എല്ലാ മേഖലയിലുമുള്ള വികസനത്തിന് ഞങ്ങളുടെ ​ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി
ഇന്ന് അജ്മീറിൽ നിന്ന് രാജ്യവ്യാപകമായ എച്ച്.പി.വി (HPV) വാക്സിനേഷൻ ക്യാമ്പയ്‌ൻ ഉദ്ഘാടനം ചെയ്യാനും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കാനും യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്യാനും സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്: പ്രധാനമന്ത്രി
എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയ്‌ൻ അജ്മീറിൽ നിന്ന് ആരംഭിച്ചു കഴിഞ്ഞു; രാജ്യത്തെ നാരീശക്തിയെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണിത്: പ്രധാനമന്ത്രി
രാജസ്ഥാന്റെ പൈതൃകത്തെയും വികസനത്തെയും ഒരുമിച്ച് ചേർത്തുകൊണ്ടാണ് ഇരട്ട എഞ്ചിൻ ഗവണ്മെന്റ് മുന്നോട്ട് പോകുന്നത്: പ്രധാനമന്ത്രി
ഞങ്ങളുടെ ഗവൺമെന്റ് ആരംഭിച്ച നദീസംയോജന പദ്ധതി രാജസ്ഥാന് വലിയ രീതിയിൽ ഗുണകരമാകും: പ്രധാനമന്ത്രി
രാജസ്ഥാനിൽ സൂര്യപ്രകാശത്തിന് ഒരു കുറവുമില്ല; ഈ സൂര്യപ്രകാശം സാധാരണക്കാർക്ക് സമ്പാദ്യത്തിന്റെയും വരുമാനത്തിന്റെയും ഉറവിടമായി മാറുകയാണ്: പ്രധാനമന്ത്രി
പി.എം സൂര്യഘർ സൗജന്യ വൈദ്യുതി പദ്ധതി ഇതിൽ നിർണ്ണായകമായ പങ്കു വഹിക്കുന്നു; രാജസ്ഥാന്റെ വിധി തന്നെ മാറ്റാൻ ഈ പദ്ധതിക്ക് കരുത്തുണ്ട്: പ്രധാനമന്ത്രി

ഭാരത് മാതാ കീ ജയ്! 

ഭാരത് മാതാ കീ ജയ്! 

ഭാരത് മാതാ കീ ജയ്! 

തീർത്ഥരാജാ പുഷ്കറിന്റെയും സാവിത്രി മാതാവിന്റെയും ഈ പുണ്യഭൂമിയിൽ, നിങ്ങളുടെ ഇടയിലേക്ക് വരാനും നിങ്ങളുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനും ഇന്ന് എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഈ വേദിയിൽ നിന്ന് സുരാസുരയിലെ തേജാജി ധാമിനേയും  പൃഥ്വിരാജിന്റെ മണ്ണായ അജ്മീറിനെയും ഞാൻ വണങ്ങുന്നു.

എന്റെ കൂടെ പറയൂ –

തീർത്ഥരാജ് പുഷ്കർ കീ ജയ് 

തീർത്ഥരാജ് പുഷ്കർ കീ ജയ് 

വീര തേജാജി മഹാരാജ് കീ ജയ് 

വീര തേജാജി മഹാരാജ് കീ ജയ് 

ഭഗവാൻ ദേവ് നാരായൺ കീ ജയ് 

ഭഗവാൻ ദേവ് നാരായൺ കീ ജയ് 

വരുണ അവതാരമായ ഭഗവാൻ ഝൂലേലാൽ ജി കീ ജയ് 

ഭഗവാൻ ഝൂലേലാൽ ജി കീ ജയ് ---

വേദിയിലുള്ള ബഹുമാനപ്പെട്ട രാജസ്ഥാൻ ഗവർണർ ശ്രീ ഹരിഭാവു ബാഗ്‌ഡെ ജി; സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ ജി; മുൻ മുഖ്യമന്ത്രി സഹോദരി വസുന്ധര ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ ഭാഗീരഥ് ചൗധരി ജി; ഉപമുഖ്യമന്ത്രിമാരായ ശ്രീ പ്രേംചന്ദ് ബൈർവ ജി, ശ്രീമതി ദിയ കുമാരി ജി; പാർലമെന്റിലെ എന്റെ സഹപ്രവർത്തകർ; ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ മദൻ റാത്തോഡ് ജി; മറ്റ് ബഹുമാനപ്പെട്ട മന്ത്രിമാർ; വിശിഷ്ട വ്യക്തികൾ; രാജസ്ഥാനിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ. ഈ അവസരത്തിൽ നമ്മെ അനുഗ്രഹിക്കാനായി ഇത്രയധികം സംഖ്യയിൽ ഇവിടെ എത്തിച്ചേർന്ന ആദരണീയരായ സന്യാസിവര്യന്മാരോട് ഞാൻ ആഴമായ കൃതജ്ഞത രേഖപ്പെടുത്തുന്നു.

 

സുഹൃത്തുക്കളേ,

വിശ്വാസത്തിന്റെയും വീര്യത്തിന്റെയും മണ്ണാണ് അജ്മീർ. ഇവിടെ പുണ്യതീർത്ഥങ്ങളുണ്ട്, അതോടൊപ്പം വിപ്ലവകാരികളുടെ കാൽപ്പാടുകളുമുണ്ട്. ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കി ഇന്നലെയാണ് ഞാൻ ഇന്ത്യയിൽ തിരിച്ചെത്തിയത്. രാജസ്ഥാന്റെ പുത്രൻ  മേജർ ദൽപത് സിംഗിന്റെ വീര്യത്തെ ഇസ്രായേലിലെ ജനങ്ങൾ ഇന്നും അഭിമാനത്തോടെ സ്മരിക്കുന്നു. ഇസ്രായേൽ പാർലമെന്റിൽ വെച്ച് മേജർ ദൽപത് സിംഗ് ജിയുടെ ധീരതയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എനിക്കും ഭാഗ്യം ലഭിച്ചു. ഇസ്രായേലിലെ ഹൈഫ നഗരം മോചിപ്പിക്കുന്നതിൽ പങ്കുവഹിച്ച രാജസ്ഥാനിലെ ധീരരായ പോരാളികളുടെ ഐതിഹാസികമായ ചരിത്രം അവിടെ വിവരിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

സുഹൃത്തുക്കളേ,

രാജസ്ഥാനിലെ ബിജെപിയുടെ ഡബിൾ എഞ്ചിൻ ഗവൺമെൻറ് രണ്ട് വർഷം പൂർത്തിയാക്കിയിട്ട് കുറച്ച് സമയമേ ആയിട്ടുള്ളു . ഇന്ന് രാജസ്ഥാൻ വികസനത്തിന്റെ പുതിയ പാതയിലൂടെ മുന്നേറുന്നതിൽ ഞാൻ സംതൃപ്തനാണ്. നിങ്ങളെ സേവിക്കാനായി ഏത് വികസന വാഗ്ദാനങ്ങളുമായാണോ ബിജെപി ഗവൺമെൻറ്  അധികാരത്തിൽ വന്നത്, അവയെല്ലാം അതിവേഗം നിറവേറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. വികസനത്തിന്റെ ഈ മഹാദൗത്യത്തിന് ആക്കം കൂട്ടേണ്ട ദിവസമാണ് ഇന്ന്. അല്പം മുൻപ്, രാജസ്ഥാന്റെ വികസനവുമായി ബന്ധപ്പെട്ട ഏകദേശം 17,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു.റോഡുകൾ, വൈദ്യുതി, വെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും പുതിയ കരുത്ത് പകരുകയാണ്. ഈ പദ്ധതികളെല്ലാം രാജസ്ഥാനിലെ ജനങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക മാത്രമല്ല, ഇവിടുത്തെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ബിജെപിയുടെ ഡബിൾ എഞ്ചിൻ ഗവൺമെൻറ്  യുവാക്കളെ നിരന്തരം ശാക്തീകരിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് വർഷം മുൻപ്, നിയമനങ്ങളിലെ അഴിമതിയുടെയും പരീക്ഷാ പേപ്പർ ചോർച്ചയുടെയും പേരിൽ മാത്രമാണ് രാജസ്ഥാൻ വാർത്തകളിൽ നിറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ, പേപ്പർ ചോർച്ചകൾ തടയുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നു. ഇന്ന്, ഇതേ വേദിയിൽ വെച്ച് രാജസ്ഥാനിലെ 21-നായിരത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ കൈമാറി കഴിഞ്ഞു. ഇതൊരു വലിയ മാറ്റമാണ്. ഈ മാറ്റത്തിനും, പുതിയ തൊഴിലവസരങ്ങൾക്കും, വികസന പ്രവർത്തനങ്ങൾക്കുമായി രാജസ്ഥാനിലെ എല്ലാ ജനങ്ങളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന്, വീരാംഗനകളുടെ ഈ മണ്ണിൽ നിന്ന് രാജ്യത്തെ പെൺമക്കൾക്കായി അതിപ്രധാനമായ ഒരു ദൗത്യത്തിന് തുടക്കം കുറിക്കാൻ എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്. അജ്മീറിൽ നിന്നാണ് HPV വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ സ്ത്രീശക്തിയെ ശാക്തീകരിക്കുന്ന ദിശയിലുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണിത്.

സുഹൃത്തുക്കളേ,

ഒരു കുടുംബത്തിൽ അമ്മയ്ക്ക് സുഖമില്ലാതായാൽ ആ വീട് ആകെ തകരുമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ അമ്മ ആരോഗ്യവതിയാണെങ്കിൽ ആ കുടുംബത്തിന് ഏത് പ്രതിസന്ധിയെയും കരുത്തോടെ നേരിടാൻ സാധിക്കും. ഈ ചിന്തയോടെയാണ് സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ബിജെപി ഗവൺമെൻറ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

സുഹൃത്തുക്കളേ,

ശൗചാലയങ്ങളുടെ അഭാവം നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും എത്രത്തോളം ദുരിതവും അപമാനവും ഉണ്ടാക്കിയെന്ന് 2014-ന് മുൻപുള്ള കാലഘട്ടത്തിൽ നാം കണ്ടതാണ്. പ്രത്യേക ശൗചാലയ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പെൺകുട്ടികൾക്ക് സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ദരിദ്രരായ പെൺമക്കൾക്ക് സാനിറ്ററി പാഡുകൾ വാങ്ങാൻ കഴിയുമായിരുന്നില്ല. മുൻപ് അധികാരത്തിലിരുന്നവർക്ക് ഇവയൊക്കെ ചർച്ച ചെയ്യാൻ പോലും യോഗ്യമല്ലാത്ത നിസ്സാര കാര്യങ്ങളായിരുന്നു. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് നമ്മുടെ സഹോദരിമാരുടെ ആരോഗ്യത്തെയും അന്തസ്സിനെയും ബാധിക്കുന്ന വളരെ വൈകാരികമായ വിഷയങ്ങളായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഇത് ഒരു മിഷൻ മോഡിൽ ഏറ്റെടുത്ത് പരിഹരിച്ചത്.

സുഹൃത്തുക്കളേ,

ഗർഭകാലത്തെ പോഷകാഹാരക്കുറവ് അമ്മമാരുടെ ജീവന് വലിയ ഭീഷണിയാണ്. സുരക്ഷിതമായ മാതൃത്വത്തിനായി ഞങ്ങൾ പദ്ധതികൾ ആവിഷ്കരിച്ചു, അമ്മമാർക്ക് പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി, അതിനായി 5,000 രൂപ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. മുൻപ് പുകയേറ്റ് ചുമയ്ക്കുമ്പോഴും അമ്മമാർ ഒരിക്കലും പരാതിപ്പെട്ടിരുന്നില്ല. എന്നാൽ ഇത് ഇങ്ങനെ തുടരാനാവില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചു. അതുകൊണ്ടാണ് ഞങ്ങൾ ഉജ്ജ്വല ഗ്യാസ് പദ്ധതി ആരംഭിച്ചത്. ബിജെപി ഗവൺമെൻറ് അധികാരഗർവ്വോടു കൂടിയല്ല, മറിച്ച് സഹാനുഭൂതിയോടും സംവേദനക്ഷമതയോടും കൂടി പ്രവർത്തിക്കുന്നത് കൊണ്ടാണ് ഇതെല്ലാം സാധ്യമായത്.

 

സുഹൃത്തുക്കളേ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നാലിലൊന്ന് ഭാഗം പിന്നിട്ടു കഴിഞ്ഞു. രാജസ്ഥാന്റെ വികസനത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിർണ്ണായകമായ സമയമാണ്. ബിജെപിയുടെ ഡബിൾ എഞ്ചിൻ ഗവൺമെൻറ്  രാജസ്ഥാന്റെ പൈതൃകത്തെയും പുരോഗതിയെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുകയാണ്. നല്ല റോഡുകളും റെയിൽവേയും വിമാന സർവീസുകളും യാത്ര എളുപ്പമാക്കുക മാത്രമല്ല—അവ ആ പ്രദേശത്തിന്റെ തന്നെ വിധി മാറ്റിയെഴുതുമെന്നും നമുക്കറിയാം. റോഡുകൾ ഓരോ ഗ്രാമത്തിലും എത്തുമ്പോൾ കർഷകർക്ക് അവരുടെ വിളകൾ ന്യായമായ വിലയ്ക്ക് വിൽക്കാൻ സാധിക്കും. വ്യാപാരികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ പുറത്തേക്ക് അയക്കാൻ കഴിയും. അജ്മീർ-പുഷ്കർ മേഖലയുടെ വിനോദസഞ്ചാര സാധ്യതകൾ ആർക്കാണ് അറിയാത്തത്? മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് വിനോദസഞ്ചാര മേഖലയ്ക്കാണ്. യാത്ര സുഗമമാകുമ്പോൾ കൂടുതൽ ആളുകൾ ഇവിടം സന്ദർശിക്കാൻ എത്തും.

സുഹൃത്തുക്കളേ,

വിനോദസഞ്ചാരികൾ എത്തുമ്പോൾ സ്വാഭാവികമായും ഹോട്ടലുകൾ അഭിവൃദ്ധിപ്പെടും, വഴിയോര ഭക്ഷണശാലകൾ നന്നായി നടക്കും, കച്ചോരിയും ദാൽ ബാട്ടിയും കൂടുതൽ വിറ്റഴിക്കപ്പെടും, രാജസ്ഥാനിലെ കരകൗശല വിദഗ്ധരുടെ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരെ ലഭിക്കും, ടാക്സികൾ ഓടും, ഗൈഡുകൾക്ക് ജോലി ലഭിക്കും. ചുരുക്കത്തിൽ, ഒരു വിനോദസഞ്ചാരി നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗമായി മാറുന്നു. ഈ കാഴ്ചപ്പാടോടെയാണ് ഞങ്ങളുടെ സർക്കാർ രാജസ്ഥാനിലെ ആധുനിക യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സുഹൃത്തുക്കളേ,

രാജസ്ഥാനിൽ യാത്രാസൗകര്യങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപത്തിനുള്ള അവസരങ്ങളും ക്രമമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഡൽഹി-മുംബൈ ഇൻഡസ്ട്രിയൽ കോറിഡോറിന് (DMIC) ചുറ്റുമായി വ്യവസായങ്ങൾക്കായി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രാജസ്ഥാനെ അവസരങ്ങളുടെ നാടാക്കി മാറ്റുന്നതിനായി ഡബിൾ എഞ്ചിൻ സർക്കാർ വിവിധ രീതികളിൽ അശ്രാന്തമായി പരിശ്രമിക്കുകയാണ്.

 

സുഹൃത്തുക്കളേ,

രാജസ്ഥാനിലെ അമ്മമാർ തങ്ങളുടെ മക്കളെ വളർത്തുന്നതിനോടൊപ്പം തന്നെ അവരിൽ ദേശസ്‌നേഹത്തിന്റെ മൂല്യങ്ങളും പകർന്നുനൽകുന്നു. രാജ്യത്തോടുള്ള ആദരവ് എന്താണെന്ന് രാജസ്ഥാന്റെ ഈ മണ്ണിന് നന്നായി അറിയാം, അതുകൊണ്ടാണ് രാജസ്ഥാന്റെ ഈ മണ്ണിൽ വെച്ച് ഒരു കാര്യം കൂടി നിങ്ങളുമായി പങ്കുവെക്കാൻ ഇന്ന് ഞാൻ എത്തിയിരിക്കുന്നത്.

സുഹൃത്തുക്കളേ,

അടുത്തിടെ ഡൽഹിയിൽ ലോകത്തെ ഏറ്റവും വലിയ AI സമ്മേളനം നടന്നു. പല രാജ്യങ്ങളിൽ നിന്നുള്ള പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും മന്ത്രിമാരും ആ ചടങ്ങിൽ പങ്കെടുത്തു. ലോകത്തെ വമ്പൻ കമ്പനികളുടെ തലവന്മാരും ഒരേ മേൽക്കൂരയ്ക്ക് താഴെ ഒത്തുചേർന്നു. എല്ലാവരും ഒരേസ്വരത്തിൽ ഇന്ത്യയെ പ്രശംസിച്ചു. രാജസ്ഥാനിലെ എന്റെ സഹോദരീസഹോദരന്മാരോട് എനിക്ക് ചോദിക്കാനുള്ളത്—ലോകമെമ്പാടുമുള്ള ഇത്രയധികം ആളുകൾ ഇന്ത്യയെ പുകഴ്ത്തുമ്പോൾ നിങ്ങൾക്ക് അഭിമാനം തോന്നുന്നില്ലേ? നിങ്ങൾക്ക് ആദരിക്കപ്പെട്ടതായി തോന്നുന്നില്ലേ? നിങ്ങളുടെ ശിരസ്സ് ഉയരുന്നില്ലേ? നിങ്ങളുടെ നെഞ്ച് അഭിമാനം കൊണ്ട് വിരിയുന്നില്ലേ?

സുഹൃത്തുക്കളേ,

നിങ്ങൾക്ക് അഭിമാനം തോന്നി, എന്നാൽ തുടർച്ചയായ പരാജയങ്ങളിൽ തളർന്ന് നിരാശയിൽ മുങ്ങിയ കോൺഗ്രസ് എന്താണ് ചെയ്തതെന്നും നിങ്ങൾ കണ്ടു. ലോകമെമ്പാടുമുള്ള അതിഥികളുടെ മുന്നിൽ വെച്ച് കോൺഗ്രസ് രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. വിദേശ സന്ദർശകർക്ക് മുന്നിൽ രാജ്യത്തെ നാണംകെടുത്താൻ അവർ ഒരു വലിയ നാടകം തന്നെ കളിച്ചു.

സുഹൃത്തുക്കളേ,

രാജ്യത്തുടനീളം കോൺഗ്രസ് പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്, ആ ദേഷ്യത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർത്ത് അവർ പ്രതികാരം ചെയ്യുകയാണ്. ഒരുകാലത്ത് കോൺഗ്രസ് എന്നാൽ ഐ.എൻ.സി (INC) അഥവാ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു. എന്നാൽ ഇന്ന് അത് ഐ.എൻ.സി അല്ല, മറിച്ച് എം.എം.സി (MMC) ആയി മാറിയിരിക്കുന്നു. എം.എം.സി എന്നാൽ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് എന്നാണ് അർത്ഥം.

രാജസ്ഥാനിലെ എന്റെ ധീരരായ ജനങ്ങളേ,

മുസ്ലിം ലീഗ് ഇന്ത്യയെ വെറുത്തിരുന്നുവെന്നും അതുകൊണ്ടാണ് അവർ രാജ്യം വിഭജിച്ചതെന്നും ചരിത്രം സാക്ഷിയാണ്. ഇന്ന് കോൺഗ്രസും അത് തന്നെയാണ് ചെയ്യുന്നത്. മാവോയിസ്റ്റുകളും ഇന്ത്യയുടെ അഭിവൃദ്ധിയെയും നമ്മുടെ ഭരണഘടനയെയും വിജയകരമായ ജനാധിപത്യത്തെയും വെറുക്കുന്നു. അവർ പതിയിരുന്ന് ആക്രമിക്കുന്നു. രാജ്യത്തെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും എവിടെയും ഒളിഞ്ഞു കയറുന്നു. കോൺഗ്രസിന്റെ ഇത്തരം തെറ്റായ നടപടികൾക്ക് രാജ്യം ഒരിക്കലും മാപ്പ് നൽകില്ല.

 

സുഹൃത്തുക്കളേ,

രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതും നമ്മുടെ സായുധ സേനയെ ദുർബലപ്പെടുത്തുന്നതും കോൺഗ്രസിന്റെ പഴയ ശീലമാണ്. ആയുധങ്ങൾക്കും യൂണിഫോമിനും പോലും നമ്മുടെ സൈനികരെ കൊതിപ്പിച്ച അതേ കോൺഗ്രസാണിതെന്ന് ഓർക്കുക. സൈനിക കുടുംബങ്ങൾക്ക് 'വൺ റാങ്ക് വൺ പെൻഷൻ' വർഷങ്ങളോളം നിഷേധിച്ച അതേ കോൺഗ്രസാണിത്. വിദേശരാജ്യങ്ങളുമായുള്ള പ്രതിരോധ ഇടപാടുകളിൽ വൻ അഴിമതികൾ നടന്നതും ഇതേ കോൺഗ്രസിന്റെ ഭരണകാലത്താണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ 11 വർഷത്തിനിടയിൽ, ഓരോ സമയത്തും  ഭീകരർക്കും ശത്രുക്കൾക്കും എതിരെ ഇന്ത്യയുടെ സൈന്യം ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ട്. ഓരോ ദൗത്യത്തിലും ഓരോ യുദ്ധത്തിലും നമ്മുടെ സൈന്യം വിജയിച്ചു. സർജിക്കൽ സ്ട്രൈക്കുകൾ മുതൽ ഓപ്പറേഷൻ സിന്ദൂർ (Operation Sindoor) വരെ അവർ തങ്ങളുടെ വീര്യം തെളിയിച്ചു. എന്നിട്ടും കോൺഗ്രസ് നേതാക്കൾ നമ്മുടെ ശത്രുക്കളുടെ കള്ളങ്ങൾ പ്രചരിപ്പിക്കാനാണ് താൽപ്പര്യപ്പെട്ടത്. രാജ്യത്തിന് ഗുണകരമായ എന്തിനെയും, ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന എന്തിനെയും കോൺഗ്രസ് എതിർക്കുന്നു. അതുകൊണ്ടാണ് ഇന്ന് രാജ്യം കോൺഗ്രസിനെ പാഠം പഠിപ്പിക്കുന്നത്.

സുഹൃത്തുക്കളേ,

രാജസ്ഥാനിൽ കോൺഗ്രസിന്റെ ദുർഭരണം നിങ്ങൾ നേരിട്ട് അനുഭവിച്ചതാണ്. ഇവിടെ ഭരണത്തിലിരുന്ന കാലത്ത് കോൺഗ്രസ് അഴിമതിയിലും ആഭ്യന്തര കലഹങ്ങളിലും മാത്രമാണ് കുടുങ്ങിക്കിടന്നത്. കോൺഗ്രസ് എപ്പോഴും നമ്മുടെ കർഷകരെ വഞ്ചിച്ചിട്ടേയുള്ളൂ. ജലസേചന പദ്ധതികൾ പതിറ്റാണ്ടുകളോളം വച്ച് താമസിപ്പിച്ച്  രാജസ്ഥാനിലെ കർഷകർക്ക് അവർ വരുത്തിവെച്ച വലിയ നഷ്ടം ഓർക്കുക. ERCP (കിഴക്കൻ രാജസ്ഥാൻ കനാൽ പദ്ധതി) കോൺഗ്രസ് ഗവൺമെന്റുകളുടെ  ഫയലുകളിലും പ്രഖ്യാപനങ്ങളിലും മാത്രമായി ഒതുങ്ങിപ്പോയിരുന്നു. ഞങ്ങളുടെ ഗവൺമെൻറ്  വന്നയുടനെ, ഈ പദ്ധതി ഫയലുകളിൽ നിന്ന് പുറത്തെടുത്ത് പ്രായോഗിക തലത്തിലേക്ക് എത്തിക്കാൻ ഞങ്ങൾ പ്രവർത്തിച്ചു.

 

സുഹൃത്തുക്കളേ,

നദികളെ കൂട്ടിയോജിപ്പിക്കുന്നതിനായി ഞങ്ങളുടെ ഗവൺമെൻറ്  ആരംഭിച്ച ക്യാമ്പയിൻ രാജസ്ഥാന് വലിയ ഗുണം ചെയ്യും. പരിഷ്കരിച്ച പാർവതി-കാളിസിന്ധ്-ചംബൽ ലിങ്ക് പദ്ധതിയായാലും യമുന-രാജസ്ഥാൻ ലിങ്ക് പദ്ധതിയായാലും, ഇത്തരം ജലസേചന പദ്ധതികളുടെ ഗുണഫലങ്ങൾ കർഷകരിലേക്ക് എത്തിക്കാൻ ഡബിൾ എഞ്ചിൻ ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണ്. ഇന്നും ഝാലാവാർ, ബാരൻ, കോട്ട, ബൂന്ദി ജില്ലകൾക്കായി നിരവധി ജലപദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ഭൂഗർഭ ജലനിരപ്പ് ഉയർത്താനും ഞങ്ങൾ പരിശ്രമിക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

രാജസ്ഥാന്റെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ടാണ് ബിജെപി ഗവൺമെൻറ് പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. രാജസ്ഥാൻ ഇന്ന് സൂര്യന്റെ കരുത്തിൽ നിന്ന് സമൃദ്ധി കൊയ്യുന്ന മണ്ണായി മാറിയതിൽ എനിക്ക് സന്തോഷമുണ്ട്. രാജസ്ഥാനിൽ സൂര്യപ്രകാശത്തിന് ഒരു കുറവുമില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇപ്പോൾ ഈ സൂര്യപ്രകാശം സാധാരണ കുടുംബങ്ങളുടെ സമ്പാദ്യത്തിന്റെയും വരുമാനത്തിന്റെയും ഉറവിടമായി മാറുകയാണ്. ഇതിൽ പ്രധാനമന്ത്രി സൂര്യഘർ സൗജന്യ വൈദ്യുതി പദ്ധതി (Pradhan Mantri Surya Ghar Muft Bijli Yojana) വലിയ പങ്കുവഹിക്കുന്നു. രാജസ്ഥാന്റെ വിധി മാറ്റിയെഴുതാനുള്ള കരുത്ത് ഈ പദ്ധതിക്കുണ്ട്.ഈ പദ്ധതി പ്രകാരം, വീടിന്റെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനായി ബിജെപി ഗവൺമെൻറ്  78,000 രൂപ ധനസഹായം നൽകുന്നു. ഗവൺമെൻറ്  ഈ തുക നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നു. സ്വാതന്ത്ര്യം ലഭിച്ചത് മുതലുള്ള എല്ലാ ബജറ്റുകളും പദ്ധതികളും പരിശോധിച്ചു നോക്കൂ—മധ്യവർഗത്തിന് ഇത്രയധികം ഗുണകരമാകുന്ന ഒരു പദ്ധതി നിങ്ങൾക്ക് കാണാൻ കഴിയില്ല. ഇന്ന് സോളാർ പാനലുകൾ സ്ഥാപിക്കാൻ കുടുംബങ്ങൾക്ക് ഗവൺമെന്റിൽ  നിന്ന് നേരിട്ട് 78,000 രൂപ ലഭിക്കുന്നു. മധ്യവർഗത്തിനാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുന്നത്. ഇത് ഓരോ വീട്ടിലും ഓരോ ചെറിയ വൈദ്യുതി നിലയം സൃഷ്ടിക്കുന്നു. പകൽ സമയത്ത് സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയും അത് വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു; ബാക്കി വരുന്ന വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നു. വൈദ്യുതി ഉത്പാദിപ്പിക്കുന്ന കുടുംബത്തിന് അതിൽ നിന്ന് ലാഭവുമുണ്ടാകുന്നു.

സുഹൃത്തുക്കളേ,

ഇന്ന് രാജസ്ഥാനിലെ 1,25,000-ലധികം കുടുംബങ്ങൾ ഈ പദ്ധതിയിൽ ചേർന്നു കഴിഞ്ഞു. ഈ പദ്ധതി കാരണം പല വീടുകളിലെയും വൈദ്യുതി ബില്ലുകൾ ഏകദേശം പൂജ്യമായി കുറയുന്നു. അതായത്, ചെലവുകൾ കുറയുകയും സമ്പാദ്യം വർദ്ധിക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

"വികസിത ഇന്ത്യയ്ക്കായി വികസിത രാജസ്ഥാൻ" എന്ന മന്ത്രവുമായാണ് ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നത്. ഇന്ന് ആരംഭിച്ച പദ്ധതികൾ വികസിത രാജസ്ഥാന്റെ അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തും. രാജസ്ഥാൻ വികസിക്കുമ്പോൾ, ഇവിടുത്തെ ഓരോ കുടുംബവും സമൃദ്ധമായ ജീവിതം നയിക്കും. ഈ വികസന പദ്ധതികൾക്കായി ഒരിക്കൽ കൂടി ഞാൻ നിങ്ങളെ ഏവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. എന്റെ കൂടെ പറയൂ-

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

നമ്മുടെ രാജ്യം വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുകയാണ്. എന്റെ കൂടെ പറയൂ-

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം


നിങ്ങൾക്ക് എല്ലാവർക്കും വളരെ  നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
FIIs pour over $1 billion into Indian stocks, biggest weekly buying since June 2025

Media Coverage

FIIs pour over $1 billion into Indian stocks, biggest weekly buying since June 2025
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister expresses grief over loss of lives due to boat capsizing in South 24 Parganas district of West Bengal
July 13, 2026
Prime Minister announces ex-gratia

The Prime Minister, Shri Narendra Modi has expressed deep grief over the loss of lives due to the capsizing of a boat in the South 24 Parganas district of West Bengal.

The Prime Minister conveyed his thoughts to the bereaved families in this hour of grief and prayed for the speedy recovery of the injured.

The Prime Minister announced that an ex-gratia of Rs. 2 lakh from the Prime Minister’s National Relief Fund (PMNRF) would be given to the next of kin of each deceased. The injured would be given Rs. 50,000.

The Prime Minister’s Office posted on X;

“The loss of lives due to the capsizing of a boat in the South 24 Parganas district of West Bengal is deeply painful. My thoughts are with the bereaved families in this hour of grief. May the injured recover at the earliest.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi”