പ്രധാനമന്ത്രി അഹമ്മദാബാദിൽ 5400 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും
പദ്ധതികൾ നഗരവികസനം, ഊർജം, റോഡുകൾ, റെയിൽവേ എന്നിങ്ങനെ വിവിധ മേഖലകളിൽ
മെയ്ക്ക് ഇൻ ഇന്ത്യയുടെ വിജയഗാഥയ്ക്ക് ഉദാഹരണമായി, 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള സുസുക്കിയുടെ ആദ്യത്തെ ആഗോള ബാറ്ററി ഇലക്ട്രിക് വാഹനം "ഇ വിറ്റാര" പ്രധാനമന്ത്രി ഹൻസൽപുരിൽ ഫ്‌ളാഗ് ഓഫ് ചെയ്യും
ടിഡിഎസ് ലിഥിയം-അയൺ ബാറ്ററി പ്ലാന്റിൽ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശിക ഉൽപ്പാദനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഹരിതോർജ മേഖലയിൽ സ്വയംപര്യാപ്തമാകുന്നതിനുള്ള നിർണായക ചുവടുവയ്പ്പ്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 25നും 26നും ഗുജറാത്ത് സന്ദർശിക്കും. ഓഗസ്റ്റ് 25ന് വൈകിട്ട് 6ന് അഹമ്മദാബാദിലെ ഖോഡൽധാം മൈതാനത്ത് 5400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. അദ്ദേഹം പൊതുചടങ്ങിനെയും അഭിസംബോധന ചെയ്യും.

ഓഗസ്റ്റ് 26ന് രാവിലെ 10.30ന് അഹമ്മദാബാദിലെ ഹൻസൽപുരിൽ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശിക ഉൽപ്പാദനവും 100 രാജ്യങ്ങളിലേക്കുള്ള ബാറ്ററി ഇലക്ട്രിക് വാഹന കയറ്റുമതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾക്കും സമ്പർക്കസൗകര്യങ്ങൾക്കും വേണ്ടിയുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, 1400 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. 530 കോടിയിലധികം രൂപ വിലമതിക്കുന്ന 65 കിലോമീറ്റർ മഹേശന-പാലൻപുർ റെയിൽ പാത ഇരട്ടിപ്പിക്കൽ, 860 കോടിരൂപയിലധികം വിലമതിക്കുന്ന 37 കിലോമീറ്റർ കലോൽ-കാഡി-കറ്റോസൻ റോഡ് റെയിൽപാത ഗേജ് പരിവർത്തനം, 40 കിലോമീറ്റർ ബെച്രാജി-രാണുജ് റെയിൽ പാത എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബ്രോഡ്-ഗേജ് ശേഷി കൂട്ടിച്ചേർക്കുന്നതോടെ, ഈ പദ്ധതികൾ മേഖലയിലെ സുഗമവും സുരക്ഷിതവും കൂടുതൽ തടസ്സമില്ലാത്തതുമായ യാത്രാസൗകര്യം ഉറപ്പാക്കും. ഇത് ദൈനംദിന യാത്രക്കാർക്കും വിനോദ-വ്യവസായ യാത്രകൾക്കും ഏറെ സൗകര്യപ്രദമാകും. പ്രാദേശിക സാമ്പത്തിക സംയോജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ, കറ്റോസൻ റോഡിനും സാബർമതിക്കും ഇടയിലുള്ള പാസഞ്ചർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നത് മതപരമായ സ്ഥലങ്ങളിലേക്ക് മെച്ചപ്പെട്ട പ്രവേശനം നൽകുകയും താഴെത്തട്ടിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുകയും ചെയ്യും. ബെച്രാജിയിൽ നിന്നുള്ള കാർ ലോഡഡ് ചരക്ക് ട്രെയിൻ സർവീസ് സംസ്ഥാനത്തെ വ്യാവസായിക കേന്ദ്രങ്ങളിലേക്കുള്ള ചലനക്ഷമത വർദ്ധിപ്പിക്കുകയും ലോജിസ്റ്റിക്സ് ശൃംഖല ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക വികസനം ത്വരിതപ്പെടുത്തുന്നതിനുമുള്ള കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാനമന്ത്രി, വിരംഗാം-ഖുദാദ്-രാംപുര റോഡിന്റെ വീതികൂട്ടൽ ഉദ്ഘാടനം ചെയ്യും. അഹമ്മദാബാദ്-മെഹ്‌സാന-പാലൻപുർ റോഡിൽ ആറ് വരി വാഹന അടിപ്പാതകളുടെ നിർമ്മാണത്തിനും, അഹമ്മദാബാദ്-വിരംഗാം റോഡിൽ റെയിൽവേ മേൽപ്പാലത്തിനും അദ്ദേഹം തറക്കല്ലിടും. മൊത്തത്തിൽ, ഈ സംരംഭങ്ങൾ മേഖലയിലെ വ്യാവസായിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ഗതാഗത കാര്യക്ഷമതയും സാമ്പത്തിക അവസരവും മെച്ചപ്പെടുത്തുകയും ചെയ്യും.

സംസ്ഥാനത്തെ വൈദ്യുതി മേഖലയ്ക്ക് വലിയ ഉത്തേജനമായി, ഉത്തർ ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡിന് (യുജിവിസിഎൽ) കീഴിൽ അഹമ്മദാബാദ്, മെഹ്‌സാന, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വൈദ്യുതി വിതരണ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നവീകരിച്ച വിതരണ മേഖല പദ്ധതി പ്രകാരം നഷ്ടം കുറയ്ക്കുക, ശൃംഖല നവീകരിക്കുക, അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് ഇവയുടെ ലക്ഷ്യം. 1000 കോടിയിലധികം രൂപ വിലമതിക്കുന്ന പദ്ധതികൾ പ്രതികൂല കാലാവസ്ഥയിലെ വൈദ്യുതി തകരാറുകളും തടസ്സങ്ങളും കുറയ്ക്കുകയും പൊതു സുരക്ഷ, ട്രാൻസ്‌ഫോർമർ സംരക്ഷണം, വൈദ്യുതി വിതരണ ശൃംഖലയുടെ വിശ്വാസ്യത എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യും.

പിഎംഎവൈ (യു) യുടെ ചേരി പുനരധിവാസ ഘടകത്തിന് കീഴിൽ രാമാപീർ നോ ടെക്‌റോയിലെ സെക്ടർ -3 ൽ സ്ഥിതി ചെയ്യുന്ന ചേരികളുടെ വികസനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗതാഗതം സുഗമമാക്കുന്നതിനും സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി അഹമ്മദാബാദിന് ചുറ്റുമുള്ള സർദാർ പട്ടേൽ റിങ് റോഡിൽ നടപ്പിലാക്കുന്ന പ്രധാന റോഡ് വീതി കൂട്ടൽ പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിടും. ജല, മലിനജല പരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന നഗര അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും

ഭരണപരമായ കാര്യക്ഷമതയും പൊതു സേവന വിതരണവും ശക്തിപ്പെടുത്തുന്നതിനായി, ഗുജറാത്തിലെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. പൗര കേന്ദ്രീകൃത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അഹമ്മദാബാദ് വെസ്റ്റിൽ പുതിയ സ്റ്റാമ്പ്സ് ആൻഡ് രജിസ്ട്രേഷൻ കെട്ടിടത്തിന്റെ നിർമ്മാണം, ഗുജറാത്തിലുടനീളം സുരക്ഷിത ഡാറ്റ മാനേജ്മെന്റും ഡിജിറ്റൽ ഭരണ ശേഷിയും വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത  സംസ്ഥാനതല ഡാറ്റാ സ്റ്റോറേജ് സെന്റർ ഗാന്ധിനഗറിൽ സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഓഗസ്റ്റ് 26 ന്, അഹമ്മദാബാദിലെ ഹൻസൽപുരിലെ സുസുക്കി മോട്ടോർ പ്ലാന്റിൽ ചരിത്രപരമായ നേട്ടങ്ങൾക്ക് പ്രധാനമന്ത്രി തുടക്കംകുറിക്കും. ഈ സംരംഭങ്ങൾ, മെയ്ക്ക് ഇൻ ഇന്ത്യയ്ക്കും ആത്മനിർഭർ ഭാരതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം, ഹരിത ചലനാത്മകതയ്ക്കുള്ള ആഗോള കേന്ദ്രമായി ഇന്ത്യയുടെ ഉദയം അടിവരയിടുകയും ചെയ്യുന്നു.

മെയ്ക്ക് ഇൻ ഇന്ത്യയുടെ വിജയത്തിന്റെ പ്രധാന ഉദാഹരണമായി, സുസുക്കിയുടെ ആദ്യത്തെ ആഗോള തന്ത്രപ്രധാന ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) "ഇ വിറ്റാര"യുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും. യൂറോപ്പ്, ജപ്പാൻ തുടങ്ങിയ വികസിത വിപണികൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് മെയ്ഡ്-ഇൻ-ഇന്ത്യ BEV-കൾ കയറ്റുമതി ചെയ്യും. ഈ നേട്ടത്തോടെ, ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള സുസുക്കിയുടെ ആഗോള നിർമ്മാണകേന്ദ്രമായി ഇന്ത്യ മാറും.

ഹരിത ഊർജ മേഖലയിൽ ആത്മനിർഭർ ആകുന്നതിനുള്ള വലിയ ചുവടുവയ്പ്പായി, ഗുജറാത്തിലെ ടിഡിഎസ് ലിഥിയം-അയൺ ബാറ്ററി പ്ലാന്റിൽ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശിക ഉൽപ്പാദനം ആരംഭിക്കുന്നതിലൂടെ പ്രധാനമന്ത്രി ഇന്ത്യയുടെ ബാറ്ററി ആവാസവ്യവസ്ഥയുടെ അടുത്ത ഘട്ടം ഉദ്ഘാടനം ചെയ്യും. തോഷിബ, ഡെൻസോ, സുസുക്കി എന്നിവയുടെ സംയുക്ത സംരംഭമായ ഈ പ്ലാന്റ് ആഭ്യന്തര ഉൽപ്പാദനവും സംശുദ്ധ ഊർജ്ജ നവീകരണവും ശക്തിപ്പെടുത്തും. ബാറ്ററി മൂല്യത്തിന്റെ എൺപത് ശതമാനത്തിലധികവും ഇപ്പോൾ ഇന്ത്യയ്ക്കുള്ളിൽ നിർമ്മിക്കപ്പെടുമെന്ന് ഈ വികസനം ഉറപ്പാക്കുന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
ET@Davos 2026: ‘India has already arrived, no longer an emerging market,’ says Blackstone CEO Schwarzman

Media Coverage

ET@Davos 2026: ‘India has already arrived, no longer an emerging market,’ says Blackstone CEO Schwarzman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 23
January 23, 2026

Viksit Bharat Rising: Global Deals, Infra Boom, and Reforms Propel India to Upper Middle Income Club by 2030 Under PM Modi