PM launches Pradhan Mantri Gram Sadak Yojana (PMGSY) - III
“The next 25 years are very crucial for 130 crore Indians”
“Himachal today realizes the strength of the double-engine government which has doubled the pace of development in the state”
“A Maha Yagya of rapid development is going on in the hilly areas, in the inaccessible areas”
“Your (people’s) order is supreme for me. You are my high command”
“Such works of development take place only when the service spirit is strong”
“Only the double-engine government recognizes the power of spirituality and tourism”

ഭാരത് മാതാ കി ജയ്
ഭാരത് മാതാ കി ജയ്
പ്രഭാഷണത്തിന്റെ തുടക്കം പ്രാദേശിക ഭാഷയില്‍
ആദ്യമായി ഞാന്‍ ചംബയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. കാരണം ഏതാനും വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ എത്തിയിരിക്കുന്നത്. എന്നാലും ഒരിക്കല്‍ കൂടി ഇവിടെ വരാനും നിങ്ങളുമായി സംവദിക്കാനും അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ചംബ എന്നില്‍ ഒത്തിരി സ്‌നേഹവും അനുഗ്രഹങ്ങളും ചൊരിഞ്ഞിട്ടുണ്ട്. ഏതാനും മാസം മുമ്പ് മിഞ്ചര്‍ മേളയയുടെ അവസരത്തില്‍   ഒരു അധ്യാപകന്‍ ചംബെയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങള്‍ പങ്കുവച്ചുകൊണ്ട് എനിക്ക് ഒരു കത്ത് എഴുതി. ഞാന്‍ അക്കാര്യങ്ങള്‍ മന്‍കി ബാത് പരിപാടിയിക്കിടെ രാജ്യത്തെയും ലോകത്തിലെയും  ജനങ്ങളുമായി പങ്കുവച്ചു. ഇന്ന് ഈ റോഡുകളും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഊര്‍ജ്ജ പദ്ധതികളും ഹിമാചല്‍ പ്രദേശിലെ ചംബ ഉള്‍പ്പെടുയള്ള  വിദൂര ഗ്രാമങ്ങള്‍ക്കു സമര്‍പ്പിക്കുന്നതില്‍ എനിക്ക് വലിയ ആഹ്ളാദമുണ്ട് 
ഇവിടെ നിങ്ങള്‍ക്കൊപ്പം ജീവിച്ച നാളുകളില്‍ ഞാന്‍ നിങ്ങളോടു പറയുമായിരുന്നില്ലേ, പര്‍വതത്തിലെ വെള്ളവും പര്‍വത പ്രദേശത്തെ യുവാക്കളും പൊതുവെ വികസനത്തിനു കൊള്ളില്ല  എന്ന പഴയ ആ നാട്ട് ചൊല്ല്  നമുക്ക് നമുക്കിടയില്‍ നിന്നും ഉന്മൂലനം ചെയ്യണം എന്ന്.  ഇന്ന് നാം ആ പഴയ ചിത്രം മാറ്റി. ഇപ്പോള്‍ ഇവിടുത്തെ വെള്ളം നിങ്ങ്ള്‍ക്ക് ഉപയോഗിക്കാം.  ഇവിടെയുള്ള യുവാക്കളും വളരെ ആവേശത്തെടെയാണ് വികസന യാത്രയെ മുന്നോട്ട് നയിക്കുന്നത്. നിങ്ങളുടെ ജീവിതത്തെ ആയാസ രഹിതമാക്കുന്ന ഈ പദ്ധതികളുടെ പേരില്‍ ഞാന്‍ നിങ്ങളെ ഹൃദ്യമായി അഭിനന്ദിക്കുന്നു.
സഹോദരി സഹദരന്മാരെ,
കുറച്ചു നാള്‍ മുമ്പ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പൂര്‍ത്തിയാക്കിയല്ലോ. വികസനത്തിന്റെ കാഴ്ച്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ നാം എത്തിനില്‍ക്കുന്ന നാഴിക കല്ല് വളരെ നിര്‍ണായകമാണ്. കാരണം,  ഒരു പക്ഷെ ഇതിനു മുമ്പ് മറ്റ് ആര്‍ക്കും സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത ഒരു കുതിച്ചു ചാട്ടം ഇവിടെ നിന്നും  നാം നടത്തണം.ഇന്ത്യയുടെ ആസാദി കാ അമൃത കാലം തുടങ്ങി കഴിഞ്ഞു.  ഒരു വികസിത ഇന്ത്യയെന്ന പ്രതിജ്ഞ നാം നിറവേറ്റണം. ഓരോ ഇന്ത്യക്കാരന്റെയും പ്രതിജ്ഞ യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്. വരുന്ന ഏതാനും മാസങ്ങളില്‍ ഹിമാചല്‍ അതിന്റെ രൂപീകരണത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കും.  അതായത് രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഹിമാചല്‍ അതിന്റെ രൂപീകരണത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കും. അതിനാല്‍ വകുന്ന 25 വര്‍ഷങ്ങളിലെ ഓരോ ദിവസവും നമുക്ക് നിര്‍ണായകമാണ്. എല്ലാ പൗരന്മാര്‍ക്കും പ്രത്യേകിച്ച് ഹിമാചലിലെ ആളുകള്‍ക്ക്്.
സുഹൃത്തുക്കളെ,
എന്താണ് നമ്മുടെ കഴിഞ്ഞകാല അനുഭവങ്ങള്‍ നമ്മോട് പറയുന്നത്. എപ്രകാരമാണ് ശാന്താജിയും ധുമാല്‍ജിയും  ഈ സ്ഥലത്തിനു വേണ്ടി അവരുടെ ജീവിതങ്ങള്‍ സമര്‍പ്പിച്ചത് എന്ന് നാം കണ്ടതാണ്. അവരുടെ ഭരണ കാലത്ത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും നേതാക്കളും എല്ലാകാര്യത്തിനും ഡല്‍ഹിക്ക്  പോകേണ്ടിയിരുന്നു. ഓരോ ചെറിയ കാര്യങ്ങള്‍ക്കും ഹിമാചലിന്റെ അവകാശങ്ങള്‍ക്കായി വൈദ്യുതി. കുടിവെള്ളം , വികസനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കും അതിന് അര്‍ഹമായ പങ്കിനും. പക്ഷെ ഡല്‍ഹിയില്‍ ആരും ഹിമാചലിന്റെ ആവശ്യങ്ങള്‍ ചെവിക്കൊള്ളുകയുണ്ടായില്ല. ഹിമാചലിന്റെ ഫയലുകള്‍ ഒരു മേശയില്‍ നിന്ന് മറ്റൊരു മേശയിലേയ്ക്ക് കറങ്ങിക്കൊണ്ടിരുന്നു. അതുകൊണ്ടാണ് പ്രകൃതി വിഭവങ്ങളുടെ, സംസ്‌കാരത്തിന്റെയും ആദ്ധ്യാത്മികതയുടെയും കാര്യങ്ങളിലെല്ലാം  സമ്പന്നമായ ചംബ പോലുള്ള പ്രദേശങ്ങള്‍ വികസനത്തിന്റെ  മത്സരത്തില്‍ പിന്തള്ളപ്പെട്ടു പോയത്. 75 വര്‍ഷങ്ങള്‍ക്കു ശേഷം ആസ്പിരേഷണല്‍ ജില്ല എന്ന പരിഗണയില്‍ ഞാന്‍ പ്രത്യേകം താല്‍പര്യം എടുത്തു. കാരണം എനിക്ക് അതിന്റെ സാധ്യതയെ കുറിച്ച് ബോധ്യം ഉണ്ടായിരുന്നു. അസൗകര്യങ്ങള്‍ മൂലം ഇവിടുത്തെ ജനജീവതം തന്നെ വളരെ ദുരിതപൂര്‍ണമായിരുന്നു. പിന്നെ എങ്ങിനെ പുറത്തു നിന്ന് ഇവിടേയ്ക്ക് വിനോദ സഞ്ചാരികള്‍ വരും.ജയറാംജി ചംബെയുടെ ഒരു പാട്ട് നമ്മെ അനുസ്മരിപ്പിച്ചു.
ജമ്മു ഏ ദി രഹേ, ചംബാ കിത്തനാ അക് ദൂര്‍
ജില്ലയുടെ അവസ്ഥ വിവരിക്കാന്‍ ഇത് ധാരാളം മതി. അതായത് ഇവിടെയ്ക്ക് വരാന്‍ ഒത്തിരി ആഗ്രഹമുണ്ട്. പക്ഷെ ഇവിടെ എത്താന്‍ അത്ര എളുപ്പമല്ല.   ജയറാംജി കേരളത്തിന്റെ പുത്രി ദേവികയുടെ കാര്യം സൂചിപ്പിച്ചു.  കേരളത്തില്‍ അവള്‍ ഒരു ഹിമാചല്‍ നാടോടി പാട്ട് പാടി. ഇങ്ങനെയാണ് ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുക. ഹിമാചല്‍ പ്രദേശ് ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത ഒരു പെണ്‍കുട്ടി, ഹിന്ദിയുമായി ഒരു ബന്ധവുമില്ലാത്ത ഒരു കുട്ടി അതീവ  ഭക്തിയോടെ ചംബയുടെ ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ , നമുക്ക് ചംബയുടെ ഉര്‍ജ്ജത്തത്തിന്റെ തെളിവ് ലഭിക്കുന്നു. രാജ്യത്തുടനീളം ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്‍പ്പത്തിന്റെ ആശയം പ്രസരിപ്പിച്ച  ദേവികയെ പ്രശംസിച്ചതിന് ചംബയോട് എനിക്കു നന്ദിയുണ്ട്. ഏകഭാരതം ശ്രേഷ്ഠ ഭാരത ത്തിനോട് ചംബയിലെ ജനങ്ങളുടെ മനോഭാവം കണ്ട് ഞാന്‍  തന്നെ സ്തംഭിച്ചു പോയി.
സുഹൃത്തുക്കളെ,
ഇന്ന് ഹിമാചലിന് ഇരട്ട എഞ്ചിന്റെ ശക്തിയുണ്ട്. ഇരട്ട എഞ്ചിന്‍ ഇരട്ടി വേഗത്തിലാണ് ഹിമാചല്‍ പ്രദേശിന്റെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നത്. മുന്‍ ഗവണ്‍മെന്റുകള്‍ പ്രവര്‍ത്തിക്കുക എളുപ്പമായിരുന്നിട്ടും സൗകര്യങ്ങള്‍ ചെയ്തു. അതായത് ജോലിഭാരം ലഘുവും രാഷ്ട്രിയ ലാഭം കൂടുതലും ആയിരുന്നു. അതിനാല്‍  അപ്രാമ്യമായ മേഖലകളില്‍ സൗകര്യങ്ങള്‍ പതിവായി എത്തുന്നു. ഏറ്റവും അവസാനം മാത്രം ഗോത്രമേഖലകളിലും.  എന്നാല്‍ ഈ സൗകര്യങ്ങള്‍ വളരെ അത്യാവശ്യമായിരിക്കുന്നത് ഈ മേഖലകളിലാണ്. അതിന്റെ ഫലമായി റോഡുകള്‍, വൈദ്യുതി, വെള്ളം തുടങ്ങി പൊതുജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ മലമ്പ്രദേശങ്ങളില്‍ എത്തുന്നു, ഒടുവില്‍ ഗോത്ര മേഖലകളിലും. എന്നാല്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ തൊഴില്‍ സംസ്‌കാരം വ്യത്യസ്തമാണ്. ജനജീവിതം സുഗമമാക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. അതിനാലാണ് ഞങ്ങള്‍ മലമ്പ്രദേശങ്ങള്‍ക്കും  ഗോത്രവര്‍ഗ്ഗ മേഖലകള്‍ക്കും പരമാവധി പ്രാധാന്യം കൊടുത്ത് പ്രവര്‍ത്തിക്കുന്നത്.

സുഹൃത്തുക്കളെ,
മുമ്പ് മലമ്പ്രദേശങ്ങളില്‍  വളരെ കുറച്ചു വീടുകളില്‍ മാത്രമെ പാചക വാതകം ലഭ്യമായിരുന്നുള്ളു. ഞാന്‍ ഓര്‍ക്കുന്നു, ധുമാല്‍ ജി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ രാത്രി മുഴുവന്‍ അദ്ദേഹത്തിന്റെ ചിന്ത എങ്ങിനെ ഇവിടുത്തെ വീടുകളില്‍ വൈദ്യുതി അടുപ്പുകള്‍ നല്‍കാം എന്നതിനെ കുറിച്ചായിരുന്നു. പല പദ്ധതികളും അദ്ദേഹം ആലോചിച്ചു. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്‌നങ്ങള്‍ എല്ലാം നാം പരിഹരിച്ചിരിക്കുന്നു. ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ഇത് എല്ലാ വീടുകളിലും ഇന്ന് പ്രാപ്യമാക്കിയിരിക്കുന്നു.
സമ്പന്നര്‍ക്കും രാഷ്ട്രിയ പിടിപാട് ഉള്ളവര്‍ക്കും മാത്രമെ പൈപ്പിലൂടെ വിതരണം ചെയ്യുന്ന ജലം ലഭിക്കുകയുള്ളു എന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്ന  കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന്  ഹര്‍ ഘര്‍ ജല്‍ അഭിയാന്‍ പദ്ധതി അനുസരിച്ച് ചംബ, ലഹവുള്‍, സ്പിതി, കിനൗര്‍ തുടങ്ങിയ ജില്ലകളിലാണ് ഹിമാചലില്‍ ആദ്യമായി 100 ശതമാനം പൈപ്പ് വെള്ളം എത്തിയത്. ഈ ജില്ലകളില്‍ എത്താന്‍ ബുദ്ധിമുട്ടാണ് എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ഗവണ്‍മെന്റുകള്‍ പറഞ്ഞിരുന്നത്. അതിനാല്‍ വികസനം അസാധ്യമായിരുന്നു.  ജലവിതരണത്തിന്റെ സൗകര്യം സ്ത്രീകളില്‍ മാത്രമല്ല എത്തുന്നത്, നവജാത ശിശുക്കള്‍ക്കു കൂടിയാണ്. കാരണം ശുദ്ധജലം രക്ഷിക്കുന്നത് അവരുടെ ജീവനുകള്‍ കൂടിയാണ്. അതുപോലെ ഗര്‍ഭിണികളും കുട്ടികളും പ്രതിരോധ കുത്തിയവ്പ്പുകള്‍ ലഭിക്കാതെ വളരെ കഷ്ടപ്പെട്ടു. ഇന്ന് എല്ലാത്തരം പ്രതിരോധ കുത്തിവയ്പുകളും ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ആശ, ആംഗനവാടി സഹോദരിമാര്‍ വീടുകള്‍ തോറും നടന്ന് ഈ സൗകര്യങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. മാതൃ വന്ദന യോജനയുടെ കീഴില്‍ ഗര്‍ഭിണികള്‍ക്ക് 1000 രൂപയുടെ സഹായവും വിതരണം ചെയ്തു വരുന്നു.
ഇന്ന് ആയൂഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപയ്ക്കു വരെയുള്ള സൗജന്യ ചികിത്സ എല്ലാവര്‍ക്കും ലഭിക്കുന്നു.  ആശുപത്രിയില്‍ പോകാന്‍ സാധിക്കാത്തവര്‍,  പ്രത്യേകിച്ച്  നമ്മുടെ അമ്മമാരും സഹോദരിമാരുമാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. അവരുടെ അസുഖം എന്തായാലും  അല്ലെങ്കില്‍ എത്രത്തോളം വേദന അവര്‍ സഹിച്ചാലും ഒരിക്കലും അവര്‍ കുടംബത്തെ ആ കാര്യം അറിയിക്കില്ല.  വീട്ടിലുള്ളവര്‍ക്കു വേണ്ടി ജോലികള്‍ ചെയ്തുകൊണ്ടിരിക്കും.  വീട്ടിലുള്ളവര്‍ അറിഞ്ഞാല്‍ ആശുപത്രിയിലെങ്ങാനും കൊണ്ടു പോയാലോ എന്നതാണ് അവരുടെ ഭയം. കാരണം ആശുപത്രി എന്നാല്‍  പണച്ചെലവുള്ള കാര്യമാണ്. അത് കുട്ടികള്‍ക്ക് കടബാധ്യത വരുത്തും. അതിനാല്‍ വേദന കടിച്ചമര്‍ത്തി കുട്ടികളെ കടക്കെണിയില്‍ നിന്നും രക്ഷിക്കുകയാണ് ആ അമ്മമാര്‍.  പ്രിയ അമ്മമാരെ സഹോദരിമാരെ, നിങ്ങളുടെ വേദന, നിങ്ങളുടെ ഈ മകന്‍ മനസിലാക്കിയില്ലെങ്കില്‍ പിന്നെ വേറെ ആര് മനസിലാക്കും. ? അതിനാല്‍  ആയൂഷ്മാന്‍ പദ്ധതി പ്രകാരം പാവപ്പെട്ട എല്ലാ കുടംബങ്ങള്‍ക്കും അഞ്ചു ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സാസഹായം  ലഭിക്കുന്നു.
സുഹൃത്തുക്കളെ,
റോഡുകളുടെ അപര്യാപ്തത മൂലം ഈ മേഖലയില്‍ വിദ്യാഭ്യാസം നേടുക ബുദ്ധിമാട്ടായിരുന്നു. സ്‌കൂളുകളിലേയ്ക്ക് വളരെ ദൂരം നടക്കേണ്ടിയിരുന്നതിനാല്‍ ഇവിടുത്തെ ധാരളം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോക്ക് നിറുത്തി. അതിനാലാണ് ഇന്ന് നാം ഒരു വശത്ത് നല്ല ഡിസ്പന്‍സറികളും ക്ഷേമ കേന്ദ്രങ്ങളും ഗ്രാമങ്ങളില്‍ സ്ഥാപിക്കുമ്പോള്‍ മറുവശത്ത്  ജില്ലകള്‍ തോറും മെഡിക്കല്‍ കോളജുകളും സ്ഥാപിക്കുന്നത്. സുഹൃത്തുക്കളെ, നാം പ്രതിരോധ കുത്തിവയ്പു പരിപാടി നടത്തിയപ്പോള്‍ അത് ഹിമാചല്‍ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതിബന്ധമാകരുത് എന്ന് ഞാന്‍ മനസില്‍ കരുതിയിരുന്നു. അതിനാല്‍  ഹിമാചലിലെ പ്രതിരോധ കുത്തിവയ്പ് ജോലികള്‍ ത്വരിതപ്പെടുത്തുകയും ആദ്യം തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു.  പിന്നീടാണ് മറ്റുള്ള സംസ്ഥാനങ്ങളില്‍ നടത്തിയത്.  ജയറാംജിയെയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനെയും ഞാന്‍ അഭിനന്ദിക്കുന്നു. സഹോദരങ്ങളെ,  രാപകല്‍ കഠിനാധ്വാനം ചെയ്ത് എത്രയോ ആളുകളുടെ ജീവനാണ് അവര്‍ രക്ഷിച്ചത്.
എല്ലാ ഗ്രാമങ്ങളിലും എത്രയും വേഗത്തില്‍ റോഡുകള്‍ എത്തി എന്ന് ഉറപ്പാക്കുന്നതിനാണ് ഇന്ന് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ്ിന്റെ പരിശ്രമം. എട്ടു വര്‍ഷം മുമ്പ് 2014 ല്‍ ഹിമാചലില്‍ ഉണ്ടായിരുന്നത് വെറും 7000 കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണ്. ആലോചിച്ചു നോക്കൂ. എത്ര കിലോമീറ്റര്‍. 7000 കിലോമീറ്റര്‍.  അന്ന് എത്രയായിരുന്നു ചെലവാക്കിയിരുന്നത് 1800 കോടി രൂപ. നമ്മള്‍ 12000 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചു എട്ടു വര്‍ഷം കൊണ്ട്. ചെലവഴിച്ചതോ 5000 കോടി രൂപയും. നിങ്ങളുടെ ജീവിതം കൂടുതല്‍ സുഗമമാക്കാന്‍ ഞാന്‍ എന്നാല്‍ കഴിവതും ശ്രമിക്കുന്നു. അതായത് നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടി റോഡുകള്‍ നിര്‍മ്മിച്ചു, അതിനായി ഇരട്ടിയിലധികം തുക നിക്ഷേപിച്ചു. ഹിമാചലിലെ നൂറുകണക്കിനു ഗ്രമങ്ങള്‍ ഇതാദ്യമായി റോഡു മാര്‍ഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ന് ആരംഭിച്ചിരിക്കുന്ന പദ്ധതി ഗ്രാമങ്ങളില്‍ 3000 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിക്കാനുള്ളതാണ്.  ചംബയിലെയും അയല്‍ പ്രദേശങ്ങളിലെയും ഗ്രാമങ്ങളായിരിക്കും ഇതിന്റെ പ്രായോജകര്‍. അടല്‍ ടണലിന്റെ പ്രയോജനവും ചംബയിലെ പല മേഖലകള്‍ക്കും ലഭിക്കുന്നുണ്ട്. അതിനാല്‍ വര്‍ഷം മുഴുവന്‍ ഈ മേഖലയ്ക്ക് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നു. ബജറ്റില്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച പ്രത്യേക പര്‍വത്മാല പദ്ധതി നിങ്ങള്‍ കണ്ടുകാണും. പദ്ധതിക്കു  കീഴില്‍ കാന്‍ഗ്ര, ബില്‍സാപ്പൂര്‍, സിര്‍മൗര്‍, കുളു, ചംബ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോപ്പ് വെ ശ്രുംഖല വികസിപ്പിച്ചു വരുകയാണ്. ഇത് നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും.

സഹോദരി സഹോദരന്മാരെ,
നിങ്ങളെ സേവിക്കുവാന്‍ കഴിഞ്ഞ എട്ടു വര്‍ഷമായി നിങ്ങള്‍ എനിക്ക് അവസരം തന്നു. അതുവഴി നിങ്ങളുടെ സേവകനായി ഹിമാചല്‍ പ്രദേശിന് പല പദ്ധതികളും നല്‍കാന്‍ എനിക്കു ഭാഗ്യമുണ്ടായി.. എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തിയാണ് അത് നല്‍കുന്നത്. മുമ്പ് രാഷ്ട്രിയ നേതാക്കള്‍ ഡല്‍ഹിയില്‍ വരുമായിരുന്നു, പദ്ധതികള്‍ യാചിക്കാനും ക്ലിയറന്‍സ് അഭ്യര്‍ത്ഥിക്കാനും. ഇന്ന് ഹിമാചല്‍ മുഖ്യമന്ത്രി എന്നെ കാണാന്‍ വന്നാല്‍ അദ്ദേഹം എനിക്കു തരാന്‍ ചംബയില്‍ നിര്‍മ്മിച്ച കൈലേസും ചംബയില്‍ നിര്‍മ്മിച്ച പ്രത്യേക താലവും സമ്മാനമായി കൊണ്ടു വരും. ഒപ്പം പൂര്‍ത്തിയാക്കിയ പദ്ധതികളുടെയും  തുടങ്ങിവച്ച പുതിയ പദ്ധതികളുടെയും വിവരങ്ങളും നല്‍കും.
ഇപ്പോള്‍ ഹിമാചലിലെ ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി യാചിക്കാറില്ല.  അവര്‍ ഡല്‍ഹിയില്‍ എത്തുന്നത് അവരുടെ അവകാശങ്ങള്‍ ചേദിച്ചു വാങ്ങാനാണ്. ഉത്തരവുകള്‍ നല്‍കാനാണ്. ഈ ഉത്തരവുകള്‍ പൊതുജനങ്ങളില്‍ നിന്നുള്ളവയാണ്. അതെ നിങ്ങളാണ് എന്റെ ഹൈകമാന്‍ഡ്.  ഞാന്‍ നിങ്ങളുടെ ഉത്തരവുകള്‍ പരിഗണിക്കുന്നു. സഹോദരി സഹോദരന്മാരെ, അത് എന്റെ ഭാഗ്യമാകാം. എല്ലാം കൊണ്ടും നിങ്ങളെ സേവിക്കുക ആഹ്ലാദമാണ്.
സുഹൃത്തുക്കളെ,
 ഹിമാചല്‍ പ്രദേശിന് ഇത്രയധിക വികസന സമ്മാനങ്ങള്‍ ലഭിക്കുമെന്ന് കഴിഞ്ഞ ഗവണ്‍മെന്റുകളുടെ ഭരണ കാലത്ത് ആരും വിചാരിച്ചിരുന്നില്ല.കഴിഞ്ഞ എട്ടു വര്‍ഷമായി മലമ്പ്രദേശങ്ങളില്‍ , ദുര്‍ഗമ മേഖലകളില്‍ രാജ്യമെമ്പാടുമുള്ള ഗോത്രവര്‍ഗ ഗ്രാമങ്ങളില്‍ അതിവേഗത്തിലുള്ള വികസനങ്ങളാണ് നടക്കുന്നത്. ഹിമാചലിലെ ചംബ, പാന്‍ഗി, ഭര്‍മോര്‍, ചോട്ട ബാര ഭംഗള്‍, കിനൗര്‍, ലഹവുള്‍  സ്പിതി എല്ലായിടത്തും ഈ പ്രയോജനം  ആവര്‍ത്തിക്കുന്നു.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ 100 ആസ്പിരേഷണല്‍ ജില്ലകളിലുണ്ടായ വികസനത്തിന്റെ കാര്യത്തില്‍ ചംബയാണ് രണ്ടാമത് എത്തിയരിക്കുന്നത്. ചംബയ്ക്ക് എന്റ് അഭിനന്ദനങ്ങള്‍.  ഇവിടുത്തെ ദഗവണ്‍മെന്റ് ജീവക്കാരെയും അവരുടെ സ്തുത്യര്‍ഹമായ ജോലിയെയും ഞാന്‍ അഭിനന്ദിക്കുന്നു. കുറച്ചു നാള്‍ മുമ്പ് നമ്മുടെ ഗവണ്‍മെന്റ് മറ്റൊരു പ്രധാന തീരുമാനം എടുത്തിരുന്നു.  സിര്‍മൗറിലെ ഗിരിപാര്‍ മേഖലയിലെ ഹത്തി സമൂഹത്തിന് ഗോത്ര പദവി നല്‍കുന്നതിനായിരുന്നു ആ തീരുമാനം. ഗോത്രവിഭാഗത്തിന്റെ ക്ഷേമത്തിനും വികസനത്തിനുമായി നമ്മുടെ ഗവണ്‍മെന്റ് എത്രമാത്രം മുന്‍ഗണന നല്‍കുന്നു എന്നതിന്റെ ഉദാഹരണമാണ് അത്.
കഴിഞ്ഞ എത്രയോ നാളുകളായി ഡല്‍ഹിയിലെയും ഹിമാചലിലെയും ഗവണ്‍മെന്റുകള്‍ ഈ പ്രദേശങ്ങളെ കുറിച്ച് ചിന്തിക്കുക തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ മാത്രമായിരുന്നു.  എന്നാല്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് രാപകല്‍ നിങ്ങളുടെ സേവനത്തിനുണ്ട്.  കൊറോണയുടെ പ്രതിസന്ധി കാലത്ത് നിങ്ങള്‍ക്ക് ഒരു  ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍ ഞങ്ങള്‍ കഴിവതും ശ്രമിച്ചിരുന്നു.  
ഇന്ന് ഗ്രാമങ്ങളിലെ പാവപ്പെട്ട എല്ലാ കുടംബങ്ങള്‍ക്കും സൗജന്യ റേഷന്‍ ഉണ്ട്.  ഒരു വീട്ടില്‍ പോലും പാചകം മുടങ്ങുന്നില്ല എന്നുറപ്പു വരുത്താന്‍ ഇന്ത്യ ഗവണ്‍മെന്റ് നടത്തി പരിശ്രമങ്ങളെ ലോകം ആശ്ചര്യത്തോടെ വീക്ഷിച്ചു. എല്ലാ പാവപ്പെട്ട കുടംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യപ്പെട്ടു. ഓരു പാവപ്പെട്ട വീടു പോലും വിശന്നില്ല.
സഹോദരി സഹോദരന്മാരെ,
എല്ലാവര്‍ക്കും പ്രതിരോധ കുത്തി വയ്പ് ലഭിച്ചു എന്നുറപ്പാക്കുന്നതിന് പ്രചാരം പരിപാടി വേഗത്തിലാക്കി.  ഹിമാചല്‍ പ്രദേശിന് പ്രത്യേക മുന്‍ഗണന നല്‍കി.  ഇതിന് ഞാന്‍ അഭിനന്ദിക്കുന്നത് ആംഗനവാടി, ആശ സഹോദരിമാരെയാണ്. ഒപ്പം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും. ജയ്‌റാംജിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ കാര്യത്തില്‍ നിങ്ങള്‍ ഹിമാചല്‍ പ്രദേശിനെ രാജ്യത്തിന്റെ മുന്നില്‍ എത്തിച്ചു.
സുഹൃത്തുക്കളെ,
ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സേവന ബോധം സഹജ സ്വഭാവവും പ്രതിജ്ഞയും ആദ്ധ്യാത്മിക ശീലവും ആകുമ്പോഴാണ്. മലമ്പ്രദേശങ്ങളും ഗോത്ര മേഖലകളും ഉഅഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം തൊഴിലാണ്. അതിനാണ് നാം ഈ സ്ഥലങ്ങളുടെയും ജനങ്ങളുടെയും ശക്തി വര്‍ധിപ്പിക്കുന്നത്. ഗോത്ര മേഖലകളിലെ വനവും ജലവും അമൂല്യമാണ്.  രാജ്യത്ത് ആദ്യമായി ജല വൈദ്യതി ഉല്‍പാദിപ്പിച്ചത് ചംബയിലാണ്.
ഇന്ന് നാം തറക്കല്ലിട്ടിരിക്കുന്ന പദ്ധതികള്‍ ഊര്‍ജ്ജ ഉല്‍പാദനത്തില്‍ ചംബയുടെയും ഹിമാചല്‍ പ്രദേശിന്റെയും പങ്ക് ഉയര്‍ത്തും.  ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ നിന്ന് ചംബയും ഹിമാചലും കോടിക്കണക്കിന് രൂപ സ്വരൂപിക്കും. ഇവിടുത്തെ യുവാക്കള്‍ക്ക് തൊഴിലുകള്‍ ലഭിക്കും.  കഴിഞ്ഞ വര്‍ഷവും ഇവിടെ നാലു ജലവൈദ്യുതി പദ്ധതികള്‍ക്ക് ഞാന്‍ തറക്കല്ലിട്ടിരുന്നു. ബിലാസ്പൂരില്‍ ഏതാനും ദിവസം മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട ഹൈഡ്രോ എന്‍ജിനിയറിംങ് കോളജും ഇവിടുത്തെ യുവാക്കള്‍ക്ക് പ്രയോജനപ്പെടും.
ഉദ്യാന കൃഷിക്കും, കലയ്ക്കും കൈതൊഴിലുകള്‍ക്കും ഈ സ്ഥലം വളരെ പ്രശസ്തമാണ്.  പൂക്കള്‍, ചുക്കു, രാജ്മ മദ്ര, ചെരുപ്പുകള്‍,  താലങ്ങള്‍ തുടങ്ങിയവയുടെ പൈതൃകം ഈ സ്ഥലത്തിനുണ്ട്. ഇവിടുത്തെ സ്വാശ്രയ സംഘത്തിലെ സഹോദരിമാരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനു ഗവണ്‍മെന്റിനെ സഹായിക്കുന്നത് അവരാണ്. അതായത് നാടന്‍ സാധനങ്ങള്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തുന്നവര്‍. ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്ന പദ്ധതി വഴിയാണ് ഈ സാധനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത്.  വിദേശ അതിഥികള്‍ക്ക് ഈ സാധനങ്ങള്‍ സമ്മാനിക്കുക എന്നത് എന്റെ ഒരു പദ്ധതിയാണ്. അപ്പോള്‍ ഹിമാചലിന്റെ പ്രശസ്തി രാജ്യ രാജ്യാന്തരങ്ങളില്‍ വ്യാപിക്കും. ഹിമാചലിന്റെ ഉല്‍പ്പന്നങ്ങളെ കുറിച്ച് ലോകം അറിയും.ഹിമചലിലെ ഗ്രാമങ്ങളില്‍  നിര്‍മ്മിക്കുന്ന സാധനങ്ങളാണ് ഞാന്‍ പലര്‍ക്കും സമ്മാനിക്കുന്നത്.
സഹോദരി സഹോദരന്മാരെ,
ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് സംസ്‌കാരത്തെയും പൈതൃകത്തെയും വിശ്വാസത്തെയും ആദരിക്കുന്നു. ചംബ ഉള്‍പ്പെടെയുള്ള ഹിമാചലിലെ എല്ലാ സ്ഥലങ്ങലും ആധ്യാത്മികതയുടെ ഭൂമിയാണ്. ദേവഭൂമി എന്നും അറിയപ്പെടുന്നു.  മറ്റൊരു വശത്ത് മണിമഹേഷ് ധാം, ഒരു വശത്ത് ഭാര്‍മോറിലെ ചൗരസി ക്ഷേത്രം.മണിമഹേഷ് യാത്രയും ശ്രീകണ്ഠ് മഹാദേവ യാത്രയും സിംല, കിനൗര്‍, കുളു, എന്നിവിടങ്ങളിലൂടെ കടന്നു പോകുന്നു. ഇത് ലോകമെമ്പാടുമുള്ള ഭോലെനാഥ ഭക്തരെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. കുറച്ചു മുമ്പ് ജയ്‌റാം ജി പറയുകയുണ്ടായി , ദസറയുടെ ഒരു ദിവസം കുളുവില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തു എന്ന്.
ഒരു വശത്ത് നമുക്ക് ഇത്തരം സമ്പന്നമായ പാരമ്പര്യങ്ങളുണ്ട്്. മറുവശത്ത് നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും. ഇവയെല്ലാമാണ് വികസിത ഹിമാചലിന്റെ ശക്തിയാകാന്‍ പോകുന്നത്. ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിനു മാത്രമെ ഇതിന്റെ  ശക്തി തിരിച്ചറിയാനാവൂ. അതുകൊണ്ടാണ് ഹിമാചല്‍ ഇപ്രാവശ്യം പഴയ പരാമ്പര്യം വിട്ട് പുതിയ പാരമ്പര്യം സൃഷ്ടിച്ചിരിക്കുന്നത്.
സുഹൃത്തുക്കളെ,
ഞാന്‍ ഈ മൈതാനിയില്‍ എത്തിയപ്പോള്‍  ഞാന്‍ എല്ലാം വീക്ഷിക്കുകയായിരുന്നു. ഹിമാചലിലെ ഒരോ തരിയും എനിക്കറിയാം. ഓരോ പ്രദേശവും ഓരോ വഴിയും. ഇവിടെ വന്‍ തോതില്‍ റാലി സംഘടിപ്പിക്കുക എളുപ്പമല്ല. എന്നിട്ടും ഈ ജനങ്ങളെ കണ്ടപ്പോള്‍ ഞാന്‍ മുഖ്യ മന്ത്രിയോട് ചോദിച്ചു ഇത് സംസ്ഥാനത്തു നിന്നു മുഴുവനുള്ള റാലി ആണോഎന്ന്. അദ്ദേഹം മറുപടി പറഞ്ഞു. അല്ല ചംബ ജില്ലിയിലുള്ളവര്‍ മാത്രമാണ് എന്ന്.
സുഹൃത്തുക്കളെ
ഇത് റാലിയല്ല. ഹിമാചല്‍ പ്രദേശിന്റെ ശോഭന ഭാവിയുടെ പ്രതിജ്ഞയാണ്.  ഞാന്‍ ഇന്ന് ഇവിടെ ഒരു റാലി കാണുന്നില്ല. ഹിമാചലിന്റെ ശോഭന ഭാവിയുടെ സാധ്യതകളെയാണ് . നിങ്ങളുടെ കഴിവുകളെ ഞാന്‍ പുകഴ്ത്തുന്നു. നിങ്ങളുടെ പ്രതിജ്ഞകള്‍ക്കു പിന്നില്‍ ഒരു ഉറച്ച മതില്‍ പോലെ ഞാന്‍ ഉണ്ടാവും. നിങ്ങള്‍ക്ക് ഒരു ഉറപ്പു തരാനാണ് ഞാന്‍ വന്നിരിക്കുന്നത്. നിങ്ങള്‍ക്കൊപ്പം ഞാന്‍ ഉണ്ടാവും, ഉറപ്പ്.  ഇത്ര വലിയ പരിപാടി ഇവിടെ സംഘടിപ്പിച്ചതിന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ഇപ്പോള്‍ ഉത്സവങ്ങളുടെ സമയമാണ്. വീട്ടില്‍ നിന്നു വിട്ടു നില്‍ക്കുക അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ബുദ്ധിമുട്ടാണ്.  എന്നിട്ടും നിങ്ങള്‍ ഇവിടെയെത്തി. എന്നെ അനുഗ്രഹിക്കാന്‍. എനിക്ക് ഇതില്‍ കൂടുതല്‍ ചോദിക്കാന്‍ ഒന്നുമില്ല ഇനി.
ഒരിക്കല്‍ കൂടി വിവധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ഇപ്പോള്‍ ഡല്‍ഹി വരെ  ഹിമാചലില്‍ നിന്നും വന്ദേ ഭാരത് ട്രെയിന്‍ ഉണ്ട്. നിങ്ങള്‍ക്ക് എല്ലാ ആശംസകളും
നിങ്ങള്‍ കരങ്ങള്‍ ഉയര്‍ത്തി ഉച്ചത്തില്‍ പറയു
ഭാരത് മാതാ കി ജയ് 
ഭാരത് മാതാ കി ജയ്
ഭാരത് മാതാ കി ജയ്
ഭാരത് മാതാ കി ജയ്

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s digital PRAGATI

Media Coverage

India’s digital PRAGATI
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
It is a matter of immense pride for India that Archbishop George Koovakad will be created as a Cardinal by His Holiness Pope Francis: Prime Minister
December 07, 2024

The Prime Minister remarked today that it was a matter of immense pride for India that Archbishop George Koovakad will be created as a Cardinal by His Holiness Pope Francis.

The Prime Minister’s Office handle in a post on X said:

“It is a matter of immense pride for India that Archbishop George Koovakad will be created as a Cardinal by His Holiness Pope Francis.

The Government of India sent a delegation led by Union Minister Shri George Kurian to witness this Ceremony.

Prior to the Ceremony, the Indian delegation also called on His Holiness Pope Francis.

@Pontifex

@GeorgekurianBjp”