പങ്കിടുക
 
Comments

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആഗോള നിലപാടിനെ പുതിയ ഉയരങ്ങളിൽ എത്തിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ പരിവർത്തന നേതൃത്വത്തെ ലോകം മുഴുവനും പ്രശംസിച്ചു. നിരവധി രാജ്യങ്ങളും സംഘടനകളും അദ്ദേഹത്തിന് നിരവധി പരമോന്നത അവാർഡുകൾ നൽകി.

ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദാ അപ്പസ്തോൽ : 2019 ഏപ്രിൽ

“റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും, ഇരു രാജ്യങ്ങളിലെ പൗരന്മാർ  തമ്മിലുള്ള സൗഹൃദബന്ധം പ്രോത്സാഹിപ്പിക്കുന്നതിലും കാഴ്ച്ചവെച്ച അസാധാരണമായ സേവനങ്ങൾക്കായി അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ ഫെഡറേഷന്റെ പരമോന്നത പുരസ്‌കാരം ലഭിച്ചിരുന്നു.

ഓർഡർ ഓഫ് സായിദ് അവാർഡ്: 2019 ഏപ്രിൽ

ഇന്ത്യയും യുഎഇയും തമ്മിൽ പുതിയ തന്ത്രപരമായ ബന്ധം സ്ഥാപിക്കുന്നതിൽ അസാധാരണമായ നേതൃത്വം നൽകിയതിന് 2019 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ പരമോന്നത സിവിൽ അവാർഡ് ലഭിച്ചു.

വിവിധ മതങ്ങളും, ഭാഷകളും സംസ്കാരങ്ങളുമുള്ള രാജ്യത്ത് പ്രധാനമന്ത്രി മോദി എല്ലാവർക്കുമായി പ്രവർത്തിക്കുകയാണെന്ന് ഈ അവാർഡുകൾ ചൂണ്ടിക്കാട്ടുന്നു.

സിയോൾ സമാധാന സമ്മാനം 2018 - ഒക്ടോബർ 2018

ഇന്ത്യൻ, ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയതിന് 2018 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിയോൾ സമാധാന സമ്മാനം ലഭിച്ചു.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമൂഹികവും സാമ്പത്തികവുമായ അസമത്വം കുറച്ചതിന് സിയോൾ സമാധാന സമ്മാന സമിതി മൊദി-നോമിക്സിനെ പ്രശംസിച്ചു. അഴിമതി വിരുദ്ധ നടപടികളിലൂടെ സർക്കാരിനെ വൃത്തിയാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളെയും സമിതി   പ്രശംസിച്ചു.

'മോദി സിദ്ധാന്തം', 'ആക്ട് ഈസ്റ്റ് പോളിസി' എന്നിവയ്ക്ക് കീഴിൽ പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് പ്രധാനമന്ത്രി നൽകിയ സംഭാവനയെയും വിലമതിച്ചു.

2019 ഫെബ്രുവരിയിൽ റിപ്പബ്ലിക് ഓഫ് ദക്ഷിണ കൊറിയ സന്ദർശിച്ച വേളയിലാണ് പ്രധാനമന്ത്രി മോദി  വ്യക്തിപരമായി അവാർഡ് സ്വീകരിച്ചത്.

സിയോൾ സമാധാന സമ്മാനം 2018 - ഒക്ടോബർ 2018

 

യുനെഇപി ചാമ്പ്യൻസ് ഓഫ് ദാ എർത്ത് അവാർഡ് - സെപ്റ്റംബർ 2018

ഐക്യരാഷ്ട്രസഭയുടെ പരമോന്നത പാരിസ്ഥിതിക ബഹുമതിയായ യുനെഇപി ചാമ്പ്യൻസ് ഓഫ് ദാ എർത്ത് അവാർഡ് ലോകത്തിൽ  ഏറ്റവും വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കുന്ന പ്രവർത്തകർക്കാണ് നൽകുന്നത്.

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിനായി പ്രവർത്തിച്ചതിനും, 2022 ഓടെ ഇന്ത്യയിൽ ഒറ്റ-തവണയുള്ള  പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കുമെന്ന അഭൂതപൂർവമായ പ്രതിജ്ഞയുടെ അടിസ്ഥാനത്തിലാണ്  പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഈ അവാർഡ് ലഭിച്ചത്.

 

ഗ്രാൻഡ് കോളർ ഓഫ് ദാ സ്റ്റേറ്റ് ഓഫ് പലസ്തീൻ  - 2018 ഫെബ്രുവരി

പലസ്തീൻ വിദേശ പ്രമുഖർക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഗ്രാൻഡ് കോളർ ഓഫ് ദാ സ്റ്റേറ്റ് ഓഫ് പലസ്തീൻ

പ്രധാനമന്ത്രി മോദിയുടെ വിവേകപൂർണ്ണമായ നേതൃത്വത്തെയും, അദ്ദേഹത്തിന്റെ ഉന്നത ദേശീയ അന്തർദേശീയ നിലവാരത്തെ കണക്കിൽ എടുത്തുകൊണ്ടും, പലസ്തീൻ സംസ്ഥാനവും ഇന്ത്യൻ റിപ്പബ്ലിക്കും തമ്മിലുള്ള ചരിത്രപരമായ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടും , കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദിയുടെ   പലസ്തീൻ സന്ദർശന വേളയിലാണ് അദ്ദേഹത്തിന് ഈ അവാർഡ് നൽകിയത്.

 

അമീർ അമാനുല്ല ഖാൻ അവാർഡ് - ജൂൺ 2016

2016 ജൂണിലാണ് അഫ്ഗാനിസ്ഥാൻ സർക്കാർ  അഫ്ഗാനിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ അമീർ അമാനുല്ല ഖാൻ അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  നൽകിയത്.

ചരിത്രപരമായ അഫ്ഗാൻ-ഇന്ത്യ സൗഹൃദ അണക്കെട്ടിന്റെ ഉദ്ഘാടനത്തെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ ബഹുമതി ലഭിച്ചത്.

കിംഗ് അബ്ദുൽ അസീസ് സാഷ് അവാർഡ് - ഏപ്രിൽ 2016

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2016 ഏപ്രിലിൽ കിംഗ് അബ്ദുൽ അസീസ് സാഷ് അവാർഡ് ലഭിച്ചു. ഇത് സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ്.

ആധുനിക സൗദി രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുൽ അസീസ് അൽ സൗദിന്റെ പേരിലുള്ള ഈ അവാർഡ്  പ്രധാനമന്ത്രിക്ക് രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസാണ് നൽകിയത്.

 

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Dreams take shape in a house: PM Modi on PMAY completing 3 years

Media Coverage

Dreams take shape in a house: PM Modi on PMAY completing 3 years
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ഒരു വാഗ്ദാനം നൽകൂ, എന്ന് പ്രധാനമന്ത്രി മോദി
March 18, 2019
പങ്കിടുക
 
Comments

2019 മാർച്ച് 4 ന്  വിശ്വ ഉമിയധം സമുച്ചയത്തിനു തറക്കല്ലിടുന്ന മഹത്തായ പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി അവിടട്ടെ വൻ സമ്മേളനത്തോട്  പറഞ്ഞു- “എനിക്ക് നിങ്ങളോട് ഒരു അഭ്യർത്ഥനയുണ്ട്, നിങ്ങൾ എന്നെ സഹായിക്കുമോ?”

ഒരു രാഷ്ട്രീയ വ്യക്തിത്വമുള്ള ഒരു വ്യക്തി അത്തരമൊരു പ്രസ്താവന നടത്തുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ വോട്ടോ പിന്തുണയോ ആയിരിക്കും ചോദിക്കുന്നതെന്ന് എല്ലവരും കരുതും. എല്ലാത്തിനുമുപരി, ഇങ്ങനെയാണല്ലോ പതിറ്റാണ്ടുകളായി ഇന്ത്യയുടെ രാഷ്ട്രീയ സംസ്കാരം പ്രവൃത്തിച്ചിരുന്നത്.

എന്നാൽ, ലിംഗവിവേചനം ഇല്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കാനായി പ്രയത്‌നിക്കുമെന്നും പെണ്‍ഭ്രൂണഹത്യ പോലുള്ള ലജ്ജാകരമായ പ്രവർത്തനത്തിൽ ഒരിക്കലും ഏർപ്പെടില്ലെന്നും വാഗ്ദാനം നൽകണമെന്ന് പ്രധാനമന്ത്രി സദസ്സിനോട് ആവശ്യപ്പെട്ടു.

അധികാരത്തിൽ വനത്തിനു ശേഷം, ലിംഗസമത്വത്തിനും പ്രത്യേകിച്ച സ്ത്രീ ശാക്തീകരണത്തിനായും പ്രധാനമന്ത്രി മോദി മുൻ നിരയിൽ നിന്ന് കൊണ്ടുതന്നെ പ്രവർത്തിച്ചു . സ്ത്രീ ശാക്തീകരണത്തേക്കാൾ   കൂടുതൽ ഊന്നൽ നൽകേണ്ടത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനാണെന്ന് അദ്ദേഹം പല തവണ ആവർത്തിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി മോദി ഹരിയാനയിൽ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ ’ പ്രസ്ഥാനം ആരംഭിച്ചത്തിനു ശേഷം അവിടത്തെ ലിംഗാനുപാതം മെച്ചപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ, ഈ പ്രസ്ഥാനം  അസാധാരണമായ ഫലങ്ങൾ കൈവരിച്ചു.

ദശലക്ഷക്കണക്കിന് ആളുകളുടെ അഭിലാഷങ്ങൾക്ക് ചിറകുകൾ നൽകാൻ ലക്ഷ്യമിട്ട മുദ്ര യോജനയുടെ  ഗുണഭോക്താക്കളിൽ ഭൂരിപക്ഷം വനിതകളാണ്. 

ഒരു വിപ്ലവകരമായ ചുവടുവെപ്പിൽ, പ്രധാനമന്ത്രി അവാസ് യോജനയുടെ കീഴിലുള്ള വീടുകൾ കുടുംബത്തിലെ വനിതാ അംഗങ്ങൾക്കാണ്  അനുവദിക്കുന്നത്. സ്ത്രീകളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിൽ ഈ ചെറിയ നടപടി വളരെ നല്ല മാറ്റം സൃഷ്ട്ടിക്കും.

ദേശീയ പുരോഗതിയിൽ നമ്മുടെ നാരി ശക്തി മുൻപന്തിയിൽ നിൽക്കണമെന്നും ഭയമോ തടസ്സങ്ങളോ ഇല്ലാതെ അവളുടെ അഭിലാഷങ്ങൾ പിന്തുടരാ കഴിയുന്ന ഒരു ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ്  ഈ ശ്രമങ്ങൾ നടക്കുന്നത്.