നമോ ആപ്പിൽ, 2022 സെപ്തംബർ 25-ന് 'മൻ കി ബാത്ത്' അടിസ്ഥാനമാക്കിയുള്ള ക്വിസിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ മാസത്തെ മൻ കി ബാത്തിൽ വന്യജീവി മുതൽ പരിസ്ഥിതി വരെയും സംസ്കാരം മുതൽ ഇന്ത്യയുടെ സമ്പന്നമായ ചരിത്രം വരെയുള്ള വിഷയങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇക്കഴിഞ്ഞ മൻകിബാത്ത് പരിപാടിയിൽ, വന്യജീവി മുതൽ പരിസ്ഥിതി വരെയും സംസ്കാരം മുതൽ ഇന്ത്യയുടെ സമ്പന്നമായ ചരിത്രം വരെയുള്ള വിഷയങ്ങൾ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നമോ ആപ്പിൽ രസകരമായ ഒരു ക്വിസ് ഉണ്ട്, അതിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു."
In the recent #MannKiBaat programme, we covered topics ranging from wildlife to the environment and from culture to India’s rich history. There’s an interesting quiz on the NaMo App which I urge you all to take part in. pic.twitter.com/9p1HGAzFMK
— Narendra Modi (@narendramodi) September 28, 2022