ഉത്തർപ്രദേശും രാജ്യം മുഴുവനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുകയാണിന്ന്: പ്രധാനമന്ത്രി
മീററ്റ് മെട്രോ, നമോ ഭാരത് ട്രെയിൻ, പ്രാദേശിക ദ്രുത ഗതാഗത സംവിധാനതിന്റെ പുതിയ ഭാഗം എന്നിവയുടെ ഉദ്ഘാടനം ദശീയ തലസ്ഥാന മേഖലയിലെ ജനജീവിതം കൂടുതൽ ലളിതവും സുഗമവും സൗകര്യപ്രദവുമാക്കും: പ്രധാനമന്ത്രി
ഒരു പദ്ധതിയുടെ തറക്കല്ലിട്ടു കഴിഞ്ഞാൽ അത് പൂർത്തിയാക്കാൻ അഘോരാത്രം പ്രയത്നിക്കുന്നതാണ് ഞങ്ങളുടെ പ്രവർത്തന സംസ്കാരം, അതുകൊണ്ടാണ് ഇപ്പോൾ പദ്ധതികൾ മുമ്പത്തെപ്പോലെ പാതിവഴിയിൽ മുടങ്ങിക്കിടക്കാത്തത്: പ്രധാനമന്ത്രി
നമോ ഭാരതായാലും മെട്രോ സർവീസായാലും, രണ്ടിനും തറക്കല്ലിടാൻ എനിക്ക് അവസരം ലഭിച്ചു, ഇന്ന് അവ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യവും എനിക്ക് കൈവന്നിനിരിക്കുന്നു: പ്രധാനമന്ത്രി
രാജ്യത്ത് ആദ്യമായാണ് നമോ ഭാരതും മെട്രോ റെയിലും ഒരേ സ്റ്റേഷനിലും ഒരേ ട്രാക്കിലും സർവീസ് നടത്തുന്നത്: പ്രധാനമന്ത്രി
ഒരേ പ്ലാറ്റ്‌ഫോമിൽ നിന്ന് നഗരത്തിനുള്ളിൽ യാത്ര ചെയ്യാനും അതേ സ്റ്റേഷനിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ചും നേരിട്ട് യാത്ര ചെയ്യാനും സാധിക്കും: പ്രധാനമന്ത്രി
ലോകത്തിലെ പല വികസിത രാജ്യങ്ങളും ഇന്ന് ഇന്ത്യയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടുന്നു: പ്രധാനമന്ത്രി
വികസിത രാജ്യങ്ങൾ ഇന്ത്യയുമായി പങ്കാളികളാകാൻ ആഗ്രഹിക്കുകയാണിന്ന്. ഇന്ത്യയുടെ വികസനത്തിൽ അവർ സ്വന്തം ഭാവി കാണുകയും ഇന്ത്യയുടെ യുവശക്തിയിൽ അവർ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ കഴിയുന്ന ശക്തിയാണ് ഇന്ത്യയെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു: പ്രധാനമന്ത്രി
മീററ്റ്-ഹാപൂർ മേഖലയും പരിസര പ്രദേശങ്ങളും തുടക്കം മുതലേ ചൗധരി ചരൺ സിംഗ് ജിയുടെ ദർശനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചൗധരി ചരൺ സിംഗ് ജിക്ക് ഭാരതരത്ന നൽകി ആദരിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ഗവണ്മെന്റിന്റെ ഭാഗ്യമാണ്: പ്രധാനമന്ത്രി

ഭാരത് മാതാ കീ ജയ്,
ഭാരത് മാതാ കീ ജയ്,
ഭാരത് മാതാ കീ ജയ്,

ഉത്തർപ്രദേശിന്റെ ബഹുമാന്യനും ജനപ്രിയനുമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ പങ്കജ് ചൗധരി ജി, ജയന്ത് ചൗധരി ജി, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി, യുപി ​ഗവൺമെന്റിലെ മന്ത്രിമാരേ, സഹ പാർലമെന്റ് അംഗങ്ങളേ, നിയമസഭാംഗങ്ങളേ, ഇത്രയധികം വലിയ സംഖ്യയിൽ ഇവിടെ ഒത്തുകൂടിയ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ! 

ബാബ ഔഘർനാഥിന്റെ ഈ പുണ്യഭൂമിയിൽ, മീററ്റിലെ വിപ്ലവ മണ്ണിൽ, വികസിത ഉത്തർപ്രദേശിന്റെയും വികസിത ഭാരതത്തിന്റെയും കാഴ്ചപ്പാടിലേക്ക് ഇന്ന് പുതിയൊരു ഊർജ്ജം പകരുകയാണ്. ഇതാദ്യമായാണ് ഒരേ വേദിയിൽ നിന്ന് നമോ ഭാരത് റാപ്പിഡ് റെയിലും മെട്രോ സർവീസും ഒരേ ദിവസം ഉദ്ഘാടനം ചെയ്യുന്നത്. വികസിത ഭാരതത്തിലെ കണക്റ്റിവിറ്റി എങ്ങനെയായിരിക്കുമെന്നതിന്റെ മഹത്തായ കാഴ്ചയാണിത്. നഗരത്തിനുള്ളിലെ യാത്രയ്ക്ക് മെട്രോയും, ഇരട്ട നഗരങ്ങൾ (twin cities) എന്ന കാഴ്ചപ്പാടിന് വേഗത പകരാൻ ആധുനിക ട്രെയിനായ നമോ ഭാരതും. ഈ നാഴികക്കല്ല് ഉത്തർപ്രദേശിൽ കൈവരിക്കാനായതിൽ എനിക്ക് സംതൃപ്തിയുണ്ട്.

 

സഹോദരൻമാരേ സഹോദരിമാരേ, 

ഇന്നത്തെ പരിപാടി ബിജെപിയുടെ ഡബിൾ എഞ്ചിൻ ​ഗവൺമെന്റിന്റെ പ്രവർത്തന സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നു. എന്താണ് ഞങ്ങളുടെ പ്രവർത്തന സംസ്കാരം? ഒരു പദ്ധതിക്ക് തറക്കല്ലിട്ടു കഴിഞ്ഞാൽ, അത് പൂർത്തിയാക്കാൻ ഞങ്ങൾ രാപ്പകൽ സമർപ്പിതരായി പ്രവർത്തിക്കുന്നു എന്നതാണ് ഞങ്ങളുടെ രീതി. അതുകൊണ്ടാണ് പഴയകാലത്തെപ്പോലെ പദ്ധതികൾ ഇപ്പോൾ കുടുങ്ങിക്കിടക്കുകയോ വൈകുകയോ ചെയ്യാത്തത്. നമോ ഭാരത്, മെട്രോ സർവീസുകൾ എന്നിവ നേരത്തെ ഞാൻ ഉദ്ഘാടനം ചെയ്തിരുന്നു, ഇന്ന് അവ രാഷ്ട്രത്തിന് സമർപ്പിക്കാനുള്ള സവിശേഷഭാഗ്യവും എനിക്ക് ലഭിച്ചു. 

സുഹൃത്തുക്കളേ,

കുറച്ചു സമയം മുൻപ് ഞാൻ മീററ്റ് മെട്രോയിൽ യാത്ര ചെയ്തു. യാത്രയ്ക്കിടെ നിരവധി വിദ്യാർത്ഥികളുമായും മറ്റ് യാത്രക്കാരുമായും ഞാൻ സംവദിച്ചു. ഇത്രയും മികച്ചൊരു സൗകര്യം തങ്ങൾ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്ന് എല്ലാവരും പറഞ്ഞു. പഴയ കാലത്തെക്കുറിച്ച് അവർ ഓർത്തെടുത്തു, പ്രത്യേകിച്ച് സ്ത്രീകളും പെൺമക്കളും എന്നോട് പറഞ്ഞത്, ഏതാനും വർഷങ്ങൾക്ക് മുമ്പ് വൈകുന്നേരമാകുമ്പോൾ ഈ വഴികളിലുടനീളം നിശബ്ദതയും ഭയവും പടരുമായിരുന്നു എന്നാണ്. ഇപ്പോൾ ഒരു വശത്ത് ക്രമസമാധാനം മെച്ചപ്പെട്ടു, മറുവശത്ത് ജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗവുമുണ്ട്.

സുഹൃത്തുക്കളേ,

നമോ ഭാരത് റാപ്പിഡ് റെയിൽ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി മാറിയതിൽ എനിക്ക് സന്തോഷമുണ്ട്. ഈ സർവീസിൽ ട്രെയിൻ ഓപ്പറേറ്റർമാർ, സ്റ്റേഷൻ കൺട്രോൾ സ്റ്റാഫ് തുടങ്ങി നിരവധി മേഖലകളിൽ നമ്മുടെ പെൺമക്കളാണ് നേതൃത്വം നൽകുന്നത്. രാജ്യത്തെ ആദ്യത്തെ നമോ ഭാരത് റാപ്പിഡ് റെയിൽ സർവീസിനും മീററ്റ് മെട്രോയ്ക്കും നിങ്ങൾക്കെല്ലാവർക്കും, ഉത്തർപ്രദേശിനും ഡൽഹിയിലെ ജനങ്ങൾക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരുന്നു.

 

സുഹൃത്തുക്കളേ,

മീററ്റിന്റെ മണ്ണുമായി എനിക്ക് പ്രത്യേകമായൊരു ബന്ധമുണ്ട്. 2014-ലെ തെരഞ്ഞെടുപ്പിലും 2019-ലെ തെരഞ്ഞെടുപ്പിലും 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിലും എന്റെ പ്രചാരണം ആരംഭിച്ചത് മീററ്റിൽ നിന്നായിരുന്നു. മീററ്റിലെ ജനങ്ങൾ, ഇവിടുത്തെ കർഷകർ, സംരംഭകർ, ചെറുകിട വ്യവസായ തൊഴിലാളികൾ, കരകൗശല വിദഗ്ധർ, വ്യാപാരികൾ എന്നിവർ എപ്പോഴും എനിക്ക് അനു​ഗ്രഹം ചൊരിഞ്ഞിട്ടുണ്ട്.

സുഹൃത്തുക്കളേ,

അന്നും ഞാൻ കോൺഗ്രസിനോടും എസ്പി-ബിഎസ്പിയോടും പറഞ്ഞിരുന്നു, നിങ്ങളുടെ വിഷലിപ്തമായ രാഷ്ട്രീയം ഉപേക്ഷിച്ച് വികസനത്തിന്റെ കാര്യത്തിൽ ഞങ്ങളോട് മത്സരിക്കാൻ.

സുഹൃത്തുക്കളേ,

ഈ പാർട്ടികൾ അവരുടെ വിഷലിപ്തമായ രാഷ്ട്രീയം മാറ്റിയില്ല, എന്നാൽ ബിജെപി തങ്ങളുടെ നയങ്ങളിലും സമീപനത്തിലും ലക്ഷ്യത്തിലും വികസനത്തിന് പരമോന്നത മുൻഗണന നൽകി. മീററ്റ് മെട്രോ തന്നെ ഇതിന് ഉദാഹരണമാണ്.

സുഹൃത്തുക്കളേ,

2014-ന് മുമ്പ് ഇന്ത്യയിൽ മെട്രോ സേവനങ്ങളുടെ വിപുലീകരണം വളരെ മന്ദഗതിയിലായിരുന്നു. കോൺഗ്രസ് ​ഗവൺമെന്റിന് കീഴിൽ കേവലം 5 നഗരങ്ങളിൽ മാത്രമാണ് മെട്രോ ട്രെയിനുകൾ ഓടിയിരുന്നത്. എന്നാൽ ഇന്ന് ബിജെപി ​ഗവൺമെന്റിന് കീഴിൽ രാജ്യത്തെ 25-ലധികം നഗരങ്ങളിൽ മെട്രോ ട്രെയിനുകൾ ഓടുന്നു. ഇന്ത്യ ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയായി മാറി. ഉത്തർപ്രദേശിലും മീററ്റിന് പുറമെ പല നഗരങ്ങളിലും മെട്രോ പദ്ധതികളുടെ ജോലികൾ പുരോഗമിക്കുകയാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ 11 വർഷത്തിനിടയിൽ ഡസൻ കണക്കിന് നഗരങ്ങളെ മെട്രോ സേവനങ്ങളുമായി ബന്ധിപ്പിച്ചു. കാരണം ജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കാനും ട്രാഫിക് കുരുക്കുകളിൽ നിന്നും മലിനീകരണത്തിൽ നിന്നും മുക്തമായ അതിവേഗ യാത്ര പൗരന്മാർക്ക് നൽകാനും ബിജെപി ​ഗവൺമെന്റ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഇന്ന് നമോ ഭാരത് പോലുള്ള ആധുനിക സെമി ഹൈസ്പീഡ് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും ഓടുന്നത്. 

 

സുഹൃത്തുക്കളേ,

ഡൽഹിയിൽ കോൺഗ്രസും എസ്പിയും ഭരിച്ചിരുന്നപ്പോൾ ഇതൊന്നും സാധ്യമായിരുന്നില്ല. അക്കാലത്ത് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അഴിമതികളിൽ മുങ്ങിപ്പോകുമായിരുന്നു. മെട്രോയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ പോലും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ടി വന്നു. ഞങ്ങൾ അഴിമതികൾ അവസാനിപ്പിക്കുകയും രാജ്യത്തെ സ്വയംപര്യാപ്തതയുടെ പാതയിലേക്ക് നയിക്കുകയും ചെയ്തു. കാരണം ബിജെപിയുടെ മുൻഗണന രാജ്യത്തിന്റെ വികസനവും പൗരന്മാരുടെ സൗകര്യവും ഐശ്വര്യവുമാണ്. ഇവിടെ നോക്കൂ—മീററ്റിലെയും പടിഞ്ഞാറൻ യുപിയിലെയും ജനങ്ങളുടെ ജീവിതം എങ്ങനെ മാറാൻ പോകുന്നു എന്ന്. സരായ് കാലേ ഖാൻ, ആനന്ദ് വിഹാർ, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. രാജ്യത്ത് ആദ്യമായി നമോ ഭാരതും മെട്രോ റെയിലും ഒരേ സ്റ്റേഷനിലും ഒരേ ട്രാക്കിലും ഓടും. അതായത് ഒരു പ്ലാറ്റ്‌ഫോമിൽ നിന്ന് നിങ്ങൾക്ക് നഗരത്തിനകത്ത് യാത്ര ചെയ്യാം, അതേ സ്റ്റേഷനിൽ നിന്ന് നേരിട്ട് ഡൽഹിയിലേക്കും പോകാം. പഠനത്തിനോ ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി ദിവസവും ഡൽഹിയിലേക്ക് യാത്ര ചെയ്യുന്ന മീററ്റിലെ ആയിരക്കണക്കിന് ആളുകൾക്ക് ഇത് ഗുണകരമാകും. ഡൽഹിയിൽ ജോലി ചെയ്യുകയും എന്നാൽ മീററ്റിൽ താമസിക്കുകയും ചെയ്യുന്നവർക്ക് ഇനി ഡൽഹിയിൽ വീട് വാടകയ്‌ക്കെടുക്കാൻ നിർബന്ധിതരാകേണ്ടി വരില്ല.

സുഹൃത്തുക്കളേ,

ഇന്ന് ബിജെപിയുടെ ഡബിൾ എഞ്ചിൻ ​ഗവൺമെന്റ് ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്കായി ധാരാളം പണം ചിലവഴിക്കുന്നു. ഇത് നിങ്ങളുടെ പണം ലാഭിക്കുക മാത്രമല്ല, യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പടിഞ്ഞാറൻ യുപിയിൽ നോക്കൂ—പുതിയ എക്സ്പ്രസ് വേകൾ നിർമ്മിക്കുന്നു, ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറുകൾ വികസിപ്പിക്കുന്നു, ജെവാറിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം വരുന്നു. ഈ പദ്ധതികൾ നിർമ്മാണ വേളയിൽ തൊഴിൽ നൽകുന്നു, പിന്നീട് അവ പുതിയ വ്യവസായങ്ങളും ബിസിനസ്സുകളും കൊണ്ടുവരുന്നു, അത് വീണ്ടും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.

സുഹൃത്തുക്കളേ,

ഉത്തർപ്രദേശിന്റെ ഈ മണ്ണ് അധ്വാനത്തിന്റെ മണ്ണാണ്, സൃഷ്ടിയുടെ മണ്ണാണ്. കർഷകർ, കന്നുകാലി വളർത്തുന്നവർ, ചെറുകിട സംരംഭകർ, നെയ്ത്തുകാർ, കരകൗശല വിദഗ്ധർ—എല്ലാവരും പൈതൃകത്തിന്റെയും വികസനത്തിന്റെയും മന്ത്രം സാക്ഷാത്കരിക്കുകയാണ്. ഭാരതത്തിന്റെ കരുത്ത് കൂടുമ്പോൾ ഉത്തർപ്രദേശിലെ ഈ കൂട്ടാളികൾക്കെല്ലാം അതിന്റെ ഗുണം ലഭിക്കുന്നു.

സുഹൃത്തുക്കളേ,

ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസവും ജനങ്ങൾക്ക് എത്രത്തോളം പ്രതീക്ഷ ഉണ്ടെന്നും ഇന്ന് നിങ്ങൾക്ക് കാണാൻ കഴിയും. വികസിത രാജ്യങ്ങൾ ഇന്ത്യയുമായി വ്യാപാര കരാറുകളിൽ ഒപ്പിടുന്നു. കോൺഗ്രസ്​ ​ഗവൺമെന്റുകൾക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും വികസിത രാഷ്ട്രങ്ങളുമായി കരാറുകൾ ഉണ്ടാക്കാൻ കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. കാരണം കോൺഗ്രസ് ​ഗവൺമെന്റ് അഴിമതിക്ക് കുപ്രസിദ്ധമായിരുന്നു, ലോകം അവരുമായി ഇടപഴകാൻ മടിച്ചു. എന്നാൽ ഇന്ന് വികസിത രാജ്യങ്ങൾ ഇന്ത്യയുമായി പങ്കാളികളാകാൻ ആകാംക്ഷയിലാണ്. ഇന്ത്യയുടെ വികസനത്തിൽ അവർ തങ്ങളുടെ ഭാവി കാണുന്നു, ഇന്ത്യയുടെ യുവശക്തിയിൽ അവർ പ്രതീക്ഷ കാണുന്നു. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ കഴിയുന്ന ശക്തി ഇന്ത്യയാണെന്ന് ഇന്ന് ലോകം വിശ്വസിക്കുന്നു. 

 

സുഹൃത്തുക്കളേ,

അടുത്ത കാലത്തായി ബിജെപി ​ഗവൺമെന്റ് ഉണ്ടാക്കിയ കരാറുകൾ ചെറുകിട-കുടിൽ വ്യവസായങ്ങൾക്ക് വലിയ ഗുണം ചെയ്യും. മീററ്റിലെ കായിക ഉൽപ്പന്ന നിർമ്മാതാക്കൾക്കും കത്രിക വ്യവസായത്തിനും, ഖുർജയിലെ ക്രോക്കറി, മൊറാദാബാദിലെ പിച്ചള പാത്രങ്ങൾ, ബാഗ്പതിലെ ഹോം ഫർണിഷിംഗ്, സഹാറൻപൂരിലെ മരപ്പണികൾ എന്നിവയ്ക്കും തുകൽ, തുണിത്തരങ്ങൾ, ആഭരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്കും ഇത് വലിയ തോതിൽ സഹായകരമാകും. ഇന്ത്യയിലെ ചെറുതും വലുതുമായ നഗരങ്ങളുടെ കരുത്ത് ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിക്കുക എന്നതിനാണ് ബിജെപി മുൻഗണന നൽകുന്നത്.

സുഹൃത്തുക്കളേ,

നമ്മുടെ മീററ്റും ഈ പ്രദേശം മുഴുവനും ചെറുകിട വ്യവസായങ്ങളുടെയും എംഎസ്എംഇ (MSME) കളുടെയും പ്രധാന കേന്ദ്രങ്ങളാണ്. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ചെറുകിട വ്യവസായങ്ങൾക്കായി 10,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് ഞങ്ങൾ പ്രഖ്യാപിച്ചു. ഇത് യുപിയിലെ എംഎസ്എംഇകൾക്ക് വായ്പ ലഭിക്കുന്നത് കൂടുതൽ എളുപ്പമാക്കും. നെയ്ത്തുകാർക്കും വസ്ത്ര വ്യവസായത്തിനും വേണ്ടി മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് യോജനയും പ്രഖ്യാപിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

മുമ്പ് ചെറുകിട കരകൗശല വിദഗ്ധർക്ക് കൊറിയർ വഴി 10 ലക്ഷം രൂപ വരെയുള്ള സാധനങ്ങൾ മാത്രമേ അയക്കാൻ കഴിയുമായിരുന്നുള്ളൂ. ഇപ്പോൾ ഈ പരിധി പൂർണ്ണമായും നീക്കം ചെയ്തു. അതായത് മീററ്റിലെയും യുപിയിലുടനീളമുള്ള നെയ്ത്തുകാർക്കും ചെറുകിട സംരംഭകർക്കും ഓൺലൈൻ ആപ്പുകൾ വഴി അമേരിക്കയിലോ യൂറോപ്പിലോ ഉള്ള ഉപഭോക്താക്കൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ അയക്കാം.

സുഹൃത്തുക്കളേ,

ചൗധരി ചരൺ സിംഗ് ജിയുടെ ദർശനങ്ങൾ  മീററ്റ്-ഹാപൂർ മേഖലയിലും പരിസര പ്രദേശങ്ങളിലും തുടക്കം മുതൽ തന്നെ  പ്രതിഫലിക്കുന്നുണ്ട്. അദ്ദേഹത്തിന് ഭാരതരത്ന നൽകാൻ സാധിച്ചത് ഞങ്ങളുടെ ​ഗവൺമെന്റിന്റെ ഭാഗ്യമാണ്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ബിജെപിയുടെ ഡബിൾ എഞ്ചിൻ ​ഗവൺമെന്റ് നിരന്തരം പ്രവർത്തിക്കുന്നു. ഇതിനായി ഫുഡ് പ്രോസസ്സിംഗിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. പിഎം കിസാൻ സമ്മാൻ നിധി വഴി യുപിയിലെ കർഷകർക്ക് ഏകദേശം 95,000 കോടി രൂപ ലഭിച്ചു കഴിഞ്ഞു. മീററ്റിലെ കർഷകർക്ക് മാത്രം 800 കോടി രൂപ ലഭിച്ചു.

 

സഹോദരീ സഹോദരന്മാരേ,

ഒരു വശത്ത്, ഭാരതത്തെ വികസിതമാക്കാൻ പൗരന്മാർ രാപ്പകൽ അധ്വാനിക്കുമ്പോൾ, രാജ്യത്തിന്റെ വിജയം ദഹിക്കാത്ത ചില രാഷ്ട്രീയ പാർട്ടികളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എഐ (AI) കോൺഫറൻസ് ഇന്ത്യയിൽ നടന്നത് നിങ്ങൾ കണ്ടു. 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 20-ഓളം രാഷ്ട്രത്തലവന്മാരും ഇതിൽ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾ ഡൽഹിയിൽ ഒത്തുകൂടി. ഇത്തരമൊരു സമ്മേളനം മുമ്പ് ഒരു വികസ്വര രാജ്യത്തും നടന്നിട്ടില്ല. മീററ്റിലെ ജനങ്ങളോട് ഞാൻ ചോദിക്കട്ടെ - ഈ AI സമ്മേളനത്തിൽ നിങ്ങൾക്ക് അഭിമാനം തോന്നിയോ ഇല്ലയോ? പൂർണ്ണ ശക്തിയോടെ പറയൂ - നിങ്ങൾക്ക് അഭിമാനം തോന്നിയോ ഇല്ലയോ? നിങ്ങളുടെ ശിരസ് ഉയർന്നോ ഇല്ലയോ? നിങ്ങളുടെ നെഞ്ച് അഭിമാനത്താൽ പൊന്തിയോ ഇല്ലയോ? ഇത് ഇന്ത്യയ്ക്കുവേണ്ടിയാണോ അല്ലയോ? ഇത് ഇന്ത്യയുടെ യുവത്വത്തിനുവേണ്ടിയാണോ അല്ലയോ? ഇത് ഇന്ത്യയുടെ വിധി മാറ്റാനാണോ അല്ലയോ? 21-ാം നൂറ്റാണ്ടിൽ നേതൃത്വം ഏറ്റെടുക്കാനാണോ അല്ലയോ? രാജ്യം മുഴുവൻ അഭിമാനം കൊണ്ട് നിറഞ്ഞു. എന്നാൽ കോൺഗ്രസും അതിന്റെ ആവാസവ്യവസ്ഥയും എന്താണ് ചെയ്തത്?

സുഹൃത്തുക്കളേ,

എന്നാൽ കോൺഗ്രസ് ഈ ആഗോള പരിപാടിയെ അവരുടെ തരംതാണ രാഷ്ട്രീയത്തിനുള്ള വേദിയാക്കി മാറ്റി. വിദേശ അതിഥികൾക്ക് മുന്നിൽ വസ്ത്രം അഴിച്ചുമാറ്റിയാണ് കോൺഗ്രസ് നേതാക്കൾ വേദിയിലെത്തി. നിങ്ങൾക്ക് രാഷ്ട്രീയമായി നഗ്നതയുണ്ടെന്ന് എല്ലാവർക്കും അറിയാം, പിന്നെ വസ്ത്രങ്ങൾ അഴിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? രാജ്യത്തെ ഏറ്റവും പഴയ പാർട്ടി എത്രത്തോളം പ്രത്യയശാസ്ത്രപരമായി പാപ്പരത്തവും ദരിദ്രവുമായി മാറിയിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ അവിടെ ചെയ്തത് കാണിക്കുന്നു.

സുഹൃത്തുക്കളേ,

ഇത് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഒരു ഗ്രാമത്തിൽ ഒരു വിവാഹം നടക്കുമ്പോൾ, ഗ്രാമം മുഴുവൻ പൂർണ്ണഹൃദയത്തോടെ ഒത്തുചേർന്ന് അത് വിജയകരമാക്കുന്ന തരത്തിലുള്ള ആളുകളാണ് ഞങ്ങൾ, അങ്ങനെ അതിഥികൾ ഗ്രാമത്തെക്കുറിച്ച് നല്ല മതിപ്പോടെ പോകും. പക്ഷേ സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന തിരക്കിലാണ് കോൺഗ്രസ്.

സുഹൃത്തുക്കളേ,

കോൺഗ്രസ് നേതാക്കൾക്ക് മോദിയോട് വെറുപ്പാണ്. അവർ ബിജെപിയെയും എൻഡിഎയെയും എതിർക്കുന്നു, അത് സാരമില്ല. ശരി, അത് അവരുടെ രാഷ്ട്രീയത്തിന് ആവശ്യമാണെങ്കിൽ, ഞങ്ങൾക്ക് അത് മനസ്സിലാക്കാനും സഹിക്കാനും കഴിയും. എന്നാൽ എഐ ഗ്ലോബൽ ഉച്ചകോടി ബിജെപി പരിപാടിയല്ലെന്നും ഒരു ബിജെപി നേതാവും അവിടെ പങ്കെടുത്തിട്ടില്ലെന്നും കോൺഗ്രസ് ഓർമ്മിക്കണമായിരുന്നു. അത് ഒരു ദേശീയ പരിപാടിയായിരുന്നു, ദേശീയ അഭിമാനത്തിന്റെ വിഷയമായിരുന്നു, ജനങ്ങളുടെ വിയർപ്പിൽ നിർമ്മിച്ചതാണ്. എന്നിട്ടും കോൺഗ്രസ് മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചു. രാജ്യം മുഴുവൻ കോൺഗ്രസിന്റെ പെരുമാറ്റത്തെ അപലപിക്കുന്നു. എന്നാൽ നിർഭാഗ്യവശാൽ, ലജ്ജിക്കുന്നതിനുപകരം, ഇത്രയും പഴയ ഒരു പാർട്ടിയുടെ നേതാക്കൾ രാജ്യത്തെ അപമാനിച്ചവരെ ലജ്ജയില്ലാതെ പ്രോത്സാഹിപ്പിക്കുകയാണ്. കോൺഗ്രസിന്റെ ഈ പെരുമാറ്റം തുടർച്ചയായി തുടരുന്നു. പാർലമെന്റിൽ അവർ എന്താണ് ചെയ്തതെന്ന് നോക്കൂ - സ്വയം പ്രവർത്തിക്കാൻ കഴിയാതെ, അവർ തങ്ങളുടെ സഖ്യകക്ഷികളെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പാർലമെന്റിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഇതിൽ ഏറ്റവും വലിയ നഷ്ടം കോൺഗ്രസിന്റെ സഖ്യകക്ഷികൾക്കാണ്. കോൺഗ്രസിന്റെ ഈ പെരുമാറ്റം കണ്ട് അവരും ഇപ്പോൾ അകലം പാലിച്ചു തുടങ്ങിയിരിക്കുന്നു.

 

രാജ്യത്തെ മാധ്യമങ്ങളോട് എനിക്ക് വിനീതമായ ഒരു അഭ്യർത്ഥനയുണ്ട്. മാധ്യമങ്ങളിൽ നിന്നുള്ള എല്ലാ വിമർശനങ്ങളും സഹിക്കാൻ ദൈവം എനിക്ക് ശക്തി നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എന്നാൽ ഇന്ന് എനിക്ക് അവരോട് ഒരു കാര്യമേ പറയാനുള്ളൂ—ഞങ്ങൾ ഇത്തരം നടപടികളെ വിമർശിക്കുമ്പോൾ, ദയവായി "മോദി പ്രതിപക്ഷത്തെ കടന്നാക്രമിച്ചു" എന്ന രീതിയിലുള്ള തലക്കെട്ടുകൾ നൽകരുത്. കോൺഗ്രസിനെ സംരക്ഷിക്കാനുള്ള ഈ തന്ത്രങ്ങൾ നിർത്തുക. "പ്രതിപക്ഷം" എന്ന് പൊതുവായി വിളിക്കുന്നതിലൂടെ നിങ്ങൾ കോൺഗ്രസിനെ രക്ഷിക്കുന്നു, എന്നാൽ മറ്റ് പ്രതിപക്ഷ പാർട്ടികൾ അതിന്റെ പേരിൽ പഴി കേൾക്കുന്നു. പാപം ചെയ്യുന്നത് കോൺഗ്രസാണ്, പക്ഷേ ശിക്ഷ അനുഭവിക്കുന്നത് മറ്റുള്ളവരാണ്. കോൺഗ്രസിന്റെ ഇക്കോസിസ്റ്റം എപ്പോഴും ഈ കളിയാണ് കളിക്കുന്നത്—കോൺഗ്രസ് തെറ്റ് ചെയ്യുന്നു, വിമർശനവും രോഷവും അവർക്കെതിരെ ഉയരുന്നു, എന്നാൽ മാധ്യമങ്ങളിൽ "കോൺഗ്രസ്" എന്നതിന് പകരം "പ്രതിപക്ഷം" എന്ന വാക്ക് മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. നിങ്ങൾ എന്തിനാണ് കോൺഗ്രസിനെ സംരക്ഷിക്കുന്നത്? ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ കോൺഗ്രസിനെ രക്ഷിക്കുകയോ അവരെ തിരുത്താൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നില്ല. ഇത് കോൺഗ്രസിന്റെ തെറ്റാണെന്ന് നിങ്ങൾ വ്യക്തമായി എഴുതിത്തുടങ്ങിയാൽ മാറ്റം കാണാൻ സാധിക്കും. ദില്ലിയിൽ തൃണമൂൽ കോൺഗ്രസ് (TMC) എന്തെങ്കിലും തെറ്റ് ചെയ്തോ? ഇല്ല. ഡിഎംകെ (DMK) ചെയ്തോ? ഇല്ല. ബിഎസ്പി (BSP) ചെയ്തോ? ഇല്ല. ഫറൂഖ് അബ്ദുള്ളയുടെ പാർട്ടി ചെയ്തോ? ഇല്ല. ഉത്തരവാദിത്തമില്ലാത്ത കോൺഗ്രസ് നേതാക്കൾ മാത്രമാണ് രാജ്യത്തെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കണമെങ്കിൽ ആദ്യം ജനങ്ങളുടെ ഹൃദയം കീഴടക്കണം. വനിതാ എംപിമാരെ മുൻനിർത്തി ബലം പ്രയോഗിച്ച് സീറ്റുകൾ കൈക്കലാക്കിയാൽ നിങ്ങൾക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ല. അമ്മമാരെയും സഹോദരിമാരെയും ഇതുപോലെ മുന്നോട്ട് തള്ളാൻ നിങ്ങൾ എന്തിനാണ് നിർബന്ധിതരാകുന്നത്? നിങ്ങളുടെ ഉള്ള് അത്രത്തോളം പൊള്ളയായിപ്പോയോ?

സുഹൃത്തുക്കളേ,

കോൺഗ്രസ് രാജ്യത്തിന് ഒരു ഭാരമായി മാറിയിരിക്കുന്നു. ഡൽഹിയിലെ സംഭവത്തിന് ശേഷം കോൺഗ്രസിനെ ശക്തമായി വിമർശിക്കാൻ അവരുടെ സഖ്യകക്ഷികൾ പോലും ധൈര്യം കാണിച്ചു എന്നതിൽ എനിക്ക് സംതൃപ്തിയുണ്ട്. സത്യത്തിനും രാജ്യത്തിന്റെ അഭിമാനത്തിനും ഒപ്പം നിന്ന ആ പ്രതിപക്ഷ സഖ്യകക്ഷികളോട് ഞാൻ പരസ്യമായി നന്ദി പറയുന്നു.

സുഹൃത്തുക്കളേ,

ബിജെപി ​ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെയും ഉത്തർപ്രദേശിന്റെയും വികസനമാണ് പരമപ്രധാനം. എന്നാൽ ഓർക്കുക, പത്ത് വർഷം മുമ്പ് യുപി എന്തിന്റെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്? മീററ്റിലെ കലാപങ്ങളെക്കുറിച്ചും പടിഞ്ഞാറൻ യുപിയിലെ ക്രിമിനൽ സംഘങ്ങളെക്കുറിച്ചും മോശം റോഡുകളെക്കുറിച്ചും വൈദ്യുതി മുടക്കത്തെക്കുറിച്ചും പിന്നാക്കാവസ്ഥയെക്കുറിച്ചുമാണ് എല്ലാവരും സംസാരിച്ചിരുന്നത്. പടിഞ്ഞാറൻ യുപിയിലെ കുറ്റകൃത്യങ്ങളെ ആസ്പദമാക്കി സിനിമകൾ വരെ നിർമ്മിക്കപ്പെട്ടു. എസ്പി (SP) ​ഗവൺമെന്റ് യുപിയെ ആ അവസ്ഥയിലേക്ക് എത്തിച്ചിരുന്നു. എന്നാൽ ഇന്ന് വികസനത്തിന്റെ പേരിലാണ് യുപി അറിയപ്പെടുന്നത്. ഇന്ന് നമ്മുടെ യുപി ബ്രഹ്മോസ് മിസൈലുകളുടെയും, മൊബൈൽ ഫോൺ നിർമ്മാണത്തിന്റെയും, വിമാനത്താവളങ്ങളുടെയും, വർദ്ധിച്ചുവരുന്ന ടൂറിസ്റ്റ് സൗകര്യങ്ങളുടെയും പേരിലാണ് അറിയപ്പെടുന്നത്. കായികരംഗത്തും യുപി സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുന്നു. മീററ്റിലെ സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്.

സുഹൃത്തുക്കളേ,

സമാജ്‌വാദി പാർട്ടിയുടെ ഭരണകാലത്ത് കുറ്റവാളികൾ ഭയരഹിതരായി വിഹരിച്ചിരുന്നു. ഇന്ന് യോഗിജിയുടെ ​ഗവൺമെന്റിന് കീഴിൽ അവർ ജയിലിൽ കഴിയുകയാണ്. കോളേജുകളിൽ നിന്ന് പുറത്തിറങ്ങുന്ന നമ്മുടെ പെൺമക്കളെ അപമാനിക്കാൻ ഇന്ന് ആരും ധൈര്യപ്പെടില്ല.

സുഹൃത്തുക്കളേ,

ക്രമസമാധാനം മെച്ചപ്പെടുമ്പോൾ വ്യാപാരത്തിനും ബിസിനസിനും കടകൾക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇന്ന് യുപിയുടെ സമ്പദ്‌വ്യവസ്ഥ വമ്പിച്ച വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. യോഗിജിയുടെ നേതൃത്വത്തിൽ യുപി രാജ്യത്തെ പ്രധാന നിർമ്മാണ കേന്ദ്രമായി മാറുകയാണ്. ഇന്നലെയാണ് യുപിയിലെ ആദ്യത്തെ സെമികണ്ടക്ടർ ഫാക്ടറിയുടെ തറക്കല്ലിടാൻ എനിക്ക് അവസരം ലഭിച്ചത്. ഈ ഫാക്ടറി വരുന്നതോടെ യുപിയുടെ കരുത്ത് ഇനിയും വർദ്ധിക്കും. ഇത് പുതിയ നിക്ഷേപങ്ങൾക്കും പുതിയ തൊഴിലവസരങ്ങൾക്കും അസാധാരണമായ അവസരങ്ങൾ സൃഷ്ടിക്കും. യുപിയെ രാജ്യത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാക്കാൻ ബിജെപിയുടെ ഡബിൾ എഞ്ചിൻ ​ഗവൺമെന്റ് തുടർന്നും പ്രവർത്തിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. യുപി വികസിച്ചാൽ മാത്രമേ ഇന്ത്യ വികസിക്കൂ. 'നമോ ഭാരത്' ട്രെയിൻ, മെട്രോ പദ്ധതികൾക്ക് നിങ്ങളെ എല്ലാവരെയും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. നമ്മൾ വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുകയാണ്. എന്നോടൊപ്പം പറയൂ —

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Kamal Haasan Backs PM Modi's Call To Save Energy Amid US-Iran War: 'India Will Emerge Stronger'

Media Coverage

Kamal Haasan Backs PM Modi's Call To Save Energy Amid US-Iran War: 'India Will Emerge Stronger'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives in China mining accident
May 23, 2026

Prime Minister Shri Narendra Modi today expressed deep sadness over the tragic loss of lives resulting from a mining accident in the Shanxi Province of China.

On behalf of the people of India, the Prime Minister extended his heartfelt condolences to President Xi Jinping and the people of China. Shri Modi prayed that the bereaved families find strength in this tragic hour, while also wishing for the early and safe recovery of all remaining missing persons.

The Prime Minister posted on X:

"Saddened by the loss of lives in a mining accident in Shanxi Province in China. On behalf of the people of India, my condolences to President Xi Jinping and the people of China. May the bereaved families find strength in this tragic hour. Praying for the early and safe recovery of all remaining missing persons."