മഹത്തായ സൂഫി സംഗീതോത്സവത്തിന്റെ 25-ാം വാർഷികമാണിത്
അമീർ ഖുസ്രോയുടെ പാരമ്പര്യം ആഘോഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള കലാകാരന്മാരെ ഈ മേള ഒരുമിച്ചുകൊണ്ടുവരുന്നു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 28നു രാത്രി 7.30നു ന്യൂഡൽഹിയിലെ സുന്ദർ നഴ്സറിയിൽ മഹത്തായ സൂഫി സംഗീതോത്സവം ‘ജഹാൻ-ഇ-ഖുസ്രോ 2025’ൽ പങ്കെടുക്കും.

രാജ്യത്തിന്റെ വൈവിധ്യമാർന്ന കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന്റെ കരുത്തുറ്റ വക്താവാണു പ്രധാനമന്ത്രി. ഇതിനനുസൃതമായി സൂഫിസംഗീതം, കവിത, നൃത്തം എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര മേളയായ ‘ജഹാൻ-ഇ-ഖുസ്രോ’യിൽ അദ്ദേഹം പങ്കെടുക്കും. അമീർ ഖുസ്രോയുടെ പാരമ്പര്യം ആഘോഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള കലാകാരന്മാരെ ഒരുമിച്ചുകൊണ്ടുവരുന്ന വേദിയാണിത്. പ്രശസ്ത ചലച്ചിത്രകാരനും കലാകാരനുമായ മുസഫർ അലി 2001-ൽ ആരംഭിച്ച ഈ മേള സംഘടിപ്പിക്കുന്നതു റൂമി ഫൗണ്ടേഷനാണ്. ഈ വർഷം 25-ാം വാർഷികം ആഘോഷിക്കുന്ന മേള, ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ നടക്കും.

മേളയിൽ പ്രധാനമന്ത്രി ‘TEH ബസാർ’ (TEH- കരകൗശലവസ്തുക്കൾ പര്യവേക്ഷണം ചെയ്യൽ) സന്ദർശിക്കും. ബസാറിൽ രാജ്യത്തുടനീളമുള്ള ‘ഒരു ജില്ല ഒരുൽപ്പന്നം’ പദ്ധതിയുടെ ഭാഗമായുള്ള ഉൽപ്പന്നങ്ങളും കരകൗശലവസ്തുക്കളും മറ്റു വിവിധ കലാസൃഷ്ടികളും, കരകൗശലവസ്തുക്കളെയും കൈത്തറിയെയുംകുറിച്ചുള്ള ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PLI 2.0: India bets big on making more of the smartphone at home

Media Coverage

PLI 2.0: India bets big on making more of the smartphone at home
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 29
May 29, 2026

Every Sector, Every Citizen: How PM Modi’s Vision is Transforming India Across All Fronts