ഏതാനും ദിവസങ്ങൾക്ക് മുമ്പ് കർത്തവ്യ പഥിൽ, കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് അഥവാ കർത്തവ്യ ഭവൻ ഞാൻ ഉദ്ഘാടനം ചെയ്തു. ഇന്ന്, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർക്കായി ഈ പാർപ്പിട സമുച്ചയം ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു: പ്രധാനമന്ത്രി
ഇന്ന്, രാജ്യം എംപിമാർക്ക് പുതിയ വീടുകളുടെ ആവശ്യം നിറവേറ്റുകയും അതിനൊപ്പം പിഎം-ആവാസ് യോജനയിലൂടെ 4 കോടി ദരിദ്രർക്ക് ഗൃഹപ്രവേശം സാധ്യമാക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
രാഷ്ട്രം ഇന്ന് കർത്തവ്യ പഥും കർത്തവ്യ ഭവനും നിർമ്മിക്കുക മാത്രമല്ല, ദശലക്ഷക്കണക്കിന് പൗരന്മാർക്ക് പൈപ്പ്‌ലൈനുകൾ വഴി വെള്ളം നൽകാനുള്ള കടമ നിറവേറ്റുകയും ചെയ്യുന്നു: പ്രധാനമന്ത്രി
സൗരോർജ്ജത്തിലൂടെ പ്രാപ്തമാക്കിയ അടിസ്ഥാന സൗകര്യങ്ങൾ മുതൽ സൗരോർജ്ജത്തിൽ രാജ്യത്തിന്റെ പുതിയ റെക്കോർഡുകൾ വരെ, സുസ്ഥിര വികസനം എന്ന ദർശനം രാജ്യം നിരന്തരം മുന്നോട്ട് കൊണ്ടുപോകുന്നു: പ്രധാനമന്ത്രി

ശ്രീ ഓം ബിർള ജി, മനോഹർ ലാൽ ജി, കിരൺ റിജിജു ജി, മഹേഷ് ശർമ്മ ജി, എല്ലാ ബഹുമാനപ്പെട്ട പാർലമെൻ്റ് അംഗങ്ങളേ , ലോക്സഭയുടെ സെക്രട്ടറി ജനറൽ, സ്ത്രീകളേ, മാന്യരേ!

കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ഞാൻ 'കർത്തവ്യപഥി'ലെ കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ്, അതായത് കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്തു. ഇന്ന്, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർക്കായി ഈ ഭവന  സമുച്ചയം ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഇവിടുത്തെ നാല് ഗോപുരങ്ങൾക്കും വളരെ മനോഹരമായ പേരുകൾ ഉണ്ട് - കൃഷ്ണ, ഗോദാവരി, കോസി, ഹൂഗ്ലി - ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നൽകുന്ന ഭാരതത്തിലെ നാല് മഹാനദികൾ. ഇപ്പോൾ, അവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമ്മുടെ പ്രതിനിധികളുടെ ജീവിതത്തിലേക്ക് സന്തോഷത്തിന്റെ ഒരു പുതിയ അരുവി ഒഴുകും. ചില ആളുകൾക്ക് അവരുടേതായ ആശങ്കകളും ഉണ്ടാകാം - ഉദാഹരണത്തിന്, കോസി നദി എന്ന പേര് ഉണ്ടെങ്കിൽ, അവർ നദിയെ അല്ല  കാണുക , പകരം ബീഹാർ തിരഞ്ഞെടുപ്പിനെ കാണും. അത്തരം ഇടുങ്ങിയ ചിന്താഗതിക്കാരായ ആളുകൾക്ക്, നദികളുടെ പേരിടുന്ന പാരമ്പര്യം രാജ്യത്തിന്റെ ഐക്യത്തിന്റെ നൂലിൽ നമ്മെ ഒന്നിപ്പിക്കുന്നു എന്ന് ഞാൻ ഇപ്പോഴും പറയും. ഇത് ഡൽഹിയിലെ നമ്മുടെ എംപിമാരുടെ ജീവിത സൗകര്യം വർദ്ധിപ്പിക്കും, കൂടാതെ ഇവിടെ എംപിമാർക്ക് ലഭ്യമായ സർക്കാർ ഭവനങ്ങളുടെ എണ്ണവും വർദ്ധിക്കും. എല്ലാ എംപിമാരെയും ഞാൻ അഭിനന്ദിക്കുന്നു. കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും ഈ ജോലി പൂർത്തിയാക്കിയ ഈ ഫ്ലാറ്റുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന  എല്ലാ എഞ്ചിനീയർമാരെയും തൊഴിലാളികളെയും ഞാൻ അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളേ,

നമ്മുടെ എംപി മാരായ  സഹപ്രവർത്തകർ ഉടൻ താമസം മാറാൻ പോകുന്ന ഒരു സാമ്പിൾ ഫ്ലാറ്റ് കാണാൻ ഇന്ന് എനിക്ക് അവസരം ലഭിച്ചു. പഴയ എംപി വസതികളും ഞാൻ കണ്ടിട്ടുണ്ട്.പഴയ വസതികൾ ജീർണാവസ്ഥയിലായിരുന്നു, എംപിമാർക്ക് പലപ്പോഴും പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ പുതിയ വസതികളിലേക്ക് താമസം മാറിക്കഴിഞ്ഞാൽ, അവർ ആ പ്രശ്നങ്ങളിൽ നിന്ന് മുക്തരാകും. നമ്മുടെ എംപിമാർ അത്തരം വ്യക്തിപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മുക്തരാകുമ്പോൾ, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ ഫലപ്രദമായി അവരുടെ സമയവും ഊർജ്ജവും ചെലവഴിക്കാൻ അവർക്ക് കഴിയും.

സുഹൃത്തുക്കളേ,

ഡൽഹിയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് വീട് അനുവദിക്കുന്നത് എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ പുതിയ കെട്ടിടങ്ങൾ ആ പ്രശ്‌നവും ഇല്ലാതാക്കും. ഈ ബഹുനില കെട്ടിടങ്ങളിൽ, 180-ലധികം എംപിമാർക്ക് ഒരുമിച്ച് താമസിക്കാൻ കഴിയും. ഇതോടൊപ്പം, ഈ പുതിയ വസതികൾക്ക് ഒരു പ്രധാന സാമ്പത്തിക വശവുമുണ്ട്. അടുത്തിടെ കർതവ്യ ഭവന്റെ ഉദ്ഘാടന വേളയിൽ, പല മന്ത്രാലയങ്ങളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും, അവയ്ക്ക് മാത്രം പ്രതിവർഷം ഏകദേശം 1,500 കോടി രൂപ വാടകയുണ്ടെന്നും ഞാൻ പരാമർശിച്ചു. ഇത് രാജ്യത്തിന്റെ പണത്തിന്റെ നേരിട്ടുള്ള പാഴാക്കലായിരുന്നു. അതുപോലെ, മതിയായ എംപി വസതികളുടെ അഭാവം മൂലം, സർക്കാർ ചെലവുകളും വർദ്ധിച്ചു. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയും - എംപിമാർക്ക് ഭവനങ്ങളുടെ കുറവുണ്ടായിരുന്നിട്ടും, 2004 മുതൽ 2014 വരെ ലോക്സഭാ എംപിമാർക്കായി ഒരു പുതിയ വസതി പോലും നിർമ്മിച്ചിട്ടില്ല. അതുകൊണ്ടാണ് 2014 ന് ശേഷം ഞങ്ങൾ ഈ ജോലി ഒരു ദൗത്യമായി ഏറ്റെടുത്തത്. 2014 മുതൽ ഇതുവരെ, ഈ ഫ്ലാറ്റുകൾ ഉൾപ്പെടെ ഏകദേശം 350 എംപി വസതികൾ നിർമ്മിച്ചിട്ടുണ്ട്. ഇതിനർത്ഥം ഈ വസതികളുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ, പൊതുജനങ്ങളുടെ പണവും ഇപ്പോൾ ലാഭിക്കപ്പെടുന്നു എന്നാണ്.

 

സുഹൃത്തുക്കളേ,

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാരതം വികസനത്തിനൊപ്പം സംവേദനക്ഷമതയുള്ളതുമാണ്. ഇന്ന് രാജ്യം കർതവ്യപഥും,കർതവ്യ ഭവനും നിർമ്മിക്കുന്നു, കൂടാതെ ദശലക്ഷക്കണക്കിന് പൗരന്മാർക്ക് പൈപ്പ് വെള്ളം നൽകുകയെന്ന കടമയും നിറവേറ്റുന്നു. ഇന്ന്, എംപിമാർക്കുള്ള പുതിയ വീടുകൾക്കായുള്ള കാത്തിരിപ്പ് രാജ്യം പരിഹരിക്കുന്നു , കൂടാതെ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 40 ദശലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് ഗൃഹപ്രവേശം ഉറപ്പാക്കുന്നു. ഇന്ന്, രാജ്യം പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുകയും നൂറുകണക്കിന് പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കുകയും ചെയ്യുന്നു. ഈ ശ്രമങ്ങളെല്ലാം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും എല്ലാ തരക്കാർക്കും  പ്രയോജനം ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഈ പുതിയ എംപി വസതികളിൽ സുസ്ഥിര വികസനത്തിന് പ്രത്യേക ശ്രദ്ധ നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്. രാജ്യത്തിന്റെ പരിസ്ഥിതി അനുകൂലവും ഭാവി സുരക്ഷിതവുമായ സംരംഭങ്ങളുടെ ഭാഗമാണിത്. സൗരോർജ്ജം പ്രയോജനപ്പെടുത്തിയ  അടിസ്ഥാന സൗകര്യങ്ങൾ മുതൽ സൗരോർജ്ജത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നത് വരെ, സുസ്ഥിര വികസനം എന്ന ദർശനം രാജ്യം നിരന്തരം മുന്നോട്ട് കൊണ്ടുപോകുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന്, എനിക്ക് നിങ്ങളോട് ഒരു അഭ്യർത്ഥന കൂടിയുണ്ട്. ഇവിടെ, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള എംപിമാർ ഒരുമിച്ച് താമസിക്കും. നിങ്ങളുടെ സാന്നിധ്യം ഏക ഭാരതം, ശ്രേഷ്ഠ ഭാരതം (ഒരു ഇന്ത്യ, മഹത്തായ ഇന്ത്യ) എന്നതിന്റെ പ്രതീകമായിരിക്കും. അതിനാൽ, ഓരോ സംസ്ഥാനത്തുനിന്നുമുള്ള ഉത്സവങ്ങളും ആഘോഷങ്ങളും ഇടയ്ക്കിടെ ഇവിടെ കൂട്ടായി സംഘടിപ്പിക്കുകയാണെങ്കിൽ, അത് ഈ സമുച്ചയത്തിന്റെ ഭംഗി വളരെയധികം വർദ്ധിപ്പിക്കും. നിങ്ങളുടെ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള ആളുകളെ ഈ പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ പ്രാദേശിക ഭാഷകളിൽ നിന്ന് പരസ്പരം കുറച്ച് വാക്കുകൾ പഠിപ്പിക്കാൻ പോലും നിങ്ങൾക്ക് ശ്രമിക്കാം. സുസ്ഥിരതയും ശുചിത്വവും ഈ കെട്ടിടത്തിന്റെ മുഖചിത്രമായി  മാറണം - ഇത് നമ്മുടെ പൊതുവായ പ്രതിബദ്ധതയായിരിക്കണം. എംപി വസതികൾ മാത്രമല്ല, മുഴുവൻ സമുച്ചയവും എല്ലായ്പ്പോഴും വൃത്തിയും വെടിപ്പുമുള്ളതായിരിക്കണം - അത് എത്ര അത്ഭുതകരമായിരിക്കും!

 

സുഹൃത്തുക്കളേ,

നമ്മളെല്ലാവരും ഒരു ടീമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ ശ്രമങ്ങൾ രാജ്യത്തിന് ഒരു മാതൃകയായി മാറും. എല്ലാ എംപി ഭവന സമുച്ചയങ്ങളിലും വർഷത്തിൽ രണ്ടോ മൂന്നോ തവണ ശുചിത്വ മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുമോ എന്ന് പരിഗണിക്കാൻ ഞാൻ മന്ത്രാലയത്തോടും നിങ്ങളുടെ ഭവന കമ്മിറ്റിയോടും അഭ്യർത്ഥിക്കുന്നു. അപ്പോൾ ഏറ്റവും വൃത്തിയുള്ള ബ്ലോക്ക് ഏതെന്ന് പ്രഖ്യാപിക്കാൻ കഴിയും. ഒരുപക്ഷേ, ഒരു വർഷത്തിനുശേഷം, ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്നതും ഏറ്റവും മോശമായി പരിപാലിക്കപ്പെടുന്നതുമായ ബ്ലോക്കുകൾ ഏതാണെന്ന് പോലും പ്രഖ്യാപിക്കാൻ നമുക്ക് കഴിഞ്ഞേക്കാം.

സുഹൃത്തുക്കളേ,

പുതുതായി നിർമ്മിച്ച ഈ ഫ്ലാറ്റുകൾ കാണാൻ ഞാൻ പോയപ്പോൾ, അകത്തു കയറിയ ഉടനെ എന്റെ ആദ്യ കമന്റ് - "ഇതൊക്കെയാണോ?" എന്നായിരുന്നു .ഉടൻ അവർ പറഞ്ഞു, "ഇല്ല സർ, ഇത് ഒരു തുടക്കം മാത്രമാണ്; ദയവായി അകത്തേക്ക് വരൂ." ഞാൻ അത്ഭുതപ്പെട്ടു. എല്ലാ മുറികളേയും നിങ്ങൾക്ക് നിറയ്ക്കാൻ പോലും കഴിയുമെന്ന് ഞാൻ കരുതുന്നില്ല; അവ വളരെ വിശാലമാണ്. ഇവ നല്ല രീതിയിൽ ഉപയോഗിക്കുമെന്നും ഈ പുതിയ വസതികൾ നിങ്ങളുടെ വ്യക്തിപരവും കുടുംബപരവുമായ ജീവിതത്തിൽ ഒരു വലിയ  അനുഗ്രഹമാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ.

നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Why industry loves the India–EU free trade deal

Media Coverage

Why industry loves the India–EU free trade deal
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi highlights Economic Survey as a comprehensive picture of India’s Reform Express
January 29, 2026

The Prime Minister, Shri Narendra Modi said that the Economic Survey tabled today presents a comprehensive picture of India’s Reform Express, reflecting steady progress in a challenging global environment. Shri Modi noted that the Economic Survey highlights strong macroeconomic fundamentals, sustained growth momentum and the expanding role of innovation, entrepreneurship and infrastructure in nation-building. "The Survey underscores the importance of inclusive development, with focused attention on farmers, MSMEs, youth employment and social welfare. It also outlines the roadmap for strengthening manufacturing, enhancing productivity and accelerating our march towards becoming a Viksit Bharat", Shri Modi stated.

Responding to a post by Union Minister, Smt. Nirmala Sitharaman on X, Shri Modi said:

"The Economic Survey tabled today presents a comprehensive picture of India’s Reform Express, reflecting steady progress in a challenging global environment.

It highlights strong macroeconomic fundamentals, sustained growth momentum and the expanding role of innovation, entrepreneurship and infrastructure in nation-building. The Survey underscores the importance of inclusive development, with focused attention on farmers, MSMEs, youth employment and social welfare. It also outlines the roadmap for strengthening manufacturing, enhancing productivity and accelerating our march towards becoming a Viksit Bharat.

The insights offered will guide informed policymaking and reinforce confidence in India’s economic future."