“വ്യവസായത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള മികച്ച മുന്നേറ്റങ്ങളോടെ ഇന്ത്യയുടെ സെമികണ്ടക്ടർ മേഖല വിപ്ലവത്തിന്റെ വക്കിലാണ്”
“ഇന്നത്തെ ഇന്ത്യ ലോകത്തിന് ആത്മവിശ്വാസം പകരുന്നു.. പ്രതിസന്ധികൾ വരുമ്പോൾ നിങ്ങൾക്ക് ഇന്ത്യയെ ആശ്രയിക്കാം”
“ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായം ഇരുദിശകളിലേക്കും ഊർജം പരത്തുന്ന പ്രത്യേക ഡയോഡുകളാൽ സജ്ജീകരിച്ചിരിക്കുന്നു”
“പരിഷ്കരണം നടത്തുന്ന നിലവിലെ ഗവൺമെന്റ്, രാജ്യത്തിന്റെ വളരുന്ന ഉൽപ്പാദന അടിത്തറ, സാങ്കേതിക പ്രവണതകളെക്കുറിച്ച് ബോധമുള്ള രാജ്യത്തിന്റെ ഉത്കർഷേച്ഛയുള്ള വിപണി എന്നിങ്ങനെ ത്രിമാന ശക്തിയാണ് ഇന്ത്യയ്ക്കുള്ളത്”
“ഈ ചെറിയ ചിപ്പ് ഇന്ത്യയിൽ സാർവത്രിക വിതരണം ഉറപ്പാക്കാൻ വലിയ കാര്യങ്ങൾ ചെയ്യുന്നു”
“ലോകത്തിലെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം”
“ആഗോള സെമികണ്ടക്ടർ വ്യവസായത്തെ നയിക്കുന്നതിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കാൻ ഒരുങ്ങുന്നു”
“ഇലക്ട്രോണിക് ഉല്പാദനത്തിന്റെ 100 ശതമാനവും ഇന്ത്യയിലാകണം എന്നതാണ് നമ്മുടെ ലക്ഷ്യം”
“ഇലക്ട്രോണിക് ഉല്പാദനത്തിന്റെ 100 ശതമാനവും ഇന്ത്യയിലാകണം എന്നതാണ് നമ്മുടെ ലക്ഷ്യം” “മൊബൈൽ നിർമാണമോ, ഇലക്ട്രോണിക്സോ സെമികണ്ടക്ടറുകളോ ആകട്ടെ, നമ്മുടെ ലക്ഷ്യം വ്യക്തമാണ് - പ്രതിസന്ധി സമയങ്ങളിൽ നിന്നുപോകാതെ മുന്നോട്ടു നീങ്ങുന്ന ലോകം കെട്ടിപ്പടുക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, അശ്വിനി വൈഷ്ണവ്, ജിതിൻ പ്രസാദ്, സെമികണ്ടക്ടർ മേഖലയിലെ ആഗോള വ്യവസായ ഭീമന്മാർ, വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയ ലോകത്തെ എല്ലാ പങ്കാളികൾ, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യവ്യക്തിത്വങ്ങളേ! എല്ലാവർക്കും നമസ്കാരം!

എസ്. ഇ. എം. ഐ. യുടെ എല്ലാ പങ്കാളികൾക്കും ഞാൻ പ്രത്യേക സ്വാഗതം അർപ്പിക്കുന്നു. ആഗോള സെമികണ്ടക്ടർ വ്യവസായവുമായി ബന്ധപ്പെട്ട ഈ മഹത്തായ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ എട്ടാമത്തെ രാജ്യമാണ് ഭാരതം. ഇന്ത്യയിൽ എത്താനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് പറയാൻ കഴിയും. നിങ്ങൾ ശരിയായ സമയത്ത്, ശരിയായ സ്ഥലത്താണ്. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയിൽ, പ്രതീക്ഷകൾ ഒരിക്കലും താഴേക്ക് പോകില്ല. അത് മാത്രമല്ല, പ്രയാസകരമായ സാഹചര്യങ്ങളിൽ ആശ്രയിക്കാനുള്ള കഴിവ് ഇന്നത്തെ ഭാരതം ലോകത്തിന് ഉറപ്പ് നൽകുന്നു.

സുഹൃത്തുക്കളേ,

സെമികണ്ടക്ടർ ലോകവുമായുള്ള നിങ്ങളുടെ ബന്ധത്തിൽ അനിവാര്യമായും ഡയോഡുകൾ ഉൾപ്പെടുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ, ഒരു ഡയോഡിൽ ഊർജ്ജം ഒരു ദിശയിലേക്ക് മാത്രമേ ഒഴുകുന്നുള്ളൂ. എന്നാൽ ഇന്ത്യയുടെ  സെമികണ്ടക്ടർ വ്യവസായത്തിൽ പ്രത്യേക ഡയോഡുകൾ ഉപയോഗിക്കുന്നു. ഇവിടെ നമ്മുടെ ഊർജ്ജം രണ്ട് ദിശകളിലേക്കും ഒഴുകുന്നു. എങ്ങനെയെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഇത് വളരെ രസകരമാണ്, നിങ്ങൾ നിക്ഷേപിക്കുകയും മൂല്യം സൃഷ്ടിക്കുകയും ചെയ്യുന്നു. അതേസമയം, ​ഗവൺമെന്റ് നിങ്ങൾക്ക് സ്ഥിരതയുള്ള നയങ്ങളും ബിസിനസ്സ് എളുപ്പമാക്കുന്ന നയങ്ങളും നൽകുന്നു. നിങ്ങളുടെ സെമികണ്ടക്ടർ വ്യവസായം 'ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളുമായി' ബന്ധപ്പെട്ടിരിക്കുന്നു. ഭാരതം നിങ്ങൾക്ക് ഒരു 'സംയോജിത ആവാസവ്യവസ്ഥ' നൽകുന്നു. ഭാരതത്തിന്റെ ഡിസൈനർമാരുടെ അപാരമായ കഴിവിനെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം. ഡിസൈനിംഗ് ലോകത്തിലെ പ്രതിഭകളുടെ 20 ശതമാനം സംഭാവന ചെയ്യുന്നത് ഭാരതമാണ്, അത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. 85,000 സാങ്കേതിക വിദഗ്ധർ, എഞ്ചിനീയർമാർ, ഗവേഷണ വികസന വിദഗ്ധർ എന്നിവരടങ്ങുന്ന സെമികണ്ടക്ടർ തൊഴിൽ സമൂഹത്തെ  ഞങ്ങൾ തയ്യാറാക്കുകയാണ്. വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും സെമികണ്ടക്ടർ വ്യവസായത്തിന് സജ്ജരാക്കുന്നതിനാണ് ഭാരതം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്നലെയാണ് അനുസന്ധൻ നാഷണൽ റിസർച്ച് ഫൌണ്ടേഷന്റെ ആദ്യ യോഗം നടന്നത്. ഈ ഫൗണ്ടേഷൻ ഇന്ത്യയുടെ ഗവേഷണ ആവാസവ്യവസ്ഥയ്ക്ക് ഒരു പുതിയ ദിശയും പുതിയ ഊർജ്ജവും നൽകും. കൂടാതെ, ഒരു ട്രില്യൺ രൂപയുടെ പ്രത്യേക ഗവേഷണ ഫണ്ടും ഭാരത് സൃഷ്ടിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ

അത്തരം സംരംഭങ്ങൾ സെമികണ്ടക്ടർ, ശാസ്ത്ര മേഖലകളിലെ പുതുമകളുടെ വ്യാപ്തി വളരെയധികം വിപുലീകരിക്കും. സെമികണ്ടക്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലും ഞങ്ങൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാത്രമല്ല, നിങ്ങൾക്ക് ത്രിമാന ശക്തിയുണ്ട്-ഒന്നാമതായി, ഇന്ത്യയുടെ നിലവിലെ പരിഷ്കരണവാദ ​ഗവൺമെന്റ്, രണ്ടാമതായി, ഇന്ത്യയിൽ വളരുന്ന ഉൽപ്പാദന അടിത്തറ, മൂന്നാമത് ഇന്ത്യയുടെ അഭിലാഷ വിപണി. സാങ്കേതികവിദ്യയുടെ രുചി മനസ്സിലാക്കുന്ന ഒരു വിപണി. നിങ്ങളെ സംബന്ധിച്ചിടത്തോളം, ത്രീ-ഡി പവർ സെമികണ്ടക്ടർ വ്യവസായ അടിത്തറ മറ്റെവിടെയെങ്കിലും കണ്ടെത്താൻ പ്രയാസമുള്ള ഒന്നാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ അഭിലാഷപരവും സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതുമായ സമൂഹം വളരെ സവിശേഷമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ചിപ്പ് ഒരു സാങ്കേതികവിദ്യ മാത്രമല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ദശലക്ഷക്കണക്കിന് അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു മാർഗമാണിത്. ഇന്ന് ചിപ്പുകളുടെ പ്രധാന ഉപഭോക്താവാണ് ഭാരത്. ഈ ചിപ്പിൽ ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾ നിർമ്മിച്ചു. ഇന്ത്യയിൽ അവസാന മൈൽ ഡെലിവറി ഉറപ്പാക്കുന്നതിൽ ഈ ചെറിയ ചിപ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൊറോണ മഹാമാരിയുടെ സമയത്ത് ലോകത്തിലെ ഏറ്റവും ശക്തമായ ബാങ്കിംഗ് സംവിധാനങ്ങൾ പോലും തകർന്നപ്പോൾ, ഇന്ത്യയിലെ ബാങ്കുകൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നത് തുടർന്നു. ഇന്ത്യയുടെ യു പി ഐ, റുപേ കാർഡ്, ഡിജിലോക്കർ, ഡിജി യാത്ര എന്നിങ്ങനെ വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഇന്ത്യയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇന്ന്, സ്വയം പര്യാപ്തമാകുന്നതിനായി ഭാരതം എല്ലാ മേഖലകളിലും ഉൽപ്പാദനം വർദ്ധിപ്പിക്കുകയാണ്. ഇന്ന്, ഭാരതം ഒരു സുപ്രധാന ഹരിത പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഡാറ്റാ സെന്ററുകളുടെ ആവശ്യം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനർത്ഥം ആഗോള സെമികണ്ടക്ടർ വ്യവസായത്തെ നയിക്കുന്നതിൽ ഭാരതം ഒരു പ്രധാന പങ്ക് വഹിക്കാൻ പോകുന്നു എന്നാണ്.

സുഹൃത്തുക്കളേ,

ഒരു പഴയ പഴഞ്ചൊല്ലുണ്ട്-'ഫലം എന്തായാലും അതിനെ സ്വാധീനിക്കാനോ നിയന്ത്രിക്കാനോ പോകാതെ അത് അം​ഗീകരിക്കുക'. അതായത്, കാര്യങ്ങൾ സംഭവിക്കുന്നതോ പോലെ സംഭവിക്കട്ടെ എന്ന്. എന്നാൽ ഇന്നത്തെ യുവത്വവും അഭിലാഷവുമുള്ള ഭാരതം ഈ മനോഭാവം പിന്തുടരുന്നില്ല. 'ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ചിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കുക' എന്നതാണ് ഇന്നത്തെ ഇന്ത്യയുടെ മന്ത്രം. അതുകൊണ്ടാണ് സെമികണ്ടക്ടർ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ നിരവധി നടപടികൾ കൈക്കൊണ്ടത്. ഇന്ത്യയിൽ സെമികണ്ടക്ടർ നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ഇന്ത്യൻ ​ഗവൺമെന്റ് 50 ശതമാനം പിന്തുണ നൽകുന്നുണ്ട്. സംസ്ഥാന ​ഗവൺമെന്റുകളും ഇക്കാര്യത്തിൽ അധിക പിന്തുണ നൽകുന്നുണ്ട്. ഈ നയങ്ങൾ കാരണം, ചുരുങ്ങിയ സമയത്തിനുള്ളിൽ 1.5 ട്രില്യൺ രൂപയിൽ കൂടുതൽ നിക്ഷേപം ഇന്ത്യയിൽ ഇതിനകം നടത്തിയിട്ടുണ്ട്. ഇന്ന്, നിരവധി പദ്ധതികൾ നടന്നുവരികയാണ്. സെമികോൺ ഇന്ത്യ പദ്ധതിയും ഒരു മികച്ച സംരംഭമാണ്. ഈ പരിപാടിക്ക് കീഴിൽ ഫ്രണ്ട് എൻഡ് ഫാബുകൾ, ഡിസ്പ്ലേ ഫാബുകൾ, സെമികണ്ടക്ടർ പാക്കേജിംഗ്, കോമ്പൗണ്ട് സെമികണ്ടക്ടറുകൾ, സെൻസറുകൾ, ഡിസ്പ്ലേ നിർമ്മാണം എന്നിവയ്ക്ക് സാമ്പത്തിക സഹായം നൽകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്ത്യയിൽ 360 ഡിഗ്രി സമീപനത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. നമ്മുടെ ഗവൺമെന്റ് ഇന്ത്യയിലെ മുഴുവൻ സെമികണ്ടക്ടർ  വിതരണ ശൃംഖലയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഓരോ ഉപകരണത്തിനും ഇന്ത്യൻ നിർമ്മിത ചിപ്പ് ഉണ്ടായിരിക്കുക എന്നതാണ് ഞങ്ങളുടെ സ്വപ്നം എന്ന് ഞാൻ ഈ വർഷം ചുവപ്പ്കോട്ടയിൽ നിന്ന് പരാമർശിച്ചു. ഒരു സെമികണ്ടക്ടർ ശക്തികേന്ദ്രമാകാൻ ആവശ്യമായതെല്ലാം ഭാരതം ചെയ്യും.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ ആഭ്യന്തര വെല്ലുവിളികൾക്ക് മാത്രമല്ല, ആഗോള വെല്ലുവിളികൾക്കും പരിഹാരം നൽകുന്നു. ഡിസൈനുമായി ബന്ധപ്പെട്ട ഒരു ഉപമ നിങ്ങൾ കേട്ടിരിക്കാം. ഈ ഉപമയാണ്-'പരാജയത്തിന്റെ ഒരൊറ്റ പോയിന്റ്'. ഈ ന്യൂനത ഒഴിവാക്കാൻ ഡിസൈൻ ചെയ്യുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. സംവിധാനം ഒരു ഘടകത്തെ മാത്രം ആശ്രയിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ പാഠം ഡിസൈനിൽ മാത്രം ഒതുങ്ങുന്നില്ല. ഇത് നമ്മുടെ ജീവിതത്തിനും, പ്രത്യേകിച്ച് വിതരണ ശൃംഖലകളുടെ കാര്യത്തിലും തുല്യമായി ബാധകമാണ്. കോവിഡോ യുദ്ധങ്ങളോ ആകട്ടെ, സമീപകാലത്ത് വിതരണ ശൃംഖലയിലെ തടസ്സങ്ങളിൽ നിന്ന് ഒരു വ്യവസായവും രക്ഷപ്പെട്ടിട്ടില്ല. അതിനാൽ, വിതരണ ശൃംഖലകളിലെ പ്രതിരോധശേഷി നിർണായകമാണ്. അതിനാൽ, വിവിധ മേഖലകളിൽ പ്രതിരോധശേഷി സൃഷ്ടിക്കുന്നതിനുള്ള ദൗത്യത്തിന്റെ സുപ്രധാന ഭാഗമാണ് ഭാരതം എന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഒരു കാര്യം കൂടി നാം ഓർക്കണം. ജനാധിപത്യ മൂല്യങ്ങൾ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുമ്പോൾ, സാങ്കേതികവിദ്യയുടെ പോസിറ്റീവ് എനർജി കൂടുതൽ ശക്തമാകും. നേരെമറിച്ച്, സാങ്കേതികവിദ്യയിൽ നിന്ന് ജനാധിപത്യ മൂല്യങ്ങൾ നീക്കം ചെയ്യുമ്പോൾ അത് വേഗത്തിൽ ദോഷകരമാകും. അതിനാൽ, അത് മൊബൈൽ നിർമ്മാണമോ ഇലക്ട്രോണിക്സ് നിർമ്മാണമോ സെമികണ്ടക്ടറോ ആകട്ടെ, ഞങ്ങളുടെ ശ്രദ്ധ വ്യക്തമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും നിർത്താതെ പ്രവർത്തിക്കുന്ന ഒരു ലോകം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യയുടെ ശ്രമങ്ങളെ നിങ്ങൾ ശക്തിപ്പെടുത്തുമെന്ന ഈ ആത്മവിശ്വാസത്തോടെ, നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. വളരെ നന്ദി!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PLI schemes attract ₹2 lakh crore investment till September, lift output and jobs across sectors

Media Coverage

PLI schemes attract ₹2 lakh crore investment till September, lift output and jobs across sectors
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Pays Tribute to the Martyrs of the 2001 Parliament Attack
December 13, 2025

Prime Minister Shri Narendra Modi today paid solemn tribute to the brave security personnel who sacrificed their lives while defending the Parliament of India during the heinous terrorist attack on 13 December 2001.

The Prime Minister stated that the nation remembers with deep respect those who laid down their lives in the line of duty. He noted that their courage, alertness, and unwavering sense of responsibility in the face of grave danger remain an enduring inspiration for every citizen.

In a post on X, Shri Modi wrote:

“On this day, our nation remembers those who laid down their lives during the heinous attack on our Parliament in 2001. In the face of grave danger, their courage, alertness and unwavering sense of duty were remarkable. India will forever remain grateful for their supreme sacrifice.”