ഈ ദേശീയ പാതകളുടെ ഇരുവശത്തും മഞ്ചലുകൾക്കായി പ്രത്യേക നടപ്പാതകൾ നിർമ്മിക്കും
പണ്ഡർപൂരിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിനുള്ള ഒന്നിലധികം റോഡ് പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

പണ്ഡർപൂരിലേക്കുള്ള ഭക്തരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ സന്ത് ജ്ഞാനേശവർ മഹാരാജ് പാൽഖി മാർഗിന്റെ (എൻ എച്ഛ് -965) അഞ്ച് ഭാഗങ്ങളുടെയും ശ്രീ സന്ത് തുക്കാറാം മഹാരാജ് പാൽഖി മാർഗിന്റെ മൂന്ന് ഭാഗങ്ങളുടെയും നാല് വരി പാതയ്ക്ക് തറക്കല്ലിടും. (എൻ എച്ഛ്-965ജി ), 2021 നവംബർ 8-ന്  വൈകിട്ട് 3:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി. ഈ ദേശീയ പാതകളുടെ ഇരുവശത്തും മഞ്ചലുകൾക്കായി പ്രത്യേക നടപ്പാതകൾ നിർമ്മിക്കും. ഇത് ഭക്തർക്ക് തടസ്സരഹിതവും സുരക്ഷിതവുമായ പാത ഉറപ്പാക്കും.

ദിവേഗാട്ട് മുതൽ മൊഹോൾ വരെയുള്ള സന്ത് ജ്ഞാനേശ്വർ മഹാരാജ് പാൽഖി മാർഗിന്റെ 221 കിലോമീറ്ററും പതാസ് മുതൽ ടോണ്ടലെ-ബോണ്ടാലെ വരെയുള്ള സന്ത് തുക്കാറാം മഹാരാജ് പാൽഖി മാർഗിന്റെ 130 കിലോമീറ്ററും ഇരുവശത്തും മഞ്ചലുകൾക്കായി പ്രത്യേക നടപ്പാതകളോടെ നാലുവരിയാക്കും. യഥാക്രമം  6690 കോടി രൂപയും,  4400 കോടി രൂപയിലുമധികമായിരിക്കും ഈ പദ്ധതിയുടെ മതിപ്പു ചെലവ്.

ചടങ്ങിൽ,  പണ്ഡർപൂരിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് വിവിധ ദേശീയ പാതകളിൽ   223 കിലോമീറ്ററിലധികം ദൈർഘ്യമുള്ളതും നവീകരിച്ചതുമായ , 1180 കോടി രൂപയുടെ റോഡ് പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. . ഈ പദ്ധതികളിൽ മ്ഹസ്വാദ് - പിലിവ് - പന്ധർപൂർ (NH 548E), കുർദുവാദി - പണ്ഡർപൂർ (എൻ എച്ഛ് 965 സി ), പാണ്ഡർപൂർ - സംഗോള (NH 965C), NH 561A-യുടെ തെംബുർണി-പണ്ഡർപൂർ സെക്ഷൻ, എൻ എച്ഛ് 561എ -യുടെ  പണ്ഡർപൂർ - മംഗൾവേധ - ഉമാദി സെക്ഷൻ എന്നിവ ഉൾപ്പെടുന്നു.

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s pharmaceutical sector records transformative growth over 12 years, strengthening affordable healthcare and self-reliance

Media Coverage

India’s pharmaceutical sector records transformative growth over 12 years, strengthening affordable healthcare and self-reliance
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 19
June 19, 2026

Appreciation for India’s Domestic Growth and Rising Global Influence under PM Modi’s Leadership