‘ഇന്ത്യ ഊർജവാരം 2024’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ആഗോള എണ്ണ-വാതക സിഇഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും
‘വികസിത ഭാരതം, വികസിത ഗോവ 2047’ പരിപാടിയുടെ ഭാഗമായി 1330 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
ഗോവയിലെ ദേശീയ സാങ്കേതികശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥിരം ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
തൊഴിൽമേളയ്ക്കു കീഴിൽ വിവിധ വകുപ്പുകളിൽ ഗവണ്മെന്റ് നിയമനത്തിനുള്ള 1930 പുതിയ ഉത്തരവുകൾ പ്രധാനമന്ത്രി വിതരണംചെയ്യും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി ആറിനു ഗോവ സന്ദർശിക്കും. പകൽ 10.30ന് അദ്ദേഹം ഒഎൻജിസി സീ സർവൈവൽ സെന്റർ ഉദ്ഘാടനം ചെയ്യും. പകൽ 10.45ന് അദ്ദേഹം ‘ഇന്ത്യ ഊർജവാരം 2024’ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് 2.45ന് അദ്ദേഹം ‘വികസിത ഭാരതം, വികസി‌ത ഗോവ 2047’ പരിപാടിയിൽ പങ്കെടുക്കും.

ഇന്ത്യ ഊർജവാരം 2024

ഊർജ ആവശ്യങ്ങളിൽ സ്വയംപര്യാപ്ത കൈവരിക്കുക എന്നതിൽ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ദിശയിലേക്കുള്ള ചുവടുവയ്പായാണ് ‘ഇന്ത്യ ഊർജവാരം 2024’ ഫെബ്രുവരി 6 മുതൽ 9 വരെ ഗോവയിൽ നടക്കുന്നത്. ഊർജ മൂല്യശൃംഖലയെയാകെ ഒരുമിച്ചുകൊണ്ടുവരികയും ഇന്ത്യയുടെ ഊർജപരിവർത്തന ലക്ഷ്യങ്ങൾക്ക് ഉത്തേജകമായി വർത്തിക്കുകയും ചെയ്യുന്ന, ഇന്ത്യയിലെ ഏറ്റവും വലുതും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഊർജപ്രദർശനവും സമ്മേളനവുമാകും ഇത്. ആഗോള എണ്ണ-വാതക സിഇഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി വട്ടമേശസമ്മേളനം നടത്തും.

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക, പരിപോഷിപ്പിക്കുക, ഊർജ മൂല്യശൃംഖലയിലേക്ക് അവയെ സംയോജിപ്പിക്കുക എന്നിവയിലാണ് ‘ഇന്ത്യ ഊർജവാരം 2024’ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 17 ഊർജമന്ത്രിമാർ, 35,000-ത്തിലധികം പ്രതിനിധികൾ, 900-ലധികം പ്രദർശകർ എന്നിവർ പങ്കെടുക്കും. ക്യാനഡ, ജർമനി, നെതർലാൻഡ്‌സ്, റഷ്യ, യുകെ, യുഎസ്എ എന്നീ ആറു രാജ്യങ്ങളുടെ പ്രത്യേക പവലിയനുമുണ്ടാകും. ഊർജമേഖലയിൽ ഇന്ത്യയുടെ എംഎസ്എംഇകൾ നേതൃത്വം നൽകുന്ന നൂതനമായ പ്രതിവിധികൾ പ്രദർശിപ്പിക്കുന്നതിനായി ‘മേക്ക് ഇൻ ഇന്ത്യ’ പ്രത്യേക പവലിയനും സംഘടിപ്പിക്കുന്നുണ്ട്.

വികസിത ഭാരതം, വികസ‌ിത ഗോവ 2047

ഗോവയിലെ പൊതുപരിപാടിയിൽ 1330 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

ഗോവയിലെ ദേശീയ സാങ്കേതികശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥിരം ക്യാമ്പസ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. അധ്യയനസമുച്ചയം, വകുപ്പുതലസമുച്ചയം, ചർച്ചായോഗസമുച്ചയം, ഭരണനിർവഹണസമുച്ചയം, ഹോസ്റ്റലുകൾ, ആരോഗ്യകേന്ദ്രം, ജീവനക്കാരുടെ താമസസ്ഥലം, സുഖസൗകര്യകേന്ദ്രം, കായികമൈതാനം, ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വിവിധ സൗകര്യങ്ങൾ എന്നിവ പുതുതായി നിർമിച്ച ക്യാമ്പസിലുണ്ട്.

ജല കായികവിനോദങ്ങൾക്കായുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. ജല കായികവിനോദങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനങ്ങൾക്കും സായുധസേനകൾക്കും വേണ്ടിയുള്ള ജല രക്ഷാപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 28 പ്രത്യേക കോഴ്സുകൾ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടാകും. ദക്ഷിണ ഗോവയിൽ 100 ടിപിഡി സംയോജിത മാലിന്യസംസ്കരണകേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈർപ്പമുള്ള 60 ടിപിഡി മാലിന്യങ്ങളും ഉണങ്ങിയ 40 ടിപിഡി മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനാണ് ഇതു രൂപകൽപ്പന ചെയ്തത്. മിച്ച വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന 500 കിലോവാട്ട് സൗരനിലയവും ഇതിൽ ഉൾപ്പെടുന്നു.

പണജിയെയും റെയ്സ് മാഗോസിനെയും ബന്ധിപ്പിക്കുന്ന പാസഞ്ചർ റോപ്‌വേയ്ക്കും അനുബന്ധ വിനോദസഞ്ചാരപ്രവർത്തനങ്ങൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. ദക്ഷിണ ഗോവയിൽ 100 എംഎൽഡി ജലശുദ്ധീകരണനിലയത്തിന്റെ നിർമാണത്തിന് അദ്ദേഹം തറക്കല്ലിടും.

തൊഴിൽ മേളയ്ക്കു കീഴിൽ വിവിധ വകുപ്പുകളിലായി ഗവണ്മെന്റ് നിയമനങ്ങൾക്കുള്ള  1930 പുതിയ ഉത്തരവുകളും അദ്ദേഹം വിതരണം ചെയ്യും, കൂടാതെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്ക് അനുമതിപത്രങ്ങളും കൈമാറും.

ഒഎൻജിസി സീ സർവൈവൽ സെന്റർ

ഇന്ത്യയുടെ സമുദ്ര അതിജീവന പരിശീലന ആവാസവ്യവസ്ഥയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സംയോജിത സമുദ്ര അതിജീവന പരിശീലനകേന്ദ്രമായി ഒഎൻജിസി സീ സർവൈവൽ സെന്റർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രതിവർഷം 10,000-15,000 ഉദ്യോഗസ്ഥർക്കു പരിശീലനം നൽകാനാകുമെന്നു പ്രതീക്ഷിക്കുന്നു. കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങളിലെ പരിശീലനങ്ങൾ പരിശീലനത്തിനെത്തുന്നവരു​ടെ സമുദ്ര അതിജീവന കഴിവുകൾ മെച്ചപ്പെടുത്തുകയും യഥാർഥ ജീവിതത്തിൽ വരാവുന്ന ദുരന്തങ്ങളിൽനിന്നു സുരക്ഷിതാവസ്ഥയിലേക്കു മാറാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Centre hikes MSP on jute by Rs 315, promises 66.8% returns for farmers

Media Coverage

Centre hikes MSP on jute by Rs 315, promises 66.8% returns for farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 23
January 23, 2025

Citizens Appreciate PM Modi’s Effort to Celebrate India’s Heroes