രാജ്യത്ത് ഒരു ഫ്ലാഗ്ഷിപ്പ് ആഗോള സാംസ്കാരിക സംരംഭം വികസിപ്പിക്കാനും സ്ഥാപനവൽക്കരിക്കാനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് IAADB സംഘടിപ്പിക്കുന്നത്
IAADBയിൽ ആഴ്‌ചയിലെ ഓരോ ദിവസവും വ്യത്യസ്‌ത പ്രമേയം അടിസ്ഥാനമാക്കിയുള്ള പ്രദർശനങ്ങളുണ്ടാകും
ആത്മനിർഭർ ഭാരത് സെന്റർ ഫോർ ഡിസൈൻ (എബിസിഡി) ചെങ്കോട്ടയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
പുതിയ രൂപകൽപ്പനകളും നവീനാശയങ്ങളും ഉപയോഗിച്ച് കരകൗശല തൊഴിലാളി സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനായി 'പ്രാദേശികതയ്ക്കായി ശബ്ദമുയർത്തുക' എന്ന കാഴ്ചപ്പാടിന് എബിസിഡി കരുത്തുപകരും
'സമുന്നതി - ദ സ്റ്റുഡന്റ് ബിനാലെ'യുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും

പ്രഥമ ഇന്ത്യൻ കല-വാസ്തുവിദ്യ-ഡിസൈൻ ബിനാലെ (IAADB) 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബർ 8ന് വൈകിട്ട് നാല‌ിനു ചെങ്കോട്ടയിൽ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ആത്മനിർഭർ ഭാരത് സെന്റർ ഫോർ ഡിസൈനിന്റെയും വിദ്യാർഥികളുടെ ബിനാലെയായ 'സമുന്നതി'യുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.

വെനീസ്, സാവോപോളോ, സിംഗപ്പൂർ, സിഡ്‌നി, ഷാർജ എന്നിവിടങ്ങളിൽ നടക്കുന്ന അന്താരാഷ്ട്ര ബിനാലെകൾ പോലെ രാജ്യത്ത് ഒരു ഫ്ലാഗ്ഷിപ്പ് ആഗോള സാംസ്കാരിക സംരംഭം വികസിപ്പിക്കുകയും സ്ഥാപനവൽക്കരിക്കുകയും ചെയ്യുക എന്നത് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടായിരുന്നു. ഈ കാഴ്ചപ്പാടിന് അനുസൃതമായി, മ്യൂസിയങ്ങൾ പുനർനിർമ്മിക്കുന്നതിനും പുനർനാമകരണം ചെയ്യുന്നതിനും പുതുക്കിപ്പണിയുന്നതിനുമുള്ള ഒരു രാജ്യവ്യാപകയജ്ഞം ആരംഭിച്ചു. കൂടാതെ, ഇന്ത്യയിലെ അഞ്ച് നഗരങ്ങളായ കൊൽക്കത്ത, ഡൽഹി, മുംബൈ, അഹമ്മദാബാദ്, വാരാണസി എന്നിവിടങ്ങളിലെ സാംസ്കാരിക ഇടങ്ങളുടെ വികസനവും പ്രഖ്യാപിച്ചു. ഇന്ത്യൻ കല- വാസ്തുവിദ്യ- ഡിസൈൻ ബിനാലെ (IAADB) ഡൽഹിയിലെ സാംസ്കാരിക ഇടത്തിന് ഒരു ആമുഖമായി പ്രവർത്തിക്കും.

2023 ഡിസംബർ 9 മുതൽ 15 വരെ ന്യൂഡൽഹിയിലെ ചെങ്കോട്ടയിലാണ് IAADB  സംഘടിപ്പിക്കുന്നത്. അടുത്തിടെ സംഘടിപ്പിച്ച അന്താരാഷ്ട്ര മ്യൂസിയം എക്‌സ്‌പോ (മെയ് 2023), ലൈബ്രറി ഫെസ്റ്റിവൽ (ഓഗസ്റ്റ് 2023) തുടങ്ങിയ പ്രധാന സംരംഭങ്ങളുടെ തുടർച്ചയായാണ് ഇതു സംഘടിപ്പിക്കുന്നത്.  സാംസ്കാരിക സംവാദം ശക്തിപ്പെടുത്തുന്നതിനായി കലാകാരന്മാർ, ആർക്കിടെക്റ്റുകൾ, ഡിസൈനർമാർ, ഫോട്ടോഗ്രാഫർമാർ, കളക്ടർമാർ, ആർട്ട് പ്രൊഫഷണലുകൾ, പൊതുജനങ്ങൾ എന്നിവർക്കിടയിലുള്ള സമഗ്രമായ സംഭാഷണത്തിനു തുടക്കമിടുന്നതിനായാണ് IAADB രൂപകൽപ്പന ചെയ്തിരിക്കുന്നത്. വികസിച്ചുവരുന്ന സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി കല, വാസ്തുവിദ്യ, രൂപകൽപ്പന എന്നിവയുടെ സ്രഷ്ടാക്കളുമായി  സഹകരിക്കാനുള്ള വഴികളും അവസരങ്ങളും ഇത് പ്രദാനം ചെയ്യും.

IAADB ആഴ്‌ചയിലെ ഓരോ ദിവസവും വ്യത്യസ്ത പ്രമേയങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രദർശനങ്ങൾ സംഘടിപ്പിക്കും:

·      ഒന്നാം ദിവസം: പ്രവേശ് പ്രാരംഭച്ചടങ്ങ്: ഇന്ത്യയുടെ വാതിലുകൾ

·      രണ്ടാം ദിവസം: ബാഗ് ഇ ബഹർ: പ്രപഞ്ചമായ പൂന്തോട്ടം: ഇന്ത്യയുടെ ഉദ്യാനങ്ങൾ

·      മൂന്നാം ദിവസം: സംപ്രവാഹ്: സാമുദായിക സംഗമം: ഇന്ത്യയുടെ ബവോലികൾ

·      നാലാം ദിവസം: സ്ഥാപത്യ: ഉറപ്പുള്ള അൽഗോരിതം: ഇന്ത്യയിലെ ക്ഷേത്രങ്ങൾ

·      അഞ്ചാം ദിവസം: വിസ്മയ: സർഗാത്മക സഞ്ചാരം: സ്വതന്ത്ര ഇന്ത്യയുടെ വാസ്തുവിദ്യാ വിസ്മയങ്ങൾ

·      ആറാം ദിവസം: ദേശജ് ഭാരത് ഡിസൈൻ: തദ്ദേശീയമായ രൂപകൽപ്പനകൾ

·      ഏഴാം ദിവസം: സമത്വ: നിർമിതികളുടെ രൂപപ്പെടുത്തൽ: വാസ്തുവിദ്യയിലെ സ്ത്രീകളെ ആഘോഷിക്കൽ

IAADBയിൽ മേൽപ്പറഞ്ഞ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള പവലിയനുകൾ, പാനൽ ചർച്ചകൾ, കലാശിൽപ്പശാലകൾ, കലാവിപണികൾ, പൈതൃകസഞ്ചാരങ്ങൾ, സമാന്തര വിദ്യാർഥി ബിനാലെ എന്നിവ ഉൾപ്പെടുന്നു. ലളിതകലാ അക്കാദമിയിലെ സ്റ്റുഡന്റ് ബിനാലെ (സമുന്നതി) വിദ്യാർഥികൾക്ക് അവരുടെ കലാവിരുന്നുകൾ പ്രദർശിപ്പിക്കാനും സമപ്രായക്കാരുമായും പ്രൊഫഷണലുകളുമായും ഇടപഴകാനും രൂപകൽപ്പനാമത്സരം, പൈതൃക പ്രദർശനം, ഇൻസ്റ്റലേഷൻ ഡിസൈനുകൾ, വർക്ക്ഷോപ്പുകൾ എന്നിവയിലൂടെ ആർക്കിടെക്ചർ സമൂഹത്തിൽ വിലപ്പെട്ട അനുഭവപരിചയം നേടാനും അവസരമൊരുക്കും. ബിനാലെ എന്ന സംവിധാനത്തിലേക്ക് ഇന്ത്യ പ്രവേശിക്കുന്നതിനാൽ IAADB 23 രാജ്യത്തിന് നിർണായക നിമിഷമാണ്.

‘തദ്ദേശീയതയ്ക്കായി ശബ്ദമുയർത്തുക ’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണു ചുവപ്പുകോട്ടയിൽ ‘ആത്മനിർഭർ ഭാരത് സെന്റർ ഫോർ ഡിസൈൻ’ സ്ഥാപിക്കുന്നത്. ഇത് ഇന്ത്യയുടെ അതുല്യവും തദ്ദേശീയവുമായ കരകൗശലവസ്തുക്കൾ പ്രദർശിപ്പിക്കുകയും കലാകാരന്മാർക്കും രൂപകൽപ്പന ചെയ്യുന്നവർക്കും ഇടയിൽ സഹകരണ ഇടം ഒരുക്കുകയും ചെയ്യും. സുസ്ഥിരമായ  സാംസ്കാരിക സമ്പദ്‌വ്യവസ്ഥയ്ക്ക് വഴിയൊരുക്കുന്ന ഈ സംവിധാനം, പുതിയ രൂപകൽപ്പനകളും നവീനാശയങ്ങളും ഉപയോഗിച്ച് കരകൗശല തൊഴിലാളി സമൂഹങ്ങളെ ശാക്തീകരിക്കും.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
AI will boost recruitment of developers, not replace them: GitHub CEO

Media Coverage

AI will boost recruitment of developers, not replace them: GitHub CEO
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi arrives in Brasília, Brazil
July 08, 2025

Prime Minister Narendra Modi arrived in Brasília for the State Visit a short while ago. He will hold detailed talks with President Lula on different aspects of India-Brazil ties.