

പ്രധാനമന്ത്രി കമല പ്രസാദ് ബിസെസ്സർ ജി
മന്ത്രിസഭാംഗങ്ങൾ,
ഇന്ന് സന്നിഹിതരായ വിശിഷ്ട വ്യക്തികളേ,
ഇന്ത്യൻ പ്രവാസികളായ അംഗങ്ങളേ,
സ്ത്രീകളേ മാന്യവ്യക്തിത്വങ്ങളേ,
നമസ്‌കാരം!
സീതാ റാം!
ജയ് ശ്രീ റാം!
നിങ്ങൾ ശ്രദ്ധിച്ചുവോ... എന്തൊരു യാദൃശ്ചികത!
ഈ വൈകുന്നേരം നിങ്ങളെല്ലാവർക്കുമൊപ്പം ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം അഭിമാനവും സന്തോഷവും തോന്നുന്നു. പ്രധാനമന്ത്രി കമല ജിയുടെ അത്ഭുതകരമായ ആതിഥ്യമര്യാദയ്ക്കും ദയാപൂർണ്ണമായ വാക്കുകൾക്കും ഞാൻ നന്ദി പറയുന്നു.
ഹമ്മിംഗ് ബേർഡുകളുടെ ഈ മനോഹരമായ നാട്ടിൽ ഞാൻ അൽപ്പം മുമ്പ് എത്തി. എന്റെ ആദ്യ ഇടപെടൽ ഇവിടുത്തെ ഇന്ത്യൻ സമൂഹവുമായാണ്. അത് പൂർണ്ണമായും സ്വാഭാവികമായി തോന്നുന്നു. എല്ലാത്തിനുമുപരി, നാം ഒരു കുടുംബത്തിന്റെ ഭാഗമാണ്. നിങ്ങളുടെ ഊഷ്മളതയ്ക്കും വാത്സല്യത്തിനും ഞാൻ നന്ദി പറയുന്നു.
സുഹൃത്തുക്കളേ,
ട്രിനിഡാഡ് & ടൊബാഗോയിലെ ഇന്ത്യൻ സമൂഹത്തിന്റെ കഥ ധൈര്യത്തെക്കുറിച്ചാണെന്ന് എനിക്കറിയാം. നിങ്ങളുടെ പൂർവ്വികർ നേരിട്ട സാഹചര്യങ്ങൾ ഏറ്റവും ശക്തരായവരെപ്പോലും തകർക്കുമായിരുന്നു. പക്ഷേ അവർ പ്രതീക്ഷയോടെയാണ് കഷ്ടപ്പാടുകളെ നേരിട്ടത്. സ്ഥിരോത്സാഹത്തോടെ അവർ പ്രശ്‌നങ്ങളെ നേരിട്ടു.
ഗംഗയെയും യമുനയെയും പിന്നിൽ ഉപേക്ഷിച്ചു, പക്ഷേ ഹൃദയങ്ങളിൽ രാമായണം വഹിച്ചു. അവർ മണ്ണ് ഉപേക്ഷിച്ചു, പക്ഷേ ആത്മാവിനെ ഉപേക്ഷിച്ചില്ല. അവർ വെറും കുടിയേറ്റക്കാരല്ല. കാലാതീതമായ ഒരു നാഗരികതയുടെ സന്ദേശവാഹകരായിരുന്നു അവർ. അവരുടെ സംഭാവനകൾ ഈ രാജ്യത്തിന് സാംസ്കാരികമായും സാമ്പത്തികമായും ആത്മീയമായും ഗുണം ചെയ്തിട്ടുണ്ട്. ഈ മനോഹരമായ രാജ്യത്തിന് നിങ്ങൾ എല്ലാവരും നൽകിയ സ്വാധീനം നോക്കൂ.
കമല പെർസാദ്-ബിസെസ്സർ ജി - ഈ രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി എന്ന നിലയിൽ. ക്രിസ്റ്റീൻ കാർല കംഗലൂ ജി - വനിതാ പ്രസിഡന്റ് എന്ന നിലയിൽ. ഒരു കർഷകന്റെ മകനായ പരേതനായ ശ്രീ ബസ്ദിയോ പാണ്ഡെ പ്രധാനമന്ത്രിയും ബഹുമാന്യനായ ആഗോള നേതാവുമായി ഉയർന്നുവന്നു. പ്രമുഖ ഗണിത പണ്ഡിതൻ രുദ്രനാഥ് കാപിൽഡിയോ, സംഗീത ഐക്കൺ സുന്ദർ പോപ്പോ, ക്രിക്കറ്റ് പ്രതിഭ ഡാരൻ ഗംഗ, കടലിൽ ക്ഷേത്രം പണിത സേവ്ദാസ് സാധു എന്നിവർ സമർപ്പണബോധത്തോടെ പ്രവർത്തിച്ചു. നേട്ടക്കാരുടെ പട്ടിക നീളുന്നു.
ഗിർമിതീയരുടെ മക്കളായ നിങ്ങളെ ഇനി പോരാട്ടത്താൽ നിർവചിക്കുന്നില്ല. നിങ്ങളുടെ വിജയം, സേവനം, മൂല്യങ്ങൾ എന്നിവയാൽ നിങ്ങൾ നിർവചിക്കപ്പെടുന്നു. സത്യം പറഞ്ഞാൽ, "ഡബിൾസ്", "ഡാൽ പൂരി" എന്നിവയിൽ എന്തോ മാന്ത്രികത ഉണ്ടായിരിക്കണം - കാരണം നിങ്ങൾ ഈ മഹത്തായ രാജ്യത്തിന്റെ വിജയം ഇരട്ടിയാക്കി!
സുഹൃത്തുക്കളേ,
25 വർഷങ്ങൾക്ക് മുമ്പ് ഞാൻ അവസാനമായി സന്ദർശിച്ചപ്പോൾ, ലാറയുടെ കവർ ഡ്രൈവുകളും പുൾ ഷോട്ടുകളും ഞങ്ങൾ എല്ലാവരും ആസ്വദിച്ചു. ഇന്ന്, ഞങ്ങളുടെ യുവാക്കളുടെ ഹൃദയങ്ങളിൽ അതേ ആവേശം ജ്വലിപ്പിക്കുന്നത് സുനിൽ നരെയ്‌നും നിക്കോളാസ് പൂരനുമാണ്. അന്നും ഇന്നും, ഞങ്ങളുടെ സൗഹൃദം കൂടുതൽ ശക്തമായി.
ബനാറസ്, പട്‌ന, കൊൽക്കത്ത, ഡൽഹി എന്നിവ ഇന്ത്യയിലെ നഗരങ്ങളായിരിക്കാം. പക്ഷേ അവ ഇവിടുത്തെ തെരുവുകളുടെ പേരുകളുമാണ്. നവരാത്രി, മഹാശിവരാത്രി, ജന്മാഷ്ടമി എന്നിവ ഇവിടെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും അഭിമാനത്തോടെയും ആഘോഷിക്കപ്പെടുന്നു. ചൗതാലും ബൈതക് ഗാനയും ഇവിടെ ഇപ്പോഴും അഭിവൃദ്ധി പ്രാപിക്കുന്നു.
പരിചിതമായ നിരവധി മുഖങ്ങളുടെ ഊഷ്മളത എനിക്ക് കാണാൻ കഴിയും. ഒരുമിച്ച് അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു യുവതലമുറയുടെ തിളക്കമുള്ള കണ്ണുകളിൽ ഞാൻ ജിജ്ഞാസ കാണുന്നു. തീർച്ചയായും, ഞങ്ങളുടെ ബന്ധങ്ങൾ ഭൂമിശാസ്ത്രത്തിനും തലമുറകൾക്കും അതീതമാണ്.
സുഹൃത്തുക്കളേ,
പ്രഭു ശ്രീരാമനിലുള്ള നിങ്ങളുടെ ആഴമുള്ള വിശ്വാസത്തെക്കുറിച്ച് എനിക്കറിയാം.
एक सौ अस्सी साल बीतल हो, मन न भुलल हो, भजन राम के, हर दिल में गूंजल हो ।
സാംഗ്രെ ഗ്രാൻഡെയിലെയും ഡൗ വില്ലേജിലെയും രാം-ലീലകൾ യഥാർത്ഥത്തിൽ അതുല്യമാണെന്ന് പറയപ്പെടുന്നു. ശ്രീരാം ചരിത് മാനസ് പറയുന്നതിങ്ങനെ:
राम धामदा पुरी सुहावनि।
लोक समस्त बिदित अति पावनि।।
അതിനർത്ഥം, പ്രഭു ശ്രീരാമൻ്റെ പുണ്യനഗരം അതിൻ്റെ മഹത്വം ലോകമെമ്പാടും വ്യാപിക്കുന്ന തരത്തിൽ മനോഹരമാണ്. 500 വർഷങ്ങൾക്ക് ശേഷം അയോധ്യയിലേക്കുള്ള രാം ലല്ലയുടെ തിരിച്ചുവരവിനെ നിങ്ങൾ എല്ലാവരും വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്തുവെന്ന് എനിക്ക് ഉറപ്പുണ്ട്.
അയോധ്യയിൽ രാമക്ഷേത്രം പണിയാൻ നിങ്ങൾ വിശുദ്ധജലവും ശിലകളും അയച്ചത് ഞങ്ങൾ ഓർക്കുന്നു. ഇതുപോലെയുള്ള ഒരു ഭക്തി ബോധത്തോടെ ഞാനും ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. രാമക്ഷേത്രത്തിൻ്റെ ഒരു പകർപ്പും അയോധ്യയിലെ സരയൂ നദിയിൽ നിന്ന് കുറച്ച് വെള്ളവും കൊണ്ടുവരാനായത് സവിശേഷ ഭാഗ്യമാണ്.
जन्मभूमि मम पुरी सुहावनि ।
उत्तर दिसि बह सरजू पावनि ।।
जा मज्जन ते बिनहिं प्रयासा ।
मम समीप नर पावहिं बासा ।।
വിശുദ്ധ സരയൂവിൽ നിന്നാണ് അയോധ്യയുടെ മഹത്വം ഉറവെടുക്കുന്നതെന്ന് പ്രഭു ശ്രീറാം പറയുന്നു. അതിൽ മുങ്ങിക്കുളിക്കുന്നവൻ ശ്രീരാമനുമായി ശാശ്വതമായ ഐക്യം കണ്ടെത്തുന്നു.
सरयू जी और पवित्र संगम का ये जल, आस्था का अमृत है। ये वो प्रवाहमान धारा है, जो हमारे मूल्यों को...हमारे संस्कारों को हमेशा जीवंत रखती है।
ഈ വർഷം ആദ്യം, ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാ കുംഭമേള നടന്നതായി നിങ്ങൾക്കെല്ലാവർക്കും അറിയാം. മഹാ കുംഭിൽ നിന്നുള്ള വെള്ളം എന്നോടൊപ്പം കരുതാനുള്ള ഭാഗ്യമെനിക്കുണ്ടായി. സരയൂ നദിയിലെയും മഹാ കുംഭത്തിലെയും പുണ്യജലം ഇവിടെയുള്ള ഗംഗാ ധാരയിൽ സമർപ്പിക്കാൻ ഞാൻ കമല ജിയോട് അഭ്യർത്ഥിക്കുന്നു. ഈ വിശുദ്ധജലം ട്രിനിഡാഡിലെയും ടൊബാഗോയിലെയും ജനങ്ങളെ അനുഗ്രഹിക്കട്ടെ.
സുഹൃത്തുക്കളേ,
നമ്മുടെ പ്രവാസികളുടെ ശക്തിയെയും പിന്തുണയെയും ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. ലോകമെമ്പാടും 35 ദശലക്ഷത്തിലധികമുള്ള ഇന്ത്യൻ പ്രവാസികൾ ഞങ്ങളുടെ അഭിമാനമാണ്. ഞാൻ പലപ്പോഴും പറഞ്ഞതുപോലെ, നിങ്ങളിൽ ഓരോരുത്തരും ഒരു രാഷ്ട്രദൂതനാണ് - ഇന്ത്യയുടെ മൂല്യങ്ങളുടെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അംബാസഡർ.
ഈ വർഷം, ഭുവനേശ്വറിൽ ഞങ്ങൾ പ്രവാസി ഭാരതീയ ദിവസ് ആതിഥേയത്വം വഹിച്ചപ്പോൾ, ബഹുമാന്യ പ്രസിഡന്റ് ക്രിസ്റ്റീൻ കാർല കംഗലൂ ജി ഞങ്ങളുടെ മുഖ്യാതിഥിയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ ജി അവരുടെ സാന്നിധ്യം കൊണ്ട് ഞങ്ങളെ ആദരിച്ചിരുന്നു.
പ്രവാസി ഭാരതീയ ദിവസിൽ, ലോകമെമ്പാടുമുള്ള ഗിർമിതിയ സമൂഹത്തെ ബഹുമാനിക്കുന്നതിനും അവരുമായി ബന്ധപ്പെടുന്നതിനുമുള്ള നിരവധി സംരംഭങ്ങൾ ഞാൻ പ്രഖ്യാപിച്ചു. ഞങ്ങൾ ഭൂതകാലത്തെ രേഖപ്പെടുത്തുകയും ശോഭനമായ ഭാവിക്കായി ആളുകളെ അടുപ്പിക്കുകയും ചെയ്യുന്നു. ഗിർമിതിയ സമൂഹത്തിന്റെ സമഗ്രമായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നതിൽ ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. ഇന്ത്യയിലെ അവരുടെ പൂർവ്വികർ കുടിയേറിയ ഗ്രാമങ്ങളെയും നഗരങ്ങളെയും കുറിച്ചുള്ള രേഖകൾ തയ്യാറാക്കൽ, അവർ സ്ഥിരതാമസമാക്കിയ സ്ഥലങ്ങൾ തിരിച്ചറിയൽ, ഗിർമിതിയ പൂർവ്വികരുടെ പൈതൃകം പഠിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, ലോക ഗിർമിതിയ സമ്മേളനങ്ങൾ പതിവായി സംഘടിപ്പിക്കാൻ പ്രവർത്തിക്കുക. ട്രിനിഡാഡിലെയും ടൊബാഗോയിലെയും നമ്മുടെ സഹോദരീസഹോദരന്മാരുമായുള്ള ആഴമേറിയതും ചരിത്രപരവുമായ ബന്ധങ്ങളെ ഇത് പിന്തുണയ്ക്കും.
ഇന്ന്, ട്രിനിഡാഡ് & ടൊബാഗോയിലെ ഇന്ത്യൻ പ്രവാസികളുടെ ആറാം തലമുറയ്ക്ക് OCI കാർഡുകൾ നൽകുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾ രക്തത്തിലൂടെയോ കുടുംബപ്പേര് കൊണ്ടോ മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത്. നിങ്ങൾ പിന്തുടർച്ചയാൽ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ നിങ്ങളെ ഉറ്റുനോക്കുന്നു, ഇന്ത്യ നിങ്ങളെ സ്വാഗതം ചെയ്യുന്നു, ഇന്ത്യ നിങ്ങളെ ആശ്ലേഷിക്കുന്നു.
സുഹൃത്തുക്കളേ,
प्रधानमंत्री कमला जी के पूर्वज बिहार के बक्सर में रहा करते थे। कमला जी वहां जाकर भी आई हैं.... लोग इन्हें बिहार की बेटी मानते हैं
ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി കമലയെ ബിഹാറിൻ്റെ മകളായാണ് കണക്കാക്കുന്നത്.
यहां उपस्थित अनेक लोगों के पूर्वज बिहार से ही आए थे। बिहार की विरासत... भारत के साथ ही दुनिया का भी गौरव है। लोकतंत्र हो, राजनीति हो, कूटनीति हो, हायर एजुकेशन हो...बिहार ने सदियों पहले दुनिया को ऐसे अनेक विषयों में नई दिशा दिखाई थी। मुझे विश्वास है, 21वीं सदी की दुनिया के लिए भी बिहार की धरती से, नई प्रेरणाएं, नए अवसर निकलेंगे।
കമല ജിയെപ്പോലെ, ബിഹാറിൽ വേരുകൾ കിടക്കുന്ന നിരവധി ആളുകൾ ഇവിടെയുണ്ട്. ബിഹാറിന്റെ പൈതൃകം നമുക്കെല്ലാവർക്കും അഭിമാനകരമാണ്.
സുഹൃത്തുക്കളേ,
ഇന്ത്യ വളരുമ്പോൾ നിങ്ങളിൽ എല്ലാവർക്കും അഭിമാനം തോന്നുമെന്ന് എനിക്ക് ഉറപ്പുണ്ട്. പുതിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ആകാശം പോലും പരിധിയല്ല. ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ നിങ്ങൾ എല്ലാവരും ആഹ്ലാദിച്ചിട്ടുണ്ടാകും. അത് ഇറങ്ങിയ സ്ഥലത്തിന് ഞങ്ങൾ അതിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടു.
നിങ്ങൾ അടുത്തിടെയും ആ വാർത്ത കേട്ടിട്ടുണ്ടാകും. നമ്മൾ സംസാരിക്കുമ്പോൾ പോലും ഒരു ഇന്ത്യൻ ബഹിരാകാശയാത്രികൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. നമ്മൾ ഇപ്പോൾ ഒരു മനുഷ്യ ബഹിരാകാശ ദൗത്യത്തിൽ പ്രവർത്തിക്കുന്നു - ഗഗൻയാൻ. ഒരു ഇന്ത്യക്കാരൻ ചന്ദ്രനിൽ നടക്കുകയും ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ബഹിരാകാശ നിലയം ഉണ്ടാകുകയും ചെയ്യുന്ന സമയം വിദൂരമല്ല.
हम अब तारों को सिर्फ गिनते नहीं हैं...आदित्य मिशन के रूप में...उनके पास तक जाने का प्रयास करते हैं।हमारे लिए अब चंदा मामा दूर के नहीं हैं ।हम अपनी मेहनत से असंभव को भी संभव बना रहे हैं।
ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങൾ നമ്മുടേത് മാത്രമല്ല. അതിൻ്റെ ഫലം നാം ലോകത്തിൻ്റെ മറ്റു ഭാഗങ്ങളുമായി പങ്കിടുകയാണ്.
സുഹൃത്തുക്കളെ,
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. താമസിയാതെ, ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകും. ഇന്ത്യയുടെ വളർച്ചയുടെയും പുരോഗതിയുടെയും ഫലങ്ങൾ ഏറ്റവും ആവശ്യക്കാരിലേക്ക് എത്തുകയാണ്.
भारत ने दिखाया है कि गरीबों को सशक्त करके... Empower करके... गरीबी को हराया जा सकता है। पहली बार करोड़ों लोगों में विश्वास जागा है, कि भारत गरीबी से मुक्त हो सकता है।
കഴിഞ്ഞ ദശകത്തിൽ ഇന്ത്യ 250 ദശലക്ഷത്തിലധികം ആളുകളെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിയതായി ലോകബാങ്ക് അഭിപ്രായപ്പെട്ടു. നമ്മുടെ നവീനവും ഊർജ്ജസ്വലവുമായ യുവാക്കളാണ് ഇന്ത്യയുടെ വളർച്ചയെ ശക്തിപ്പെടുത്തുന്നത്.
ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഹബ്ബാണ് ഇന്ത്യ. ഈ സ്റ്റാർട്ടപ്പുകളിൽ പകുതിയിലും ഡയറക്ടർമാരായി സ്ത്രീകളുണ്ട്. ഏകദേശം 120 സ്റ്റാർട്ടപ്പുകൾക്ക് യൂണികോൺ പദവി ലഭിച്ചു. AI, സെമികണ്ടക്ടർ, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയ്ക്കുള്ള ദേശീയ ദൗത്യങ്ങൾ വളർച്ചയുടെ പുതിയ എഞ്ചിനുകളായി മാറുകയാണ്. ഒരു തരത്തിൽ, നവീകരണം ഒരു ബഹുജന പ്രസ്ഥാനമായി മാറുകയാണ്.
ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഡിജിറ്റൽ പേയ്‌മെന്റുകളിൽ വിപ്ലവം സൃഷ്ടിച്ചു. ലോകത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 50% ഇന്ത്യയിലാണ് നടക്കുന്നത്. UPI സ്വീകരിക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമായതിന് ട്രിനിഡാഡ് & ടൊബാഗോയെ ഞാൻ അഭിനന്ദിക്കുന്നു. ഇപ്പോൾ പണം അയയ്ക്കുന്നത് ഒരു 'സുപ്രഭാതം' ടെക്സ്റ്റ് സന്ദേശം അയയ്ക്കുന്നത് പോലെ എളുപ്പമായിരിക്കും! വെസ്റ്റ് ഇൻഡീസ് ബൗളിംഗിനെക്കാൾ വേഗത്തിലായിരിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയെ ഒരു നിർമ്മാണ കേന്ദ്രമാക്കി മാറ്റാൻ ഞങ്ങളുടെ മിഷൻ മാനുഫാക്ചറിംഗ് പ്രവർത്തിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാതാവായി ഞങ്ങൾ മാറിയിരിക്കുന്നു. ഞങ്ങൾ കയറ്റുമതി വഴി ലോകത്തിന് റെയിൽവേ ലോക്കോമോട്ടീവുകൾ നൽകുന്നു.
കഴിഞ്ഞ ദശകത്തിൽ ഞങ്ങളുടെ പ്രതിരോധ കയറ്റുമതി 20 മടങ്ങ് വർദ്ധിച്ചു. ഞങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ലോകത്തിനുവേണ്ടിയും നിർമ്മിക്കുന്നു. നമ്മൾ വളരുമ്പോൾ, അത് ലോകത്തിനും അന്യോന്യം പ്രയോജനകരമാണെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.
സുഹൃത്തുക്കളേ,
ഇന്നത്തെ ഇന്ത്യ അവസരങ്ങളുടെ ഒരു നാടാണ്. ബിസിനസ്സ്, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിൽ, ഇന്ത്യയ്ക്ക് ധാരാളം കാര്യങ്ങൾ വാഗ്ദാനം ചെയ്യാനുണ്ട്.
നിങ്ങളുടെ പൂർവ്വികർ കടലുകൾ കടന്ന് 100 ദിവസത്തിലധികം നീണ്ടതും ദുഷ്‌കരവുമായ ഒരു യാത്ര നടത്തി ഇവിടെയെത്തി - ഏഴു സമുദ്രങ്ങൾ താണ്ടി! ഇന്ന്, അതേ യാത്രയ്ക്ക് ഏതാനും മണിക്കൂറുകൾ മാത്രമേ എടുക്കൂ. സോഷ്യൽ മീഡിയയിൽ മാത്രമല്ല, നേരിട്ട് ഇന്ത്യ സന്ദർശിക്കാൻ ഞാൻ നിങ്ങളെയെല്ലാം പ്രോത്സാഹിപ്പിക്കുന്നു!
നിങ്ങളുടെ പൂർവ്വികരുടെ ഗ്രാമങ്ങൾ സന്ദർശിക്കുക. അവർ നടന്ന മണ്ണിലൂടെ നടക്കുക. നിങ്ങളുടെ കുട്ടികളെയും അയൽക്കാരെയും കൊണ്ടുവരിക. ചായയും നല്ല കഥയും ആസ്വദിക്കുന്ന ആരെയും കൊണ്ടുവരിക. നിങ്ങളെയെല്ലാം ഞങ്ങൾ സ്വാഗതം ചെയ്യും - തുറന്ന കൈകളോടെയും, ഊഷ്മളമായ ഹൃദയങ്ങളോടെയും, ജിലേബിയോടെയും!
ഈ വാക്കുകളോടെ, നിങ്ങൾ എന്നോട് കാണിച്ച സ്നേഹത്തിനും വാത്സല്യത്തിനും ഞാൻ ഒരിക്കൽ കൂടി നന്ദി പറയുന്നു.
നിങ്ങളുടെ പരമോന്നത ദേശീയ അവാർഡ് നൽകി എന്നെ ആദരിച്ചതിന് പ്രധാനമന്ത്രി കമല ജിക്ക് ഞാൻ പ്രത്യേകമായി നന്ദി പറയുന്നു.
बहुत बहुत धन्यवाद.
നമസ്കാരം!
സീതാ റാം!
ജയ് ശ്രീ റാം!