'ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026' സംഘടിപ്പിക്കുന്നത് ഇന്ത്യ നിർമിതബുദ്ധി ഇംപാക്ട് സമ്മിറ്റിനോട് അനുബന്ധിച്ച്; പ്രദർശനം ലക്ഷ്യമിടുന്നത് നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ പ്രായോഗിക പ്രവർത്തനങ്ങൾ രാജ്യത്തിനു മുന്നിൽ അ‌വതരിപ്പിക്കൽ
ജനത, ഭൂമി, പുരോഗതി എന്നിങ്ങനെ മൂന്നു പ്രമേയങ്ങളിലായി മുന്നൂറിലധികം പ്രദർശന പവിലിയനുകളും തത്സമയ പ്രദർശനങ്ങളും എക്സ്പോയിൽ സംഘടിപ്പിക്കും
എഐ മേഖലയിലെ അന്താരാഷ്ട്ര സഹകരണം വ്യക്തമാക്കുന്ന 13 രാജ്യങ്ങളുടെ പവിലിയനുകളും മികച്ച മുന്നേറ്റം നടത്തുന്ന അറുന്നൂറിലധികം സ്റ്റാർട്ടപ്പുകളും എക്‌സ്‌പോയിൽ പങ്കുചേരും
ആഗോള സാങ്കേതികവിദ്യാസ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരെ എക്സ്പോ ഒരുമിച്ച് കൊണ്ടുവരും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ 2026 ഫെബ്രുവരി 16-ന് വൈകിട്ട അ‌ഞ്ചിന് ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026 ഉദ്ഘാടനം ചെയ്യും.

ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ചാണ് 2026 ഫെബ്രുവരി 16 മുതൽ 20 വരെ ഭാരത് മണ്ഡപത്തിൽ 'ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026' സംഘടിപ്പിക്കുന്നത്. നയരൂപീകരണം പ്രായോഗികതലവുമായും, നവീനാശയങ്ങൾ വലിയ മാറ്റങ്ങളുമായും, സാങ്കേതികവിദ്യ സാധാരണ ജനങ്ങളുമായും സംഗമിക്കുന്ന നിർമിതബുദ്ധി പ്രവർത്തനങ്ങളുടെ ദേശീയ പ്രദർശനമായിരിക്കും ഈ എക്സ്പോ.

70,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ 10 വേദികളിലായി വ്യാപിച്ചുകിടക്കുന്ന ഈ എക്സ്പോ; ആഗോള സാങ്കേതികവിദ്യ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്രമന്ത്രാലയങ്ങൾ, സംസ്ഥാന ഗവണ്മെന്റുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരെ ഒരേ വേദിയിൽ എത്തിക്കും. നിർമിതബുദ്ധി ആവാസവ്യവസ്ഥയിലെ അന്താരാഷ്ട്ര സഹകരണം വ്യക്തമാക്കുന്ന 13 രാജ്യങ്ങളുടെ പവിലിയനുകളും എക്സ്പോയുടെ പ്രത്യേകതയാണ്. ഓസ്‌ട്രേലിയ, ജപ്പാൻ, റഷ്യ, യുണൈറ്റഡ് കിങ്ഡം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്‌സ്, സ്വിറ്റ്സർലൻഡ്, സെർബിയ, എസ്തോണിയ, താജിക്കിസ്ഥാൻ, ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ പവിലിയനുകളാണ് ഇതിൽ ഉൾപ്പെടുന്നത്.

മുന്നൂറിലധികം പ്രദർശന പവിലിയനുകളും തത്സമയ പ്രദർശനങ്ങളും ഈ എക്സ്പോയിൽ ഉണ്ടായിരിക്കും. ജനത, ഭൂമി, പുരോഗതി എന്നിങ്ങനെ മൂന്ന് പ്രമേയങ്ങളിലായി ഇവ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ, ആഗോളതലത്തിൽ പ്രസക്തവും വലിയ ജനസമൂഹത്തിന് ഗുണകരവുമായ പ്രതിവിധികൾ വികസിപ്പിക്കുന്ന അറുന്നൂറിലധികം മികച്ച സ്റ്റാർട്ടപ്പുകളും എക്സ്പോയിൽ പങ്കെടുക്കും. നിലവിൽ യഥാർഥ സാഹചര്യങ്ങളിൽ നടപ്പാക്കുന്ന പ്രായോഗികമായ സാങ്കേതിക പ്രതിവിധികൾ ഈ സ്റ്റാർട്ടപ്പുകൾ പ്രദർശിപ്പിക്കും.

അന്താരാഷ്ട്ര പ്രതിനിധികൾ ഉൾപ്പെടെ രണ്ടര ലക്ഷത്തിലധികം പേർ 2026-ലെ ഇന്ത്യ നിർമിതബുദ്ധി അ‌നന്തരഫല എക്സ്പോയിൽ സന്ദർശകരായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള നിർമിതബുദ്ധി ആവാസവ്യവസ്ഥയിൽ പുതിയ പങ്കാളിത്തങ്ങൾ വളർത്തുന്നതിനും വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നു.

ദീർഘവീക്ഷണമുള്ള 3250-ലധികം പ്രഭാഷകരും പാനൽ അംഗങ്ങളും പങ്കെടുക്കുന്ന അഞ്ഞൂറിലധികം സെഷനുകൾ ഇവിടെ സംഘടിപ്പിക്കും. വിവിധ മേഖലകളിൽ നിർമിതബുദ്ധി സൃഷ്ടിക്കുന്ന പരിവർത്തനാത്മക സ്വാധീനത്തെ അംഗീകരിക്കുന്നതിലും, ലോകത്തിലെ ഓരോ ജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിലും ഈ സെഷനുകൾ ശ്രദ്ധ കേന്ദ്രീകരിക്കും.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s 5G traffic surges 70% Y-o-Y: Nokia report

Media Coverage

India’s 5G traffic surges 70% Y-o-Y: Nokia report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Shri Leander Paes meets the Prime Minister
April 01, 2026

Shri Leander Paes met with the Prime Minister Shri Narendra Modi, today, at New Delhi. “India is very proud of his accomplishments in tennis. We discussed a wide range of issues. His passion towards sports and nation building is truly admirable”, Shri Modi stated.

The Prime Minister posted on X;

“Had a great meeting with Shri Leander Paes Ji. India is very proud of his accomplishments in tennis. We discussed a wide range of issues. His passion towards sports and nation building is truly admirable.”

@Leander