ജയലളിത ജിയെ അവരുടെ ജന്മവാര്‍ഷികദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. തമിഴ്നാടിന്റെ വികസനത്തിനായി ജീവിതം സമര്‍പ്പിച്ച കരുണാമയിയായ നേതാവും മികച്ച ഭരണാധികാരിയുമായിരുന്നു അവരെന്ന് അദ്ദേഹം പ്രശംസിച്ചു.

''ജയലളിത ജിയെ അവരുടെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. തമിഴ്നാടിന്റെ വികസനത്തിനായി ജീവിതം സമര്‍പ്പിച്ച കരുണാമയിയായ നേതാവും മികച്ച ഭരണാധികാരിയുമെന്ന നിലയില്‍ അവര്‍ പരക്കെ ആരാധിക്കപ്പെടുന്നു. നിരവധി സന്ദര്‍ഭങ്ങളില്‍ അവരുമായി സംവദിക്കാന്‍ എനിക്ക് ലഭിച്ച അവസരങ്ങളെ എന്റെ വിശേഷഭാഗ്യമായി കരുതുന്നു. എല്ലായ്‌പ്പോഴും ഉത്സാഹവതിയായിരുന്ന അവര്‍ ജനപക്ഷ മുന്‍കൈകളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു''. എക്സിലെ വിവിധ പോസ്റ്റുകളില്‍ അദ്ദേഹം കുറിച്ചു.

“ஜெயலலிதா அவர்களின் பிறந்தநாளில் அவரை நினைவுகூர்கிறேன். தமிழ்நாட்டின் வளர்ச்சிக்காக தமது வாழ்க்கையை அர்ப்பணித்துக் கொண்ட அவர், கருணைமிக்க தலைவராகவும், திறமைமிக்க நிர்வாகியாகவும் நன்கு அறியப்பட்டவர். பல சந்தர்ப்பங்களில் அவருடன் உரையாடும் வாய்ப்பை நான் பெற்றிருந்தது எனது கௌரவமாகும். அவர் எப்போதும் அன்பாகவும் மக்கள் நலன் சார்ந்த முன்முயற்சிகளுக்கு ஆதரவாகவும் இருந்தவர்.”

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Vikas Bhi, Virasat Bhi: How JATAN, AI and Digital Archives are revolutionising India’s cultural heritage preservation

Media Coverage

Vikas Bhi, Virasat Bhi: How JATAN, AI and Digital Archives are revolutionising India’s cultural heritage preservation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ധീരർക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
August 09, 2026

ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഏവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്മരിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ അവരുടെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും ആദരിക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ നേതൃത്വത്താൽ പ്രചോദിതമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ആഹ്വാനം സ്വാതന്ത്ര്യസമരത്തിനു നവോന്മേഷം പകരുകയും അധിനിവേശ ഭരണത്തിൽനിന്നു മോചനം നേടാനുള്ള ഇന്ത്യയിലെ ജനങ്ങളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തെ പ്രതിഫലിപ്പിക്കു​കയും ചെയ്തതായി ശ്രീ മോദി പറഞ്ഞു.

എക്സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഏവരെയും സ്മരിക്കുന്നു. അവരുടെ ധൈര്യം ഓരോ ഇന്ത്യക്കാരനും എന്നും പ്രചോദനമായിരിക്കും. മഹാത്മാഗാന്ധിജിയുടെ നേതൃത്വത്താൽ പ്രചോദിതമായ ക്വിറ്റ് ഇന്ത്യ ആഹ്വാനം നമ്മുടെ സ്വാതന്ത്ര്യസമരത്തിനു നവോന്മേഷം പകരുകയും അധിനിവേശ ഭരണത്തിൽനിന്നു മോചനം നേടാനുള്ള നമ്മുടെ ജനങ്ങളുടെ അചഞ്ചലമായ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുകയും ചെയ്തു.”