വിദ്യാഭ്യാസത്തെ തൊഴിൽ, സംരംഭക ശേഷികളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ബജറ്റ് വിപുലീകരിക്കുന്നു : പ്രധാനമന്ത്രി

നമസ്‌കാരം

വിദ്യാഭ്യാസം, നൈപുണ്യം, ഗവേഷണം, തുടങ്ങിയ പ്രധാന മേഖലകളുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ടാതിഥികള്‍ക്കും ആശംസകള്‍.

വ്യക്തിപരവും ബൗദ്ധികവും വ്യാവസായികവുമായ സ്വഭാവത്തിനും കഴിവിനും ദിശാബോധം നല്‍കുന്ന മുഴുവന്‍ ആവാസവ്യവസ്ഥയെയും പരിവര്‍ത്തനം ചെയ്യുന്നതിലേക്ക് രാജ്യം അതിവേഗം നീങ്ങുന്ന ഒരു ഘട്ടത്തിലാണ് ഈ വെബിനാർ ഇന്ന് നടക്കുന്നത്. ഇതിന് കൂടുതല്‍ പ്രചോദനം നല്‍കുന്നതിന് ബജറ്റിന് മുമ്പായി നിങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുമായി സംവദിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിച്ചു, ഇപ്പോള്‍ അത് നടപ്പാക്കുന്നതിന് നാമെല്ലാം ഒരുമിച്ച് നീങ്ങേണ്ടതുണ്ട്.

സുഹൃത്തുക്കളെ,

സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് രാജ്യത്തെ യുവാക്കൾക്കിടയിൽ ആത്മവിശ്വാസം അനിവാര്യമാണ്. യുവാക്കൾക്ക് അവരുടെ വിദ്യാഭ്യാസം, അറിവ്, കഴിവുകൾ എന്നിവയിൽ പൂർണ്ണ വിശ്വാസമുണ്ടെങ്കിൽ മാത്രമേ ആത്മവിശ്വാസം ഉണ്ടാകൂ. തങ്ങളുടെ പഠനം തനിക്ക് ജോലി ചെയ്യാനുള്ള അവസരവും ആവശ്യമായ നൈപുണ്യവുംനൽകുന്നുവെന്നും മനസ്സിലാക്കുമ്പോഴാണ് ആത്മവിശ്വാസം ഉണ്ടാകുന്നത്.

ഈ മനോഭാവത്തോടെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചത്. പ്രീ-നഴ്സറി മുതൽ പിഎച്ച്ഡിവരെയുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാ വ്യവസ്ഥകളും നേരത്തേ നടപ്പാക്കുന്നതിന് നാം ഇപ്പോൾവേഗത്തിൽ പ്രവർത്തിക്കണം. കൊറോണ മൂലം വേഗത കുറഞ്ഞിരുന്നുവെങ്കിൽ, കാര്യങ്ങൾ വേഗത്തിലാക്കിമുന്നോട്ട് പോകേണ്ടത് ആവശ്യമാണ്.

ഈ വർഷത്തെ ബജറ്റും ഈ ദിശയിൽ വളരെ സഹായകരമാകും. ഈ വർഷത്തെ ബജറ്റിൽ ആരോഗ്യത്തിന്ശേഷമുള്ള രണ്ടാമത്തെ വലിയ ശ്രദ്ധ വിദ്യാഭ്യാസം, നൈപുണ്യം, ഗവേഷണം, പുതുമ എന്നിവയാണ്.സർവകലാശാലകൾ, കോളേജുകൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ എന്നിവയിലെ മികച്ച സിനർജിയാണ് ഇന്ന്നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ആവശ്യമായി മാറിയത്. ഇത് കണക്കിലെടുത്ത്, ഒൻപത് നഗരങ്ങളിൽആവശ്യമായ സംവിധാനങ്ങൾ തയ്യാറാക്കാൻ ഗ്ലൂ ഗ്രാന്റ് നൽകിയിട്ടുണ്ട്.

സുഹൃത്തുക്കളെ,

ഈ ബജറ്റിൽ അപ്രന്റീസ്ഷിപ്പ്, നൈപുണ്യ വികസനം, നവീകരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നത്അഭൂതപൂർവമാണ്. ഈ ബജറ്റിൽ നൽകിയിട്ടുള്ള എല്ലാ വ്യവസ്ഥകളും ഉന്നത വിദ്യാഭ്യാസത്തോടുള്ള രാജ്യത്തിന്റെസമീപനത്തിൽ വലിയ മാറ്റം വരുത്തും. വിദ്യാഭ്യാസത്തെ തൊഴിൽ, സംരംഭക കഴിവുകൾ എന്നിവയുമായിബന്ധിപ്പിക്കുന്നതിന് വർഷങ്ങളായി നടത്തിയ ശ്രമങ്ങളെ ബജറ്റ് കൂടുതൽ വിപുലീകരിക്കുന്നു.

ഈ പരീക്ഷണങ്ങളുടെ ഫലമാണ് ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇന്ന് മികച്ച മൂന്ന് രാജ്യങ്ങളിൽ സ്ഥാനം പിടിക്കുന്നത്. പിഎച്ച്ഡികളുടെ എണ്ണവും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും കണക്കിലെടുത്ത് ലോകത്തിലെ മികച്ച മൂന്ന് രാജ്യങ്ങളിൽ നാമും ഉൾപ്പെടുന്നു.

ആഗോള നവീനാശയ സൂചികയിലെ ലോകത്തെ മികച്ച 50 നൂതന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ, തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവയുടെ നിരന്തരമായ പ്രോത്സാഹനത്തോടെ, നമ്മുടെ വിദ്യാർത്ഥികൾക്കും യുവ ശാസ്ത്രജ്ഞർക്കും പുതിയ അവസരങ്ങൾ വളരെയധികം വികസിച്ചുകൊണ്ടിരിക്കുന്നു. ഗവേഷണ-വികസന മേഖലയിലെ പെൺകുട്ടികളുടെ പങ്കാളിത്തത്തിൽ തൃപ്തികരമായ വളർച്ചയുണ്ട് എന്നതാണ് നല്ല കാര്യം.

സുഹൃത്തുക്കളെ,

സ്കൂളുകളിലെ അടൽ ടിങ്കറിംഗ് ലാബുകൾ മുതൽ ഉന്നത സ്ഥാപനങ്ങളിലെ അടൽ ഇൻകുബേഷൻ സെന്ററുകൾ വരെയുള്ള വിഷയങ്ങളിൽ ഇത് ആദ്യമായിട്ടാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കായുള്ള ഹാക്കത്തോണിന്റെ പുതിയ പാരമ്പര്യം രാജ്യത്തെ യുവാക്കൾക്കും വ്യവസായത്തിനും ഒരു പ്രധാന ശക്തിയായി മാറി. നാഷണൽ ഇനീഷ്യേറ്റീവ് ഫോർ ഡെവലപ്പിംഗ് ആന്റ് ഹാർനെസിംഗ് ഇന്നൊവേഷൻ വഴി 3,500 ൽ അധികം സ്റ്റാർട്ടപ്പുകൾ പരിപോഷിപ്പിച്ചു.

ദേശീയ സൂപ്പർ കമ്പ്യൂട്ടിംഗ് ദൌത്യത്തിന് കീഴിൽ പരം ശിവായ്, പരം ശക്തി, പരം ബ്രഹ്മ എന്നിങ്ങനെ മൂന്ന് സൂപ്പർ കമ്പ്യൂട്ടറുകൾ. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ഐ.ഐ.ടി, ഐഐടി-ഖരഗ്പൂർ, ഐസർ പൂനെ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത്തവണ രാജ്യത്ത് ഒരു ഡസനിലധികം സ്ഥാപനങ്ങളിൽ ഇത്തരം സൂപ്പർ കമ്പ്യൂട്ടറുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ ആരംഭിച്ചു. ഐ‌ഐ‌ടി ഖരഗ്‌പൂർ, ഐ‌ഐ‌ടി ദില്ലി, ബി‌എച്ച്‌യു എന്നിവിടങ്ങളിൽ മൂന്ന് സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ആൻഡ് ടെക്നിക്കൽ ഹെൽപ്പ് ഇൻസ്റ്റിറ്റ്യൂട്ടുകളും (സതി) സേവനം ചെയ്യുന്നു.

ഇവയെല്ലാം ഇന്ന് പരാമർശിക്കേണ്ടത് പ്രധാനമാണ്, കാരണം ഇത് ഗവൺമെന്റിന്റെ കാഴ്ചപ്പാടും സമീപനവും പ്രകടമാക്കുന്നു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയിൽ, പത്തൊൻപതാം നൂറ്റാണ്ടിന്റെ സമീപനത്തെ ഉപേക്ഷിച്ച് നാം മുന്നോട്ട് പോകണം.

സുഹൃത്തുക്കളെ,

ഇത് നമ്മുടെ രാജ്യത്ത് പറയുന്നു :व्यये कृते वर्धते एव नित्यं विद्याधनं सर्वधन प्रधानम् ॥ അതായത്, അറിവ് ഒരു സമ്പത്താണ്, അത് പങ്കിടുന്നതിലൂടെയും അത് സ്വയം പരിമിതപ്പെടുത്താതെയും വളരുന്നു. അതിനാൽ, അറിവും അതിന്റെ പ്രചാരണവും വിലപ്പെട്ടതാണ്. അറിവും ഗവേഷണവും പരിമിതപ്പെടുത്തുന്നത് രാജ്യത്തിന്റെ കഴിവിന് വലിയ അനീതിയാണ്. ഈ ലക്ഷ്യത്തോടെ, പ്രഗത്ഭരായ യുവാക്കൾക്കായി ബഹിരാകാശം, അറ്റോമിക് എനർജി, ഡിആർഡിഒ, അഗ്രികൾച്ചർ തുടങ്ങി നിരവധി മേഖലകളുടെ വാതിലുകൾ തുറക്കുന്നു.

രണ്ട് പ്രധാന നടപടികൾ കൂടി അടുത്തിടെ സ്വീകരിച്ചു, ഇത് നവീകരണം, ഗവേഷണം, വികസനം എന്നിവയുടെ മുഴുവൻ ആവാസവ്യവസ്ഥയ്ക്കും വളരെയധികം ഗുണം ചെയ്യും. കാലാവസ്ഥാ ശാസ്ത്രവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ പരിഹാരങ്ങൾ ആദ്യമായി രാജ്യത്തിന് ലഭിച്ചു, ഈ സംവിധാനം പതിവായി ശക്തിപ്പെടുത്തുകയാണ്. ഇത് ഗവേഷണ-വികസന മേഖലയുടെയും ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളുടെയും ആഗോള കഴിവ് വളരെയധികം മെച്ചപ്പെടുത്തും.

കൂടാതെ, ജിയോ-സ്പേഷ്യൽ ഡാറ്റാ രംഗത്ത് ഈയിടെ ഒരു വലിയ പരിഷ്കാരം നടത്തി. ഇപ്പോൾ രാജ്യവുമായി ബന്ധപ്പെട്ട യുവാക്കൾക്കും യുവ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമായി ബഹിരാകാശ ഡാറ്റയും ബഹിരാകാശ സാങ്കേതികവിദ്യയും തുറന്നു. ഈ പരിഷ്കാരങ്ങൾ ഉപയോഗിക്കാനും പരമാവധി പ്രയോജനപ്പെടുത്താനും എല്ലാ സഹപ്രവർത്തകരോടും ഞാൻ അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളെ,
ഈ വർഷത്തെ ബജറ്റ് സ്ഥാപന നിർമ്മാണത്തിനും പ്രവേശനത്തിനും കൂടുതൽ ഊന്നൽ നൽകി. രാജ്യത്ത് ആദ്യമായി ദേശീയ ഗവേഷണ ഫൗണ്ടേഷൻ ആരംഭിക്കുന്നു. 50,000 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഗവേഷണ-വികസനസ്ഥാപനങ്ങളുടെ ഗവേഷണ-ഘടന, അക്കാദമികരംഗം, വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട ഭരണ ഘടനയുടെപരസ്പര ബന്ധത്തിന് ഇത് പ്രചോദനം നൽകും. ബയോടെക്നോളജിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനുള്ളബജറ്റിന്റെ 100 ശതമാനത്തിലധികം വർദ്ധന ഗവൺമെന്റിന്റെ മുൻഗണനകളെ പ്രതിഫലിപ്പിക്കുന്നു.

സുഹൃത്തുക്കളെ,
ഫാർമ, വാക്സിനുകൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ഗവേഷകർ രാജ്യത്തിന്റെ സുരക്ഷയും ആദരവുംഉറപ്പാക്കിയിട്ടുണ്ട്. ഏഴ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളായി ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലെ ഗവേഷണ-വികസന മേഖലയിൽനമ്മുടെ സ്വകാര്യമേഖലയുടെയും വ്യവസായത്തിന്റെയും പങ്ക് വളരെ പ്രശംസനീയമാണ്. ഭാവിയിൽ ഈ പങ്ക്കൂടുതൽ വികസിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ, പോഷകാഹാരം, കൃഷി എന്നിവയുടെ താൽപ്പര്യത്തിൽ ബയോടെക്നോളജിയുടെസാധ്യതകളുടെ വ്യാപ്തി വിശാലമാക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നു. കർഷകരുടെ വരുമാനംവർദ്ധിപ്പിക്കുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമായി ബയോടെക്നോളജിയുമായി ബന്ധപ്പെട്ടഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹപ്രവർത്തകരിൽ നിന്ന് രാജ്യത്തിന് വലിയ പ്രതീക്ഷകളുണ്ട്. എല്ലാവ്യവസായ സഹപ്രവർത്തകരും ഇതിൽ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. വ്യവസായത്തിന്അവരുടെ കണ്ടുപിടുത്തങ്ങളും പുതുമകളും വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പത്ത് ബയോടെക്
യൂണിവേഴ്സിറ്റി റിസർച്ച് ജോയിന്റ് ഇൻഡസ്ട്രി ട്രാൻസ്ലേഷൻ ക്ലസ്റ്ററുകളും (യുആർജിഐടി) രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നു. അതുപോലെ, രാജ്യത്തെ നൂറിലധികം ജില്ലകളിലെ ബയോടെക്-ഫാർമർ പ്രോഗ്രാം, ഹിമാലയൻ ബയോ റിസോഴ്‌സ് മിഷൻ പ്രോഗ്രാം അല്ലെങ്കിൽ മറൈൻ ബയോടെക്നോളജി നെറ്റ്‌വർക്കിലെ കൺസോർഷ്യം പ്രോഗ്രാം എന്നിവയിൽ ഗവേഷണത്തിന്റെയും വ്യവസായത്തിന്റെയും പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന് നാം ഒരുമിച്ച് പ്രവർത്തിക്കണം.

സുഹൃത്തുക്കളെ,
നമ്മുടെ ഊർജ്ജമേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് ഭാവിയിലെ ഇന്ധനവും ഹരിത ഊർജ്ജവും പ്രധാനമാണ്. അതിനാൽ, ബജറ്റിൽ പ്രഖ്യാപിച്ച ഹൈഡ്രജൻ മിഷൻ ഒരു ഗൌരവമുള്ള പ്രതിജ്ഞയാണ്. ഇന്ത്യ ഹൈഡ്രജൻ വാഹനങ്ങൾ പരീക്ഷിച്ചു. ഗതാഗതത്തിനുള്ള ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നത് സംബന്ധിച്ച വ്യവസായത്തെ സജ്ജമാക്കുന്നതിന് ഇപ്പോൾ നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകണം. കൂടാതെ, സമുദ്ര സമ്പത്ത് ഗവേഷണത്തിലും നമ്മുടെ കഴിവ് വർദ്ധിപ്പിക്കേണ്ടതുണ്ട്. ആഴക്കടൽ ദൌത്യം ആരംഭിക്കാനും ഗവൺമെന്റ്
തയ്യാറെടുക്കുന്നു. ഈ ദൗത്യം ലക്ഷ്യബോധമുള്ളതും മൾട്ടി-സെക്ടറൽ സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്, അതുവഴി നമുക്ക് ബ്ലൂ എക്കണോമി സാധ്യതകളെ പൂർണ്ണമായും തുറക്കാൻ കഴിയും.

സുഹൃത്തുക്കളെ,
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായം എന്നിവയുടെ സഹകരണം നാം ശക്തിപ്പെടുത്തണം. പുതിയ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, ലോകമെമ്പാടും പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങൾ ഇന്ത്യയിലെ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും എളുപ്പത്തിൽ ലഭ്യമാകുമെന്ന് നാം എങ്ങനെ ഉറപ്പാക്കുകയും വേണം. ഗവൺമെന്റ് അതിന്റെ തലത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും വ്യവസായമേഖലയും അതിന് സംഭാവന നൽകേണ്ടിവരും.

പ്രവേശനവും ഉൾപ്പെടുത്തലും നിർബന്ധിതമായിത്തീർന്നുവെന്ന് നാം ഓർക്കണം. പ്രവേശനത്തിന്റെ ഏറ്റവും വലിയ മുൻകൂർവ്യവസ്ഥയാണ് ചെലവുവഹിക്കാൻ കഴിവുണ്ടാവുക എന്നത്. ഗ്ലോബലിനെ ലോക്കലുമായി എങ്ങനെ സംയോജിപ്പിക്കാം എന്നതാണ് നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇന്ന്, ഇന്ത്യയുടെ കഴിവുകൾക്ക് ലോകമെമ്പാടും വളരെയധികം ഡിമാൻഡുണ്ട്. ആഗോള ആവശ്യം കണക്കിലെടുത്ത് വിവിധ രംഗങ്ങളിലെ നൈപുണ്യങ്ങൾ ക്രോഡീകരിക്കുകയും ആ അടിസ്ഥാനത്തിൽ രാജ്യത്തെ യുവാക്കളെ തയ്യാറാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.


സുഹൃത്തുക്കളെ,

നൈപുണ്യവികസനമോ ഗവേഷണവും നവീനാശയമോ ഏതുമാകട്ടെ, അത് മനസിലാക്കാതെ അത് സാധ്യമല്ല. അതിനാൽ, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഏറ്റവും വലിയ പുരോഗതി നടക്കുന്നു. പഠനത്തിൽ ഭാഷയുടെ പ്രാധാന്യം ഈ വെബിനാറിൽ പങ്കെടുക്കുന്ന എല്ലാ വിദഗ്ധരേക്കാളും നന്നായിട്ട് ആർക്കാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ? പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രാദേശിക ഭാഷയുടെ കൂടുതൽ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു.

രാജ്യത്തിന്റെയും ലോകത്തിന്റെയും മികച്ച ഉള്ളടക്കം ഇന്ത്യൻ ഭാഷകളിൽ എങ്ങനെ തയ്യാറാക്കുന്നു എന്നത് ഇപ്പോൾ എല്ലാ ഭാഷകളിലെയും എല്ലാ അക്കാദമിക് വിദഗ്ധരുടെയും സമപ്രായക്കാരുടെയും ഉത്തരവാദിത്തമാണ്. സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ ഇത് പൂർണ്ണമായും സാധ്യമാണ്. പ്രാഥമികം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള ഇന്ത്യൻ ഭാഷകളിലെ മികച്ച ഉള്ളടക്കമാണ് രാജ്യത്തെ യുവാക്കൾക്ക് ലഭിക്കുന്നത് എന്ന് നാംഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യൻ ഭാഷകളിലെ മെഡിക്കൽ, എഞ്ചിനീയറിംഗ്, ടെക്നോളജി, മാനേജ്മെന്റ് മുതലായവയുടെ ഉള്ളടക്കത്തിന്റെ വികസനം വളരെ ആവശ്യമാണ്.

നമ്മുടെ രാജ്യത്ത് കഴിവുകൾക്ക് ക്ഷാമമില്ലെന്ന് ഞാൻ നിങ്ങളോട് ഉദ്ബോധിപ്പിക്കുന്നു. ഗ്രാമീണരോ സ്വന്തം ഭാഷ മാത്രം അറിയുന്ന ദരിദ്രരാണെങ്കിലും , അതിനർത്ഥം അവർക്ക് കഴിവില്ലെന്നല്ല. ഭാഷ കാരണം മാത്രം അവരുടെ കഴിവുകൾ മരിക്കാൻ നാം അനുവദിക്കരുത്. രാജ്യത്തിന്റെ വികസന യാത്രയിൽ നിന്ന് അവർക്ക് നഷ്ടപ്പെടരുത്. ഗ്രാമങ്ങളിലും ദരിദ്രരിലും പ്രധാന ഭാഷകൾ കൈകാര്യം ചെയ്യാൻ അവസരം നഷ്ടപ്പെട്ട കുട്ടികളിലും കഴിവുകളുണ്ട്. അതിനാൽ, ആ കഴിവുകൾ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ, അവരുടെ ഭാഷാ തടസ്സത്തിൽ നിന്ന് പുറത്തെടുക്കുന്നതിനും അവരുടെ കഴിവുകൾ അവരുടെ ഭാഷയിൽ അഭിവൃദ്ധി പ്രാപിക്കുന്നതിനും ഒരു മിഷൻ മോഡിൽ പ്രവർത്തിക്കണം. ബജറ്റിൽ പ്രഖ്യാപിച്ച ദേശീയ ഭാഷാ വിവർത്തന ദൗത്യം വലിയ പ്രോത്സാഹനമായിരിക്കും.

സുഹൃത്തുക്കളെ,
ഈ വ്യവസ്ഥകളും പരിഷ്കാരങ്ങളും എല്ലാവരുടേയും പങ്കാളിത്തത്തോടെ പൂർത്തീകരിക്കും. സഹകരണ സമീപനത്തിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നതിനെക്കുറിച്ചുള്ളഇന്നത്തെ ചർച്ചയിൽ ഗവൺമെന്റ്, വിദ്യാഭ്യാസ വിദഗ്ധർ, വിദഗ്ധർ, വ്യവസായം എന്നിവരിൽ നിന്നുള്ള നിർദ്ദേശങ്ങൾവളരെ വിലമതിക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട ആറ് പ്രമേയങ്ങൾ അടുത്ത കുറച്ച് മണിക്കൂറിനുള്ളിൽ ഇവിടെവിശദമായി ചർച്ചചെയ്യുമെന്ന് എന്നോട് പറഞ്ഞു.

ഇവിടെ നിന്ന് ഉയർന്നുവരുന്ന നിർദ്ദേശങ്ങളിൽ നിന്നും പരിഹാരങ്ങളിൽ നിന്നും രാജ്യത്തിന് വലിയ പ്രതീക്ഷകളുണ്ട്.നയത്തിലോ ബജറ്റിലോ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് ചർച്ച ചെയ്യാൻ സമയം പാഴാക്കരുതെന്ന് ഞാൻനിങ്ങളോട് അഭ്യർത്ഥിക്കുന്നു. അടുത്ത 365 ദിവസത്തേക്ക് ഏപ്രിൽ 1 മുതൽ നടപ്പാക്കുന്നതിലെ ചെറിയ തടസ്സങ്ങളിൽ നിന്ന് രക്ഷ നേടുന്നതിന് പുതിയ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിനുള്ള റോഡ്‌മാപ്പിൽ, അവ രാജ്യത്തുടനീളം അവസാന വ്യക്തി വരെ എങ്ങനെ എത്തിച്ചേരാം എന്നതിൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഏപ്രിൽ 1 മുതൽ ബജറ്റ് വ്യവസ്ഥകൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുന്നത്ര സമയം ഉപയോഗിക്കാൻ ഞങ്ങൾ
ആഗ്രഹിക്കുന്നു.

നിങ്ങൾക്ക് വിവിധ മേഖലകളിൽ പരിചയമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ചിന്തകളും അനുഭവവും ചില ഉത്തരവാദിത്തങ്ങൾ പങ്കിടാനുള്ള നിങ്ങളുടെ സന്നദ്ധതയും തീർച്ചയായും ഞങ്ങൾക്ക് ആവശ്യമുള്ള ഫലങ്ങൾ നൽകും. ഈ വെബിനാറിനും നിങ്ങളുടെ ചിന്തകൾക്കും ഞാൻ എല്ലാ ആശംസകളും അറിയിക്കുന്നു.

വളരെ നന്ദി!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
WEF 2026: Navigating global tech and trade disruptions, India stands strong, say CEOs at Davos

Media Coverage

WEF 2026: Navigating global tech and trade disruptions, India stands strong, say CEOs at Davos
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Narendra Modi receives a telephone call from the President of Brazil
January 22, 2026
The two leaders reaffirm their commitment to further strengthen the India–Brazil Strategic Partnership.
Both leaders note significant progress in trade and investment, technology, defence, energy, health, agriculture, and people-to-people ties.
The leaders also exchange views on regional and global issues of mutual interest.
PM conveys that he looks forward to welcoming President Lula to India at an early date.

Prime Minister Shri Narendra Modi received a telephone call today from the President of the Federative Republic of Brazil, His Excellency Mr. Luiz Inácio Lula da Silva.

The two leaders reaffirmed their commitment to further strengthen the India–Brazil Strategic Partnership and take it to even greater heights in the year ahead.

Recalling their meetings last year in Brasília and South Africa, the two leaders noted with satisfaction the significant progress achieved across diverse areas of bilateral cooperation, including trade and investment, technology, defence, energy, health, agriculture, and people-to-people ties.

The leaders also exchanged views on regional and global issues of mutual interest. They also underscored the importance of reformed multilateralism in addressing shared challenges.

Prime Minister Modi conveyed that he looked forward to welcoming President Lula to India at an early date.