യുവജന നൈപുണ്യ വികസനത്തിനായി ചരിത്രപ്രധാനമായ പദ്ധതി, 60,000 കോടി രൂപ മുതൽ മുടക്കിൽ രാജ്യത്തുടനീളമുള്ള 1,000 ഗവൺമെന്റ് ഐടിഐകളുടെ നവീകരണത്തിനായി പ്രധാൻ മന്ത്രി പിഎം-സേതു ആരംഭിക്കും
പ്രധാന ശ്രദ്ധ: ബിഹാറിലെ യുവജന നൈപുണ്യവും വിദ്യാഭ്യാസവും
ബിഹാറിലെ നവീകരിച്ച 'മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായത ഭട്ട യോജന' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, ഇത് ബിരുദധാരികൾക്ക് രണ്ടു വർഷത്തേക്ക് പ്രതിമാസം 1,000 മുതൽ 5 ലക്ഷം രൂപ വരെ പണം നൽകുന്നു.
വ്യവസായ അധിഷ്ഠിത കോഴ്‌സുകളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി ബിഹാറിൽ ജൻ നായക് കർപൂരി ഠാക്കൂർ സ്‌കിൽ യൂണിവേഴ്‌സിറ്റി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ബിഹാറിലെ നാല് സർവകലാശാലകളിൽ പുതിയ അക്കാദമിക, ഗവേഷണ സൗകര്യങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും, ബിഹ്തയിൽ എൻഐടി പട്‌നയുടെ പുതിയ ക്യാമ്പസ് സമർപ്പിക്കും
34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നവോദയ വിദ്യാലയങ്ങളിലും ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലും സ്ഥാപിച്ച 1,200 വൊക്കേഷണൽ സ്‌കിൽ ലാബുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കൗശൽ ദീക്ഷന്ത് സമാരോഹിൽ ഐടിഐയിൽ ഉന്നത വിജയം നേടിയവരെ

രാജ്യമെമ്പാടും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നിവയ്ക്ക് നിർണായകമായ മുന്നേറ്റം നൽകിക്കൊണ്ട്, 62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശൽ ദീക്ഷന്ത് സമാരോഹും പരിപാടിയിൽ ഉൾപ്പെടും. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്നും ദേശീയതലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി അനുമോദിക്കും.

60,000 കോടി രൂപയുടെ നിക്ഷേപമുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം-സേതു (പ്രധാൻ മന്ത്രി സ്കില്ലിംഗ് ആൻഡ് എംപ്ലോയബിലിറ്റി ട്രാൻസ്ഫോർമേഷൻ ത്രൂ അപ്ഗ്രേഡഡ് ഐടിഐ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 200 ഹബ് ഐടിഐകളും 800 സ്പോക്ക് ഐടിഐകളും അടങ്ങുന്ന ഒരു ഹബ്-ആൻഡ്-സ്പോക്ക് മാതൃകയിൽ രാജ്യത്തുടനീളമുള്ള 1,000 ഗവൺമെന്റ് ഐടിഐകളുടെ നവീകരണമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ഹബ്ബും ശരാശരി നാല് സ്‌പോക്കുകളുമായി ബന്ധിപ്പിക്കപ്പെടും, വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, ആധുനിക ട്രേഡുകൾ, ഡിജിറ്റൽ പഠന സംവിധാനങ്ങൾ, ഇൻകുബേഷൻ സൗകര്യങ്ങൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന ക്ലസ്റ്ററുകൾ സൃഷ്ടിക്കപ്പെടും. വിപണി ആവശ്യകതയുമായി പൊരുത്തപ്പെടുന്ന ഫലത്തെ അടിസ്ഥാനമാക്കിയുള്ള നൈപുണ്യ വികസനം ഉറപ്പാക്കിക്കൊണ്ട് ആങ്കർ ഇൻഡസ്ട്രി പങ്കാളികൾ ഈ ക്ലസ്റ്ററുകൾ കൈകാര്യം ചെയ്യും. നൂതനാശയ കേന്ദ്രങ്ങൾ, ട്രെയിനർമാരുടെ പരിശീലന സൗകര്യങ്ങൾ, ഉല്പാദന യൂണിറ്റുകൾ, പ്ലേസ്‌മെന്റ് സേവനങ്ങൾ എന്നിവയും ഹബ്ബുകളിൽ ഉണ്ടായിരിക്കും, അതേസമയം സ്‌പോക്കുകൾ പ്രാപ്യത വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മൊത്തത്തിൽ, പിഎം-സേതു ഇന്ത്യയുടെ ഐടിഐ ആവാസവ്യവസ്ഥയെ പുനർനിർവചിക്കും, ഇത് ലോക ബാങ്കിന്റെയും ഏഷ്യൻ വികസന ബാങ്കിന്റെയും ആഗോള സഹ-ധനസഹായത്തോടെ ​ഗവൺമെന്റ് ഉടമസ്ഥതയിലുള്ളതും വ്യവസായ മാനേജ്‌മെന്റുള്ളതുമാക്കി മാറ്റും. പദ്ധതി നടപ്പാക്കലിന്റെ ആദ്യ ഘട്ടത്തിൽ പട്‌നയിലെയും ദർഭംഗയിലെയും ഐടിഐകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.

34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 400 നവോദയ വിദ്യാലയങ്ങളിലും 200 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലുമായി സ്ഥാപിച്ചിട്ടുള്ള 1,200 വൊക്കേഷണൽ സ്കിൽ ലാബുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിദൂര, ഗോത്ര മേഖലകളിലുള്ളവർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഐടി, ഓട്ടോമോട്ടീവ്, കൃഷി, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ 12 മേഖലകളിൽ പ്രായോഗിക പരിശീലനം നൽകാൻ ഈ ലാബുകൾ സഹായിക്കും. ദേശീയ വിദ്യാഭ്യാസ നയം 2020, സിബിഎസ്ഇ പാഠ്യപദ്ധതി എന്നിവയുമായി യോജിപ്പിച്ച്, വ്യവസായ പ്രസക്തമായ പഠനം നൽകുന്നതിനും തൊഴിലവസരങ്ങൾക്കുള്ള ആദ്യകാല അടിത്തറ സൃഷ്ടിക്കുന്നതിനുമായി 1,200 വൊക്കേഷണൽ അധ്യാപകരെ പരിശീലിപ്പിക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

സംസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകത്തെയും യുവജന ജനസംഖ്യയെയും പ്രതിഫലിപ്പിക്കുന്ന പരിവർത്തനാത്മക പദ്ധതികൾക്കായിരിക്കും പരിപാടിയുടെ പ്രത്യേക ഊന്നൽ. ബിഹാറിന്റെ നവീകരിച്ച മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായത ഭട്ട യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതി പ്രകാരം എല്ലാ വർഷവും അഞ്ച് ലക്ഷത്തോളം ബിരുദധാരികളായ യുവാക്കൾക്ക് രണ്ട് വർഷത്തേക്ക് 1,000 രൂപ പ്രതിമാസ അലവൻസും സൗജന്യ നൈപുണ്യ പരിശീലനവും ലഭിക്കും. 4 ലക്ഷം രൂപ വരെ പൂർണ്ണമായും പലിശരഹിത വിദ്യാഭ്യാസ വായ്പകൾ നൽകുന്ന പുനർരൂപകൽപ്പന ചെയ്ത ബിഹാർ സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും, ഇത് ഉന്നത വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കും. പദ്ധതി പ്രകാരം 3.92 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇതിനകം 7,880 കോടിയിലധികം രൂപയുടെ വായ്പകൾ നേടിയിട്ടുണ്ട്. സംസ്ഥാനത്തെ യുവജന ശാക്തീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, അവരുടെ കഴിവുകൾ വിനിയോഗിക്കുന്നതിനും ലക്ഷ്യമിട്ട് 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കായി രൂപീകരിക്കുന്ന ഒരു സ്റ്റാറ്റിയൂട്ടറി കമ്മീഷനായ ബിഹാർ യുവ ആയോഗ്,  പ്രധാനമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഒരു തൊഴിൽ ശക്തി സൃഷ്ടിക്കുന്നതിനായി വ്യവസായാധിഷ്ഠിത കോഴ്‌സുകളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൽകുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള ബിഹാറിലെ ജൻ നായക് കർപൂരി താക്കൂർ സ്‌കിൽ യൂണിവേഴ്‌സിറ്റിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലകൾ മികച്ചതാക്കുക എന്ന ദർശനത്തോടെ 2020 ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, പിഎം-യുഎസ്എച്ച്എ (പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ) പ്രകാരം ബിഹാറിലെ നാല് സർവകലാശാലകളായ പട്‌ന യൂണിവേഴ്‌സിറ്റി, മധേപുരയിലെ ഭൂപേന്ദ്ര നാരായൺ മണ്ഡൽ യൂണിവേഴ്‌സിറ്റി, ചപ്രയിലെ ജയ് പ്രകാശ് വിശ്വവിദ്യാലയം, പട്‌നയിലെ നളന്ദ ഓപ്പൺ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പുതിയ അക്കാദമിക്, ഗവേഷണ സൗകര്യങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. 160 കോടി രൂപ അനുവദിച്ച ഈ പദ്ധതികൾക്കൊപ്പം, ആധുനിക അക്കാദമിക് അടിസ്ഥാന സൗകര്യങ്ങൾ, നൂതന ലബോറട്ടറികൾ, ഹോസ്റ്റലുകൾ, മൾട്ടി ഡിസിപ്ലിനറി പഠനം എന്നിവ സാധ്യമാക്കുന്നതിലൂടെ 27,000 ത്തിലധികം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും.

എൻഐടി പട്നയിലെ ബിഹ്ത കാമ്പസ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. 6,500 വിദ്യാർത്ഥികളെ വഹിക്കാൻ  ശേഷിയുള്ള ഈ കാമ്പസിൽ 5G യൂസ് കേസ് ലാബ്, ഐഎസ്ആർഒയുമായി സഹകരിച്ച് സ്ഥാപിതമായ ഒരു റീജിയണൽ അക്കാദമിക് സെന്റർ ഫോർ സ്പേസ്, ഒമ്പത് സ്റ്റാർട്ടപ്പുകളെ ഇതിനകം പിന്തുണച്ചിട്ടുള്ള ഒരു ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങളുണ്ട്.

ബിഹാർ ​ഗവൺമെന്റിൽ പുതുതായി നിയമിക്കപ്പെട്ട 4,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി നിയമന കത്തുകൾ വിതരണം ചെയ്യും.  മുഖ്യമന്ത്രി ബാലക്/ബാലിക സ്കോളർഷിപ്പ് പദ്ധതി പ്രകാരം 9, 10 ക്ലാസുകളിലെ 25 ലക്ഷം വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി 450 കോടി രൂപയു‌ടെ സ്കോളർഷിപ്പുകൾ അനുവദിക്കുകയും ചെയ്യും.

 ഈ നൂതന സംരംഭങ്ങൾ ഇന്ത്യയിലെ യുവാക്കൾക്ക് ഗണ്യമായ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ച്, രാജ്യത്തിന്റെ പുരോഗതിക്ക് ശക്തമായ അടിത്തറ പാകുക എന്നതാണ് ലക്ഷ്യം. ബിഹാറിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രാദേശികമായും ദേശീയമായും വളർച്ചയ്ക്ക് സംഭാവന നൽകുന്ന നൈപുണ്യമുള്ള മനുഷ്യശക്തിയുടെ കേന്ദ്രമായി സംസ്ഥാനം വികസിക്കാൻ സാധ്യതയുണ്ട്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
MSMEs’ contribution to GDP rises, exports triple, and NPA levels drop

Media Coverage

MSMEs’ contribution to GDP rises, exports triple, and NPA levels drop
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the importance of grasping the essence of knowledge
January 20, 2026

The Prime Minister, Shri Narendra Modi today shared a profound Sanskrit Subhashitam that underscores the timeless wisdom of focusing on the essence amid vast knowledge and limited time.

The sanskrit verse-
अनन्तशास्त्रं बहुलाश्च विद्याः अल्पश्च कालो बहुविघ्नता च।
यत्सारभूतं तदुपासनीयं हंसो यथा क्षीरमिवाम्बुमध्यात्॥

conveys that while there are innumerable scriptures and diverse branches of knowledge for attaining wisdom, human life is constrained by limited time and numerous obstacles. Therefore, one should emulate the swan, which is believed to separate milk from water, by discerning and grasping only the essence- the ultimate truth.

Shri Modi posted on X;

“अनन्तशास्त्रं बहुलाश्च विद्याः अल्पश्च कालो बहुविघ्नता च।

यत्सारभूतं तदुपासनीयं हंसो यथा क्षीरमिवाम्बुमध्यात्॥”