പുതുച്ചേരിയിൽ 2,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
പുതുച്ചേരിയിലെ അടിസ്ഥാന സൗകര്യങ്ങൾ, നഗര സേവനങ്ങൾ, വ്യാവസായിക വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിര വളർച്ച എന്നിവ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികൾ
മധുരയിൽ 4,400 കോടി രൂപയിലധികം മൂല്യമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും
NH-332A-ലെ മരക്കാണം-പുതുച്ചേരി സെക്ഷന്റെയും, NH-87-ലെ പരമക്കുടി-രാമനാഥപുരം സെക്ഷന്റെയും നാലുവരിപ്പാത നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും.
തമിഴ്‌നാട്ടിൽ പുനർവികസിപ്പിച്ച 8 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ചെന്നൈ ബീച്ച് - ചെന്നൈ എഗ്‌മോർ നാലാം പാത രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.
തിരുപ്പരംകുണ്ഡ്രത്തെ പ്രസിദ്ധമായ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തും.

2026 മാർച്ച് 1-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാടും പുതുച്ചേരിയും സന്ദർശിക്കും. രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനങ്ങൾക്കുശേഷം ഫെബ്രുവരി 28 രാത്രി ഏകദേശം 9 മണിയോടെ പ്രധാനമന്ത്രി ചെന്നൈയിൽ എത്തും.

മാർച്ച് 1-ന് രാവിലെ 11:45-ന്, പുതുച്ചേരിയിൽ 2,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യും.

അതിനുശേഷം അദ്ദേഹം മധുരയിലേക്ക് തിരിക്കും. അവിടെ ഉച്ചതിരിഞ്ഞ് 3 മണിയോടെ 4,400 കോടിയിലധികം രൂപയുടെ  അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ഈ ചടങ്ങിലും അദ്ദേഹം സംസാരിക്കും. തുടർന്ന് വൈകുന്നേരം 4 മണിയോടെ മധുരയിലെ തിരുപ്പരംകുണ്ഡ്രത്തെ പ്രസിദ്ധമായ  സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തും.

പുതുച്ചേരിയിൽ പ്രധാനമന്ത്രി

പുതുച്ചേരിയുടെ അടിസ്ഥാന സൗകര്യങ്ങൾ, നഗര സേവനങ്ങൾ, വ്യാവസായിക വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിര വളർച്ച എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ഈ പദ്ധതികൾ മേഖലയുടെ സമഗ്രമായ പുരോഗതിക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വലിയ സംഭാവന നൽകും.

പി.എം ഇ-ബസ് സേവ (PM e-Bus Seva) പദ്ധതിയുടെ ഭാഗമായുള്ള ഇ-ബസുകൾ, സ്മാർട്ട് സിറ്റി മിഷന് കീഴിലുള്ള ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെ നിരവധി പ്രധാന സംരംഭങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സിറ്റീസ് (CITIIS) പദ്ധതിക്ക് കീഴിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നിർമ്മിച്ച പാർപ്പിട സമുച്ചയങ്ങളും പുതുച്ചേരി സർക്കാരിന്റെ സുപ്രധാനമായ മലിനജല സംസ്‌കരണ-ശുദ്ധജല വിതരണ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.കൂടാതെ, കാരയ്ക്കൽ എൻ.ഐ.ടിയിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം കോമ്പോസിറ്റ് എഞ്ചിനീയറിംഗ് ബ്ലോക്കും ഗംഗാ ഹോസ്റ്റലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ജിപ്‌മറിലെ (JIPMER) റീജിയണൽ ക്യാൻസർ സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ, പോണ്ടിച്ചേരി സർവകലാശാലയിലെ പുതിയ അനെക്സ് കെട്ടിടങ്ങൾ, ലക്ചർ ഹാളുകൾ, ഹോസ്റ്റലുകൾ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ഈ സംരംഭങ്ങൾ മേഖലയിലെ ഉന്നത വിദ്യാഭ്യാസ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നവയാണ്.

പുതുച്ചേരിയിലെ വ്യാവസായിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും വൻ കുതിപ്പേകുന്ന 750 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കാരാസൂർ-സേദരാപ്പേട്ട് വ്യവസായ എസ്റ്റേറ്റ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ഫാർമ പാർക്ക്, ടെക്സ്റ്റൈൽ പാർക്ക്, ഐടി പാർക്ക്, ഐഐടി മദ്രാസിന്റെ അത്യാധുനിക ഗവേഷണ വികസന കേന്ദ്രം, ജിപ്‌മറിന്റെ (JIPMER) അത്യാധുനിക ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഇവിടെ സജ്ജീകരിക്കും.

പുതുച്ചേരി മേഖലയിലെ കുടിവെള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിവാസികൾക്ക് ശുദ്ധവും സുരക്ഷിതവുമായ ജലം ഉറപ്പാക്കുന്നതിനുമുള്ള ജലവിതരണ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. കൂടാതെ, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) പ്രകാരം 41 ഗ്രാമീണ റോഡുകളുടെ നിർമ്മാണം, പുതുച്ചേരിയിലെ ഹെറിറ്റേജ് ടൗൺ വികസനം, മിഷ്ഠി (MISHTI) പദ്ധതിക്ക് കീഴിലുള്ള കണ്ടൽക്കാടുകളുടെ പുനരുദ്ധാരണം, ജലവിതരണ-ശുചിത്വ മേഖലകളിലെ പദ്ധതികൾ, പുനരുജ്ജീവിപ്പിച്ച വിതരണ മേഖല പദ്ധതി (RDSS) പ്രകാരമുള്ള ഊർജ്ജ മേഖലയിലെ പദ്ധതികൾ എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിടും.

സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക മൂലധന നിക്ഷേപ സഹായ (SASCI) പദ്ധതി പ്രകാരം നഗര റോഡുകൾ, ഡ്രെയിനേജ് ശൃംഖലകൾ, പൊതു കെട്ടിടങ്ങൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ, കായിക സൗകര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. നേരത്തെ സംസ്ഥാനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന SASCI പദ്ധതിയിൽ പുതുച്ചേരിയെ ഉൾപ്പെടുത്താൻ കേന്ദ്ര ഗവൺമെൻറ് അനുമതി നൽകിയിട്ടുണ്ട്. ഇത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്കായി ആസ്തികൾ സൃഷ്ടിക്കുന്നതിനും വഴിതെളിക്കും.

മധുരയിൽ പ്രധാനമന്ത്രി

കണക്റ്റിവിറ്റി വർധിപ്പിക്കുക, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പ്രാദേശിക സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് മധുരയിൽ 4,400 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ഈ ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

ദേശീയപാത 332A-യിലെ മരക്കാണം-പുതുച്ചേരി സെക്ഷന്റെയും, ദേശീയപാത 87-ലെ പരമകുടി-രാമനാഥപുരം സെക്ഷന്റെയും നാലുവരിപ്പാത നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. മരക്കാണം-പുതുച്ചേരി സെക്ഷൻ നാലു വരി പാതയാക്കുന്നതോടെ പുതുച്ചേരിയിലെ നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് കുറയുകയും യാത്രാസമയം ഒരു മണിക്കൂറിൽ നിന്ന് 30 മിനിറ്റായി (ഏകദേശം 50%) കുറയുകയും ചെയ്യും.ഈ പദ്ധതി പ്രധാന ദേശീയ പാതകളും സംസ്ഥാന പാതകളും തമ്മിൽ തടസ്സമില്ലാത്ത ബന്ധം ഉറപ്പാക്കും. മാമല്ലപുരം (മഹാബലിപുരം), കൽപ്പാക്കം ആണവോർജ്ജ നിലയം, ഓറോവിൽ തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര-വിജ്ഞാന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഇത് എളുപ്പമാക്കും. കൂടാതെ, തീരദേശ ഗ്രാമങ്ങളും വിഴുപ്പുറം ജില്ലാ ആസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ ടൂറിസം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകരമാകും.

ദേശീയപാത 87-ലെ പരമകുടി-രാമനാഥപുരം സെക്ഷൻ നാലുവരിയാക്കുന്നതോടെ മധുര, രാമേശ്വരം, ധനുഷ്കോടി തുടങ്ങിയ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാകും. ഈ പദ്ധതി യാത്രാസമയം ഏകദേശം 40 ശതമാനം കുറയ്ക്കും (ഒരു മണിക്കൂറിൽ നിന്ന് ഏകദേശം 35 മിനിറ്റായി കുറയും). മധുര, രാമേശ്വരം റെയിൽവേ സ്റ്റേഷനുകളെയും, മധുര വിമാനത്താവളം, ഐ.എൻ.എസ് പരുന്ത് (INS Parundu) എന്നിവയെയും, പാമ്പൻ, രാമേശ്വരം തുറമുഖങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ മൾട്ടി-മോഡൽ കണക്റ്റിവിറ്റി ഈ പദ്ധതി ശക്തിപ്പെടുത്തും. പി.എം ഗതിശക്തിയുടെ തത്വങ്ങൾക്കനുസൃതമായി, ഈ ഇടനാഴി മത്സ്യബന്ധന ക്ലസ്റ്ററുകൾ, പ്രത്യേക സാമ്പത്തിക മേഖല (SEZ), മെഗാ ഫുഡ് പാർക്ക്, ടെക്സ്റ്റൈൽ ക്ലസ്റ്റർ എന്നിവയെ സംയോജിപ്പിക്കും. ഇത് മേഖലയിലെ വ്യാപാരം, വ്യവസായം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയ്ക്ക് ഉത്തേജനം നൽകും.

സംസ്ഥാനത്തെ റെയിൽവേ യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ റെയിൽവേ അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ച 8 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട്ടിലെ മൊറപ്പൂർ, ബൊമ്മിടി, ശ്രീവില്ലിപുത്തൂർ, ഷോളവന്ദൻ, മണപ്പാറൈ, പൊള്ളാച്ചി ജംഗ്ഷൻ, കാരൈക്കുടി ജംഗ്ഷൻ, തിരുവാരൂർ ജംഗ്ഷൻ എന്നിവയാണ് ഈ സ്റ്റേഷനുകൾ. പ്രാദേശിക വാസ്തുവിദ്യയും സാംസ്‌കാരിക ഭംഗിയും നിലനിർത്തിക്കൊണ്ട് തന്നെ ആധുനിക സൗകര്യങ്ങളോടെയാണ് ഈ സ്റ്റേഷനുകൾ നവീകരിച്ചിരിക്കുന്നത്. മെച്ചപ്പെട്ട പ്രവേശന കവാടങ്ങൾ, നവീകരിച്ച സ്റ്റേഷൻ കെട്ടിടങ്ങൾ, ആധുനിക വെയിറ്റിംഗ് ഹാളുകൾ, ലിഫ്റ്റുകൾ, എസ്‌ക്കലേറ്ററുകൾ, പ്ലാറ്റ്‌ഫോമുകൾ, ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്.

ചെന്നൈ ബീച്ച് - ചെന്നൈ എഗ്മോർ നാലാം റെയിൽ പാത പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ചെന്നൈ സബർബൻ റെയിൽ ശൃംഖലയുടെ പ്രവർത്തനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കാൻ ഈ പാത സഹായിക്കും. കൂടുതൽ പാസഞ്ചർ, ചരക്ക് തീവണ്ടി സർവീസുകൾ സുഗമമാക്കുന്നതിലൂടെ ഐടി ജീവനക്കാർ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ തുടങ്ങി ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഈ പദ്ധതി പ്രയോജനപ്പെടും.

തമിഴ്‌നാട്ടിലെ പ്രക്ഷേപണ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കുംഭകോണം, യേർക്കാട്, വെല്ലൂർ എന്നിവിടങ്ങളിൽ മൂന്ന് പുതിയ ആകാശവാണി എഫ്എം റിലേ ട്രാൻസ്മിറ്ററുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ ട്രാൻസ്മിറ്ററുകൾ പ്രാദേശിക കവറേജ് വർദ്ധിപ്പിക്കുകയും തടസ്സമില്ലാത്ത എഫ്എം പ്രക്ഷേപണം ഉറപ്പാക്കുകയും ചെയ്യും. ഇത് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ളവർക്ക് പൊതു പ്രക്ഷേപണ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rural commercial vehicle retail sales growth outpaces urban: Fada data

Media Coverage

Rural commercial vehicle retail sales growth outpaces urban: Fada data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM condoles loss of lives in firecracker factory mishap in Kaushambi
August 31, 2026
PM announces ex-gratia from Prime Minister’s National Relief Fund

The Prime Minister, Shri Narendra Modi has expressed deep sorrow over the loss of lives in a mishap at a firecracker factory in Kaushambi, Uttar Pradesh. Shri Modi conveyed his condolences to the bereaved families and prayed for the speedy recovery of the injured.

Shri Modi also announced an ex-gratia of ₹2 lakh from the Prime Minister’s National Relief Fund (PMNRF) to the next of kin of each deceased and ₹50,000 for the injured.

The Prime Minister posted on X;

Extremely saddened by the loss of lives due to a mishap at a firecracker factory in Kaushambi, Uttar Pradesh. My thoughts are with the bereaved families in this hour of grief. May the injured recover at the earliest.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi