സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ളൊരു ചുവടുവയ്പ്പാണ് ഉത്തർപ്രദേശിലെ എച്ച്.സി.എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ശാലയുടെ സ്ഥാപനം; ഇത് ആഗോള ചിപ്പ് ആവാസവ്യവസ്ഥയിൽ ഇന്ത്യയുടെ സാന്നിധ്യം വർദ്ധിപ്പിക്കും: പ്രധാനമന്ത്രി
സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലും ഇന്ത്യ ഒരേസമയം മുന്നേറുന്നു; രാജ്യത്തിന്റെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ പ്രധാന കേന്ദ്രമായി ഉത്തർപ്രദേശ് മാറാനൊരുങ്ങുന്നു: പ്രധാനമന്ത്രി
എച്ച്.സി.എൽ-ന്റെയും ഫോക്‌സ്‌കോണിന്റെയും ഈ പുതിയ ഫാക്ടറി, സാങ്കേതിക ശക്തികേന്ദ്രം എന്ന നിലയിലുള്ള ഉത്തർപ്രദേശിന്റെ സ്വത്വത്തെ കൂടുതൽ ശക്തിപ്പെടുത്തും: പ്രധാനമന്ത്രി
ഈ ദശകം ഇന്ത്യയുടെ 'ടെക്കേഡ്' (Techade) ആണ്; രാജ്യത്തിൻ്റെ ഇന്നത്തെ സാങ്കേതിക മുന്നേറ്റങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നമ്മുടെ കരുത്തിന്റെ അടിത്തറയാകും: പ്രധാനമന്ത്രി
ചിപ്പ് നിർമ്മാണത്തിൽ സ്വാശ്രയത്വം കൈവരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ശക്തമായ ആഭ്യന്തര സെമികണ്ടക്ടർ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: പ്രധാനമന്ത്രി
ജനാധിപത്യ ഇന്ത്യ വിശ്വസനീയമായ ഒരു ആഗോള പങ്കാളിയാണ്; നമ്മുടെ പങ്കാളിത്തം ആഗോള മൂല്യശൃംഖലകളുടെ കരുത്ത് വർദ്ധിപ്പിക്കുന്നു: പ്രധാനമന്ത്രി
ലോകം ഇന്ന് ഇന്ത്യയെ സാങ്കേതിക ഭാവിയുടെ കേന്ദ്രമായി കാണുന്നു: പ്രധാനമന്ത്രി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, ജിതിൻ പ്രസാദ ജി, ഉത്തർപ്രദേശ് ഗവൺമെന്റിലെ എല്ലാ മന്ത്രിമാർ, ഫോക്‌സ്‌കോണിന്റെ സെമികണ്ടക്ടർ ബിസിനസ് ഗ്രൂപ്പ് പ്രസിഡന്റ് ബോബ് ചെൻ, എച്ച്‌സിഎൽ ടെക്‌നോളജീസ് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ ജി, പരിപാടിയിൽ പങ്കെടുത്ത വ്യവസായ പ്രമുഖരേ, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളേ!

വികസിതമാകുക എന്ന ലക്ഷ്യത്തിനായി ഇന്ന് ഇന്ത്യ വളരെ വേഗത്തിൽ പ്രവർത്തിക്കുകയാണ്. ഇന്ത്യയ്ക്ക് വിശ്രമിക്കാനോ നിർത്താനോ സമയമില്ലെന്ന് ഞാൻ ചെങ്കോട്ടയിൽ നിന്ന് പറഞ്ഞു. 2026 ന്റെ തുടക്കം മുതൽ തന്നെ ഇന്ത്യ അതിന്റെ വേഗത വർദ്ധിപ്പിച്ചിട്ടുണ്ട്. ജനുവരി 12 ന്, രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കൾ വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിൽ ചേർന്നു; ജനുവരി 16 ന്, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് വിപ്ലവത്തിന് പുതിയ ഊർജ്ജം നൽകി, ഞങ്ങൾ ദേശീയ സ്റ്റാർട്ടപ്പ് ദിനം ആഘോഷിച്ചു; ജനുവരിയിൽ തന്നെ, ഇന്ത്യ എനർജി ഉച്ചകോടിയിൽ, ഇന്ത്യ അതിന്റെ സാധ്യതകൾ ഉപയോഗിച്ച് ലോകശ്രദ്ധ ആകർഷിച്ചു. തുടർന്ന് വികസിത ഭാരതത്തിന് പുതിയ ആക്കം നൽകുന്ന ബജറ്റ് വന്നു, ഇപ്പോൾ ഈ ആഴ്ചയും ഇന്ത്യയ്ക്ക് ചരിത്രപരമാണെന്ന് തെളിയിക്കപ്പെടുന്നു. ഗ്ലോബൽ എഐ ഇംപാക്ട് ഉച്ചകോടിയിൽ, ലോകത്തിലെ പല രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാർ, സാങ്കേതിക ലോകത്തെ അതികായന്മാർ, എല്ലാവരും ഡൽഹിയിൽ ഒത്തുകൂടി. ഈ ഉച്ചകോടിയിൽ, ലോകം ഇന്ത്യയുടെ എഐ സാധ്യതകൾ കണ്ടു, ഞങ്ങളുടെ ദർശനം മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

​സുഹൃത്തുക്കളേ,

​ഈ ഉച്ചകോടി ഇന്നലെ അവസാനിച്ചതേ ഉള്ളൂ, ഇപ്പോൾ നമ്മൾ ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട ഇത്രയും വലിയ ഒരു പരിപാടിയുടെ ഭാഗമാകുകയാണ്. 

 

​സുഹൃത്തുക്കളേ,

​ആധുനിക ലോകത്തെ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പ്രവർത്തന ഊർജ്ജത്തിൽ, ഇന്ത്യ ഇപ്പോൾ ലോകത്തിലെ മുൻനിര രാജ്യങ്ങളുമായി കൈകോർക്കാൻ ശ്രമിക്കുകയാണ്. അതായത്, ഇന്ത്യ ഒരേസമയം സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ എന്നീ രണ്ട് വശങ്ങളിലും പ്രവർത്തിക്കുന്നു. ഉത്തർപ്രദേശ് ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ ഒരു വലിയ കേന്ദ്രമായി മാറാൻ പോകുന്നു എന്നത് നമുക്കെല്ലാവർക്കും അഭിമാനകരമാണ്. എച്ച്‌സി‌എല്ലിന്റെയും ഫോക്‌സ്‌കോണിന്റെയും ഈ പുതിയ ഫാക്ടറി യുപിയുടെ സാങ്കേതിക ശക്തി കേന്ദ്രമെന്ന പുതിയ ഐഡന്റിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തും. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ, ഇത് എനിക്ക് വളരെയധികം അഭിമാനകരമായ നിമിഷമാണ്. ഈ സെമികണ്ടക്ടർ ഫാക്ടറി കാരണം, ഉത്തർപ്രദേശിലെ യുവാക്കൾക്കും രാജ്യത്തെ യുവാക്കൾക്കും ധാരാളം തൊഴിൽ ലഭിക്കും. കാരണം ഒരു സെമികണ്ടക്ടർ യൂണിറ്റ് വരുന്നിടത്ത്, ഡിസൈൻ ഹൗസുകൾ വരുന്നു, ഗവേഷണ വികസന കേന്ദ്രങ്ങൾ വരുന്നു, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ രൂപപ്പെടുന്നു. ഇതെല്ലാം ഇപ്പോൾ യുപിയിലും സംഭവിക്കാൻ പോകുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജിയെയും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനെയും യുപിയിലെ ജനങ്ങളെയും ഞാൻ വളരെയധികം അഭിനന്ദിക്കുന്നു.

​സുഹൃത്തുക്കളേ,

​ഞാൻ പലപ്പോഴും ഒരു കാര്യം പറയാറുണ്ട്, ഈ ദശകം ഇന്ത്യയുടെ ടെക്കേഡാണ്(Techade). ഈ ദശകത്തിൽ ഇന്ത്യ സാങ്കേതിക മേഖലയിൽ ചെയ്യുന്നതെന്തും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമ്മുടെ സാധ്യതകളുടെ അടിത്തറയായി മാറും. അത് ഹരിത ഊർജ്ജമായാലും, ബഹിരാകാശ സാങ്കേതികവിദ്യയായാലും, ഡിജിറ്റൽ സാങ്കേതികവിദ്യയായാലും, നിർമ്മാണ സാങ്കേതികവിദ്യയായാലും, കൃത്രിമബുദ്ധിയായാലും, മനുഷ്യരാശിയുടെ ഭാവി നിർണ്ണയിക്കുന്ന എല്ലാ സാങ്കേതികവിദ്യയിലും ഇന്ത്യ ഇന്ന് അഭൂതപൂർവമായ നിക്ഷേപം നടത്തുന്നു. ഇന്ത്യയിൽ ശക്തമായ ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ വികസനവും ഇതിന് ഒരു മികച്ച ഉദാഹരണമാണ്. സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യ അതിന്റെ യാത്ര വൈകിയാണെങ്കിലും, ഇന്ന് നമ്മൾ വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങുകയാണ്. സെമികണ്ടക്ടർ മിഷന്റെ കീഴിൽ, ഇന്ത്യ ഇതുവരെ 10 സെമികണ്ടക്ടർ ഫാബ്രിക്കേഷൻ, പാക്കേജിംഗ് പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ നാല് യൂണിറ്റുകൾ ഉടൻ തന്നെ ഉത്പാദനം ആരംഭിക്കാൻ പോകുന്നു.

സുഹൃത്തുക്കളേ,

​നിങ്ങൾക്കെല്ലാവർക്കും അറിയാം, ഇരുപതാം നൂറ്റാണ്ടിൽ, എണ്ണ ഉണ്ടായിരുന്ന രാജ്യം അഭിവൃദ്ധിയും ശക്തിയും നേടി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ഇതേ ശക്തി ഒരു ചെറിയ ചിപ്പിലും അതുമായി ബന്ധപ്പെട്ട വൈദഗ്ധ്യത്തിലും മെറ്റീരിയലിലും ഉണ്ട്. കൊറോണ മഹാമാരിയുടെ സമയത്ത്, ഒരു ചെറിയ ചിപ്പിന്റെ വിതരണ ശൃംഖല എത്രത്തോളം ദുർബലമായിരുന്നുവെന്ന് നമ്മൾ കണ്ടു. ആ സമയത്ത്, ചിപ്പുകളുടെ വിതരണത്തിന് തടസം വന്നയുടനെ, ലോകത്തിലെ ഫാക്ടറികൾ നിലച്ചു, സമ്പദ്‌വ്യവസ്ഥകൾ തകരാൻ തുടങ്ങി. ഇന്ത്യയും ആ പ്രതിസന്ധിയിൽ നിന്ന് പാഠം പഠിച്ചു, അതിനെ ഒരു അവസരമാക്കി മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ചിപ്പ് നിർമ്മാണത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഇതിനായി, ഇന്ത്യയിൽ ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥ നിർമ്മിക്കേണ്ടതുണ്ട്. ഇന്നത്തെ പരിപാടി ഈ ദർശനത്തിന്റെ പ്രതിഫലനമാണ്.

 

​സുഹൃത്തുക്കളേ,

​വികസിത ഭാരതത്തിന്റെ സൃഷ്ടി ഇന്ത്യ സ്വാശ്രയമാകുമ്പോൾ മാത്രമേ സംഭവിക്കൂ. ഇതിനായി, ഒരു മെയ്ഡ് ഇൻ ഇന്ത്യ ചിപ്പ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇന്ത്യയുടെ ചിപ്പ് മെയ്ഡ് ഇൻ ഇന്ത്യ ആകുമ്പോൾ, നമ്മുടെ ആധുനിക ഉപകരണങ്ങളുടെ നിർമ്മാണത്തിനായി മറ്റുള്ളവരെ നോക്കേണ്ടതില്ല. ഡിജിറ്റൽ ഇന്ത്യ, AI, 5G-6G, ഇലക്ട്രിക് വാഹനങ്ങൾ, പ്രതിരോധം, ഇന്ന് എല്ലാ അവശ്യ വസ്തുക്കളുടെയും ആത്മാവ് സെമികണ്ടക്ടറാണ്, ചിപ്പ് ആണ്. നമുക്ക് സ്വന്തമായി ചിപ്പ് ഉള്ളപ്പോൾ, എല്ലാ മേഖലയിലും ഇന്ത്യയുടെ വേഗത തടസ്സമില്ലാതെ തുടരും.

​സുഹൃത്തുക്കളേ,

​ഇന്ന്, ഫോക്‌സ്‌കോൺ പോലുള്ള ഭീമൻ കമ്പനികൾ ഇന്ത്യയിലേക്ക് വരുന്നതും ചിപ്പ് നിർമ്മാണത്തിൽ സഹകരിക്കുന്നതും ഒരു ആഗോള സന്ദേശം നൽകുന്നു. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യം ലോകത്തിന്റെ വിശ്വസനീയ പങ്കാളിയാണ്. ഏതൊരു മൂല്യ ശൃംഖലയിലും ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം ആ മൂല്യ ശൃംഖലയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. അതിനാൽ, ലോകത്തിന്റെ ഫാക്ടറി എന്ന നിലയിൽ ഇന്ത്യയുടെ ഐഡന്റിറ്റി എന്നത് ഇന്ത്യയ്ക്കും ലോകത്തിലെ മറ്റ് രാജ്യങ്ങൾക്കും ഒരുപോലെ വിജയ സാഹചര്യം ഒരുക്കുന്നു.

​സുഹൃത്തുക്കളേ,

​ഇന്ന് ലോകം ഇന്ത്യയെ സാങ്കേതിക ഭാവിയുടെ കേന്ദ്രമായി കാണുന്നു. ഇതിനുള്ള ഒരു വലിയ കാരണം ഇന്ത്യയുടെ കഴിവുമാണ്. ഇന്ത്യ അതിന്റെ ചിപ്പ് ഡിസൈനിംഗ് പ്രതിഭകളുടെ സഞ്ചയം വികസിപ്പിക്കുക മാത്രമല്ല, സെമികണ്ടക്ടറുകളുമായി ബന്ധപ്പെട്ട മറ്റ് കഴിവുകൾക്ക് വലിയ ഊന്നൽ നൽകുകയും ചെയ്യുന്നു. ഇന്ത്യാ ഗവൺമെന്റ് ചിപ്പ് ടു സ്റ്റാർട്ടപ്പ് പ്രോഗ്രാം ആരംഭിച്ചു. സെമികണ്ടക്ടർ രൂപകൽപ്പനയിൽ 85,000-ത്തിലധികം വ്യവസായ-സജ്ജരായ പ്രൊഫഷണലുകളെ തയ്യാറാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ വർഷത്തെ ബജറ്റിൽ, ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ രണ്ടാം ഘട്ടവും പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, എല്ലാത്തരം ഫാബുകൾക്കും, അഡ്വാൻസ്ഡ് പാക്കേജിംഗിനും, ഗവേഷണ വികസനത്തിനും ഇന്ത്യയിൽ തന്നെ ഒരു പൂർണ്ണ പിന്തുണാ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സെമികണ്ടക്ടർ, ബാറ്ററി നിർമ്മാണത്തിനും അപൂർവ ഭൗമ ധാതുക്കൾ വളരെ അത്യാവശ്യമാണ്. ഇന്ത്യ സ്വാശ്രയത്വത്തിനായി വലിയ നടപടികൾ കൈക്കൊള്ളുന്നു. രാജ്യത്ത് അപൂർവ ധാതു ഇടനാഴികൾ നിർമ്മിക്കുമെന്ന് ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സെമികണ്ടക്ടർ മേഖലയ്ക്ക് ഇത് ഒരു വലിയ പ്രോത്സാഹനവുമാണ്.

​സുഹൃത്തുക്കളേ,

​കഴിഞ്ഞ 11 വർഷത്തിനിടയിൽ, നമ്മൾ ചെയ്യാൻ തീരുമാനിക്കുന്നതെന്തും, അത് നമ്മൾ നേടിയെടുക്കുമെന്ന് ഇന്ത്യ ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, രാജ്യം മേക്ക് ഇൻ ഇന്ത്യ എന്ന ദൃഢനിശ്ചയം എടുത്തപ്പോൾ, ചിലർ സംശയങ്ങളും ആശങ്കകളും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്ന്, മേക്ക് ഇൻ ഇന്ത്യ ഒരു ശക്തമായ ബ്രാൻഡായി ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ, ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമ്മാണം ഏകദേശം ആറ് മടങ്ങ് വർദ്ധിച്ചു. ഇലക്ട്രോണിക്സ് കയറ്റുമതിയും ഏകദേശം എട്ട് മടങ്ങ് എത്തിയിരിക്കുന്നു. ഇതിൽ മൊബൈൽ നിർമ്മാണം ഇരുപത്തിയെട്ട് മടങ്ങ് വർദ്ധിച്ചു. നമ്മുടെ മൊബൈൽ ഫോൺ കയറ്റുമതിയിൽ നൂറിലധികം മടങ്ങ് വർധനവുണ്ടായിട്ടുണ്ട്.

 

​സുഹൃത്തുക്കളേ,

​ഇന്ത്യയുടെ നിർമ്മാണ വിജയത്തിൽ ശക്തമായ ഒരു സ്തംഭമായി യുപി ഉയർന്നുവരുന്നതിൽ എനിക്ക് സംതൃപ്തിയുണ്ട്. മൊബൈൽ ഫോൺ നിർമ്മാണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, രാജ്യത്തെ മൊബൈൽ ഫോണുകളുടെ പകുതിയിലധികവും ഇന്ന് ഉത്തർപ്രദേശിലാണ് നിർമ്മിക്കുന്നത്. വരും കാലങ്ങളിൽ, യുപിയുടെ ഈ സാധ്യത കൂടുതൽ വർദ്ധിക്കും. കാരണം ഇവിടെ, സെമികണ്ടക്ടർ ആവാസവ്യവസ്ഥയ്‌ക്കൊപ്പം, ഇലക്ട്രോണിക് ഘടകങ്ങൾ, അതായത്, ചെറിയ ഭാഗങ്ങൾ എന്നിവയും ഇവിടെ നിർമ്മിക്കാൻ പോകുന്നു. ഇത് ഇവിടെ വളരെയധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

​സുഹൃത്തുക്കളേ,

നിർമ്മാണത്തിന്റെ കാര്യത്തിൽ ​ഇന്ന് ഉത്തർപ്രദേശ്  ചർച്ച ചെയ്യപ്പെടുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപത്തിനും ഇവിടെ സ്ഥാപിക്കപ്പെടുന്ന പുതിയ ഫാക്ടറികൾക്കും ഉത്തർപ്രദേശ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ ഏകദേശം ഒരു ദശാബ്ദം മുമ്പ് വരെ, തെറ്റായ കാര്യങ്ങൾക്കായി ഉത്തർപ്രദേശിന്റെ പേര് വലിച്ചെറിയപ്പെട്ടു. കുടിയേറ്റവും ക്ഷാമവും, സൗകര്യങ്ങളുടെ അഭാവവും, കുറ്റകൃത്യങ്ങളും - ഇത് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ ദൗർഭാഗ്യമായി മാറിയതായി തോന്നി. യുപിയിലെ ജനങ്ങൾ ഇരട്ട എഞ്ചിൻ ​ഗവൺമെന്റിൽ അർപ്പിച്ച വിശ്വാസത്തിന്റെയും അവർ ആവർത്തിച്ച് നൽകിയ അനുഗ്രഹങ്ങളുടെയും ഫലങ്ങൾ നിരന്തരം ദൃശ്യമാകുന്നതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ഇന്ന് ഉത്തർപ്രദേശ് എക്സ്പ്രസ് വേകളുടെ സംസ്ഥാനമായി മാറിയിരിക്കുന്നു. പ്രതിരോധ ഇടനാഴിയെക്കുറിച്ച് യുപി ചർച്ച ചെയ്യപ്പെടുന്നു. രാജ്യത്തെയും ലോകത്തെയും ജനങ്ങൾ ഇന്ന് ഉത്തർപ്രദേശിനെ ഒരു പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ്.

സുഹൃത്തുക്കളേ,

​യുപിയിലെ നിക്ഷേപത്തിന് മികച്ച വരുമാനം ഉറപ്പാണെന്ന് അറിയാവുന്നതിനാൽ ലോകമെമ്പാടുമുള്ള നിക്ഷേപകർ ഇന്ന് യുപിയിലേക്ക് വരുന്നു. സമർപ്പിത ചരക്ക് ഇടനാഴി, ജെവാർ അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ ആധുനിക കണക്റ്റിവിറ്റി ഈ മേഖലയെ മുഴുവൻ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു. നാളെ, നാളെ ഞായറാഴ്ച, ഞാൻ ഡൽഹി-മീററ്റ് നമോ ഭാരത് ട്രെയിൻ ഇടനാഴി ഉദ്ഘാടനം ചെയ്യാൻ പോകുന്നു. ഇത്രയും മികച്ച പ്രവർത്തനങ്ങൾ നടക്കുന്നിടത്ത്, ആ ഉത്തർപ്രദേശ് തീർച്ചയായും വികസിതമാകും. എച്ച്‌സി‌എല്ലിനും ഫോക്‌സ്‌കോണിനും ഞാൻ വീണ്ടും എന്റെ നന്ദി അറിയിക്കുന്നു. ഈ സെമികണ്ടക്ടർ യൂണിറ്റ് ഉത്തർപ്രദേശിന്റെ വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

​നിങ്ങൾക്കെല്ലാവർക്കും വീണ്ടും എന്റെ ആശംസകൾ.

​വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s rousing $14.8 billion coaching industry story gets 'vidyapeeth' partner

Media Coverage

India’s rousing $14.8 billion coaching industry story gets 'vidyapeeth' partner
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the spirit of selfless service and dedication
August 21, 2026

The Prime Minister, Shri Narendra Modi has said that the continuous flow of rivers teaches us how we can utilise our capabilities for the welfare of humanity. He noted that the spirit of selfless service, dedication and benevolence gives a new direction to the nation.

The Prime Minister shared a Sanskrit Subhashitam-

“जीवनं स्वं परार्थाय नित्यं यच्छत मानवाः।

इति सन्देशमाख्यातुं समुद्रं यान्ति निम्नगाः॥”

The Subhashitam conveys that human beings, dedicate your lives to the service and welfare of others. Just as rivers flow ceaselessly and selflessly, sustaining countless lives with their waters before ultimately merging into the ocean, so should we devote our time, abilities and resources to the well-being of others. The true purpose and fulfilment of human life lie in selfless service, compassion and the welfare of all.

The Prime Minister wrote on X;

“नदियों का अविरल प्रवाह सिखाता है कि हम किस प्रकार अपने सामर्थ्य का उपयोग मानवता की भलाई के लिए कर सकते हैं। निःस्वार्थ सेवा, समर्पण और परोपकार की यही भावना राष्ट्र को नई दिशा देती है।

जीवनं स्वं परार्थाय नित्यं यच्छत मानवाः।

इति सन्देशमाख्यातुं समुद्रं यान्ति निम्नगाः॥”