പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായി ടെലിഫോൺ സംഭാഷണം നടത്തി.
ഡിജിറ്റൽവൽക്കരണം, സുസ്ഥിരത, ചലനക്ഷമത എന്നീ മേഖലകളിലുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം നേതാക്കൾ അവലോകനം ചെയ്തു. ക്വാണ്ടം, 5G-6G, നിർമിതബുദ്ധി, സൈബർ സുരക്ഷ എന്നീ മേഖലകളിലുൾപ്പെടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു.
യുക്രൈനിലെ സാഹചര്യമുൾപ്പെടെ പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നേതാക്കൾ കൈമാറി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും പരസ്പരപ്രയോജനകരമായ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം പൂർത്തിയാക്കുന്നതിനും ഫിൻലാൻഡിന്റെ പിന്തുണയുണ്ടെന്ന് പ്രസിഡന്റ് സ്റ്റബ്ബ് അറിയിച്ചു.
വളരെയടുത്ത ബന്ധം തുടരുന്നതിനും ഇരുനേതാക്കളും ധാരണയായി.
Had a fruitful conversation with President Alexander Stubb. Finland is an important partner country in the EU. We are committed to elevating our ties. Exchanged our perspectives on regional and global issues, including the situation in Ukraine.@alexstubb
— Narendra Modi (@narendramodi) April 16, 2025


