മാണ്ഡ്യയിലെ ശ്രീ ക്ഷേത്ര ആദിചുഞ്ചനഗിരിയിൽ ശ്രീ ഗുരുഭൈരവൈക്യ മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിൻ്റെ 71-ാമത് മഠാധിപതിയായ ശ്രീ ശ്രീ ശ്രീ ഡോ. ബാലഗംഗാധരനാഥ മഹാസ്വാമിജിയുടെ സ്മാരകമാണ് ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം.
"സൗന്ദര്യ ലഹരിയും ശിവ മഹിമ്ന സ്തോത്രവും" എന്ന പുസ്തകം മുൻ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡ ജിയുമായി ചേർന്ന് പ്രധാനമന്ത്രി സംയുക്തമായി പ്രകാശനം ചെയ്യും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഏപ്രിൽ 15-ന് കർണാടക സന്ദർശിക്കും. രാവിലെ ഏകദേശം 11 മണിക്ക് മാണ്ഡ്യ ജില്ലയിലെ ശ്രീ ക്ഷേത്ര ആദിചുഞ്ചനഗിരിയിൽ ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

സന്ദർശന വേളയിൽ, പ്രധാനമന്ത്രി മുൻ പ്രധാനമന്ത്രി ശ്രീ എച്ച്.ഡി. ദേവഗൗഡ ജിയുമായി ചേർന്ന് "സൗന്ദര്യ ലഹരിയും, ശിവ മഹിംന സ്തോത്രവും" എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തും.

ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിന്റെ 71-ാമത് മഠാധിപതി പരമപൂജ്യ ശ്രീ ശ്രീ ശ്രീ ഡോ. ബാലഗംഗാധരനാഥ മഹാസ്വാമിജിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമാണ്. പരമ്പരാഗത ദ്രാവിഡ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച മന്ദിരം, ദിവം​ഗതനായ സ്വാമിജിയുടെ ജീവിതത്തിനും അദ്ദേഹം നൽകിയ സംഭാവനകൾക്കുമുള്ള ഒരു ആദരവാണ്. ഒരു ആരാധനാലയമായി മാത്രമല്ല, ഭാവി തലമുറകൾക്ക് പ്രചോദനത്തിന്റെ ഉറവിടമായി കൂടി ഈ മന്ദിരം വിഭാവനം ചെയ്തിരിക്കുന്നു.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും സ്ഥാപിച്ചതിലൂടെ, ശ്രീ ശ്രീ ശ്രീ ഡോ. ബാലഗംഗാധരനാഥ മഹാസ്വാമിജി ആജീവനാന്ത സാമൂഹിക സേവനത്തോടുള്ള പ്രതിബദ്ധതയ്ക്ക് പരക്കെ ബഹുമാനിക്കപ്പെട്ട വ്യക്തിത്വമാണ്. സമൂഹത്തിനായുള്ള സേവനമാണ് ഏറ്റവും ഉയർന്ന ആരാധനാരീതിയെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു, അദ്ദേഹത്തിന്റെ ദർശനങ്ങൾ ജാതി, മതം, പ്രദേശം എന്നിവയുടെ തടസ്സങ്ങളെ മറികടന്ന് ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's Economic Journey: From Licence Raj To Pragmatic Governance

Media Coverage

India's Economic Journey: From Licence Raj To Pragmatic Governance
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 27
August 27, 2026

Make in India Goes Global: Engineering Boom, Rice Triumph & EU FTA Breakthrough Under PM Modi