അഫ്ഗാന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. മുഹമ്മദ് അഷ്‌റഫ് ഘനിയുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു. ഇരു നേതാക്കളും അവരുടെ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഊഷ്മളതയും സൗഹൃദവും നിറഞ്ഞതായിരുന്നു സംഭാഷണം.

പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ പ്രാഥമിക ഔദ്യോഗിക ഫലം വന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഘനിയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. അഫ്ഗാനിസ്ഥാനിലെ ജനാധിപത്യത്തിന്റെ വേരുകള്‍ ശക്തിപ്പെടുത്തുംവിധം വെല്ലുവിളികളെ അതിജീവിച്ചു തെരഞ്ഞെടുപ്പു വിജയകരമായി നടത്തിയതിന് അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ പ്രധാനമന്ത്രി അനുമോദിച്ചു.

ഐക്യപൂര്‍ണവും പരമാധികാരത്തോടുകൂടിയതും ജനാധിപത്യപരവും അഭിവൃദ്ധി നറഞ്ഞതും സമാധാനപൂര്‍ണവുമായ അഫ്ഗാനിസ്ഥാന്‍ നിലനില്‍ക്കുന്നതിന് അടുത്ത സുഹൃത്തെന്ന നിലയില്‍ ഇന്ത്യക്കുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച അദ്ദേഹം, അഫ്ഗാന്‍ നയിക്കുന്നതും നിയന്ത്രിക്കുന്നതുമായ അഫ്ഗാന്റെ മാത്രമായ എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള സമാധാന പദ്ധതിക്ക് ആശയപരമായി ഇന്ത്യ നല്‍കുന്ന പിന്‍തുണയ്ക്ക് അടിവരയിടുകയും ചെയ്തു. അഫ്ഗാനിസ്ഥാന്റെ തന്ത്രപ്രധാന പങ്കാളിയെന്ന നിലയില്‍ നമ്മുടെ മേഖലയില്‍ വികസനവും സുരക്ഷയും ഉറപ്പാക്കുന്നതിനും ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനും അടുപ്പത്തോടെ സഹകരിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ ജനാധിപത്യത്തിനും വികസനത്തിനും തുടര്‍ച്ചയായി നല്‍കിവരുന്ന പിന്‍തുണയ്ക്ക് കേന്ദ്ര ഗവണ്‍മെന്റിനോടും ഇന്ത്യന്‍ ജനതയോടും പ്രസിഡന്റ് ഘനി നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ സമസ്ത മേഖലകൡലുമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.

ഇരു നേതാക്കളും പരസ്പരം പുതുവല്‍സരാശംസകള്‍ നേര്‍ന്നു.
പരമാവധി നേരത്തേ ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി പ്രസിഡന്റ് ഘനിയെ പ്രധാനമന്ത്രി ക്ഷണിച്ചു. ക്ഷണം സ്വീകരിക്കപ്പെടുകയും ചെയ്തു.

 

 

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
India on track to become $10 trillion economy, set for 3rd largest slot: WEF President Borge Brende

Media Coverage

India on track to become $10 trillion economy, set for 3rd largest slot: WEF President Borge Brende
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഫെബ്രുവരി 23
February 23, 2024

Vikas Bhi, Virasat Bhi - Era of Development and Progress under leadership of PM Modi