വൈവിധ്യത്തെ ഇന്ത്യ ജനാധിപത്യത്തിന്റെ ശക്തിയാക്കി മാറ്റി: പ്രധാനമന്ത്രി
ജനാധിപത്യ സ്ഥാപനങ്ങളും ജനാധിപത്യ പ്രക്രിയകളും ജനാധിപത്യത്തിന് സ്ഥിരത, വേഗത, വ്യാപ്തി എന്നിവ നൽകുന്നുവെന്ന് ഇന്ത്യ തെളിയിച്ചു: പ്രധാനമന്ത്രി
ഇന്ത്യയിൽ, ജനാധിപത്യമെന്നാൽ അവസാന കണ്ണിയിലേക്ക് പോലും സേവനം എത്തിക്കുക എന്നതാണ്: പ്രധാനമന്ത്രി
നമ്മുടെ ജനാധിപത്യം ആഴത്തിലുള്ള വേരുകളാൽ താങ്ങപ്പെടുന്ന ഒരു വലിയ വൃക്ഷം പോലെയാണ്; സംവാദത്തിന്റെയും സംഭാഷണത്തിന്റെയും കൂട്ടായ തീരുമാനമെടുക്കലിന്റെയും ഒരു നീണ്ട പാരമ്പര്യം നമുക്കുണ്ട്: പ്രധാനമന്ത്രി
ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ ഇന്ത്യ എല്ലാ ആഗോള വേദികളിലും ശക്തമായി ഉന്നയിക്കുന്നു; ജി20 അധ്യക്ഷസ്ഥാനം വഹിച്ചപ്പോഴും ആഗോള അജണ്ടയുടെ കേന്ദ്രബിന്ദുവായി ഗ്ലോബൽ സൗത്തിന്റെ മുൻഗണനകളെ ഇന്ത്യ പ്രതിഷ്ഠിച്ചു: പ്രധാനമന്ത്രി

ബഹുമാനപ്പെട്ട ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവംശ് ജി, ഇന്റർ-പാർലമെന്ററി യൂണിയൻ പ്രസിഡന്റ് ശ്രീമതി ടുലിയ ആക്‌സൺ, കോമൺ‌വെൽത്ത് പാർലമെന്ററി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ക്രിസ്റ്റഫർ കലില, കോമൺ‌വെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള സ്പീക്കർമാരെ,  പ്രിസൈഡിംഗ് ഓഫീസർമാരെ , മറ്റ് പ്രതിനിധികളേ, മഹതികളേ, മാന്യരേ!

സുഹൃത്തുക്കളേ,

ഒരു പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ, സ്പീക്കറുടെ റോളാണ് നിങ്ങളുടേത്. രസകരമായ ഒരു കാര്യം, സ്പീക്കർക്ക് അധികം സംസാരിക്കാൻ അവസരം ലഭിക്കാറില്ല എന്നതാണ്. മറ്റുള്ളവർ സംസാരിക്കുന്നത് കേൾക്കുക, എല്ലാവർക്കും സംസാരിക്കാൻ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് അവരുടെ ജോലി. സ്പീക്കർമാരുടെ പൊതുവായ ഒരു പ്രത്യേകത അവരുടെ ക്ഷമയാണ്. ശബ്ദമുണ്ടാക്കുന്നവരെയും അതിരുവിട്ട ആവേശമുള്ള അംഗങ്ങളെയും പോലും പുഞ്ചിരിയോടെയാണ് അവർ കൈകാര്യം ചെയ്യുന്നത്.

 

സുഹൃത്തുക്കളേ,

ഈ സവിശേഷ അവസരത്തിൽ ഞാൻ നിങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. നിങ്ങൾ ഇന്ന് ഞങ്ങളോടൊപ്പമുള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

സുഹൃത്തുക്കളേ,

നിങ്ങൾ ഇരിക്കുന്ന ഈ സ്ഥലത്തിന് ഇന്ത്യയുടെ ജനാധിപത്യ യാത്രയിൽ വലിയ പ്രാധാന്യമുണ്ട്. കൊളോണിയൽ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യം ഉറപ്പായപ്പോൾ, ഇതേ സെൻട്രൽ ഹാളിലാണ് ഭരണഘടനാ നിർമ്മാണ സഭ (Constituent Assembly) ഇന്ത്യൻ ഭരണഘടന രൂപീകരിക്കുന്നതിനായി ഒത്തുചേർന്നത്. സ്വാതന്ത്ര്യത്തിന് ശേഷം 75 വർഷക്കാലം ഈ മന്ദിരം ഇന്ത്യൻ പാർലമെന്റായി പ്രവർത്തിച്ചു. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തിയ എണ്ണമറ്റ ചർച്ചകൾക്കും തീരുമാനങ്ങൾക്കും ഈ ഹാൾ സാക്ഷ്യം വഹിച്ചു. ഇപ്പോൾ, ജനാധിപത്യത്തിനായി സമർപ്പിക്കപ്പെട്ട ഈ സ്ഥലം 'ഭരണഘടനാ സദനം' (Constitution House) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യ തങ്ങളുടെ ഭരണഘടന നടപ്പിലാക്കിയതിന്റെ 75 വർഷം ആഘോഷിച്ചത് ഈ അടുത്ത കാലത്താണ്. ഈ ഭരണഘടനാ സദനത്തിലെ നിങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമാണ്.

സുഹൃത്തുക്കളേ,

കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും സമ്മേളനം ഇന്ത്യയിൽ നടക്കുന്നത് ഇത് നാലാം തവണയാണ്. "പാർലമെന്ററി ജനാധിപത്യത്തിന്റെ ഫലപ്രദമായ വിതരണം" (Effective Delivery of Parliamentary Democracy) എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത്, ഇത്രയേറെ വൈവിധ്യമുള്ള ഒരിടത്ത് ജനാധിപത്യം അതിജീവിക്കുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നത് നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ ഇന്ത്യ ഈ വൈവിധ്യത്തെ അതിൻ്റെ  ജനാധിപത്യത്തിന്റെ കരുത്താക്കി മാറ്റി. ജനാധിപത്യം എങ്ങനെയെങ്കിലും അതിജീവിച്ചാൽ തന്നെയും, ഇന്ത്യക്ക് ഒരിക്കലും വികസിക്കാൻ കഴിയില്ല എന്നതായിരുന്നു മറ്റൊരു പ്രധാന സംശയം. എന്നാൽ ജനാധിപത്യ സ്ഥാപനങ്ങളും ജനാധിപത്യ പ്രക്രിയകളും സ്ഥിരതയും വേഗതയും വലിയ തോതിലുള്ള വളർച്ചയും നൽകുമെന്ന് ഇന്ത്യ തെളിയിച്ചു.

 

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഇന്ന് ഇന്ത്യയുടെ യു.പി.ഐ (UPI) ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉൽപ്പാദകർ ഇന്ത്യയാണ്. സ്റ്റീൽ ഉൽപ്പാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യയിലാണുള്ളത്. വ്യോമയാന മേഖലയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. നാലാമത്തെ വലിയ റെയിൽവേ ശൃംഖല ഇന്ത്യക്കുണ്ട്. ലോകത്തെ മൂന്നാമത്തെ വലിയ മെട്രോ റെയിൽ ശൃംഖലയും ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദകരും രണ്ടാമത്തെ വലിയ അരി ഉൽപ്പാദകരും ഇന്ത്യയാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനാധിപത്യം എന്നാൽ ഓരോ വ്യക്തിയിലേക്കും സേവനങ്ങൾ എത്തിക്കുക (last-mile delivery) എന്നാണ് അർത്ഥം. പൊതുജനക്ഷേമമെന്ന ലക്ഷ്യത്തോടെ, യാതൊരു വിവേചനവുമില്ലാതെ ഓരോ വ്യക്തിക്കും വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഈ പൊതുജനക്ഷേമ താൽപ്പര്യം കാരണം, സമീപ വർഷങ്ങളിൽ ഇന്ത്യയിൽ 25 കോടി (250 million) ആളുകളാണ് ദാരിദ്ര്യത്തിൽ നിന്ന് മുക്തരായത്. ഇന്ത്യയിൽ, ജനാധിപത്യം ഫലം പ്രദാനം ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയിൽ ജനാധിപത്യം ഫലം നൽകുന്നത്, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ ജനങ്ങളാണ് പരമോന്നതർ എന്നതുകൊണ്ടാണ്. നമ്മുടെ പൗരന്മാരുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഞങ്ങൾ മുൻഗണന നൽകി. അവരുടെ പാതയിൽ തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ, പ്രക്രിയകൾ മുതൽ സാങ്കേതികവിദ്യ വരെ എല്ലാത്തിനെയും ഞങ്ങൾ ജനാധിപത്യവൽക്കരിച്ചു. ഈ ജനാധിപത്യ ബോധം ഞങ്ങളുടെ രക്തത്തിലും മനസ്സിലും സംസ്‌കാരത്തിലും അലിഞ്ഞുചേർന്നിരിക്കുന്നു.

ഞാൻ ഒരു ഉദാഹരണം പറയാം: ഏതാനും വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവൻ കോവിഡ്-19 മഹാമാരിയോട് മല്ലിടുമ്പോൾ ഇന്ത്യയും വലിയ വെല്ലുവിളികൾ നേരിട്ടിരുന്നു. എങ്കിലും, ആ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ 150-ലധികം രാജ്യങ്ങൾക്ക് മരുന്നുകളും വാക്സിനുകളും എത്തിച്ചുനൽകി. ജനങ്ങളുടെ ക്ഷേമം, അവരുടെ സുസ്ഥിതി, അവരുടെ ഗുണം - ഇതാണ് ഞങ്ങളുടെ പാരമ്പര്യം.

സുഹൃത്തുക്കളേ,

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായാണ് നിങ്ങളിൽ പലരും ഇന്ത്യയെ അറിയുന്നത്. സത്യത്തിൽ, ഞങ്ങളുടെ ജനാധിപത്യത്തിന്റെ വ്യാപ്തി അസാധാരണമാണ്. 2024-ൽ ഇന്ത്യയിൽ നടന്ന പൊതുതിരഞ്ഞെടുപ്പ് ഒന്ന് പരിശോധിക്കൂ. മാനവ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായിരുന്നു അത്. ഏകദേശം തൊണ്ണൂറ്റി എട്ട് കോടി (980 Million) പൗരന്മാരാണ് വോട്ട് രേഖപ്പെടുത്താൻ രജിസ്റ്റർ ചെയ്തിരുന്നത്. ഈ സംഖ്യ ചില ഭൂഖണ്ഡങ്ങളിലെ ആകെ ജനസംഖ്യയേക്കാൾ വലുതാണ്. എണ്ണായിരത്തിലധികം സ്ഥാനാർത്ഥികളും എഴുന്നൂറിലധികം രാഷ്ട്രീയ പാർട്ടികളും അതിൽ പങ്കെടുത്തു. വനിതാ വോട്ടർമാരുടെ റെക്കോർഡ് പങ്കാളിത്തത്തിനും ആ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.

 

ഇന്ന് ഇന്ത്യൻ സ്ത്രീകൾ പങ്കാളികൾ മാത്രമല്ല, മറിച്ച് മുന്നിൽ നിന്ന് നയിക്കുന്നവർ കൂടിയാണ്. ഇന്ത്യയുടെ രാഷ്ട്രപതി, നമ്മുടെ പ്രഥമ പൗര, ഒരു സ്ത്രീയാണ്. നമ്മൾ ഇപ്പോൾ നിൽക്കുന്ന ഡൽഹി നഗരത്തിന്റെ മുഖ്യമന്ത്രിയും ഒരു സ്ത്രീയാണ്. ഗ്രാമീണ തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി ഇന്ത്യയിൽ ഏകദേശം 15 ലക്ഷം (1.5 Million) തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുണ്ട്. പ്രാദേശിക തലത്തിലുള്ള നേതാക്കളിൽ പകുതിയോളം (50 ശതമാനം) സ്ത്രീകളാണെന്നത് ആഗോളതലത്തിൽ തന്നെ സമാനതകളില്ലാത്ത നേട്ടമാണ്.ഇന്ത്യൻ ജനാധിപത്യം വൈവിധ്യങ്ങളാൽ സമ്പന്നവുമാണ്. ഇവിടെ നൂറുകണക്കിന് ഭാഷകൾ സംസാരിക്കപ്പെടുന്നു. വിവിധ ഭാഷകളിലായി തൊള്ളായിരത്തിലധികം ടെലിവിഷൻ ചാനലുകളുണ്ട്. പതിനായിരക്കണക്കിന് പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങുന്നു. ഇത്ര വലിയ തോതിലുള്ള വൈവിധ്യങ്ങളെ കൈകാര്യം ചെയ്യുന്ന സമൂഹങ്ങൾ ലോകത്ത് വളരെ കുറവാണ്. ഇന്ത്യ ഇത്തരം വൈവിധ്യങ്ങളെ ആഘോഷിക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് ശക്തമായ അടിത്തറയുള്ളതുകൊണ്ടാണ്. ആഴത്തിൽ വേരുകളുള്ള ഒരു കൂറ്റൻ വൃക്ഷം പോലെയാണ് നമ്മുടെ ജനാധിപത്യം. സംവാദങ്ങൾക്കും ചർച്ചകൾക്കും കൂട്ടായ തീരുമാനങ്ങൾക്കും നമുക്ക് ദീർഘകാലത്തെ പാരമ്പര്യമുണ്ട്.ഇന്ത്യയെ 'ജനാധിപത്യത്തിന്റെ മാതാവ്' (Mother of Democracy) എന്നാണ് വിളിക്കുന്നത്. അയ്യായിരത്തിലധികം വർഷം പഴക്കമുള്ള നമ്മുടെ പവിത്ര ഗ്രന്ഥങ്ങളായ വേദങ്ങളിൽ, ജനങ്ങൾ ഒത്തുചേർന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്ന സഭകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ചർച്ചകൾക്കും യോജിപ്പിനും ശേഷമായിരുന്നു അവിടെ തീരുമാനങ്ങൾ എടുത്തിരുന്നത്. ഇത് ഭഗവാൻ ബുദ്ധന്റെ നാടാണ്. ബുദ്ധസംഘങ്ങളിൽ തുറന്നതും ഘടനാപരവുമായ ചർച്ചകൾ നടന്നിരുന്നു. പൊതുസമ്മതത്തിലൂടെയോ വോട്ടെടുപ്പിലൂടെയോ ആയിരുന്നു അവിടെ തീരുമാനങ്ങൾ സ്വീകരിച്ചിരുന്നത്.

കൂടാതെ, തമിഴ്‌നാട്ടിൽ നിന്നുള്ള പത്താം നൂറ്റാണ്ടിലെ ഒരു ലിഖിതമുണ്ട്. ജനാധിപത്യ മൂല്യങ്ങളോടെ പ്രവർത്തിച്ചിരുന്ന ഒരു ഗ്രാമസഭയെക്കുറിച്ച് അതിൽ വിവരിക്കുന്നു. ഉത്തരവാദിത്തങ്ങൾക്കും തീരുമാനങ്ങൾ എടുക്കുന്നതിനും അവിടെ വ്യക്തമായ നിയമങ്ങൾ ഉണ്ടായിരുന്നു. കാലം തെളിയിച്ചതും വൈവിധ്യങ്ങളാൽ താങ്ങുനിൽക്കുന്നതുമായ നമ്മുടെ ജനാധിപത്യ മൂല്യങ്ങൾ ഓരോ തലമുറ കഴിയുന്തോറും കൂടുതൽ കരുത്താർജ്ജിക്കുകയാണ്.

സുഹൃത്തുക്കളേ,

കോമൺവെൽത്ത് രാജ്യങ്ങളിലെ ആകെ ജനസംഖ്യയുടെ ഏകദേശം 50 ശതമാനവും ഇന്ത്യയിലാണ് വസിക്കുന്നത്. എല്ലാ രാഷ്ട്രങ്ങളുടെയും വികസനത്തിനായി ഇന്ത്യക്ക് പരമാവധി സംഭാവനകൾ നൽകാൻ കഴിയണം എന്നതായിരുന്നു ഞങ്ങളുടെ എപ്പോഴത്തെയും പരിശ്രമം. ആരോഗ്യരംഗം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വളർച്ച, നവീന ആശയങ്ങൾ എന്നിങ്ങനെ കോമൺവെൽത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (Sustainable Development Goals) പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് ഞങ്ങൾ ഞങ്ങളുടെ കടമകൾ നിറവേറ്റുന്നത്. നിങ്ങളിൽ നിന്നെല്ലാം നിരന്തരം പഠിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്, അതുപോലെതന്നെ ഇന്ത്യയുടെ അനുഭവങ്ങൾ മറ്റ് കോമൺവെൽത്ത് പങ്കാളികൾക്ക് പ്രയോജനപ്പെടണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.

 

സുഹൃത്തുക്കളേ,

അഭൂതപൂർവ്വമായ മാറ്റങ്ങളിലൂടെ ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, 'ഗ്ലോബൽ സൗത്ത്' (Global South) രാഷ്ട്രങ്ങൾക്കായി പുതിയ പാതകൾ വെട്ടിത്തെളിക്കേണ്ട സമയമാണിത്. എല്ലാ ആഗോള വേദികളിലും ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ ഇന്ത്യ ശക്തമായി ഉന്നയിക്കുന്നുണ്ട്. ഇന്ത്യയുടെ ജി20 അധ്യക്ഷകാലത്ത്, ആഗോള അജണ്ടയുടെ കേന്ദ്രസ്ഥാനത്ത് ഗ്ലോബൽ സൗത്തിന്റെ പ്രശ്നങ്ങളെ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചു. ഞങ്ങൾ നടത്തുന്ന ഏതൊരു പുതിയ കണ്ടെത്തലും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കും കോമൺവെൽത്ത് രാജ്യങ്ങൾക്കും പ്രയോജനകരമാകണം എന്നതാണ് ഇന്ത്യയുടെ നിരന്തരമായ പരിശ്രമം. ഇന്ത്യയിലേതിന് സമാനമായ സംവിധാനങ്ങൾ നമ്മുടെ പങ്കാളിത്ത രാജ്യങ്ങൾക്കും വികസിപ്പിക്കാൻ സാധിക്കുന്ന തരത്തിൽ ഞങ്ങൾ 'ഓപ്പൺ സോഴ്സ്' സാങ്കേതിക പ്ലാറ്റ്‌ഫോമുകളും നിർമ്മിച്ചുവരികയാണ്.

സുഹൃത്തുക്കളേ,

പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചുള്ള അറിവും ധാരണയും വിവിധ രീതികളിൽ എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്ന് ആരായുക എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിൽ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും(അധ്യക്ഷന്മാരുടേയും)പങ്ക് വളരെ പ്രധാനമാണ്. ഈ പ്രവർത്തനം രാജ്യത്തെ ജനാധിപത്യ പ്രക്രിയയുമായി ജനങ്ങളെ കൂടുതൽ അടുപ്പിക്കുന്നു. ഇന്ത്യൻ പാർലമെന്റ് ഇതിനോടകം തന്നെ ഇത്തരം ശ്രമങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സ്റ്റഡി ടൂറുകൾ, പ്രത്യേക പരിശീലന പരിപാടികൾ, ഇന്റേൺഷിപ്പുകൾ എന്നിവയിലൂടെ പാർലമെന്റിനെ കൂടുതൽ അടുത്തറിയാൻ പൗരന്മാർക്ക് അവസരം ലഭിച്ചു. നമ്മുടെ പാർലമെന്റിലെ ചർച്ചകളും സഭാ നടപടികളും തത്സമയം പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഞങ്ങൾ നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, AI)ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. എഐയുടെ സഹായത്തോടെ പാർലമെന്റുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ കൂടുതൽ ഉപയോക്തൃ-സൗഹൃദമാക്കിക്കൊണ്ടിരിക്കുന്നു. ഇത് നമ്മുടെ യുവതലമുറയ്ക്ക് പാർലമെന്റിനെ മനസ്സിലാക്കാൻ മികച്ച അവസരങ്ങൾ നൽകുന്നു.

സുഹൃത്തുക്കളേ,

നിങ്ങളുടെ ഈ സംഘടനയുമായി ബന്ധപ്പെട്ട ഇരുപതിലധികം അംഗരാജ്യങ്ങൾ സന്ദർശിക്കാൻ ഇതുവരെ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പല പാർലമെന്റുകളെയും അഭിസംബോധന ചെയ്യാനുള്ള ഭാഗ്യവും എനിക്കുണ്ടായി. പോയ സ്ഥലങ്ങളിൽ നിന്നെല്ലാം എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. അവിടെ കണ്ട മികച്ച മാതൃകകളെല്ലാം ഞാൻ ഉടൻ തന്നെ നമ്മുടെ ലോക്‌സഭാ സ്പീക്കറുമായും രാജ്യസഭാ ചെയർമാനുമായും ഡെപ്യൂട്ടി ചെയർമാനുമായും പങ്കുവെച്ചു. ഈ സമ്മേളനം പഠനത്തിന്റെയും പങ്കുവെക്കലിന്റെയും ഈ പ്രക്രിയയെ കൂടുതൽ സമ്പന്നമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പ്രതീക്ഷയോടെ, നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു.

നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Defence ministry inks Rs 5,083 cr pact for acquisition of six Mk-III light helicopters and missiles

Media Coverage

Defence ministry inks Rs 5,083 cr pact for acquisition of six Mk-III light helicopters and missiles
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends Holi greetings to the nation; shares Sanskrit Subhashitam
March 04, 2026

The Prime Minister, Shri Narendra Modi, extended his heartfelt greetings to the people of the country on the occasion of Holi. He wished that this festival of colours and joy brings happiness, prosperity and success into everyone’s lives.

The Prime Minister said that the festival of Holi fills the entire atmosphere with new energy, which is its greatest speciality. He noted that the vibrant colours of happiness visible everywhere during the festival immerse everyone in a spirit of joy and celebration.

The Prime Minister also shared a Sanskrit Subhashitam-

उद्भिन्नस्तबकावतंससुभगाः प्रे खन्मरुन्नर्तिताः
पुष्पोद्गीर्णपरागपांशुललसत्पत्रप्रकाण्ड त्विषः।

गम्भीरक्रमपञ्चमोन्मदपिकध्वानोच्छलद्गीतयः
प्रत्युज्जीवितमन्मथोत्सव इव क्रीडन्त्यमू भूरुहः॥

The Shubhashitam conveys that Like beautiful lotus flowers, blossoming under the mesmerizing dance of the spring breeze, adorned with vibrant colors and fragrance, the glorious celebration of love flourishes exuberantly, filled with joyful melodies that awaken life itself.

The Prime Minister wrote on X;

“सभी देशवासियों को होली की अनंत शुभकामनाएं। रंग और उमंग से भरा यह त्योहार सबके लिए खुशियों की बहार लेकर आए। हर किसी के जीवन में सुख-समृद्धि और सफलता के रंगों की बौछार हो, यही कामना है।”

“होली का त्योहार पूरे माहौल में नई ऊर्जा भर देता है। यही इस उत्सव की बड़ी विशेषता है। हर तरफ जिस प्रकार खुशियों के रंग बिखरे नजर आते हैं, वो हर किसी को उल्लास और आनंद से सराबोर कर जाता है।

उद्भिन्नस्तबकावतंससुभगाः प्रे खन्मरुन्नर्तिताः
पुष्पोद्गीर्णपरागपांशुललसत्पत्रप्रकाण्ड त्विषः।

गम्भीरक्रमपञ्चमोन्मदपिकध्वानोच्छलद्गीतयः
प्रत्युज्जीवितमन्मथोत्सव इव क्रीडन्त्यमू भूरुहः॥”