നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള ആദരാഞ്ജലികള്‍ ഡിജിറ്റല്‍ ജ്യോതില്‍ പങ്കുവെക്കാനും ആസാദി കാ അമൃത് മഹോത്സവം ശക്തിപ്പെടുത്താനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
ട്വീറ്റുകളുടെ പരമ്പരയില്‍ പ്രധാനമന്ത്രി പറഞ്ഞു;
'നമ്മുടെ സ്വാതന്ത്ര്യ സമര നായകന്മാര്‍ക്ക് ഒരു പ്രത്യേക പ്രണാമം !
ഡിജിറ്റല്‍ ജ്യോത് സാങ്കേതികവിദ്യ ഉപയോഗിച്ച് നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള നന്ദി സൂചകമായി ഹൃദയംഗമമായ സന്ദേശം പങ്കിടാന്‍ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
'ഡല്‍ഹിയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ഒരു സ്‌കൈ ബീം ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. അര്‍പ്പിക്കുന്ന ഓരോ ആദരാഞ്ജലിയും ഡിജിറ്റല്‍ ജ്യോതിയുടെ പ്രകാശം വര്‍ദ്ധിപ്പിക്കും. ഈ അതുല്യമായ ഉദ്യമത്തില്‍ പങ്കാളികളാവുകയും ആസാദി കാ അമൃത് മഹോത്സവം ശക്തിപ്പെടുത്തുകയും ചെയ്യുക.'
A special tribute to the heroes of our freedom struggle!
— Narendra Modi (@narendramodi) July 23, 2022
Digital Jyot uses technology and enables you to share a heartfelt message of gratitude to our freedom fighters. https://t.co/0nGXaK0P3g pic.twitter.com/zmV5j6KGJn


