വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ കിഴക്കൻ ഇന്ത്യയുടെ വികസനത്തിനു മുൻ‌ഗണന നൽകുന്നു; ഈ ലക്ഷ്യത്തോടെ, കേന്ദ്രഗവണ്മെന്റ് നിരന്തരം പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഇന്നലെ പശ്ചിമ ബംഗാളിൽ ഫ്ലാഗ് ഓഫ് ചെയ്തു;
സംസ്ഥാനത്തിന് ഏകദേശം അരഡസനോളം പുതിയ അമൃത് ഭാ​രത് എക്സ്പ്രസ് ട്രെയിനുകളും ലഭിച്ചു;
ഇന്ന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾകൂടി പ്രവർത്തനം ആരംഭിച്ചു: പ്രധാനമന്ത്രി

പശ്ചിമ ബംഗാൾ ഗവർണർ ശ്രീ സി.വി. ആനന്ദ ബോസ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ സർബാനന്ദ സോനോവാൾ ജി, സുകാന്ത മജുംദാർ ജി, ശന്തനു താക്കൂർ ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ സൗമിക് ഭട്ടാചാര്യ ജി, സൗമിത്ര ഖാൻ ജി, പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ജി, മറ്റ് ജനപ്രതിനിധികളെ, മാന്യ വ്യക്തിത്വങ്ങളെ!

ഇന്നലെ ഞാൻ മാൾഡയിലായിരുന്നു, ഇന്ന് ഹൂഗ്ലിയിൽ നിങ്ങൾക്കെല്ലാവർക്കും ഇടയിലേക്ക് വരാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരിക്കുന്നു. ഒരു 'വികസിത ഭാരത'ത്തിനായി കിഴക്കൻ ഇന്ത്യയുടെ വികസനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലത്തെയും ഇന്നത്തെയും പരിപാടികൾ ഈ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്താൻ പോകുന്നവയാണ്. ഇതിനിടയിൽ പശ്ചിമ ബംഗാളിന്റെ വികസനവുമായി ബന്ധപ്പെട്ട നൂറുകണക്കിന് കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടാനും അവ സമർപ്പിക്കാനും എനിക്ക് അവസരം ലഭിച്ചു.ഇന്നലെ, രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പശ്ചിമ ബംഗാളിൽ നിന്ന് യാത്ര ആരംഭിച്ചു. ബംഗാളിന് അര ഡസനോളം പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ലഭിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി ആരംഭിച്ചു. ഇതിൽ ഒരു ട്രെയിൻ എന്റെ പാർലമെന്റ് മണ്ഡലമായ കാശി ബനാറസിനെ ബംഗാളുമായി ബന്ധിപ്പിക്കുന്ന കണ്ണിയെ കൂടുതൽ ശക്തിപ്പെടുത്തും. ഇതുകൂടാതെ ഡൽഹിയിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ആരംഭിച്ചിട്ടുണ്ട്. അതായത്, പശ്ചിമ ബംഗാളിന്റെ റെയിൽവേ കണക്റ്റിവിറ്റിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 24 മണിക്കൂർ അഭൂതപൂർവ്വമാണ്. ഒരുപക്ഷേ കഴിഞ്ഞ 100 വർഷത്തിനിടയിൽ ഇത്രയധികം പ്രവൃത്തികൾ 24 മണിക്കൂറിനുള്ളിൽ നടന്നിട്ടുണ്ടാകില്ല. 

 

സുഹൃത്തുക്കളെ,

ബംഗാളിൽ ജലപാതകൾക്ക് ധാരാളം സാധ്യതകളുണ്ട്; കേന്ദ്ര സർക്കാർ ഇതിനുവേണ്ടിയും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. തുറമുഖാധിഷ്ഠിത വികസനത്തിന് (port-led development) ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇവിടെ സഹായം നൽകുന്നുണ്ട്. അല്പം മുമ്പ്, തുറമുഖങ്ങളുമായും നദീജല പാതകളുമായും ബന്ധപ്പെട്ട പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു. പശ്ചിമ ബംഗാളിന്റെ വികസനത്തിനും ഇന്ത്യയുടെ വികസനത്തിനും ഇവ വളരെ പ്രധാനപ്പെട്ടതാണ്. പശ്ചിമ ബംഗാളിനെ ഉൽപ്പാദനത്തിന്റെയും , വ്യാപാരത്തിന്റെയും, ലോജിസ്റ്റിക്സിന്റെയും ഒരു വലിയ ഹബ്ബാക്കി മാറ്റാൻ കഴിയുന്ന സ്തംഭങ്ങളാണിവ . ഈ പദ്ധതികളുടെ പേരിൽ ഞാൻ നിങ്ങളെ ഏവരേയും അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

തുറമുഖത്തിനും അതുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയ്ക്കും  നമ്മൾ എത്രത്തോളം ഊന്നൽ നൽകുന്നുവോ അത്രത്തോളം തൊഴിലവസരങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടും. കഴിഞ്ഞ 11 വർഷത്തിനിടയിൽ ശ്യാമ പ്രസാദ് മുഖർജി പോർട്ടിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ തുറമുഖത്തിന്റെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി 'സാഗർമാല' പദ്ധതിക്ക് കീഴിൽ റോഡുകളും നിർമ്മിച്ചിട്ടുണ്ട്. അതിന്റെ ഫലം ഇന്ന് നമുക്കെല്ലാവർക്കും കാണാൻ സാധിക്കും. കഴിഞ്ഞ വർഷം ചരക്ക് കൈകാര്യം ചെയ്യുന്നതിൽ കൊൽക്കത്ത പോർട്ട് പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു.

 

സുഹൃത്തുക്കളെ,

ബാലഗഡിൽ നിർമ്മിക്കാൻ പോകുന്ന 'എക്സ്റ്റെൻഡഡ് പോർട്ട് ഗേറ്റ് സിസ്റ്റം' ഹൂഗ്ലിക്കും പരിസര പ്രദേശങ്ങൾക്കും പുതിയ അവസരങ്ങളുടെ വാതിലുകൾ തുറക്കും. ഇത് കൊൽക്കത്ത നഗരത്തിലെ ട്രാഫിക്, ലോജിസ്റ്റിക്സ് സമ്മർദ്ദം കുറയ്ക്കും. ഗംഗാ നദിയിൽ നിർമ്മിച്ചിട്ടുള്ള ജലപാതയിലൂടെ ചരക്ക് നീക്കം ഇനിയും വർദ്ധിക്കും. ഈ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഹൂഗ്ലിയെ ഒരു വെയർഹൗസിംഗ് (warehousing,സംഭരണകേന്ദം),വ്യാപാര കേന്ദ്രമാക്കി മാറ്റാൻ സഹായിക്കും. ഇത് നൂറുകണക്കിന് കോടി രൂപയുടെ പുതിയ നിക്ഷേപം ഇവിടെ എത്തിക്കും, ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കും, ചെറുകിട വ്യാപാരികൾക്കും ഗതാഗത മേഖലയുമായി ബന്ധപ്പെട്ടവർക്കും ഇതിന്റെ ഗുണം ലഭിക്കും, കൂടാതെ കർഷകർക്കും ഉൽപ്പാദകർക്കും പുതിയ വിപണികൾ കണ്ടെത്താനും സാധിക്കും.

സുഹൃത്തുക്കളെ,

ഇന്ന് ഭാരതത്തിൽ മൾട്ടി-മോഡൽ കണക്റ്റിവിറ്റിക്കും ഗ്രീൻ മൊബിലിറ്റിക്കും (പരിസ്ഥിതി സൗഹൃദ ഗതാഗതം) നമ്മൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. തടസ്സങ്ങളില്ലാത്ത ഗതാഗതം സാധ്യമാക്കുന്നതിനായി തുറമുഖങ്ങൾ, നദീജല പാതകൾ, ഹൈവേകൾ, വിമാനത്താവളങ്ങൾ എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നു. ഇതുമൂലം ലോജിസ്റ്റിക്സ് ചെലവും ഗതാഗതത്തിനായി എടുക്കുന്ന സമയവും കുറയുന്നു.

 

സുഹൃത്തുക്കളെ,

നമ്മുടെ യാത്രാമാർഗ്ഗങ്ങൾ പ്രകൃതിസൗഹൃദമായിരിക്കണം എന്നതിലും ഞങ്ങൾക്ക് നിർബന്ധമുണ്ട്. ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടുകൾ വരുന്നതോടെ നദീഗതാഗതത്തിനും ഗ്രീൻ മൊബിലിറ്റിക്കും വലിയ ഉണർവ് ലഭിക്കും. ഇത് ഹൂഗ്ലി നദിയിലൂടെയുള്ള യാത്ര സുഗമമാക്കും, മലിനീകരണ പ്രശ്നം കുറയ്ക്കും, കൂടാതെ നദീതട വിനോദസഞ്ചാരത്തിന് വലിയ പ്രോത്സാഹനം നൽകുകയും ചെയ്യും.

സുഹൃത്തുക്കളെ,

മത്സ്യബന്ധന മേഖലയിലും സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതിയിലും ഇന്ത്യ ഇന്ന് വളരെ വേഗത്തിലാണ് മുന്നേറുന്നത്. ഇക്കാര്യത്തിൽ പശ്ചിമ ബംഗാൾ രാജ്യത്തെ നയിക്കണം എന്നതാണ് എന്റെ സ്വപ്നം. നദീജല പാതകളെ സംബന്ധിച്ച ദർശനത്തിൽ കേന്ദ്ര സർക്കാർ ബംഗാളിന് വലിയ പിന്തുണയാണ് നൽകുന്നത്. ഇതിന്റെ ഗുണഫലങ്ങൾ ഇവിടുത്തെ കർഷകർക്കൊപ്പം നമ്മുടെ മത്സ്യത്തൊഴിലാളി സുഹൃത്തുക്കളിലേക്കും എത്തിത്തുടങ്ങിയിട്ടുണ്ട്.

 

സുഹൃത്തുക്കളെ,

കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ഈ പദ്ധതികളെല്ലാം പശ്ചിമ ബംഗാളിന്റെ വികസന യാത്രയ്ക്ക് വേഗം പകരും. ഈ പദ്ധതികളുടെ പേരിൽ ഒരിക്കൽ കൂടി നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു. അടുത്തുള്ള സ്ഥലത്ത്  പതിനായിരക്കണക്കിന് ആളുകൾ ദീർഘനേരമായി കാത്തിരിക്കുകയാണ്, എനിക്ക് അവിടെയും ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഒരുപക്ഷേ അത് കേൾക്കാനായിരിക്കും ജനങ്ങൾക്ക് കൂടുതൽ താൽപ്പര്യം. അവിടെ ഞാൻ കുറച്ചുകൂടി തുറന്ന് സംസാരിക്കും, അതിനാൽ ഇവിടെ ഞാൻ എന്റെ പ്രസംഗം നിർത്തുന്നു. നിങ്ങളുടെ എല്ലാവരുടെയും അനുവാദത്തോടെ അടുത്ത യോഗത്തിലേക്ക് ഞാൻ പോവുകയാണ്.ഏവർക്കും വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian mithai finds a sweet spot on global shelves as exports surge 10%

Media Coverage

Indian mithai finds a sweet spot on global shelves as exports surge 10%
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates the team of Skyroot Aerospace on the successful launch of Vikram-1
July 18, 2026

Prime Minister Shri Narendra Modi spoke to the team of Skyroot Aerospace and congratulated them on the successful launch of Vikram-1, today. Shri Modi remarked that this is a defining moment in India’s space journey. The growing participation of our private sector is opening new frontiers and accelerating innovation.

“This achievement will encourage countless youngsters to dream bigger and innovate fearlessly”, Shri Modi stated .

Shri Modi posted on X;

Spoke to the team of Skyroot Aerospace and congratulated them on the successful launch of Vikram-1.

This is a defining moment in India’s space journey. The growing participation of our private sector is opening new frontiers and accelerating innovation.

This achievement will encourage countless youngsters to dream bigger and innovate fearlessly.

@SkyrootA