ഇന്ത്യയിലുള്ള ആത്മവിശ്വാസം പങ്കുവെച്ചതിന് സിംഗപ്പൂർ പ്രധാനമന്ത്രി ശ്രീ ലോറൻസ് വോങ്ങിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ യാത്രയിൽ സിംഗപ്പൂർ ഒരു വിലപ്പെട്ട പങ്കാളിയാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ഇന്ത്യയിലുള്ള ആത്മവിശ്വാസം പങ്കുവെച്ചതിന് പ്രധാനമന്ത്രി വോങ്ങിന് നന്ദി!
ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ യാത്രയിൽ സിംഗപ്പൂർ ഒരു വിലപ്പെട്ട പങ്കാളിയാണ്. വിപുലമായ ഉല്പാദനം, വൈദഗ്ദ്ധ്യം, ഡിജിറ്റൽ ചട്ടക്കൂടുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഞങ്ങളുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള മാർഗരേഖ വേഗത്തിൽ നടപ്പിലാക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."
Thank you Prime Minister Wong for your words of confidence in India!
— Narendra Modi (@narendramodi) September 4, 2025
Singapore is a valued partner in our journey towards building a Viksit Bharat. We are committed to the swift implementation of the roadmap for our Comprehensive Strategic Partnership, with a focus on advanced… pic.twitter.com/9EjWWgeAeF


