Quote"ഇന്ത്യൻ ആരോഗ്യ പരിചരണ മേഖല നേടിയ ആഗോള വിശ്വാസം സമീപകാലത്ത് ഇന്ത്യയെ "ലോകത്തിന്റെ ഫാർമസി" എന്ന് വിളിക്കുന്നതിലേക്ക് നയിച്ചു.
Quote“മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ, കോവിഡ് -19 ആഗോള മഹാമാരിയുടെ സമയത്ത് ഞങ്ങൾ ഈ ഉത്സാഹം ലോകമെമ്പാടും കാണിച്ചു.
Quote“വ്യവസായത്തെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിവുള്ള ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും വലിയൊരു സംഘം ഇന്ത്യയിലുണ്ട്. ഈ കരുത്ത് "ഇന്ത്യ കണ്ടെത്താനും നിർമ്മിക്കാനും" ഉപയോഗിക്കേണ്ടതുണ്ട്.
Quote“വാക്‌സിനുകൾക്കും മരുന്നുകൾക്കുമുള്ള പ്രധാന ചേരുവകളുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കണം. ഇന്ത്യ കീഴടക്കേണ്ട ഒരു മേഖലയാണിത്.
Quote“ ഇന്ത്യയിൽ ആശയം സ്വരൂപിക്കുക , ഇന്ത്യയിൽ നവീനാശയങ്ങൾ കൊണ്ട് വരൂ , ഇന്ത്യയിൽ നിർമ്മിക്കൂ , ലോകത്തിനായി നിർമ്മിക്കൂ എന്നിവയിലേക്ക് നിങ്ങളെ എല്ലാവരെയും ഞാൻ ക്ഷണിക്കുന്നു. നിങ്ങളുടെ യഥാർത്ഥ ശക്തി കണ്ടെത്തി ലോകത്തെ സേവിക്കുക"

മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ, ശ്രീ മൻസുഖ് ഭായ്, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് പ്രസിഡന്റ് ശ്രീ സമീർ മേത്ത, കാഡില ഹെൽത്ത് കെയർ ലിമിറ്റഡിന്റെ ചെയർമാൻ ശ്രീ പങ്കജ് പട്ടേൽ, വിശിഷ്ട പങ്കാളികളേ !

നമസ്തേ!

തുടക്കത്തിൽ, ഈ ആഗോള ഇന്നൊവേഷൻ ഉച്ചകോടി സംഘടിപ്പിച്ചതിന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷനെ ഞാൻ അഭിനന്ദിക്കുന്നു.

കോവിഡ് -19 മഹാമാരി  ആരോഗ്യ സംരക്ഷണ മേഖലയുടെ പ്രാധാന്യത്തെ ലോക  ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ജീവിതശൈലിയോ, മരുന്നുകളോ, മെഡിക്കൽ സാങ്കേതികവിദ്യയോ, വാക്സിനുകളോ ആകട്ടെ, ആരോഗ്യസംരക്ഷണത്തിന്റെ എല്ലാ മേഖലകളും കഴിഞ്ഞ രണ്ട് വർഷമായി ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായവും വെല്ലുവിളി ഉയർത്തി.

ഇന്ത്യൻ ആരോഗ്യ പരിചരണ മേഖല നേടിയ ആഗോള വിശ്വാസം സമീപകാലത്ത് ഇന്ത്യയെ ''ലോകത്തിന്റെ ഫാർമസി'' എന്ന് വിളിക്കുന്നതിലേക്ക് നയിച്ചു. ഏകദേശം 3 ദശലക്ഷം ആളുകൾക്ക് തൊഴിൽ നൽകുകയും ഏകദേശം പതിമൂന്ന് ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചം സൃഷ്ടിക്കുകയും ചെയ്യുന്ന ഇന്ത്യൻ ഫാർമ വ്യവസായം നമ്മുടെ സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന ചാലകമാണ്.

താങ്ങാനാവുന്ന വിലയിൽ ഉയർന്ന ഗുണമേന്മയുടെയും അളവിന്റെയും സംയോജനം ലോകമെമ്പാടുമുള്ള ഇന്ത്യൻ ഫാർമ മേഖലയിൽ വളരെയധികം താൽപ്പര്യം സൃഷ്ടിച്ചു. 2014 മുതൽ, ഇന്ത്യൻ ആരോഗ്യമേഖല 12 ബില്യൺ ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിച്ചു. കൂടാതെ, ഇനിയും വളരെയധികം സാധ്യതകളുണ്ട്.

സുഹൃത്തുക്കളെ 

ആരോഗ്യത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിർവചനം ഭൗതിക അതിരുകളാൽ പരിമിതപ്പെടുത്തിയിട്ടില്ല. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.

सर्वे भवन्तु सुखिनः सर्वे सन्तु निरामयाः।

കൂടാതെ, കോവിഡ് -19 ആഗോള മഹാമാരിയുടെ  സമയത്ത് ഞങ്ങൾ ഈ മനോഭാവം ലോകമെമ്പാടും കാണിച്ചു. പാൻഡെമിക്കിന്റെ പ്രാരംഭ ഘട്ടത്തിൽ ഞങ്ങൾ 150-ലധികം രാജ്യങ്ങളിലേക്ക് ജീവൻ രക്ഷാ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കയറ്റുമതി ചെയ്തു. ഈ വർഷം 100 രാജ്യങ്ങളിലേക്ക് 65 ദശലക്ഷത്തിലധികം കോവിഡ് വാക്സിനുകൾ ഞങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്. വരും മാസങ്ങളിൽ, ഞങ്ങളുടെ വാക്സിൻ ഉൽപ്പാദന ശേഷി വർധിപ്പിക്കുമ്പോൾ, ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യും.

സുഹൃത്തുക്കളെ 

ജീവിതത്തിന്റെ എല്ലാ മേഖലകളിലും കോവിഡ് -19 കാലഘട്ടത്തിൽ നവീകരണത്തിന്റെ പ്രാധാന്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. തടസ്സങ്ങൾ നമ്മുടെ ജീവിതശൈലി, നാം ചിന്തിക്കുന്ന, ജോലി ചെയ്യുന്ന രീതി എന്നിവ പുനർവിചിന്തനം ചെയ്യാൻ ഞങ്ങളെ നിർബന്ധിതരാക്കി. ഇന്ത്യൻ ഫാർമ മേഖലയുടെ പശ്ചാത്തലത്തിലും, വേഗതയും അളവും നവീകരണത്തിനുള്ള സന്നദ്ധതയും ശരിക്കും ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, ഈ നവീകരണ മനോഭാവമാണ് ഇന്ത്യയെ പിപിഇകളുടെ പ്രധാന നിർമ്മാതാവും കയറ്റുമതിയും ആകുന്നതിലേക്ക് നയിച്ചത്. കൂടാതെ, കൊവിഡ്-19 വാക്‌സിനുകൾ നവീകരിക്കുന്നതിലും ഉൽപ്പാദിപ്പിക്കുന്നതിലും നിയന്ത്രിക്കുന്നതിലും കയറ്റുമതി ചെയ്യുന്നതിലും ഇന്ത്യ മുൻപന്തിയിൽ നിൽക്കുന്നതിലേക്ക് നയിച്ചതും ഇതേ നവീകരണ മനോഭാവമാണ്.

സുഹൃത്തുക്കളെ 

ഫാർമ മേഖലയിലെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികളിലും ഇതേ നവീകരണ മനോഭാവം പ്രതിഫലിക്കുന്നു. "ഇന്ത്യയിലെ ഫാർമ-മെഡ്‌ടെക് മേഖലയിലെ ഗവേഷണവും വികസനവും നവീകരണവും ഉത്തേജിപ്പിക്കുന്നതിനുള്ള നയം" എന്നതിന്റെ ഒരു കരട് രേഖ ഗവണ്മെന്റ്  കഴിഞ്ഞ മാസം പുറത്തിറക്കി. ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയിൽ ആർ, ഡി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ നയം പ്രതിഫലിപ്പിക്കുന്നത്.

എല്ലാ പങ്കാളികളുമായും വിപുലമായ കൂടിയാലോചനയുടെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ നയപരമായ ഇടപെടലുകൾ നടത്തുന്നത്. നിയന്ത്രണ ചട്ടക്കൂടിലെ വ്യവസായ ആവശ്യങ്ങളോട് ഞങ്ങൾ സെൻസിറ്റീവ് ആണ്, ഈ ദിശയിൽ സജീവമായി പ്രവർത്തിക്കുന്നു. ഫാർമസ്യൂട്ടിക്കൽസിനും മെഡിക്കൽ ഉപകരണങ്ങൾക്കുമായി മുപ്പതിനായിരം കോടി രൂപയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമുകളിലൂടെ വ്യവസായത്തിന് വലിയ ഉത്തേജനം ലഭിച്ചു.

സുഹൃത്തുക്കളെ 

വ്യവസായത്തിന്റെയും അക്കാദമിക് ലോകത്തിന്റെയും പ്രത്യേകിച്ച് നമ്മുടെ കഴിവുള്ള യുവാക്കളുടെയും പിന്തുണ പ്രധാനമാണ്. അതുകൊണ്ടാണ് ഞങ്ങൾ അക്കാദമിയും വ്യവസായവും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നത്. വ്യവസായത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ കഴിവുള്ള ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും വലിയൊരു സംഘം ഇന്ത്യയിലുണ്ട്. ഈ കരുത്ത് ''ഡിസ്കവർ ആൻഡ് മേക്ക് ഇൻ ഇന്ത്യ'' എന്നതിലേക്ക് ഉപയോഗിക്കേണ്ടതുണ്ട്.

സുഹൃത്തുക്കളെ 

നിങ്ങൾ ശ്രദ്ധാപൂർവ്വം പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന രണ്ട് മേഖലകൾ എടുത്തു പറയാൻ  ഞാൻ ആഗ്രഹിക്കുന്നു. ആദ്യത്തേത് അസംസ്കൃത വസ്തുക്കളുടെ ആവശ്യകതയുമായി ബന്ധപ്പെട്ടതാണ്. ഞങ്ങൾ കോവിഡ് -19-നെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോൾ, ഇത് കൂടുതൽ ശ്രദ്ധ ആവശ്യമുള്ള ഒരു പ്രശ്നമാണെന്ന് ഞങ്ങൾ കണ്ടെത്തി. ഇന്ന്, ഇന്ത്യയിലെ 1.3 ബില്യൺ ജനങ്ങൾ ഇന്ത്യയെ ആത്മനിർഭർ ആക്കുന്നതിന് സ്വയം ഏറ്റെടുത്തിരിക്കുമ്പോൾ, വാക്സിനുകൾക്കും മരുന്നുകൾക്കുമുള്ള പ്രധാന ചേരുവകളുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കണം. ഇന്ത്യ കീഴടക്കേണ്ട ഒരു അതിർത്തിയാണിത്.

ഈ വെല്ലുവിളിയും തരണം ചെയ്യാൻ നിക്ഷേപകരും നവീനരും ഒരുമിച്ച് പ്രവർത്തിക്കാൻ താൽപ്പര്യപ്പെടുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ടാമത്തെ മേഖല ഇന്ത്യയുടെ പരമ്പരാഗത ഔഷധങ്ങളുമായി ബന്ധപ്പെട്ടതാണ്. അന്താരാഷ്ട്ര വിപണിയിൽ ഈ ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾ കാര്യമായതും വർദ്ധിച്ചുവരുന്നതുമായ ഡിമാൻഡ് ഉണ്ട്. സമീപ വർഷങ്ങളിൽ ഈ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലെ കുത്തനെ വർധനയിലൂടെ ഇത് കാണാൻ കഴിയും. 2020-21 ൽ മാത്രം, ഇന്ത്യ ഒരു പോയിന്റ് അഞ്ച് ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ഹെർബൽ മരുന്നുകൾ കയറ്റുമതി ചെയ്തു. ലോകാരോഗ്യ സംഘടന ഇന്ത്യയിൽ പരമ്പരാഗത ഔഷധങ്ങൾക്കായുള്ള ഗ്ലോബൽ സെന്റർ സ്ഥാപിക്കാനും പ്രവർത്തിക്കുന്നു. ആഗോള ആവശ്യകതകൾ, ശാസ്ത്രീയ നിലവാരം, മികച്ച ഉൽപ്പാദന രീതികൾ എന്നിവയ്ക്ക് അനുസൃതമായി നമ്മുടെ പരമ്പരാഗത മരുന്നുകൾ ജനപ്രിയമാക്കുന്നതിനുള്ള കൂടുതൽ വഴികളെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ?

സുഹൃത്തുക്കളെ 

ഇന്ത്യയിൽ ആശയം സ്വരൂപിക്കുക , ഇന്ത്യയിൽ  നൂതനാശയം നടപ്പാക്കൂ ,ഇന്ത്യയിൽ നിർമ്മിക്കൂ , ലോകത്തിനായി നിർമ്മിക്കൂ  എന്നിവയിലേക്ക് നിങ്ങളെ എല്ലാവരെയും ഞാൻ ക്ഷണിക്കുന്നു. നിങ്ങളുടെ യഥാർത്ഥ ശക്തി കണ്ടെത്തി ലോകത്തെ സേവിക്കുക.
നവീകരണത്തിനും സംരംഭത്തിനും ആവശ്യമായ കഴിവുകളും വിഭവങ്ങളും പരിസ്ഥിതി വ്യവസ്ഥയും ഞങ്ങളുടെ പക്കലുണ്ട്. നമ്മുടെ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളും നൂതനത്വത്തിന്റെ മനോഭാവവും ഫാർമ മേഖലയിലെ നമ്മുടെ നേട്ടങ്ങളുടെ തോതും ലോകം ശ്രദ്ധിച്ചു. മുന്നോട്ട് പോകാനും പുതിയ ഉയരങ്ങൾ താണ്ടാനുമുള്ള ഏറ്റവും നല്ല സമയമാണിത്. ആഗോള, ആഭ്യന്തര വ്യവസായ പ്രമുഖർക്കും പങ്കാളികൾക്കും ഞാൻ ഉറപ്പുനൽകുന്നു, നവീകരണത്തിനുള്ള പരിസ്ഥിതി വ്യവസ്ഥ മെച്ചപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന്. ഗവേഷണ-വികസനത്തിലും നൂതനാശയങ്ങളിലും  ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന പരിപാടിയായി ഈ ഉച്ചകോടി മാറട്ടെ !

ഈ ദ്വിദിന ഉച്ചകോടിയിലെ ചർച്ചകൾ ഫലപ്രദമാകാൻ ഞാൻ സംഘാടകരെ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.

നന്ദി.

വളരെയധികം  നന്ദി!

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India flash PMI surges to 65.2 in August on record services, mfg growth

Media Coverage

India flash PMI surges to 65.2 in August on record services, mfg growth
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഓഗസ്റ്റ് 21
August 21, 2025

Citizens Appreciate India’s Leap Forward Innovation, Infrastructure, and Economic Boom Under PM Modi