ഇന്ത്യയിലെ ഏറ്റവും മഹത്തായ ആത്മീയ-ധാർമിക നേതാക്കളായ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷപരിപാടി പ്രധാനമ​ന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 2025 ജൂൺ 24നു രാവിലെ 11നു നടക്കുന്ന ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

വൈക്കം സത്യാഗ്രഹം, മതപരിവർത്തനം, അഹിംസ, തൊട്ടുകൂടായ്മ അവസാനിപ്പിക്കൽ, മോക്ഷപ്രാപ്തി, അധഃസ്ഥിതരുടെ ഉന്നമനം തുടങ്ങിയ വിഷയങ്ങളിൽ 1925 മാർച്ച് 12നു ശിവഗിരി മഠത്തിലാണു ചരിത്രപരമായ സംഭാഷണം നടന്നത്.

ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഈ ആഘോഷം, ഇന്ത്യയുടെ സാമൂഹ്യ-ധാർമിക ഘടനയെ രൂപപ്പെടുത്തിയ ദീർഘവീക്ഷണമാർന്ന സംഭാഷണത്തെക്കുറിച്ചു ചിന്തിക്കാനും അനുസ്മരിക്കാനും ആത്മീയ നേതാക്കളെയും മറ്റു പ്രമുഖരെയും ഒരുമിച്ചു കൊണ്ടുവരും. ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും മുന്നോട്ടുവച്ച സാമൂഹ്യനീതി, ഐക്യം, ആത്മീയ ഐക്യം എന്നിവയുടെ പൊതുവായ കാഴ്ചപ്പാടിനുള്ള കരുത്തുറ്റ ആദരമാണിത്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
FPOs’ sales rise via commodity exchanges in FY26

Media Coverage

FPOs’ sales rise via commodity exchanges in FY26
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 11
May 11, 2026

Society Above Politics: PM Modi’s Call for a Stronger, Self-Reliant & Sacred Bharat