപദവിയുടെ കാലയളവിൽ ഇന്ത്യയുടെ ശ്രമങ്ങൾക്ക് വഴികാട്ടിയത് ഈയൊരു വിശ്വാസമായിരുന്നു. ഗ്ലോബൽ സൗത്ത് മേഖലയുടെ മുൻഗണനകളെ അന്താരാഷ്ട്ര ചർച്ചകളുടെ കേന്ദ്രബിന്ദുവാക്കാൻ ഞങ്ങൾ ശ്രമിച്ചതും ജി20-യിലേക്ക് ആഫ്രിക്കൻ യൂണിയനെ ഒരു സ്ഥിരം അംഗമായി സ്വാഗതം ചെയ്തതും ഇതേ ചിന്താഗതിയോടെയാണ്. ഇതാണ് ഗ്ലോബൽ സൗത്തിനെ ഒന്നിപ്പിക്കുന്ന വികാരം. ഇന്ത്യയും സെയ്ഷെൽസും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ദീർഘവീക്ഷണവും ഇതുതന്നെയാണ്.
ബഹുമാനപ്പെട്ട അംഗങ്ങളേ,
കഴിഞ്ഞ അമ്പത് വർഷത്തെ നേട്ടങ്ങൾ നാം ആഘോഷിക്കുമ്പോൾ തന്നെ, നാളെയുടെ ഭാവിയെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. സീഷെൽസിന്റെ ഭാവി രൂപപ്പെടുത്തുന്നത് ഇവിടുത്തെ യുവജനങ്ങളാണ്. സെയ്ഷെൽസിലെ വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഉദ്യോഗസ്ഥരും സുരക്ഷാ സേനയും പതിറ്റാണ്ടുകളായി ഇന്ത്യയിൽ പരിശീലനം നേടുകയും പഠിക്കുകയും ചെയ്യുന്നുണ്ട് എന്നതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട്.
യഥാർത്ഥത്തിൽ സെയ്ഷെൽസിലെ അമ്പതിൽ ഒരാൾ വീതം ഇന്ത്യയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള പരിശീലനം നേടിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്ന് നമ്മുടെ പങ്കാളിത്തത്തെ കൂടുതൽ ശക്തമാക്കുന്ന പ്രാവീണ്യവും സൗഹൃദങ്ങളും അനുഭവങ്ങളുമായാണ് അവർ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.
യുവാക്കൾക്ക് ഇന്റേൺഷിപ്പ് ലഭ്യമാക്കുന്നതിനായുള്ള നിങ്ങളുടെ 'ഇഗ്നൈറ്റ്' (IGNITE) പദ്ധതിയെക്കുറിച്ച് അറിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഇത് വളരെ മികച്ചൊരു മാതൃകയാണ്; ഈ മേഖലയിൽ സഹകരണത്തിനായുള്ള പുതിയ വഴികൾ നമുക്ക് കണ്ടെത്താനാകും.
ഡിജിറ്റൽ നവീകരണമാണ് ഇത്തരം സഹകരണങ്ങളിൽ ഏറ്റവും പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ഒരു മേഖല. സാങ്കേതികവിദ്യയ്ക്ക് എങ്ങനെ അവസരങ്ങൾ വർദ്ധിപ്പിക്കാമെന്നും ഭരണം മെച്ചപ്പെടുത്താമെന്നും സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാമെന്നും കോടിക്കണക്കിന് ആളുകളിലേക്ക് സേവനങ്ങൾ എത്തിക്കാമെന്നും ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ വികസനം (DPI) തെളിയിച്ചിട്ടുണ്ട്.
നിങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ യാത്രയിൽ ഞങ്ങളുടെ അനുഭവങ്ങളും വൈദഗ്ധ്യവും നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ ആദ്യ അൻപത് വർഷങ്ങളിൽ നിങ്ങളെ നയിച്ച അതേ നിശ്ചയദാർഢ്യത്തോടെ സെയ്ഷെൽസിലെ യുവജനങ്ങൾ ഈ അവസരങ്ങളെ നെഞ്ചേറ്റുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.
ബഹുമാനപ്പെട്ട അംഗങ്ങളേ,
ചരിത്രപ്രസിദ്ധമായ ഈ സുവർണ്ണ ജൂബിലി വർഷത്തിൽ ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ, രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു സൗഹൃദമാണ് നമ്മുടെ ജനങ്ങൾ ഒത്തുചേർന്ന് ആഘോഷിക്കുന്നത്. ഇത്രയും ആഴമേറിയ അടിത്തറയിൽ പടുത്തുയർത്തപ്പെട്ട പങ്കാളിത്തങ്ങൾ ലോകത്ത് വളരെ കുറവായിരിക്കും. ഇത്രയേറെ ഊഷ്മളതയോടും വിശ്വാസത്തോടും സന്മനസ്സോടും കൂടി വളർന്നുവന്ന ബന്ധങ്ങളും അപൂർവ്വമാണ്.
നാം ഭാവിയെ ഉറ്റുനോക്കുമ്പോൾ, ഈ ദൃഢമായ അടിത്തറയ്ക്ക് മുകളിൽ നമുക്ക് പുതിയ ചരിത്രങ്ങൾ കെട്ടിപ്പടുക്കാം. ഇന്ത്യ എന്നും നിങ്ങളുടെ വിശ്വസ്ത പങ്കാളിയായി തുടരും. നിങ്ങളുടെ നേട്ടങ്ങളിൽ ഞങ്ങൾ പങ്കുചേരും. നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ഞങ്ങൾ പിന്തുണയേകും. എക്കാലവും ഒരു നല്ല സുഹൃത്തായി ഞങ്ങൾ നിങ്ങളുടെ ഒപ്പമുണ്ടാകും.
കഴിഞ്ഞ അമ്പത് വർഷങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ സെയ്ഷെൽസിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ അധ്യായങ്ങൾ ഇനി എഴുതപ്പെടാനിരിക്കുന്നതേയുള്ളൂവെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. നമ്മുടെ സൗഹൃദത്തിന്റെ ഏറ്റവും നല്ല നാളുകളും ഇനി വരാനിരിക്കുന്നതേയുള്ളൂ.
I thank President Herminie and the people of Seychelles for honouring me with the "Guardian of the Blue Horizon" earlier today.
India's Digital Public Infrastructure has demonstrated how technology can expand opportunity, improve governance, boost financial inclusion and deliver services for hundreds of millions of people: PM @narendramodipic.twitter.com/O62QQbgLH7